സ്വന്തം ലേഖകന്‍: കേരളവും ലക്ഷദ്വീപും പിടിച്ചു കുലുക്കി ഓഖി ചുഴലിക്കൊടുങ്കാറ്റ് ഗുജറാത്ത് തീരത്തേക്ക്, വടക്കന്‍ കേരളത്തിലും ജാഗ്രതാ നിര്‍ദേശം, സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം പതിനഞ്ചായി. മണിക്കൂറില്‍ 20 കിലോമീറ്റര്‍ വേഗത്തില്‍ മിനിക്കോയിയുടെ മുകളില്‍ നിന്ന് കടലിലേക്ക് നീങ്ങികൊണ്ടിരിക്കുകയാണ് ഇപ്പോള്‍ ഓഖി. കാറ്റിന്റെ വേഗം മണിക്കൂറില്‍ 180 കിലോമീറ്റര്‍ വരെ ആകാന്‍ സാധ്യതയുണ്ട്. കേരളത്തില്‍ ശക്തമായ കാറ്റിനുസാധ്യതയുണ്ടെന്ന് …
സ്വന്തം ലേഖകന്‍: ഉത്തര കൊറിയ ബുധനാഴ്ച നടത്തിയ ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം ദേശീയ ആഘോഷമായി കിം ജോംഗ് ഉന്‍. മിസൈല്‍ പരീക്ഷണം രാജ്യം ആഘോഷിച്ചെന്നു പ്യോങ്യാങ്ങിലെ സര്‍ക്കാര്‍ വാര്‍ത്താ ഏജന്‍സി ശനിയാഴ്ച പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. രാജ്യത്തെ പ്രധാന നഗരങ്ങളില്‍ നൃത്തം ചെയ്തും പടക്കം പൊട്ടിച്ചുമാണ് ജനങ്ങള്‍ ആഘോഷത്തില്‍ പങ്കെടുത്തത്. സര്‍ക്കാര്‍ മുഖപത്രമായ റോഡങ് …
സ്വന്തം ലേഖകന്‍: മുത്തലാക്ക് തടയുന്നതിനുള്ള കരട് ബില്ലിന് രൂപം നല്‍കി കേന്ദ്ര സര്‍ക്കാര്‍, മുത്തലാക്ക് പ്രയോഗിച്ചാല്‍ മൂന്നു വര്‍ഷം തടവിന് ശുപാര്‍ശ. മുസ്‌ലിം സമുദായത്തിലെ വിവാഹ മോചനത്തിനു മുത്തലാക്ക് ഉപയോഗിക്കുന്നതു തടയുന്നതിനുള്ള കരട് ബില്‍ അഭിപ്രായം തേടുന്നതിനായി സംസ്ഥാനങ്ങള്‍ക്ക് അയച്ചു കൊടുക്കുകയും ചെയ്തു. മുത്തലാക്ക് ഉപയോഗിക്കുന്നവര്‍ക്കെതിരേ മൂന്നു വര്‍ഷം വരെ ജയില്‍ ശിക്ഷ ഉറപ്പാക്കുന്ന വ്യവസ്ഥ …
സ്വന്തം ലേഖകന്‍: മുപ്പതു വര്‍ഷത്തെ രാജവാഴ്ചയ്ക്കു ശേഷം ജപ്പാന്‍ ചക്രവര്‍ത്തി 2019 ഏപ്രിലില്‍ സ്ഥാനമൊഴിയും. കഴിഞ്ഞ മുപ്പതു വര്‍ഷമായി ജപ്പാന്റെ ചക്രവര്‍ത്തിപദം അലങ്കരിക്കുന്ന അകിഹിതോ 2019 ഏപ്രില്‍ 30നു സ്ഥാനത്യാഗം ചെയ്യുമെന്ന് പ്രധാനമന്ത്രി ഷിന്‍സോ ആബെയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് തീരുമാനിച്ചത്. കിരീടാവകാശിയായ നരുഹിതോ രാജകുമാരന്‍(57) അകിഹിതോയ്ക്കു പകരം ചക്രവര്‍ത്തിയാവും. രണ്ടു നൂറ്റാണ്ടിനിടയില്‍ ജപ്പാനില്‍ ആദ്യമായാണ് …
സ്വന്തം ലേഖകന്‍: ‘റോഹിംഗ്യ, ദൈവിക സാന്നിധ്യത്തിന്റെ മറ്റൊരു പേര്,’ റോഹിംഗ്യകള്‍ക്ക് നീതി ലഭിക്കുംവരെ പോരാട്ടം തുടരുമെന്ന പ്രഖ്യാപനവുമായി മാര്‍പാപ്പ, ബംഗ്ലാദേശിലെ റോഹിംഗ്യന്‍ അഭയാര്‍ഥികളുമായി കൂടിക്കാഴ്ച നടത്തി. മാര്‍പാപ്പയുടെ ബംഗ്ലാദേശ് സന്ദര്‍ശനത്തിനിടെ റോഹിംഗ്യന്‍ അഭയാര്‍ഥികളുമായി നടത്തിയ കൂടിക്കാഴ്ച വികാരനിര്‍ഭരമായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. മ്യാന്‍മറില്‍നിന്ന് പലായന ചെയ്ത് ബംഗ്ലാദേശില്‍ അഭയം തേടിയ രണ്ടു ലക്ഷത്തോളം വരുന്ന റോഹിംഗ്യകളുടെ പ്രതിനിധികളുമായി …
സ്വന്തം ലേഖകന്‍: ഫേസ്ബുക്ക് തലവന്‍ സക്കര്‍ബര്‍ഗിന്റെ സഹോദരിക്കു നേരെ വിമാനയാത്രയ്ക്കിടെ ലൈംഗിക അതിക്രമം. മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ സഹോദരിയും ഫേസ്ബുക്കിന്റെ മാര്‍ക്കറ്റ് ഡെവലപ്‌മെന്റ് ഡയറക്ടറുമായ റാന്‍ഡി സക്കര്‍ബര്‍ഗിന് നേരെ വിമാന യാത്രയ്ക്കിടെ അലാസ്‌ക എയര്‍ലൈന്‍സില്‍ വെച്ചാണ് ലൈംഗിക അതിക്രമമുണ്ടായത്. ഫേസ്ബുക്ക് പോസ്റ്റിലൂറ്റെ റാന്‍ഡി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വിമാനയാത്രയ്ക്കിടെ അടുത്തിരുന്നയാള്‍ റാന്‍ഡിയോട് മോശമായി പെരുമാറുകയായിരുന്നു. സംഭവം വിമാന …
സ്വന്തം ലേഖകന്‍: റഷ്യക്കാരുമായി രഹസ്യ ധാരണ, ട്രംപിന്റെ മുന്‍ സുരക്ഷാ ഉപദേഷ്ടാവ് കുറ്റക്കാരനാണെന്ന് കോടതി. മുന്‍ യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്കിള്‍ ഫ്‌ലിന്നാണ് കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയത്. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് സമയത്ത് റഷ്യന്‍ അംബാസിഡറുമായി നടത്തിയ കൂടിക്കാഴ്ച്ചയെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ നല്കി എന്നതാണ് ഫ്‌ലിന്നിനെതിരായ കുറ്റം. ഡൊണാള്‍ഡ് ട്രംപിന്റെ വിജയത്തിനായി റഷ്യ രഹസ്യ …
സ്വന്തം ലേഖകന്‍: ആഞ്ചലീന ജോളിയോടുള്ള ആരാധന അതിരു കടന്നു, പ്രിയതാരത്തെ പോലെയാകാന്‍ 50 പ്ലാസ്റ്റിക് സര്‍ജറി ചെയ്ത പത്തൊമ്പതുകാരിക്ക് സംഭവിച്ചത്. പത്തൊന്‍പതുകാരിയായ സഹര്‍ തബര്‍ ആണ് ആഞ്ജലീന ജോളിയെപ്പോലെയാകാന്‍ ശസ്ത്രക്രിയ ചെയ്ത് വിരൂപയായി തീര്‍ന്നത്. അന്‍പത് പ്ലാസ്റ്റിക് സര്‍ജറികള്‍ക്ക് ശേഷം തിരിച്ചെത്തിയ സഹറിനെ കണ്ട് നാട്ടുകാരും വീട്ടുകാരും ഞെട്ടുകയായിരുന്നു. ഓരോ ശസ്ത്രക്രിയക്കുശേഷവുമുള്ള തന്റെ ചിത്രങ്ങള്‍ സഹര്‍ …
സ്വന്തം ലേഖകന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയെ വിമര്‍ശിച്ച് ട്വീറ്റ് ചെയ്ത ട്രംപിന് ടാഗ് ചെയ്തപ്പോള്‍ ആളുമാറി, തെറ്റി ടാഗ് ചെയ്ത ട്രംപിനെ രൂക്ഷമായി വിമര്‍ശിച്ച് ബ്രിട്ടീഷ് വനിതയായ തെരേസ മേ രംഗത്ത്. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ട്വീറ്റിനെത്തുടര്‍ന്ന് ‘പുറത്തിറങ്ങാന്‍’ പറ്റാത്ത അവസ്ഥയിലാണെന്ന് തെരേസ മേ സ്‌ക്രീവ്‌നെര്‍ എന്ന ബ്രിട്ടീഷ് വനിതയാണ് പരാതിപ്പെടുന്നു. തനിക്കു …
സ്വന്തം ലേഖകന്‍: രാക്ഷസരൂപം പൂണ്ട് ഓഖി ചുഴലിക്കൊടുങ്കാറ്റ് ലക്ഷദ്വീപില്‍, ആറു മീറ്റര്‍ ഉയരത്തില്‍ തിരമാലകള്‍ ആഞ്ഞടിക്കുന്നു, കനത്ത മഴയില്‍ ദ്വീപ് പുറംലോകത്തു നിന്ന് ഒറ്റപ്പെട്ടു. കാറ്റിന്റെ തീവ്രത കൂടിയതോടെ സമീപകാലത്തെങ്ങും ഉണ്ടാകാത്തത്ര വലിയ ദുരന്തമാണ് ദ്വീപ് വാസികള്‍ നേരിടുന്നത്. ഗുരുതര സാഹചര്യം കണക്കിലെടുത്ത് ലക്ഷദ്വീപിലേക്ക് നാവികസേന കൂടുതല്‍ സൈനികരെ നിയോഗിച്ചു. കൊച്ചിയോട് ഏറ്റവുമടുത്ത് സ്ഥിതി ചെയ്യുന്ന …