1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
പ്രളയ ദുരിതാശ്വാസത്തിനായി കേരളത്തിന് യുഎഇയുടെ 700 കോടി; സഹായം സ്വീകരിക്കാന്‍ കേന്ദ്രനയം തടസം
പ്രളയ ദുരിതാശ്വാസത്തിനായി കേരളത്തിന് യുഎഇയുടെ 700 കോടി; സഹായം സ്വീകരിക്കാന്‍ കേന്ദ്രനയം തടസം
സ്വന്തം ലേഖകന്‍: പ്രളയ ദുരിതാശ്വാസത്തിനായി കേരളത്തിന് യുഎഇയുടെ 700 കോടി; സഹായം സ്വീകരിക്കാന്‍ കേന്ദ്രനയം തടസം. ദുരന്തങ്ങള്‍ നേരിടാന്‍ വിദേശരാജ്യങ്ങളുടെയും വിദേശ ഏജന്‍സികളുടെയും സഹായം സ്വീകരിക്കേണ്ടതില്ലെന്ന ഇന്ത്യയുടെ നയമാണു ഇതിനു തടസമാകുന്നത്. വായ്പയായി ധനസഹായം സ്വീകരിക്കാമെന്നാണു കേന്ദ്ര സര്‍ക്കാര്‍ നിലപാട്. വിദേശസഹായത്തിന്റെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇനിയും തീരുമാനമെടുത്തിട്ടില്ല. ദുരന്തങ്ങളുണ്ടാകുമ്പോള്‍ രക്ഷപ്രവര്‍ത്തനങ്ങളും പുനരധിവാസവും ഒറ്റയ്ക്കു നടപ്പാക്കാനുള്ള ശേഷിയുണ്ടെന്നതാണ് …
പ്രളയക്കെടുതിയില്‍ ഒറ്റപ്പെട്ടവര്‍ക്കായി ചെങ്ങന്നൂരിന്റെ ഉള്‍പ്രദേശങ്ങളില്‍ നാവികസേനയുടെ തിരച്ചില്‍; ഇടുക്കി ഡാമിലെ ജലനിരപ്പ് കുറയുന്നു
പ്രളയക്കെടുതിയില്‍ ഒറ്റപ്പെട്ടവര്‍ക്കായി ചെങ്ങന്നൂരിന്റെ ഉള്‍പ്രദേശങ്ങളില്‍ നാവികസേനയുടെ തിരച്ചില്‍; ഇടുക്കി ഡാമിലെ ജലനിരപ്പ് കുറയുന്നു
സ്വന്തം ലേഖകന്‍: പ്രളയക്കെടുതിയില്‍ ഒറ്റപ്പെട്ടവര്‍ക്കായി ചെങ്ങന്നൂരിന്റെ ഉള്‍പ്രദേശങ്ങളില്‍ നാവികസേനയുടെ തിരച്ചില്‍; ഇടുക്കി ഡാമിലെ ജലനിരപ്പ് കുറയുന്നു. വരും ദിവസങ്ങളിലും രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന് നാവികസേന ലഫ്. കമാന്‍ഡര്‍ ഹാരിസ് കുഞ്ഞുമോന്‍ പറഞ്ഞു. ഒറ്റപ്പെട്ട് കഴിയുന്നവരെ കണ്ടെത്താനാണ് ശ്രമമെന്നും അദ്ദേഹം അറിയിച്ചു. വീണ്ടും ജലനിരപ്പ് 140 അടി കവിഞ്ഞതിനെ തുടര്‍ന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ആറ് ഷട്ടറുകള്‍ വീണ്ടും തുറന്നു. …
ലണ്ടന്‍ ട്യൂബ് സ്റ്റേഷന് പുറത്ത് വെടിവെപ്പ്; മൂന്ന് പേര്‍ക്ക് പരുക്കേറ്റു
ലണ്ടന്‍ ട്യൂബ് സ്റ്റേഷന് പുറത്ത് വെടിവെപ്പ്; മൂന്ന് പേര്‍ക്ക് പരുക്കേറ്റു
സ്വന്തം ലേഖകന്‍: ലണ്ടന്‍ ട്യൂബ് സ്റ്റേഷന് പുറത്ത് വെടിവെപ്പ്; മൂന്ന് പേര്‍ക്ക് പരുക്കേറ്റു. തിങ്കളാഴ്ച പ്രാദേശിക സമയം രാത്രി പത്തോടെയാണ് ഇവിടെ വെടിവെയ്പുണ്ടായത്. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അവരുടെ മൂവരുടെയും അവസ്ഥ ഗുരുതരമല്ലെന്നാണ് വിവരം. ആരാണ് ആക്രമണത്തിനു പിന്നിലെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ലണ്ടനിലെ കിങ്‌സ്‌ബെറി ട്യൂബ് സ്റ്റേഷന് പുറത്താണ് വെടിവയ്പ്പ് നടന്നത്. ഉടന്‍ തന്നെ മെട്രോപൊളിറ്റന്‍ പോലീസും …
യൂറോപ്പില്‍ അഞ്ചാം പനി ബാധിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധനയെന്ന് ലോകാരോഗ്യ സംഘടന
യൂറോപ്പില്‍ അഞ്ചാം പനി ബാധിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധനയെന്ന് ലോകാരോഗ്യ സംഘടന
സ്വന്തം ലേഖകന്‍: യൂറോപ്പില്‍ അഞ്ചാം പനി ബാധിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധനയെന്ന് ലോകാരോഗ്യ സംഘടന. കഴിഞ്ഞ ആറു മാസത്തിനിടെ 37 പേര്‍ അഞ്ചാം പനി പിടിച്ച് മരിച്ചെന്ന് ലോകാരോഗ്യസംഘടന റിപ്പോര്‍ട്ട് ചെയ്തു. 41,000ലേറെ പേര്‍ക്ക് പനി ബാധിച്ചു. സെര്‍ബിയയിലും യുക്രെയ്‌നിലുമാണ് കൂടുതല്‍ പേര്‍ക്കു രോഗം കണ്ടെത്തിയത്. ഇംഗ്ലണ്ടില്‍ മാത്രം 807 കേസുകള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞവര്‍ഷം …
വടക്കന്‍ അഫ്ഗാനിസ്താനില്‍ താലിബാന്‍ തട്ടിക്കൊണ്ടുപോയ 149 പേരെ രക്ഷിച്ചു; ബാക്കിയുള്ളവരെ രക്ഷിക്കാനുള്ള പോരാട്ടം തുടരുന്നു
വടക്കന്‍ അഫ്ഗാനിസ്താനില്‍ താലിബാന്‍ തട്ടിക്കൊണ്ടുപോയ 149 പേരെ രക്ഷിച്ചു; ബാക്കിയുള്ളവരെ രക്ഷിക്കാനുള്ള പോരാട്ടം തുടരുന്നു
സ്വന്തം ലേഖകന്‍: വടക്കന്‍ അഫ്ഗാനിസ്താനില്‍ താലിബാന്‍ തട്ടിക്കൊണ്ടുപോയ 149 പേരെ രക്ഷിച്ചു; ബാക്കിയുള്ളവരെ രക്ഷിക്കാനുള്ള പോരാട്ടം തുടരുന്നു. കുന്ദൂസ് പ്രവിശ്യയിലാണ് ബസുകള്‍ ആക്രമിച്ച താലിബാന്‍ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ 150 ലേറെ ആളുകളെ തട്ടിക്കൊണ്ടു പോയത്. തിങ്കളാഴ്ച രാവിലെ ഖാന്‍ അബാദ് ജില്ലയില്‍ മൂന്നു ബസുകള്‍ തടത്തുനിര്‍ത്തിയായിരുന്നു ആളുകളെ തടവിലാക്കിയതെന്ന് പ്രവിശ്യ കൗണ്‍സില്‍ മേധാവി മുഹമ്മദ് യൂസുഫ് …
ഗ്രീസ് കടക്കെണിയില്‍നിന്ന് കരകയറുന്നു; യൂറോപ്പ് നല്‍കിയ 7080 കോടി ഡോളറിന്റെ വായ്പ തിരിച്ചടച്ചു
ഗ്രീസ് കടക്കെണിയില്‍നിന്ന് കരകയറുന്നു; യൂറോപ്പ് നല്‍കിയ 7080 കോടി ഡോളറിന്റെ വായ്പ തിരിച്ചടച്ചു
സ്വന്തം ലേഖകന്‍: ഗ്രീസ് കടക്കെണിയില്‍നിന്ന് കരകയറുന്നു; ഇയു നല്‍കിയ 7080 കോടി ഡോളറിന്റെ വായ്പ തിരിച്ചടച്ചു. മൂന്നു വര്‍ഷത്തെ കാലാവധിയില്‍ യൂറോസോണ്‍ രാജ്യങ്ങള്‍ 7080 കോടി ഡോളറിന്റെ വായ്പ സഹായമാണ് ഗ്രീസിന് നല്‍കിയത്. ആഗോള സാമ്പത്തിക ചരിത്രത്തിലെ ഏറ്റവും വലിയ വായ്പ പദ്ധതിയാണിത്. പൊതു ധനവിനിയോഗം കുറച്ചാണ് ഗ്രീസ് വായ്പ തിരിച്ചടിച്ചത്. ചെലവുചുരുക്കല്‍ ഭാവിയിലും തുടരും. …
കറന്‍സി പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന തുര്‍ക്കിയെ രക്ഷപ്പെടുത്താന്‍ പുതിയ കരാറുമായി ഖത്തര്‍
കറന്‍സി പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന തുര്‍ക്കിയെ രക്ഷപ്പെടുത്താന്‍ പുതിയ കരാറുമായി ഖത്തര്‍
സ്വന്തം ലേഖകന്‍: കറന്‍സി പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന തുര്‍ക്കിയെ രക്ഷപ്പെടുത്താന്‍ പുതിയ കരാറുമായി ഖത്തര്‍. കറന്‍സി കൈമാറ്റവുമായി ബന്ധപ്പെട്ട് തുര്‍ക്കിയുടെയും ഖത്തറിന്റെയും കേന്ദ്രബാങ്കുകള്‍ കരാറില്‍ ഒപ്പുവെച്ചു. യു.എസ് ഉപേരാധം സൃഷ്ടിച്ച പ്രതിസന്ധിയില്‍ തുര്‍ക്കി കറന്‍സിയായ ലിറയുടെ മൂല്യമിടിഞ്ഞ സാഹചര്യത്തിലാണ് ഖത്തര്‍ സഹായഹസ്തവുമായെത്തിയത്. ഇരുരാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാരബന്ധം വര്‍ധിപ്പിക്കാനും ധാരണയായി. പ്രതിസന്ധിയില്‍ നിന്ന് കരകയറ്റാന്‍ തുര്‍ക്കിയില്‍ 300 കോടി …
ഇനി പുനര്‍നിര്‍മ്മാണത്തിന്റെ നാളുകള്‍; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പിരിഞ്ഞുകിട്ടിയത് 210 കോടി; പ്രത്യേക ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിക്കും
ഇനി പുനര്‍നിര്‍മ്മാണത്തിന്റെ നാളുകള്‍; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പിരിഞ്ഞുകിട്ടിയത് 210 കോടി; പ്രത്യേക ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിക്കും
സ്വന്തം ലേഖകന്‍: ഇനി പുനര്‍നിര്‍മ്മാണത്തിന്റെ നാളുകള്‍; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പിരിഞ്ഞുകിട്ടിയത് 210 കോടി; പ്രത്യേക ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിക്കും. സംസ്ഥാനത്ത് 3,274 ക്യാമ്പുകളിലായി 10,28,073 ആളുകളാണ് ഇപ്പോഴുള്ളത്. ഇതില്‍ 4,51,929 സ്ത്രീകളും 3,99,649പുരുഷന്‍മാരുമാണ്. 12 വയസിന് താഴെയുള്ള 1,76,495 കുട്ടികളും ക്യാമ്പിലുണ്ട്. പ്രളയക്കെടുതിയില്‍ ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിക്കാന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനമായി. ഇതിനായി എല്ലാ വകുപ്പുകളോടും …
ചെങ്ങന്നൂരില്‍ രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായി; പ്രളയക്കെടുതി വിലയിരുത്താന്‍ സര്‍വകക്ഷി യോഗം; സൈന്യത്തിന്റെ സേവനം തുടരും
ചെങ്ങന്നൂരില്‍ രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായി; പ്രളയക്കെടുതി വിലയിരുത്താന്‍ സര്‍വകക്ഷി യോഗം; സൈന്യത്തിന്റെ സേവനം തുടരും
സ്വന്തം ലേഖകന്‍: ചെങ്ങന്നൂരില്‍ രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായി; പ്രളയക്കെടുതി വിലയിരുത്താന്‍ സര്‍വകക്ഷി യോഗം. വെള്ളപ്പൊക്കത്തില്‍ ആരും എവിടെയും കുടുങ്ങിക്കിടക്കുന്നില്ലെന്ന് ഉറപ്പാക്കിയതിനെത്തുടര്‍ന്ന് ചെങ്ങന്നൂരിലെ പാണ്ടനാട്,തിരുവന്‍ വണ്ടൂര്‍ മേഖലകളില്‍ രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായി. വീടൊഴിയാന്‍ വിസമ്മതിക്കുന്നവര്‍ മാത്രമാണ് ഇനി ഇവിടങ്ങളില്‍ തുടരുന്നത്. ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായി ഫോണ്‍സന്ദേശങ്ങള്‍വന്ന സ്ഥലങ്ങളിലെല്ലാം ദൗത്യസേന നേരിട്ടുപോയി അങ്ങനെയില്ലെന്നുറപ്പാക്കി. വെള്ളം താഴ്ന്നതിനാല്‍ എല്ലായിടത്തും എത്താനാവുന്നുണ്ട്. സൈന്യത്തിന്റെ സേവനം ഇനിയും …
പ്രളയ ദുരിതത്തില്‍ കൈമെയ് മറന്ന് സഹായിച്ച മത്സ്യത്തൊഴിലാളികളെ ആദരിക്കുമെന്ന് മുഖ്യമന്ത്രി
പ്രളയ ദുരിതത്തില്‍ കൈമെയ് മറന്ന് സഹായിച്ച മത്സ്യത്തൊഴിലാളികളെ ആദരിക്കുമെന്ന് മുഖ്യമന്ത്രി
സ്വന്തം ലേഖകന്‍: പ്രളയ ദുരിതത്തില്‍ കൈമെയ് മറന്ന് സഹായിച്ച മത്സ്യത്തൊഴിലാളികളെ ആദരിക്കുമെന്ന് മുഖ്യമന്ത്രി. രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത മത്സ്യത്തൊഴിലാളികള്‍ക്ക് ഓഗസ്റ്റ് 29ന് തിരുവനന്തപുരത്ത് ആദരം നല്‍കും. രക്ഷാപ്രവര്‍ത്തനത്തില്‍ യുവജനങ്ങളും വലിയ പങ്ക് വഹിക്കുന്നുണ്ട്. നമ്മുടെ യുവത്വം മനുഷ്യത്വത്തിന്റെ പാതയിലാണെന്നാണ് ഇതു കാണിക്കുന്നത്. മോട്ടോര്‍ വാഹന തൊഴിലാളികളും രക്ഷാപ്രവര്‍ത്തനങ്ങളുമായി സഹകരിച്ചെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 210 കോടി രൂപയാണു മുഖ്യമന്ത്രിയുടെ …