സ്വന്തം ലേഖകന്‍: ഇന്ത്യയിലെ വിമാനക്കമ്പനികള്‍ അമിത നിരക്ക് ഈടാക്കാറില്ലെന്ന് ഡി.ജി.സി.എ. ഡല്‍ഹി ഹൈക്കോടതിയില്‍. കമ്പനികള്‍ അമിതവും നിയമവിരുദ്ധവും വിവേചനപരവുമായ യാത്രാനിരക്കുകള്‍ ഈടാക്കാറില്ലെന്ന് ഡി.ജി.സി.എ. (വ്യോമയാന ഡയറക്ടറേറ്റ് ജനറല്‍) ഡല്‍ഹി ഹൈക്കോടതിയില്‍ അറിയിച്ചു. വിപണിസമ്മര്‍ദങ്ങളാണ് ടിക്കറ്റ് നിരക്കുകള്‍ നിശ്ചയിക്കുന്നത്. ടിക്കറ്റ് നിരക്കുകള്‍ സംബന്ധിച്ച് തീരുമാനമെടുക്കാന്‍ വ്യോമയാന നിയമപ്രകാരം അധികാരമില്ലെന്നും ഡി.ജി.സി.എ. അറിയിച്ചു. രാജ്യത്തെ വിമാനക്കമ്പനികളുടെ ടിക്കറ്റുകള്‍ക്ക് പരമാവധി …
സ്വന്തം ലേഖകന്‍: പ്രളയക്കെടുതി വിലയിരുത്താന്‍ പ്രധാനമന്ത്രി മോദി കേരളത്തിലെത്തി; മോശം കാലാവസ്ഥ മൂലം വ്യോമനിരീക്ഷണം റദ്ദാക്കി. വ്യോമനിരീക്ഷണത്തിനായി തിരുവനന്തപുരം വിമാനത്താവളത്തിലെ ടെക്‌നിക്കല്‍ ഏരിയയില്‍നിന്ന് അദ്ദേഹം കൊച്ചിയിലേക്ക് പുറപ്പെട്ടിരുന്നു. കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, മുഖ്യമന്ത്രി പിണറായി വിജയന്‍, റവന്യൂ മന്തി ഇ ചന്ദ്രശേഖരന്‍, ചീഫ് സെക്രട്ടറി എന്നിവര്‍ പ്രധാനമന്ത്രിയോടൊപ്പമുണ്ട്. ഒന്നരമണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന വ്യോമനിരീക്ഷണമായിരുന്നു ക്രമീകരിച്ചത്. റാന്നി, ചെങ്ങന്നൂര്‍, …
സ്വന്തം ലേഖകന്‍: കുട്ടനാട്, ചെങ്ങന്നൂര്‍, തിരുവല്ല, ആറന്മുള മേഖലയില്‍ സ്ഥിതി രൂക്ഷം; കുടുങ്ങിക്കിടക്കുന്നവര്‍ക്കായി അതിതീവ്ര രക്ഷാപ്രവര്‍ത്തനം; ആലുവയില്‍ ജലനിരപ്പ് താഴുന്നു. മഴവെള്ളത്തിനൊപ്പം മലവെള്ളവും കൂടിയെത്തിയതോടെ കൈയില്‍ കിട്ടിയവയെടുത്ത് പലായനം ചെയ്യുകയാണ് പലയിടങ്ങളിലും ജനങ്ങള്‍. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ കേന്ദ്ര സേനയെയടക്കം ഏകോപിപ്പിച്ച് സജീവമായി നടത്തുന്നുണ്ടെങ്കിലും ജനങ്ങളുടെ ആവശ്യത്തിനു പലയിടങ്ങളിലും പര്യാപ്തമാകാത്ത സ്ഥിതിയാണ്. ചെങ്ങന്നൂര്‍, കുട്ടനാട് …
സ്വന്തം ലേഖകന്‍: മഴക്കെടുതിയില്‍ കുടുങ്ങിയവര്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനം ദുഷ്‌ക്കരം; 17 ദിവസത്തിനിടെ 170 ലേറെ മരണം; പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂര്‍ ജില്ലകള്‍ ദുരിതത്തില്‍; 2,00,000 ത്തിലേറെപ്പേര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍. ആയിരക്കണക്കിനാളുകളാണ് ഒറ്റപ്പെട്ടിരിക്കുന്നത്. 52,856 കുടുംബങ്ങളിലായി 2,23,000 പേരാണ് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത്. അതേസമയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രം അറിയിച്ചിരിക്കുന്നത്. …
വര്‍ഗീസ് ഡാനിയേല്‍ (യുക്മ പിആര്‍ഒ): കഴിഞ്ഞ ഒരു നൂറ്റാണ്ടിനുള്ളില്‍ കേരളം കണ്ട മഹാപ്രളയം മലയാള നാടിനെ ദുരിതക്കയത്തില്‍ ആക്കിയിരിക്കുന്ന അതി ഭീകരമായ വാര്‍ത്തകള്‍ ഓരോ നിമിഷവും വന്നുകൊണ്ടിരിക്കുമ്പോള്‍, നമ്മെളെല്ലാം ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സുരക്ഷിതത്വത്തെ പറ്റി ആശങ്കയിലാണ്. വീടുകളുടെ മുകളില്‍ വരെ വെള്ളം കയറിയപ്പോള്‍ രക്ഷപെടുവാന്‍ മാര്‍ഗ്ഗമില്ലാതെ ചാനലുകളിലേക്കും രക്ഷാ പ്രവര്‍ത്തകരെയും വിളിച്ചു കരയുന്ന കാഴ്ചകള്‍ നമ്മള്‍ …
സ്വന്തം ലേഖകന്‍: യുഎസ് മാധ്യമങ്ങള്‍ക്കെതിരായ ട്രംപിന്റെ ശീതയുദ്ധം; യു.എസ് പ്രസിഡന്റിനെതിരെ ഒറ്റക്കെട്ടായി മാധ്യമങ്ങള്‍. 350 ലധികം മാധ്യമസ്ഥാപനങ്ങളാണ് വ്യാഴാഴ്ച ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്റെ പ്രാധാന്യം യു.എസ് പ്രസിഡന്റിനെ ഓര്‍മപ്പിച്ച് എഡിറ്റോറിയല്‍ പ്രസിദ്ധീകരിച്ചത്. ബോസ്റ്റണ്‍ ഗ്ലോബ് പത്രത്തിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം. ബ്രിട്ടീഷ് പത്രമായ ദ ഗാര്‍ഡിയനും ദൗത്യത്തില്‍ പങ്കാളികളായി. ‘മാധ്യമങ്ങളെ ആക്രമിക്കുന്ന, അവരെ മോശമായി സമീപിക്കുന്ന, ആദ്യത്തെ യു.എസ് പ്രസിഡന്റല്ല …
സ്വന്തം ലേഖകന്‍: പ്രളയക്കെടുതിയില്‍ വിമാനങ്ങള്‍ വഴി തിരിച്ചുവിട്ടതിനാല്‍ അധിക നിരക്ക് ഈടാക്കുന്നതിനെതിരെ വ്യോമയാന ഡയറക്ടറേറ്റ്. നെടുമ്പാശേരി വിമാനത്താവളം അടച്ചതിനെ തുടര്‍ന്ന് മറ്റിടങ്ങിലേക്കുള്ള നിരക്ക് വിമാനക്കമ്പനികള്‍ കുത്തനെ ഉയര്‍ത്തിയെന്ന പരാതിയെ തുടര്‍ന്നാണ് വ്യോമയാന ഡയറക്ടറേറ്റിന്റെ ഇടപെടല്‍. ഡല്‍ഹിതിരുവനന്തപുരം സെക്ടറില്‍ 10,000 രൂപയില്‍ കൂടുതല്‍ വിമാന ചാര്‍ജ് വാങ്ങരുതെന്ന് വ്യോമയാന ഡയറക്ടറേറ്റ് വിവിധ വിമാനക്കമ്പനികളോട് അഭ്യര്‍ഥിച്ചു. കോഴിക്കോട്, തിരുവനന്തപുരം …
സ്വന്തം ലേഖകന്‍: ന്യൂസീലന്‍ഡില്‍ പ്രവാസികള്‍ വീട് വാങ്ങുന്നത് നിയന്ത്രിക്കാന്‍ പുതിയ നിയമം. ഓസ്‌ട്രേലിയ, സിംഗപ്പൂ എന്നീ രാജ്യങ്ങള്‍ ഒഴികെയുള്ള വിദേശരാജ്യങ്ങളില്‍ നിന്നുള്ളവര്‍ രാജ്യത്ത് വീട് വാങ്ങുന്നത് ന്യൂസീലന്‍ഡ് പാര്‍ലമെന്റ് നിയമംവഴി നിയന്ത്രിക്കുന്നു. നാട്ടുകാര്‍ക്ക് കൂടുതല്‍ എളുപ്പത്തിലും താങ്ങാവുന്ന വിലയിലും വീട് വാങ്ങാന്‍ അവസരമൊരുക്കുകയാണ് ലക്ഷ്യം. സ്വതന്ത്ര വ്യാപാര കരാറുള്ളതുകൊണ്ടാണ് ഓസ്‌ട്രേലിയ, സിങ്കപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരെ ഒഴിവാക്കിയത്. …
സ്വന്തം ലേഖകന്‍: ഉത്തര കൊറിയയുമായി വ്യാപാരബന്ധം; റഷ്യന്‍, ചൈനീസ് കമ്പനികള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തി അമേരിക്ക. ഐക്യരാഷ്ട്രസഭ ഉപരോധം ലംഘിച്ച് ഉത്തര കൊറിയയുമായി വ്യാപാരബന്ധം പുലര്‍ത്തിയ റഷ്യന്‍, ചൈനീസ് കമ്പനികളെ യു.എസ് കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി. ദാലിയന്‍ സണ്‍മൂണ്‍ സ്റ്റാര്‍ ഇന്റര്‍നാഷനല്‍ എന്ന ചൈനീസ് കമ്പനി ഉത്തര കൊറിയയിലേക്ക് ആല്‍ക്കഹോളും സിഗരറ്റും കടത്തിയതായി യു.എസ് ട്രഷറി അധികൃതര്‍ ആരോപിച്ചു. …
സ്വന്തം ലേഖകന്‍: രക്ഷാപ്രവര്‍ത്തകര്‍ക്കും കുടുങ്ങിക്കിടക്കുന്നവര്‍ക്കും പ്രതീക്ഷ നല്‍കി പേമാരിക്ക് നേരിയ ആശ്വാസം; കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത കുറയുന്നു; ശനിയാഴ്ചയോടെ ന്യൂനമര്‍ദ്ദം പിന്‍വാങ്ങിയേക്കും. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം മധ്യപ്രദേശ് മേഖലയിലേക്ക് മാറിയതോടെയാണിത്. അതിനാല്‍ മഴയുടെ തീവ്രത കുറയും. കേരളത്തില്‍ അതിതീവ്ര മഴ ഉണ്ടാകില്ലെങ്കിലും 13 ജില്ലകളിലും റെഡ് അലര്‍ട്ട് തുടരും. ന്യൂന മര്‍ദ്ദം കേരളത്തില്‍ നിന്നും …