സ്വന്തം ലേഖകന്‍: ആശുപത്രി അധികൃതര്‍ മരണ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല, പെറുവില്‍ സ്വന്തം കുഞ്ഞിന്റെ മൃതദേഹം വീട്ടിലെ ഫ്രിഡ്ജില്‍ സൂക്ഷിച്ച് അമ്മ. മരണ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നത് വരെ മൃതദേഹം വീട്ടില്‍ സൂക്ഷിക്കണമെന്ന് ആശുപത്രി അധികൃതര്‍ നിര്‍ബന്ധം പിടിച്ചതോടെയാണ് പെറൂവിയന്‍ യുവതി മോണിക പാലോമിനോ തന്റെ നവജാത ശിശുവിന്റെ മൃതദേഹം ഫ്രിഡ്ജില്‍ സൂക്ഷിച്ചത്. ശനിയാഴ്ചയാണ് മോണിക ഒരു ആണ്‍കുഞ്ഞിന് …
സ്വന്തം ലേഖകന്‍: യുഎസ്, ഉത്തര കൊറിയ സംഘര്‍ഷത്തില്‍ ഇടപെട്ട് റഷ്യ, അമേരിക്കയുമായി തുറന്ന ചര്‍ച്ചകള്‍ക്ക് ഉത്തര കൊറിയ തയ്യാറാണെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി. അമേരിക്കയുമായി ഉത്തര കൊറിയ തുറന്ന ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണെ അറിയിച്ചു. കൊറിയന്‍ തീരത്ത് ഓരോ ദിനവും സംഘര്‍ഷം വര്‍ധിക്കുന്ന …
സ്വന്തം ലേഖകന്‍: ഇസ്രയേല്‍ എംബസി ജറൂസലേമിലേക്ക് മാറ്റിയ അമേരിക്കയുടെ നടപടിയ്‌ക്കെതിരെ വിമര്‍ശനവുമായി സൗദി കോടതി, പ്രതികരണത്തില്‍ മിതത്വം പാലിച്ച് സൗദി സര്‍ക്കാര്‍. അമേരിക്കയുടേത് നിരുത്തരവാദപരമായ നിലപാടാണെന്ന് സൗദി റോയല്‍ കോടതി വ്യക്താക്കി. ഫലസ്തീനോടൊപ്പമാണ് സൌദി. ഈ നിലപാടില്‍ മാറ്റമില്ലെന്നും കോടതി പറഞ്ഞു. നീക്കം ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുമെന്നും നീതികേടാണെന്നും കോടതി പറഞ്ഞു. ജറൂസലം ഇസ്രായേലിന്റെ തലസ്ഥാനമായി പ്രഖ്യാപിച്ചുകൊണ്ട് …
സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാന്‍ ഇറാക്കിലേക്കും സിറിയയിലേക്കും കടന്ന ബ്രിട്ടീഷുകാരെ തെരഞ്ഞുപിടിച്ച് വധിക്കണമെന്ന് ബ്രിട്ടീഷ് പ്രതിരോധ മന്ത്രി. ഐഎസില്‍ ചേര്‍ന്നു യുദ്ധം ചെയ്യാനായി ഇറാക്കിലേക്കും സിറിയയിലേക്കും പോയ ബ്രിട്ടീഷുകാരെ തെരഞ്ഞുപിടിച്ചു വധിക്കണമെന്നു ബ്രിട്ടീഷ് പ്രതിരോധമന്ത്രി ഗവിന്‍ വില്യംസണാണ് പ്രസ്താവിച്ചത്. 270 ലധികം ബ്രിട്ടീഷുകാര്‍ ഈ രാജ്യങ്ങളില്‍ ഐഎസിനോടൊപ്പം യുദ്ധം ചെയ്യുന്നുണ്ടെന്നാണു കണക്ക്. വ്യോമാക്രമണത്തിലൂടെ ഇവരെ …
സ്വന്തം ലേഖകന്‍: ഈ വര്‍ഷത്തെ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം റയല്‍ മഡ്രിഡ് സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റോണാള്‍ഡോക്ക്. ഫിഫ ബെസ്റ്റ് പ്ലെയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാര നേട്ടത്തിന് പിന്നാലെയാണ് ലയണല്‍ മെസ്സിയെയും നെയ്മറിനെയും പിന്തള്ളി ക്രിസ്റ്റിയാനോ അഞ്ചാം തവണയും ബാലണ്‍ ഡി ഓസ് പുരസ്‌കാരം സ്വന്തമാക്കിയത്. ഇതോടെ ഈ പുരസ്‌കാര നേട്ടത്തില്‍ ക്രിസ്റ്റിയാനോ, …
സ്വന്തം ലേഖകന്‍: അമേരിക്കയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച മലയാളി ദമ്പതികളുടെ വളര്‍ത്തു മകള്‍ മൂന്നു വയസുകാരി ഷെറിന്റെ മൃതദേഹം ചപ്പുചവറുകള്‍ക്കൊപ്പം ചാക്കില്‍ക്കെട്ടി ഉപേക്ഷിച്ചതായി പോലീസിന്റെ വെളിപ്പെടുത്തല്‍. വളര്‍ത്തച്ഛന്‍ വെസ്‌ലി മാത്യുവാണ് മൃതദേഹം ഉപേക്ഷിച്ചതെന്നും പോലീസ് അറിയിച്ചു. എറണാകുളം സ്വദേശികളായ വെസ്‌ലിസിനി ദന്പതികളുടെ സ്വന്തം മകളുടെ കസ്റ്റഡി സംബന്ധിച്ച് യുഎസിലെ ടെക്‌സസ് സംസ്ഥാനത്തെ കോടതിയില്‍ നടന്ന വാദത്തിനിടെയാണ് …
സ്വന്തം ലേഖകന്‍: ചായക്കടക്കാരനില്‍ നിന്ന് 2200 കോടി ആസ്തിയിലേക്ക്, അനധികൃത സ്വത്തുസമ്പാദന വിവാദത്തില്‍ കുടുങ്ങി തമിഴ്‌നാട് ഉപമുഖ്യമന്ത്രി പനീര്‍ശെല്‍വം. 20,000 രൂപ വായ്പയെടുത്തു തേനിയിലെ പെരിയകുളം ജംങ്ഷനില്‍ ചായക്കട തുടങ്ങിയ ഒപിഎസ് എന്ന ഒ.പനീര്‍സെല്‍വത്തിന്റെ ഇന്നത്തെ ആസ്തി 2200 കോടിയാണെന്ന് കഴിഞ്ഞ ദിവസം പുറത്തുവന്ന രേഖകള്‍ വ്യക്തമാക്കുന്നു. തേനി ജില്ലയുടെ വിവിധ ഭാഗങ്ങളിലും മറ്റും ഭൂമി …
സ്വന്തം ലേഖകന്‍: ഇസ്രയേലിന്റെ തലസ്ഥാന മാറ്റത്തിനെതിരെ ബ്രിട്ടനും ഇന്ത്യയും; അമേരിക്കയുടെ പാത പിന്തുരടാന്‍ ബ്രിട്ടനില്ലെന്ന് ബ്രിട്ടീഷ് വിദേശകാര്യമന്ത്രി ബോറിസ് ജോണ്‍സണ്‍. ടെല്‍ അവീവിനു പകരം ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി അംഗീകരിച്ചുകൊണ്ടുള്ള അമേരിക്കന്‍ പ്രസിഡന്റിന്റെ തീരുമാനം മധ്യ കിഴക്കന്‍ ഏഷ്യയിലെ സംഘര്‍ഷാവസ്ഥ ആളിക്കത്തിക്കാനും സമാധാനാന്തരീക്ഷം വഷളാക്കാനും മാത്രമേ വഴിവയ്ക്കൂ എന്നാണ് ബ്രിട്ടന്റെ നിലപാട്. ഇസ്രയേലും പാലസ്തീനും തലസ്ഥാനമായി …
സ്വന്തം ലേഖകന്‍: പ്രധാനമന്ത്രി മോദിയെ നീചനെന്ന് വിളിച്ചു; മണിശങ്കര്‍ അയ്യര്‍ കോണ്‍ഗ്രസിന്റെ പടിക്കു പുറത്ത്. ഗുജറാത്ത് തിരഞ്ഞെടുപ്പിന് ഒരുദിവസം മാത്രം ശേഷിക്കെയാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍ പ്രധാനമന്ത്രിയെ നീചനെന്നു വിശേഷിപ്പിച്ച് വിവാദത്തില്‍ കുടുങ്ങിയത്. ഇതിനെതിരേ ബി.ജെ.പി.യും തുടര്‍ന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി നേരിട്ടും രംഗത്തെത്തിയതോടെ മണിശങ്കര്‍ അയ്യര്‍ മാപ്പുപറഞ്ഞ് തലയൂരാന്‍ ശ്രമിച്ചെങ്കിലും, അദ്ദേഹത്തെ …
സ്വന്തം ലേഖകന്‍: ജറുസലേമിലേക്കുള്ള ഇസ്രയേലിന്റെ തലസ്ഥാന മാറ്റം; ട്രംപിനെതിരെ നിലപാട് കടുപ്പിച്ച് അറബ് രാഷ്ട്രങ്ങള്‍. അമേരിക്കയുടെ നടപടി സമാധാന ശ്രമങ്ങളെ തുരങ്കം വയ്ക്കുമെന്നാണ് അറബ് രാജ്യങ്ങളുടെ പ്രധാന ആരോപണം. അതിനിടെ ഇസ്രയേലിനെതിരെ വീണ്ടും പോരാട്ടം ആരംഭിക്കുമെന്ന് ഹമാസ് പ്രഖ്യാപിച്ചു. ജറുസലേമിനെ ഇസ്രയേല്‍ തലസ്ഥാനമായി അംഗീകരിച്ച അമേരിക്കന്‍ നിലപാട് രാജ്യാന്തര ധാരണകളുടെയും യുഎന്‍ ചട്ടങ്ങളുടെയും ലംഘനമാണെന്നാണ് അറബ് …