1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 2, 2017

സ്വന്തം ലേഖകന്‍: മുപ്പതു വര്‍ഷത്തെ രാജവാഴ്ചയ്ക്കു ശേഷം ജപ്പാന്‍ ചക്രവര്‍ത്തി 2019 ഏപ്രിലില്‍ സ്ഥാനമൊഴിയും. കഴിഞ്ഞ മുപ്പതു വര്‍ഷമായി ജപ്പാന്റെ ചക്രവര്‍ത്തിപദം അലങ്കരിക്കുന്ന അകിഹിതോ 2019 ഏപ്രില്‍ 30നു സ്ഥാനത്യാഗം ചെയ്യുമെന്ന് പ്രധാനമന്ത്രി ഷിന്‍സോ ആബെയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് തീരുമാനിച്ചത്. കിരീടാവകാശിയായ നരുഹിതോ രാജകുമാരന്‍(57) അകിഹിതോയ്ക്കു പകരം ചക്രവര്‍ത്തിയാവും.

രണ്ടു നൂറ്റാണ്ടിനിടയില്‍ ജപ്പാനില്‍ ആദ്യമായാണ് ഒരു ചക്രവര്‍ത്തി സ്ഥാനത്യാഗം ചെയ്യുന്നത്. ചക്രവര്‍ത്തി പദവിയില്‍ മരണം വരെ തുടരുന്നതാണു ജപ്പാനിലെ പാരമ്പര്യം. എന്നാല്‍ അനാരോഗ്യം മൂലം സ്ഥാനത്യാഗം ചെയ്യാന്‍ അകിഹിതോ തീരുമാനം എടുക്കുകയായിരുന്നു.

ജപ്പാനില്‍ ചക്രവര്‍ത്തിയുടെ സ്ഥാനത്യാഗവുമായി ബന്ധപ്പെട്ടു നിയമം ഇല്ലാത്തതിനാല്‍ പാര്‍ലമെന്റ് സമ്മേളനം വിളിച്ചുകൂട്ടി പുതിയ നിയമ നിര്‍മ്മാണം നടത്തിയാണ് ഇതിന് അവസരം ഒരുക്കിയത്. അകിഹിതോയുടെ സ്ഥാനത്യാഗവും പുതിയ ചക്രവര്‍ത്തിയുടെ സ്ഥാനാരോഹണവും ആഘോഷമാക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.