സ്വന്തം ലേഖകന്‍: കുവൈത്ത് വിദേശികളുടെ വാര്‍ഷിക ആരോഗ്യ ഇന്‍ഷുറന്‍സ് ഫീസ് വര്‍ധിപ്പിക്കാന്‍ ഒരുങ്ങുന്നു. വിദേശികള്‍ക്കായി നിര്‍മിക്കുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് ആസ്പത്രികളുടെ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ നിലവിലെ വാര്‍ഷിക ഇന്‍ഷുറന്‍സ് ഫീസായ 50 ദിനാര്‍ 130 ദിനാറായി കൂട്ടാനാണ് തീരുമാനം. ഇന്‍ഷുറന്‍സ് പദ്ധതിയുടെ ഭാഗമായി അഹ്മദി ഗവര്‍ണറേറ്റില്‍ ദമാന്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ആസ്പത്രിയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ ദിവസം തുടങ്ങി. …
സ്വന്തം ലേഖകന്‍: ബോളിവുഡ് ചിത്രം പത്മാവതി കൂടുതല്‍ വിവാദങ്ങളിലേക്ക്, ചിത്രത്തിനെതിരെ രാജസ്ഥാന്‍ സര്‍ക്കാരും രംഗത്ത്. രജ്പുത് വിഭാഗത്തിന്റെ വികാരം കണക്കിലെടുത്ത്, സിനിമയില്‍ മാറ്റംവരുത്തണമെന്ന് മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ ആവശ്യപ്പെട്ടു. കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് അയച്ച കത്തിലാണ് ആവശ്യം. അതേസമയം, സര്‍ട്ടിഫൈ ചെയ്യുന്നതിനുമുന്‍പ്, മാധ്യമപ്രവര്‍ത്തകര്‍ക്കായി സിനിമ പ്രദര്‍ശിപ്പിച്ചതിനെതിരെ സെന്‍സര്‍ബോര്‍ഡ് അധ്യക്ഷന്‍ പ്രസൂണ്‍ജോഷിയും രംഗത്തെത്തി. പത്മാവതി സിനിമ, …
സ്വന്തം ലേഖകന്‍: യുഎസിലെ സ്‌കൂളില്‍ മുസ്‌ലിം വിദ്യാര്‍ഥിനിയുടെ ഹിജാബ് അധ്യാപകന്‍ അഴിച്ചുമാറ്റിയതായി പരാതി. വിര്‍ജീനിയയിലെ ലേക്ക് ബ്രഡോക്ക് ഹൈസ്‌കൂളില്‍ സുഹൃത്തുക്കളുമായി സംസാരിച്ചു നില്‍ക്കുകയായിരുന്ന വിദ്യാര്‍ഥിനിയുടെ ഹിജാബ് അധ്യാപകന്‍ ഊരിയെടുക്കുകയായിരുന്നു എന്ന് പരാതിയില്‍ പറയുന്നു. അധ്യാപകനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സംഭവത്തിനു ശേഷം വിദ്യാര്‍ഥിനി വിശ്രമമുറിയിലേക്ക് ഓടുകയും വീട്ടുകാരെ വിവരം അറിയിക്കുകയുമായിരുന്നു. എന്നാല്‍ വിദ്യാര്‍ഥിനി ഹിജാബിന് പുറമേ …
സ്വന്തം ലേഖകന്‍: മിസൈല്‍ പരീക്ഷണങ്ങളിലാതെ രണ്ടു മാസമായി ഉത്തര കൊറിയ നിശബ്ദം, കിം ജോങ് ഉന്നിന്റെ ആരോഗ്യനില വഷളായതു മൂലമെന്ന് റിപ്പോര്‍ട്ട്. കിം ജോങ് ഉന്നിന്റെ ആരോഗ്യനില മോശമായത് കൊണ്ടാണ് രണ്ട് മാസമായി ഉത്തരകൊറിയ മിസൈല്‍ പരീക്ഷണങ്ങള്‍ നടത്താത്തതെന്ന് ന്യൂസ്.കോമാണ് വാര്‍ത്ത പുറത്തുവിട്ടത്. സ്വകാര്യ അന്വേഷണ എജന്‍സികളെ ഉദ്ധരിച്ചാണ് വാര്‍ത്ത. ഹൃദ്രോഗവും പ്രമേഹവും രക്ത സമര്‍ദ്ദവും …
സ്വന്തം ലേഖകന്‍: യുഎസില്‍ എച്ച് വണ്‍ ബി വിസയില്‍ ജോലി ചെയ്യുന്ന വിദേശ ജീവനക്കാരുടെ കുറഞ്ഞ ശമ്പള പരിധി ഉയര്‍ത്താനുള്ള തീരുമാനം ഇന്ത്യന്‍ ഐടി മേഖലയ്ക്ക് ഇരുട്ടടി. രണ്ട് ദിവസം മുന്‍പാണ് ശമ്പള പരിധി ഉയര്‍ത്താന്‍ ശുപാര്‍ശ ചെയ്യുന്ന ബില്‍ യു.എസ് പ്രതിനിധി സഭയുടെ ജുഡീഷ്യറി കമ്മിറ്റി അംഗീകരിച്ചത്. നിലവില്‍ എച്ച് വണ്‍ ബി വിസയില്‍ …
സ്വന്തം ലേഖകന്‍: സൗദിയില്‍ സല്‍മാന്‍ രാജാവ് സ്ഥാനമൊഴിയാന്‍ ഒരുങ്ങുന്നതായുള്ള വാര്‍ത്തകള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു, പുത്രനും കിരീടാവകാശിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ അധികാര കൈമാറ്റത്തിന് തയ്യാറെടുക്കുന്നതായി അഭ്യൂഹം. ഒന്നര മാസം മുമ്പ് റഷ്യ സന്ദര്‍ശിച്ച 81 കാരനായ രാജാവിന്റെ ആരോഗ്യനില രാജ്യഭരണം നിര്‍വഹിക്കാന്‍ പറ്റുന്ന സ്ഥിതിയിലാണെന്നാണ് കൊട്ടാരവൃത്തങ്ങള്‍ അവകാശപ്പെടുന്നത്. മാത്രമല്ല, മകന്‍ മുഹമ്മദിന് 32 …
സ്വന്തം ലേഖകന്‍: രാജിവെച്ച ലബനീസ് പ്രധാനമന്ത്രി ഹരീരി പാരീസില്‍, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി നിര്‍ണായക കൂടിക്കാഴ്ച. രണ്ടാഴ്ച സൗദി അറേബ്യയില്‍ തങ്ങിയതിനെ തുടര്‍ന്നാണ് ഹരീരി കഴിഞ്ഞ ദിവസം പാരീസിലെത്തിയത്. ലബനനിലെ രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കാന്‍ ഹരീരിയെ മാക്രോണ്‍ ക്ഷണിച്ചു വരുത്തുകയായിരുന്നു. സൗദിയിലെ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനെ കണ്ടശേഷമാണ് ഹരീരി റിയാദ് വിട്ടത്. …
സ്വന്തം ലേഖകന്‍: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി ജീവനക്കാരുടെ കുറഞ്ഞ വേതനം സംബന്ധിച്ച സര്‍ക്കാര്‍ വിജ്ഞാപനമായി. സ്വകാര്യ ആശുപത്രികള്‍, ഡിസ്‌പെന്‍സറികള്‍, ഫാര്‍മസികള്‍, സ്‌കാനിങ് സെന്ററുകള്‍, എക്‌സ്‌റേ യൂനിറ്റുകള്‍, ബന്ധപ്പെട്ട മറ്റു സ്ഥാപനങ്ങള്‍ എന്നിവയിലെ ജീവനക്കാര്‍ക്കുള്ള കുറഞ്ഞ വേതനം സംബന്ധിച്ചാണ് സര്‍ക്കാര്‍ പ്രാഥമിക വിജ്ഞാപനം പുറപ്പെടുവിച്ചത്. ജീവനക്കാരെ എട്ട് ഗ്രൂപ്പുകളായി തിരിച്ചാണ് വേതനം നിശ്ചയിച്ചിരിക്കുന്നത്. ആശുപത്രികളെ കിടത്തി ചികിത്സിക്കുന്നവയെന്നും …
സ്വന്തം ലേഖകന്‍: അനധികൃത സ്വത്തു സമ്പാദന കേസില്‍ കുടുങ്ങിയ മുന്‍ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് രാജ്യം വിടാതിരിക്കാന്‍ കുരുക്കുമായി പാകിസ്താന്‍. പാനമ രേഖകള്‍ പുറത്തുവന്നതിനു പിന്നാലെ പ്രധാനമന്ത്രി കസേസയില്‍ നിന്ന് പുറത്തായ നവാസ് ഷെരീഫും കുടുംബവും രാജ്യം വിടാതിരിക്കാന്‍ പാക് സര്‍ക്കാര്‍ നടപടി തുടങ്ങി. ലണ്ടനില്‍ അനധികൃത സ്വത്തുസമ്പാദ്യമുണ്ടെന്ന വിവരങ്ങള്‍ പുറത്തുവന്നതിനെ തുടര്‍ന്നുള്ള കേസുകള്‍ …
സ്വന്തം ലേഖകന്‍: പതിനേഴ് വര്‍ഷത്തിനുശേഷം ഇന്ത്യയിലേക്ക് ലോക സുന്ദരിപ്പട്ടം, ഹരിയാനക്കാരി മാനുഷി ചില്ലര്‍ ലോക സൗന്ദര്യത്തിന്റെ റാണി. 108 മത്സരാര്‍ത്ഥികളെ പിന്തള്ളിയാണ് മാനുഷി ലോകസുന്ദരിപ്പട്ടം അണിഞ്ഞത്. ഇതോടെ മാനുഷി ലോക സുന്ദരിപ്പട്ടം നേടുന്ന ആറാമത്തെ ഇന്ത്യക്കാരിയായി മാറി. ഡൊമിനിക്കല്‍ റിപ്പബ്ലിക്കില്‍നിന്നുള്ള യാരിറ്റ്‌സെ റെയേസ് റണ്ണറപ്പായി. ഇംഗ്ലണ്ട്, ഫ്രാന്‍സ്, ഇന്ത്യ, കെനിയ, മെക്‌സിക്കോ എന്നി രാജ്യങ്ങളില്‍നിന്നുള്ള സുന്ദരിമാരാണ് …