സ്വന്തം ലേഖകന്‍: പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ കുല്‍ദീപ് നയ്യാര്‍ അന്തരിച്ചു. 95 വയസായിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു അന്ത്യം. സംസ്‌കാരം ഉച്ചക്ക് ഒരു മണിക്ക് ഡല്‍ഹി ലോധി റോഡിലെ ശ്മശാനത്തില്‍. ബ്രിട്ടണിലെ മുന്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. പത്രപ്രവര്‍ത്തകന്‍ , പത്രാധിപര്‍,ഗ്രേറ്റ് ബ്രിട്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍, രാജ്യസഭാംഗം എന്നീ നിലകളില്‍ സ്തുത്യര്‍ഹമായ സേവനം കാഴ്ചവെച്ചിട്ടുള്ള വ്യക്തിയാണ് …
സ്വന്തം ലേഖകന്‍: കേരളത്തിന് സഹായപ്രവാഹം; ലോകത്തോട് നന്ദി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍; യുഎഇ വാഗ്ദാനം ചെയ്ത ധനസഹായത്തിനെതിരെ മുഖം തിരിക്കുന്ന കേന്ദ്ര നിലപാടിനോട് പ്രവാസ ലോകത്ത് പ്രതിഷേധം ശക്തം. പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ ഒറ്റയ്ക്കാവില്ലെന്നും സര്‍ക്കാര്‍ ഒപ്പമുണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ദുരിതബാധിതര്‍ തകര്‍ന്നു പോകരുത്. അതിജീവിക്കാനുളള കരുത്തുള്ളവരായി മാറണം. ഇതിനു സര്‍ക്കാര്‍ ഒപ്പമുണ്ടാകും. ദുരന്തങ്ങള്‍ക്ക് …
സ്വന്തം ലേഖകന്‍: കേരളത്തെക്കുറിച്ച് പ്രധാനമന്ത്രി മോദിയുമായി ചര്‍ച്ച നടത്തിയതായി അബുദബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍; ജീവകാരുണ്യ സംഘടനകള്‍ വഴി സഹായമെത്തിക്കും. അബുദബി കിരീടാവകാശിയും യുഎഇ സായുധസേനയുടെ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ട്വിറ്ററിലാണ് ഇക്കാര്യം അറിയിച്ചത്. ദുരന്തത്തിന് ഇരയായവരുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നു. …
സ്വന്തം ലേഖകന്‍: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ തകര്‍പ്പന്‍ ജയം നേടി ഇന്ത്യ; വിജയവും മാച്ച് ഫീയും കേരളത്തിന് സമര്‍പ്പിച്ച് കോഹ്‌ലിയും സംഘവും. 203 റണ്‍സിനാണ് ഇന്ത്യ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയത്. മത്സരത്തില്‍ 515 റണ്‍സ് പിന്തുടര്‍ന്ന് ഇംഗ്ലണ്ടിന്റെ പോരാട്ടം 317 റണ്‍സില്‍ അവസാനിച്ചു. ഇന്ത്യയ്ക്ക് വേണ്ടി ജസ്പ്രീത് ബുംറയാണ് 5വിക്കറ്റ് വീഴ്ത്തിയത്. ബുംറയുടെ വിക്കറ്റ് നേട്ടമാണ് രണ്ടാം …
സ്വന്തം ലേഖകന്‍: സുവിശേഷ പ്രസംഗത്തിനിടെ പാമ്പിനെ കഴുത്തിലിട്ട പാസ്റ്റര്‍ക്ക് കടി കിട്ടി; സമൂഹ മാധ്യമങ്ങളില്‍ വൈറലായി വിഡിയോ. പ്രസംഗം തുടരുന്നതിനിടെ അഭ്യാസം കാണിച്ച പാസ്റ്റര്‍ അബോധാവസ്ഥയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു ഡോക്യുമെന്ററിക്ക് വേണ്ടി പാസ്റ്ററിന്റെ പ്രാര്‍ത്ഥന ചിത്രീകരിക്കുമ്പോഴായിരുന്നു സംഭവം. അമേരിക്കക്കാരനായ പാസ്റ്റര്‍ കോഡിക്കാണ് പാമ്പ് കടിയേറ്റത്. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. കൈകളില്‍ പാമ്പുമായി കോഡി നില്‍ക്കുന്നതും, …
സ്വന്തം ലേഖകന്‍: ത്യാഗസ്മരണയില്‍ വിശ്വാസികള്‍ ഇന്ന് ബലിപെരുന്നാള്‍ ആഘോഷിക്കുന്നു. വിശുദ്ധിയുടെ നിറവില്‍ ,ത്യാഗസ്മരണയില്‍ ഇസ്ലാം വിശ്വാസികള്‍ ബലിപെരുന്നാള്‍ ആഘോഷിക്കുന്നു. പള്ളികളിലും ഈദിഗാഹുകളിലും രാവിലെ പെരുന്നാള്‍ നമസ്‌കാരവും പ്രഭാഷണങ്ങളും നടന്നു. പതിനായിരക്കണക്കിന് വിശ്വാസികള്‍ നമസ്‌കാരത്തില്‍ പങ്കുചേര്‍ന്നു. പാപമോചനംതേടി വിശുദ്ധ മക്കയില്‍ സംഗമിച്ച ലക്ഷക്കണക്കിന് വിശ്വാസികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജനകോടികള്‍ ബലിപെരുന്നാള്‍ ആഘോഷിക്കുമ്പോള്‍ പ്രളയത്തില്‍ …
സ്വന്തം ലേഖകന്‍: പ്രളയദുരിതത്തില്‍ നിന്ന് കേരളത്തെ കൈപിടിച്ചുയര്‍ത്താന്‍ 25,776 കോടിയുടെ പാക്കേജുമായി സംസ്ഥാന സര്‍ക്കാര്‍; വിദേശ വികസന ഏജന്‍സികളുടെ സഹായവും തേടും. ഏഷ്യന്‍ ഡവലപ്‌മെന്റ് ബാങ്ക് (എ.ഡി.ബി), ജപ്പാന്‍ ഇന്റര്‍ നാഷണല്‍ കോ ഓപ്പറേറ്രീവ്, ജര്‍മ്മനിയിലെ കെ.എഫ് .ഡബ്‌ളിയു ബാങ്കെന്‍ ഗ്രുപ്പെ തുടങ്ങി വിദേശ ഫണ്ടിംഗ് ഏജന്‍സികള്‍ വഴി 5,000 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യം …
സ്വന്തം ലേഖകന്‍: പാക് കരസേനാമേധാവിയെ കെട്ടിപ്പിടിച്ച സംഭവത്തില്‍ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി നവ്‌ജ്യോത്സിങ് സിദ്ദു. കരസേനാമേധാവിയെ ആലിംഗനം ചെയ്തത് വൈകാരിക പ്രകടനമായി കണ്ടാല്‍ മതിയെന്നാണ് സിദ്ദു പറയുന്നത്. അദ്ദേഹം സമാധാനത്തെക്കുറിച്ചാണ് സംസാരിച്ചത്. ഇന്ത്യയിലെ ദേര ബാബ നാനാക്കില്‍ നിന്ന് ചരിത്രപ്രധാനമായ ഗുരുദ്വാര കര്‍താര്‍പുര്‍ സാഹിബിലേക്ക് ഒരു ഇടനാഴി തുറക്കാനുള്ള ശ്രമത്തിലാണെന്ന് പാക് കരസേന മേധാവി പറഞ്ഞപ്പോള്‍ ആ …
സ്വന്തം ലേഖകന്‍: ചന്ദ്രയാന്‍ വഴി ചന്ദ്രനിലെ ജലനിക്ഷേപം കണ്ടെത്തി നാസ. ചാന്ദ്രയാനിലൂടെ നാസയുടെ ഉപകരണമാണ് ചന്ദ്രനില്‍ ജലനിക്ഷേപം കണ്ടെത്തിയത്. പത്തുവര്‍ഷം മുമ്പ് വിക്ഷേപിച്ച ഇന്ത്യയുടെ ആദ്യ ചന്ദ്രദൗത്യ പേടകത്തില്‍ ചന്ദ്രനിലെത്തിച്ച നാസയുടെ മൂണ്‍ മിനറളജി മാപ്പര്‍ (എം.3), ചന്ദ്രപ്രതലത്തിലെ മൂന്ന് പ്രദേശങ്ങളിലായി മഞ്ഞുകട്ടയുടെ രൂപത്തിലുള്ള ജലനിക്ഷേപമാണ് കണ്ടെത്തിയത്. യു.എസ്. നാഷണല്‍ അക്കാദമി ഓഫ് സയന്‍സിന്റെ ഔദ്യോഗിക …
സ്വന്തം ലേഖകന്‍: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വീസുകള്‍ 26 മുതല്‍ തുടങ്ങാന്‍ ശ്രമം; നാവികസേനാ വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വീസുകള്‍ 26 വരെ. വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് അടച്ച കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് 26 മുതല്‍ സര്‍വീസ് പുനരാരംഭിക്കാനാകുന്ന തരത്തില്‍ അറ്റകുറ്റപ്പണികള്‍ ദ്രുതഗതിയില്‍ മുന്നേറുകയാണ്. ആഭ്യന്തര ടെര്‍മിനലില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് ഉപകരണങ്ങളെല്ലാം നശിച്ചു. വിമാനത്താവളത്തില്‍ 2600 മീറ്റര്‍ ചുറ്റുമതില്‍ …