സ്വന്തം ലേഖകന്‍: യുഎഇയില്‍ നിന്ന് പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന് മൂല്യ വര്‍ധിത നികുതി ഏര്‍പ്പെടുത്താന്‍ യുഎഇ സര്‍ക്കാര്‍. ഇതോടെ നാട്ടിലേക്ക് പണമയക്കാനുള്ള ചെലവ് നേരിയ തോതില്‍ വര്‍ധിക്കും. യു.എ.ഇയില്‍നിന്ന് 1000 ദിര്‍ഹം വരെ അയക്കാന്‍ 16 ദിര്‍ഹമാണ് സേവന നിരക്ക്. 1000 ദിര്‍ഹത്തിന് മുകളിലുള്ള തുകയ്ക്ക് 22 ദിര്‍ഹമാണ് സര്‍വീസ് ചാര്‍ജായി ഈടാക്കുന്നത്. പല …
സ്വന്തം ലേഖകന്‍: പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ നല്‍കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി മധ്യപ്രദേശ്. പന്ത്രണ്ടോ അതില്‍ത്താഴെയോ പ്രായമുള്ള പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്താല്‍ വധശിക്ഷ ലഭിക്കുന്നതിനുള്ള ബില്‍ മധ്യപ്രദേശ് നിയമസഭ ഐകകണ്‌ഠ്യേന പാസാക്കി. നിയമമന്ത്രി രാംപാല്‍ സിങ്ങാണ് സഭയില്‍ ബില്‍ അവതരിപ്പിച്ചത്. ഭരണകക്ഷിയായ ബി.ജെ.പി.യും പ്രതിപക്ഷകക്ഷിയായ കോണ്‍ഗ്രസും അടക്കമുള്ള പാര്‍ട്ടികള്‍ കൈകോര്‍ത്താണ് ബില്‍ പാസാക്കിയത്. ഇനി …
സ്വന്തം ലേഖകന്‍: കൊറിയന്‍ മേഖലയില്‍ ചരിത്രത്തിലെ ഏറ്റവും വലിയ സൈനിക ശക്തി പ്രകടനവുമായി യുഎസും ദക്ഷിണ കൊറിയയും, ട്രംപ് ആണവ യുദ്ധം ചോദിച്ചു വാങ്ങുകയാണെന്ന് ഉത്തര കൊറിയ. അമേരിക്കയിലെവിടെയും ആക്രമിക്കാന്‍ കഴിയുന്ന മിസൈ ല്‍ ഉത്തര കൊറിയ പരീക്ഷിച്ചതിനു മറുപടിയായാണ് അമേരിക്ക ദക്ഷിണകൊറിയയുമായി ചേര്‍ന്ന് കൊറിയന്‍ മേഖലയില്‍ സൈനികാഭ്യാസം ആരംഭിച്ചത്. ഇതുവരെ നടന്നിട്ടുള്ളതില്‍വച്ച് ഏറ്റവും വലിയ …
സ്വന്തം ലേഖകന്‍: ജയലളിതയുടെ ആയിരം കോടിയിലധികം മതിപ്പുള്ള സ്വത്തുക്കളുടെ അനന്തരാവകാശി ആര്? നിഗൂഡത ബാക്കിയാക്കി വില്‍പ്പത്രം ഇപ്പോഴും കാണാമറയത്ത്. ആയിരം കോടിയിലധികം രൂപ മതിപ്പുവിലയുള്ള സ്വത്ത് ജയലളിതയ്ക്കുണ്ടെന്നാണ് കണക്കാക്കുന്നത്. ഇവ കൈക്കലാക്കാന്‍ അവകാശികളെന്ന വ്യാജേന പലരും രംഗത്തുണ്ട്. എന്നാല്‍ വില്‍പ്പത്രം കണ്ടെത്താതെ അനന്തരാവകാശികളെ അന്തിമമായി തീരുമാനിക്കാനാവില്ല. കോത്തഗിരിയില്‍ 900 ഏക്കര്‍ സ്ഥലത്തുള്ള കോടനാട് എസ്റ്റേറ്റിന് നിലവിലെ …
സ്വന്തം ലേഖകന്‍: ഇസ്രയേല്‍ തലസ്ഥാനം മാറ്റുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ ട്രംപ് ബുധനാഴ്ച ജറുസലേം സന്ദര്‍ശനത്തിന്. ജറുസലേം ഇസ്രയേല്‍ തലസ്ഥാനമായി അംഗീകരിക്കുമോ ഇല്ലയോ എന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ബുധനാഴ്ച പ്രഖ്യാപിക്കുമെന്നാണ് സൂചന. എന്നാല്‍, അമേരിക്കയുടെ നീക്കത്തിനെതിരേ പലസ്തീന്‍ നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി അമേരിക്ക അംഗീകരിച്ചാല്‍ അത് ഈ മേഖലയില്‍ സമാധാനം സ്ഥാപിക്കാമെന്ന പ്രതീക്ഷ …
സ്വന്തം ലേഖകന്‍: കുവൈത്തില്‍ സ്വകാര്യ ഭവനങ്ങള്‍ വിദേശികള്‍ക്ക് വാടകയ്ക്ക് നല്‍കരുതെന്ന റിയല്‍ എസ്റ്റേറ്റ് ഫെഡറേഷന്റെ നിര്‍ദേശത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. റിയല്‍ എസ്റ്റേറ്റ് ഫെഡറേഷന്‍ സെക്രട്ടറി ഗൈസ് അല്‍ ഗാനിന്റേതെന്നാണ് വിവാദ നിര്‍ദേശം. എന്നാല്‍ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നിന്നു തന്നെ ഇതിനെതിരെ രൂക്ഷമായ പ്രതിഷേധമാണ് ഉയരുന്നത്. സ്വദേശികള്‍ ഇത്തരം വീടുകള്‍ നിര്‍മിക്കുന്നത് തന്നെ വാടകയ്ക്ക് നല്‍കാനാണെന്നും …
സ്വന്തം ലേഖകന്‍: പൊലീസ് സ്റ്റേഷനില്‍ ഔദ്യോഗിക വേഷത്തില്‍ പോലീസ് ഉദ്യോഗസ്ഥന്റെ തകര്‍പ്പന്‍ നൃത്തം, വീഡിയോ വൈറലായതോടെ അന്വേഷണത്തിന് ഉത്തരവിട്ട് പോലീസ് വകുപ്പ്. ഔദ്യോഗിക വേഷത്തില്‍ ബോളിവുഡ് ഗാനത്തിന് ചുവട് വെയ്ക്കുന്ന എഎസ്‌ഐയുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് അധികൃതര്‍ കടുത്ത നടപടിക്ക് മുതിര്‍ന്നത്. ഹിരാപൂര്‍ എഎസ്‌ഐ കൃഷ്ണസദന്‍ മൊണ്ടാലാണ് സ്റ്റേഷനകത്ത് ഹിന്ദി ഗാനത്തിന് ചുവടുവെച്ചത്. വീഡിയോ …
സ്വന്തം ലേഖകന്‍: എസ്എംഎസിന് ഇരുപത്തഞ്ചു വയസ്, വാട്‌സാപ്പിന്റേയും മെസഞ്ചറിന്റേയും കടുത്ത മത്സരം നേരിട്ട് കുഞ്ഞന്‍ മെസേജ് മുന്നോട്ടെന്ന് ടെക് ലോകം. 1992 ഡിസംബര്‍ മൂന്നിന് വൊഡാഫോണ്‍ കന്പനിയിലെ എന്‍ജിനിയറായിരുന്ന നീല്‍ പാപ്‌വര്‍ത്താണ് ഷോര്‍ട്ട് മെസേജ് സര്‍വീസ് അഥവാ എസ്എംഎസ് എന്നറിയപ്പെടുന്ന ആദ്യ കുഞ്ഞന്‍ മെസേജ് അയച്ചത്. സ്വീകര്‍ത്താവ് വൊഡാഫോണിന്റെ ഡയറക്ടര്‍ റിച്ചാര്‍ഡ് ജാര്‍വിസ്. സന്ദേശം മെറി …
സ്വന്തം ലേഖകന്‍: അബുദാബിയില്‍ നിര്‍മ്മിക്കുന്ന ആണവ നിലയത്തെ ലക്ഷ്യമാക്കി യെമനില്‍ നിന്ന് ഹൗതി വിമതര്‍ മിസൈല്‍ തൊടുത്തതായി റിപ്പോര്‍ട്ട്, വാര്‍ത്ത നിഷേധിച്ച് യുഎഇ. മിസൈല്‍ ലക്ഷ്യത്തില്‍ പതിച്ചെന്നു ഹൗതികള്‍ അവകാശപ്പെട്ടപ്പോള്‍ ഇത്തരമൊരു മിസൈല്‍ ആക്രമണം നടന്നിട്ടില്ലെന്നാണ് യുഎഇയുടെ നിലപാട്. യുഎഇയ്ക്ക് മിസൈല്‍ പ്രതിരോധ സംവിധാനമുണ്ടെന്നും ഏതു മിസൈല്‍ ആക്രമണത്തെയും പരാജയപ്പെടുത്താനാവുമെന്നും വാം ന്യൂസ് ഏജന്‍സി അറിയിച്ചു. …
സ്വന്തം ലേഖകന്‍: ഐക്യരാഷ്ട്ര സഭയുടെ ആഗോള കുടിയേറ്റ കരാറില്‍ നിന്ന് അമേരിക്ക പിന്മാറി, കരാര്‍ ട്രംപിന്റെ കുടിയേറ്റ നയങ്ങളുമായി ചേര്‍ന്നു പോകില്ലെന്ന് ന്യായം. അഭയാര്‍ഥികളുടെയും കുടിയേറ്റക്കാരുടെയും പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ആഗോള സഹകരണം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള ഐക്യരാഷ്ട്രസഭയുടെ കരാറില്‍ നിന്നാണ് അമേരിക്ക ഏകപക്ഷീയമായി പിന്‍വാങ്ങിയത്. ബറാക് ഒബാമ പ്രസിഡന്റായിരിക്കേ 2016 ലാണ് യുഎസ് കരാറില്‍ അംഗമായത്. …