1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 18, 2018

സ്വന്തം ലേഖകന്‍: തുര്‍ക്കി തടവിലാക്കിയ ഇവാഞ്ചലിക്കല്‍ പാസ്റ്ററെ മോചിപ്പിച്ചില്ലെങ്കില്‍ കൂടുതല്‍ ഉപരോധമെന്ന് അമേരിക്ക. പാസ്റ്റര്‍ ആന്‍ഡ്രൂ ബ്രണ്‍സണിനെ വിട്ടയക്കാത്തതിന്റെ പേരില്‍ തുര്‍ക്കിയും യു.എസും തമ്മിലുള്ള തര്‍ക്കം സാമ്പത്തിക യുദ്ധമായി മാറുന്നതിന്റെ സൂചന നല്‍കുന്നതാണ് പുതിയ ഭീഷണി.

വ്യാഴാഴ്ച നടന്ന യു.എസ് കാബിനറ്റ് യോഗത്തില്‍ യു.എസ് ട്രഷറി സെക്രട്ടറി സ്റ്റീവന്‍ എംനൂഷിന്‍ ഇതുസംബന്ധിച്ച സൂചനകള്‍ നല്‍കി. കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയാല്‍ അതേ നാണയത്തില്‍ തിരിച്ചടിക്കുമെന്ന് തുര്‍ക്കി പ്രതികരിച്ചു. ‘യു.എസ് തുടങ്ങിയ സാമ്പത്തികയുദ്ധത്തിന് ലോകവ്യാപാര സംഘടന നിയമമനുസരിച്ച് തുര്‍ക്കി തിരിച്ചടി നല്‍കിക്കഴിഞ്ഞു. അത് ഇനിയും തുടരും,’ തുര്‍ക്കി വ്യാപാര മന്ത്രി റുഹ്‌സര്‍ പെക്കാന്‍ പറഞ്ഞു.

അതിനിടെ, സാമ്പത്തിക ഭീഷണി മുന്നില്‍ക്കാണുന്ന തുര്‍ക്കി അന്താരാഷ്ട്ര നാണയനിധിയില്‍നിന്ന് വായ്പയെടുക്കാന്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ ധനകാര്യമന്ത്രി ബറാത്ത് അല്‍ബയ്‌റക് തള്ളി. തുര്‍ക്കി കറന്‍സിയായ ലിറ നിലവില്‍ നേരിടുന്ന അസ്ഥിരത മറികടക്കുകതന്നെ ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.