1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 2, 2017

സ്വന്തം ലേഖകന്‍: ഫേസ്ബുക്ക് തലവന്‍ സക്കര്‍ബര്‍ഗിന്റെ സഹോദരിക്കു നേരെ വിമാനയാത്രയ്ക്കിടെ ലൈംഗിക അതിക്രമം. മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ സഹോദരിയും ഫേസ്ബുക്കിന്റെ മാര്‍ക്കറ്റ് ഡെവലപ്‌മെന്റ് ഡയറക്ടറുമായ റാന്‍ഡി സക്കര്‍ബര്‍ഗിന് നേരെ വിമാന യാത്രയ്ക്കിടെ അലാസ്‌ക എയര്‍ലൈന്‍സില്‍ വെച്ചാണ് ലൈംഗിക അതിക്രമമുണ്ടായത്. ഫേസ്ബുക്ക് പോസ്റ്റിലൂറ്റെ റാന്‍ഡി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

വിമാനയാത്രയ്ക്കിടെ അടുത്തിരുന്നയാള്‍ റാന്‍ഡിയോട് മോശമായി പെരുമാറുകയായിരുന്നു. സംഭവം വിമാന ജീവനക്കാരെ അറിയിച്ചപ്പോള്‍ ഇയാള്‍ സ്ഥിരം യാത്രക്കാരനാണ്, അയാള്‍ക്ക് ഒന്നിനും യാതൊരു മറയില്ല, കൂടുതല്‍ മദ്യം കൊടുക്കൂ എന്നെല്ലാം പറഞ്ഞ് അയാളുടെ പെരുമാറ്റത്തെ അവര്‍ അവഗണിക്കുകയാണ് ഉണ്ടായതെന്നും റാന്‍ഡി പറയുന്നു. തുടര്‍ന്ന് അലാസ്‌ക എയര്‍ലൈന്‍സിന് നേരിട്ട് റാന്‍ഡി കത്തയയ്ക്കുകയായിരുന്നു.

ഇത്തരം പെരുമാറ്റങ്ങള്‍ അനുവദിച്ചുകൊടുക്കുകയും യാത്രക്കാരുടെ ക്ഷേമത്തിന് പ്രാധാന്യം നല്‍കാതെ പണത്തിന് പ്രാധാന്യം നല്‍കുന്ന സ്ഥാപനങ്ങളെ അംഗീകരിക്കാനാവില്ലെന്നും റാന്‍ഡി ഫേസ്ബുക്കില്‍ കുറിച്ചു. ഇതിന് ശേഷം അലാസ്‌ക എയര്‍ലൈന്‍സിന്റെ ഉദ്യോഗസ്ഥര്‍ തന്നെ വിളിച്ചുവെന്നും ജീവനക്കാരെ താല്‍കാലികമായി സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ടെന്നും അന്വേഷണം ആരംഭിച്ചതായി അറിയിച്ചുവെന്നും റാന്‍ഡി ഫേയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്താമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.