1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 2, 2018

സ്വന്തം ലേഖകന്‍: പ്രളയമൊഴിഞ്ഞ പമ്പാ നദീ തീരത്ത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള അപൂര്‍വ കളിമണ്‍ ശില്‍പങ്ങള്‍ കണ്ടെത്തി. കളിമണ്ണില്‍ തീര്‍ത്ത ശില്‍പങ്ങളാണ് കണ്ടെത്തിയത്. ആഞ്ഞിലിമൂട്ടില്‍കടവ് പാലത്തിനു സമീപം പനവേലില്‍ പുരയിടത്തില്‍ നദിയോടു ചേര്‍ന്ന ഭാഗത്ത് നിന്നാണ് ശില്‍പങ്ങള്‍ ലഭിച്ചത്. ആണ്‍പെണ്‍ രൂപങ്ങളുടെയും നാഗങ്ങളുടെയും മാതൃകകളിലുള്ള ശില്‍പങ്ങള്‍ ഇതില്‍പ്പെടുന്നു.

പ്രളയജലത്തിന്റെ കുത്തൊഴുക്കില്‍ നദീതീരം ഇടിഞ്ഞു വീണപ്പോള്‍ പുരയിടത്തോടു ചേര്‍ന്ന് നില്‍ക്കുന്ന മാവിന്റെ സമീപത്തു നിന്നാണ് ഇവ കണ്ടെടുത്തത്. കഴിഞ്ഞ ദിവസം നദീതീരത്ത് ചൂണ്ടയിടാന്‍ വന്ന യുവാക്കളാണ് തിട്ടയിടിഞ്ഞ ഭാഗത്ത് ശില്‍പരൂപങ്ങളുടെ ശേഖരം കണ്ടെത്തിയത്.മണ്ണ് നീക്കി ശേഖരിക്കാവുന്നവ എടുത്ത് സുരക്ഷിതമായി കരയിലേക്ക് അവര്‍ എത്തിച്ചു. തുടര്‍ന്ന് പൊതുപ്രവര്‍ത്തകനായ ചെല്ലിമലയില്‍ സുകുമാരനെ വിവരമറിയിക്കുകയും അദ്ദേഹം അധികൃതരെ അറിയിക്കുകയുമായിരുന്നു.

ശില്‍പങ്ങള്‍ വാസ്തുവിദ്യാ ഗുരുകുലത്തിലേക്ക് മാറ്റി. 10 ആം നൂറ്റാണ്ടിനും 15 ആം നൂറ്റാണ്ടിനുമിടയില്‍ നിര്‍മിച്ചതാകാം ഇവയെന്നാണ് പ്രാഥമിക നിഗമനം. ശില്‍പങ്ങളുടെ കൂടുതല്‍ ഭാഗങ്ങള്‍ മണ്ണിനടിയിലുണ്ടാകുമെന്ന അടിസ്ഥാനത്തില്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് കുടുതല്‍ പരിശോധനയ്ക്കുള്ള ഒരുക്കത്തിലാണ് സര്‍ക്കാര്‍. ചരിത്രപരമായ കാലപ്പഴക്കം അളന്നു തിട്ടപ്പെടുത്തിയ ശേഷം ശില്‍പരൂപങ്ങള്‍ ആറന്മുളയില്‍ തന്നെ മ്യൂസിയം തയ്യാറാക്കി സൂക്ഷിക്കുവാനും ആലോചനയുണ്ട്.

 

 

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.