സ്വന്തം ലേഖകന്‍: രാജ്യത്ത് എല്ലായിടത്തും പ്രകൃതി ദുരന്തങ്ങളുണ്ടായപ്പോള്‍ സൈന്യം അതത് സംസ്ഥാന സര്‍ക്കാറുകള്‍ക്കൊപ്പം തന്നെയായിരുന്നുവെന്ന് മുഖ്യമന്ത്രി; രക്ഷാപ്രവര്‍ത്തനം കൈകോര്‍ത്ത് നടത്തണം. നാട് അറിയുന്നവര്‍ക്കേ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ കഴിയൂ. അതിനൊപ്പം സൈന്യത്തിന്റെ വൈദഗ്ധ്യം കൂടി ഉപയോഗപ്പെടുത്തിയാണ് രക്ഷാപ്രവര്‍ത്തനം മുന്നോട്ട് പോകേണ്ടതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് എല്ലായിടത്തും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ സിവില്‍ ഭരണസംവിധാനവും സൈന്യവും യോജിച്ചാണ് നടത്തുന്നത്. …
സ്വന്തം ലേഖകന്‍: പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തിന് കൈത്താങ്ങുമായി മറ്റ് സംസ്ഥാനങ്ങള്‍. കേരളത്തിന് 25 കോടിയുടെ ധനസഹായം നല്‍കുമെന്ന് തെലുങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു അറിയിച്ചു. പ്രളയത്തെ തുടര്‍ന്ന് സംസ്ഥാനത്ത് വെള്ളം മലിനമാകാന്‍ സാഹചര്യം ഉള്ളതിനാല്‍ 2.50 കോടി രൂപയുടെ ആര്‍ഒ മെഷീനുകളും കേരളത്തിലേക്ക് അയക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. കേരളത്തിനായി എല്ലാവിധ സഹായങ്ങളും നല്‍കണമെന്ന് തെലങ്കാനയിലെ …
സ്വന്തം ലേഖകന്‍: യുഎന്‍ മുന്‍ സെക്രട്ടറി ജനറലും നോബല്‍ ജേതാവുമായ കോഫി അന്നന്‍ അന്തരിച്ചു. 80 വയസായിരുന്നു. അദ്ദേഹത്തിന്റെ മരണം യു.എന്‍ വൃത്തങ്ങള്‍ സ്ഥിരീകരിച്ചതായി സി.എന്‍.എന്‍ റിപ്പോര്‍ട്ടുചെയ്തു. 1938 ല്‍ ഘാനയില്‍ ജനിച്ച കോഫി അന്നന്‍ 1997 മുതല്‍ 2006 വരെ ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറലായിരുന്നു. സിറിയയിലെ യു.എന്‍ പ്രത്യേക പ്രതിനിധിയായി പിന്നീട് പ്രവര്‍ത്തിച്ച അദ്ദേഹം …
സ്വന്തം ലേഖകന്‍: അഭയാര്‍ഥികളെ നാടുകടത്താന്‍ ജര്‍മനി, ഗ്രീസ് കരാര്‍; അഭയാര്‍ഥി പ്രശ്‌നത്തില്‍ നിലപാട് കടുപ്പിച്ച് മെര്‍കല്‍ സര്‍ക്കാര്‍. സര്‍ക്കാര്‍ രൂപവത്കരണത്തിന് ചാന്‍സലര്‍ അംഗല മെര്‍കലിനെ പിന്തുണച്ച കക്ഷികളുടെ സമ്മര്‍ദത്തിനുവഴങ്ങിയാണ് രാജ്യത്തെത്തുന്ന അഭയാര്‍ഥികളെ തിരിച്ചയക്കാന്‍ ജര്‍മനി ഗ്രീസുമായി കരാറിലെത്തിയത്. കരാര്‍പ്രകാരം ഓസ്ട്രിയന്‍ അതിര്‍ത്തിവഴി ജര്‍മനിയില്‍ പ്രവേശിച്ച അഭയാര്‍ഥികളെ 48 മണിക്കൂറിനകം തിരിച്ചയക്കാം. ഗ്രീസില്‍ അഭയംനല്‍കാന്‍ അപേക്ഷ നല്‍കിയവരെയാണ് …
സ്വന്തം ലേഖകന്‍: കൊച്ചി നാവിക സേന വിമാനത്താവളത്തില്‍ തിങ്കളാഴ്ച മുതല്‍ ബംഗളുരുവിലേക്ക് വിമാന സര്‍വീസുകള്‍. ചെറു വിമാനങ്ങളാണ് (70 സീറ്റ്) വിമാനങ്ങളാണ് സര്‍വീസ് നടത്തുക. രാവിലെ ആറിനും പത്തിനും ബംഗളൂരുവില്‍ നിന്ന് കൊച്ചിയിലേക്കും 8.10നും 12.10നും തിരിച്ച് ബംഗളൂരുവിലേക്കും സര്‍വീസ് നടത്തും. ഉച്ചയ്ക്ക് 2.10ന് ബംഗളൂരുവില്‍ നിന്ന് പുറപ്പെടുന്ന വിമാനം 5.10ന് കോയമ്പത്തൂരിലെത്തിയ ശേഷം കൊച്ചിയിലേക്ക് …
സ്വന്തം ലേഖകന്‍: പ്രളയമേഖലകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യോമനിരീക്ഷണം നടത്തി; കേരളത്തിന് അടിയന്തിരമായി 500 കോടി നല്‍കുമെന്ന് പ്രഖ്യാപനം. ഹെലികോപ്റ്ററിലാണ് മോദി പ്രളയ മേഖലകള്‍ സന്ദര്‍ശിക്കുന്നത്. നേരത്തെ കാലാവസ്ഥ മോശമായതിനെ തുടര്‍ന്നു പ്രധാനമന്ത്രിയുടെ വ്യോമനിരീക്ഷണം റദ്ദാക്കിയിരുന്നു. എന്നാല്‍ കാലാവസ്ഥ അനുകൂലമായതോടെ വീണ്ടും വ്യോമനിരീക്ഷണത്തിനു പ്രധാനമന്ത്രി തയാറെടുക്കുകയായിരുന്നു. ആലുവ, കാലടി മേഖലയിലാണ് മോദി വ്യോമനിരീക്ഷണം നടത്തുന്നത്. ഇന്ന് …
സ്വന്തം ലേഖകന്‍: തുര്‍ക്കി തടവിലാക്കിയ ഇവാഞ്ചലിക്കല്‍ പാസ്റ്ററെ മോചിപ്പിച്ചില്ലെങ്കില്‍ കൂടുതല്‍ ഉപരോധമെന്ന് അമേരിക്ക. പാസ്റ്റര്‍ ആന്‍ഡ്രൂ ബ്രണ്‍സണിനെ വിട്ടയക്കാത്തതിന്റെ പേരില്‍ തുര്‍ക്കിയും യു.എസും തമ്മിലുള്ള തര്‍ക്കം സാമ്പത്തിക യുദ്ധമായി മാറുന്നതിന്റെ സൂചന നല്‍കുന്നതാണ് പുതിയ ഭീഷണി. വ്യാഴാഴ്ച നടന്ന യു.എസ് കാബിനറ്റ് യോഗത്തില്‍ യു.എസ് ട്രഷറി സെക്രട്ടറി സ്റ്റീവന്‍ എംനൂഷിന്‍ ഇതുസംബന്ധിച്ച സൂചനകള്‍ നല്‍കി. കൂടുതല്‍ …
സ്വന്തം ലേഖകന്‍: മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിക്ക് യമുനാ നദിക്കരയില്‍ അന്ത്യവിശ്രമം; സംസ്‌ക്കാരം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ. യമുനാ നദിയുടെ തീരത്തുള്ള മൃതിസ്ഥലിലാണ് വാജ്‌പേയുടെ സംസ്‌കാര ചടങ്ങുകള്‍ നടന്നത്. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. …
സ്വന്തം ലേഖകന്‍: പാകിസ്താനില്‍ ഭൂരിപക്ഷം തെളിയിച്ച ഇമ്രാന്‍ ശനിയാഴ്ച പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയായി ഇമ്രാന്‍ ഖാനെ പാര്‍ലമെന്റ് അംഗങ്ങള്‍ തിരഞ്ഞെടുത്തു. ശനിയാഴ്ച നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിനു മുന്നോടിയായുള്ള വിശ്വാസവോട്ടെടുപ്പില്‍ ഭൂരിപക്ഷം തെളിയിച്ചതോടെയാണ് ഇമ്രാന്‍ ഖാനെ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തത്. പാക്ക് പാര്‍ലമെന്റായ 342 അംഗ നാഷനല്‍ അസംബ്ലിയില്‍ 176 വോട്ടുകളാണ് ഇമ്രാന്‍ നേടിയത്. കേവല …
സ്വന്തം ലേഖകന്‍: ‘കേരളീയരെ സഹായിക്കാന്‍ നമുക്ക് പ്രത്യേക ഉത്തരവാദിത്തമുണ്ട്,’ പ്രളയക്കെടുതിയില്‍ കേരളത്തിന് സഹായഹസ്തവുമായി യുഎഇ ഭരണാധികാരി. സംസ്ഥാനം ഈ നൂറ്റാണ്ടിലെ ഏറ്റവും ഗുരുതരമായ പ്രളയത്തിനും പേമാരിക്കും സാക്ഷ്യം വഹിക്കുമ്പോള്‍ കേരളത്തിലെ പ്രളയക്കെടുതിയെ മറികടക്കാന്‍ സഹായം ചെയ്യണമെന്ന് തന്റെ ജനങ്ങളോടഭ്യര്‍ത്ഥിച്ച് യുഎഇ ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്ദൂം. ഈദിനു മുമ്പ് കേരളത്തെ ഉദാരമായി …