സ്വന്തം ലേഖകന്‍: ബഹ്‌റൈനില്‍നിന്നു വിദേശികള്‍ സ്വരാജ്യത്തേക്ക് പണം അയയ്ക്കുമ്പോള്‍ ഫീസ് ഈടാക്കണമെന്ന നിര്‍ദേശവുമായി പ്രതിനിധിസഭ. മുന്നൂറ് ദിനാറില്‍ കുറവു പണം അയയ്ക്കുമ്പോള്‍ ഒരുദിനാറും കൂടുതല്‍ അയയ്ക്കുമ്പോള്‍ 10 ദിനാറും ചുമത്താനാണു നീക്കം. ഇതിലൂടെ ഖജനാവിലേക്കു കുറഞ്ഞതു ഒന്‍പതു കോടി ദിനാര്‍ എത്തുമെന്നും രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്കു അയവ് ഉണ്ടാകുമെന്നും നി!ര്‍ദേശം സമര്‍പ്പിച്ച ജമാല്‍ ദാവൂദ് …
സ്വന്തം ലേഖകന്‍: ഇരുപതു വര്‍ഷങ്ങള്‍ക്കു ശേഷം വെള്ളിത്തിരയില്‍ ചരിത്രമെഴുതാന്‍ ടൈറ്റാനിക് വീണ്ടുമെത്തുന്നു. ലോകമെമ്പാടും ബോക്‌സ് ഓഫീസില്‍ തരംഗമായ ടൈറ്റാനിക് പുറത്തിറങ്ങി 20 വര്‍ഷം പിന്നിടുമ്പോള്‍ രണ്ടാമതും ചിത്രം തിയറ്ററിലെത്തിക്കാന്‍ ഒരുങ്ങുകയാണ് അണിയറ പ്രവര്‍ത്തകര്‍. ഇതിന്റെ ഭാഗമായി നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള പുതിയ ട്രെയിലറും ഇറക്കിയിട്ടുണ്ട്. ലോകസിനിമയിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായ ടെറ്റാനിക് പുറത്തിറങ്ങിയതിന്റെ 20 …
സ്വന്തം ലേഖകന്‍: തുര്‍ക്കി സര്‍ക്കാരിന്റെ മനുഷ്യാവകാശ ലംഘനങ്ങള്‍, ധനസഹായം വെട്ടിക്കുറക്കുന്നതായി യൂറോപ്യന്‍ യൂണിയന്‍. ഉര്‍ദുഗാന്‍ സര്‍ക്കാര്‍ തുടര്‍ച്ചയായി മനുഷ്യാവകാശ ലംഘനങ്ങള്‍ നടത്തുന്നതായുള്ള റിപ്പോര്‍ട്ടിനെ തുടര്‍ന്ന് രാജ്യത്തിനുള്ള ധനസഹായം വെട്ടിക്കുറക്കുമെന്ന് യൂറോപ്യന്‍ യൂനിയന്‍ (ഇ.യു)അറിയിച്ചു. ഇ.യു നല്‍കാനിരുന്ന ആയിരത്തിലധികം കോടി രൂപയുടെ ധനസഹായമാണ് ഇതോടെ തുര്‍ക്കിക്ക് നഷ്ടമാവുക. ധനസഹായം പിന്‍വലിക്കുന്നതായി യൂറോപ്യന്‍ പാര്‍ലമെന്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. …
സ്വന്തം ലേഖകന്‍: ഇറാഖില്‍ കുര്‍ദ് പ്രശ്‌നം വീണ്ടും ചൂടുപിടിക്കുന്നു, ആഴ്ചകള്‍ക്കു മുമ്പ് നടന്ന് കുര്‍ദ് ഹിതപരിശോധന ഭരണഘടന വിരുദ്ധമാണെന്ന് ഇറാഖ് സുപ്രീം കോടതി, സെപ്റ്റംബര്‍ 25ന് നടന്ന അഭിപ്രായ വോട്ടെടുപ്പാണ് രാജ്യത്തെ പരമോന്നത കോടതി അസാധുവാക്കിയത്. വിധി ഇറാഖ് കുര്‍ദിസ്താന്‍ മേഖലയില്‍ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാക്കുമെന്നാണ് സൂചന. ഹിതപരിശോധനയില്‍ പങ്കെടുത്ത മഹാഭൂരിപക്ഷവും ഇറാഖില്‍നിന്ന് വിട്ടുപോകുന്നതിനെ അനുകൂലിച്ചിരുന്നു. …
സ്വന്തം ലേഖകന്‍: ഉത്തര കൊറിയയെ അമേരിക്ക ആഗോള ഭീകരത പ്രോത്സാഹിപ്പിക്കുന്ന ഭീകരരാഷ്ട്രമായി പ്രഖ്യാപിച്ചു.യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് ഉത്തര കൊറിയയെ ഭീകരരാഷ്ട്രമായി പ്രഖ്യാപിച്ചത്. ജോര്‍ജ് ഡബ്ല്യു. ബുഷ് പ്രസിഡന്റായിരിക്കേ, ഈ പട്ടികയില്‍നിന്ന് ഉത്തര കൊറിയയെ ഒഴിവാക്കിയിരുന്നു. ആണവ നിരായുധീകരണ ചര്‍ച്ച സുഗമമാക്കാനായിരുന്നു ഇത്.തിങ്കളാഴ്ച രാവിലെ വൈറ്റ്ഹൗസിലായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. സുഡാന്‍, സിറിയ, ഇറാന്‍ എന്നീ രാജ്യങ്ങളെയാണ് …
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ രാഷ്ട്രപതി റാംനാഥ് കോവിന്ദിന്റെ അരുണാചല്‍ പ്രദേശ് സന്ദര്‍ശനത്തിനെതിരെ വിമര്‍ശനവുമായി ചൈന രംഗത്ത്. തങ്ങളുടെ അധീനതയില്‍പ്പെടുന്ന സ്ഥലം എന്നാണ് അരുണാചലിനെ ചൈന വിശേഷിപ്പിക്കുന്നത്. ‘തര്‍ക്കത്തില്‍പ്പെട്ടു കിടക്കുന്ന’ സ്ഥലത്ത് ഇന്ത്യന്‍ നേതാക്കളുടെ ഒരു പ്രവര്‍ത്തനവും അനുവദിക്കില്ലെന്നും ചൈന വ്യക്തമാക്കി. തെക്കന്‍ ടിബറ്റ് എന്നാണ് ചൈന അരുണാചലിനെ വിശേഷിപ്പിക്കുന്നത്. ദിവസേനെയുള്ള മാധ്യമ വിശദീകരണത്തിലാണു ചൈനീസ് വിദേശകാര്യ …
സ്വന്തം ലേഖകന്‍: മോര്‍ഫ് ചെയ്ത ചിത്രം ഉപയോഗിച്ച് ഇന്ത്യക്കെതിരെ വ്യാജ പ്രചരണം, പാകിസ്താന്‍ പ്രതിരോധ സേനയുടെ ട്വിറ്റര്‍ അക്കൗണ്ട് പൂട്ടി. കുപ്രചരണങ്ങള്‍ നടത്താന്‍ ദില്ലി യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് ഉപയോഗിച്ചതിനാണ് ട്വിറ്റര്‍ അധികൃതരുടെ നടപടി. കവല്‍പ്രീത് കൗര്‍ എന്ന വിദ്യാര്‍ത്ഥിയുടെ ചിത്രങ്ങളാണ് പാകിസ്താന്‍ മോര്‍ഫ് ചെയ്ത് ഉപയോഗിച്ചത്. ദില്ലിയിലെ ജുമാ മസ്ജിദിന്റെ മുമ്പില്‍ …
സ്വന്തം ലേഖകന്‍: എഴുപതാം വിവാഹ വാര്‍ഷികത്തിന്റെ നിറവില്‍ ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയും ഫിലിപ്പ് രാജകുമാരനും. ആഘോഷങ്ങളുടെ ഭാഗമായി കുടുംബാംഗങ്ങള്‍ക്കും അടുത്ത സുഹൃത്തുക്കള്‍ക്കുമായി വിന്‍ഡ്‌സര്‍ കാസിലില്‍ അത്താഴവിരുന്ന് ഒരുക്കിയിട്ടുണ്ട്. മറ്റ് ആഘോഷ പരിപാടികളില്ലെന്ന് കൊട്ടാര വൃത്തങ്ങള്‍ അറിയിച്ചു. ജോര്‍ജ് ആറാമന്‍ രാജാവിന്റെ മൂത്ത മകളായ എലിസബത്തും ഗ്രീസിലെയും ഡെന്മാര്‍ക്കിലെയും രാജകുമാരനായിരുന്ന ഫിലിപ്പും 1947ലാണു വിവാഹിതരായത്. പ്രണയവിവാഹമായിരുന്നു. വിവാഹസമയത്ത് …
സ്വന്തം ലേഖകന്‍: കോണ്‍ഗ്രസ് അധ്യക്ഷനായുള്ള രാഹുല്‍ ഗാന്ധിയുടെ സ്ഥാനാരോഹണം ഡിസംബര്‍ നാലിനെന്ന് സൂചന. എഐസിസി അധ്യക്ഷനെ തിരഞ്ഞെടുക്കാനുള്ള സമയക്രമം അനുസരിച്ച് അടുത്ത മാസം ഒന്നിന് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. ഡിസംബര്‍ 4 നാണ് അധ്യക്ഷ സ്ഥാനത്തേക്കുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. അഞ്ചിന് പത്രികയുടെ സൂക്ഷ്മ പരിശോധന. വോട്ടെടുപ്പ് വേണ്ടിവന്നാല്‍ ഡിസംബര്‍ 16 ന് …
സ്വന്തം ലേഖകന്‍: മ്യാന്‍മറിലെ രോഹിംഗ്യന്‍ പ്രതിസന്ധി പരിഹരിക്കാന്‍ ചൈന ഇടപെടുന്നു. മ്യാന്‍മറും ബംഗ്ലാദേശും ഉഭയകക്ഷി ചര്‍ച്ചയിലൂടെ പ്രശ്‌നപരിഹാരം കാണണമെന്ന് ചൈനീസ് വിദേശകാര്യമന്ത്രി വാംഗ് യി ആവശ്യപ്പെട്ടു. ധാക്കയിലെ ചൈനീസ് എംബസിയില്‍ മാധ്യമങ്ങളോടാണ് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകരാജ്യങ്ങള്‍ രോഹിംഗ്യന്‍ വിഷയത്തില്‍ പരിഹാരം ആഗ്രഹിക്കുന്നുണ്ട്. പ്രദേശത്തെ പ്രശ്‌നം സമാധാനപരമായി പരിഹരിക്കാനാണ് ശ്രമിക്കേണ്ടത്. ഇതിന് ചൈനയുടെ പൂര്‍ണ പിന്തുണയുണ്ടാകുമെന്നും വാംഗ് …