1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 29, 2018

സ്വന്തം ലേഖകന്‍: വസ്ത്രധാരണച്ചട്ടങ്ങള്‍ കര്‍ശനമാക്കി യുഎഇ; തെറ്റിച്ചാല്‍ മൂന്നു വര്‍ഷം വരെ തടവും നാടുകടത്തലും. രാജ്യം നിഷ്‌കര്‍ഷിക്കുന്ന വസ്ത്രധാരണച്ചട്ടം പാലിച്ചില്ലെങ്കില്‍ മൂന്നുവര്‍ഷം വരെ തടവും നാടുകടത്തലും ശിക്ഷ ലഭിക്കുമെന്ന് യുഎഇ നിയമ വൃത്തങ്ങള്‍ അറിയിച്ചു.

ദുബായിലെ ഒരു ഷോപ്പിങ് മാളില്‍ അല്‍പവസ്ത്രം ധരിച്ചെത്തിയ വനിതയ്ക്കു സെക്യൂരിറ്റി ജീവനക്കാരന്‍ ശരീരം മുഴുവന്‍ മറയ്ക്കുന്ന ‘അബായ’ നല്‍കിയതു ട്വിറ്ററില്‍ വന്‍ ചര്‍ച്ചയായിരുന്നു. തുടര്‍ന്നാണു വിശദീകരണം.

ചട്ടം പാലിച്ചുള്ള വസ്ത്രം ധരിച്ച് എത്തണമെന്ന അറിയിപ്പുകള്‍ ദുബായിലെ പല മാളുകളിലുമുണ്ട്. രാജ്യത്തെ ഔദ്യോഗിക വെബ്‌സൈറ്റുകളിലും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. നിയമം പുരുഷന്മാര്‍ക്കും ബാധകമാണ്.

 

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.