1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
പട്ടാള അട്ടിമറി, സിംബാബ്‌വെയില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു, വീട്ടുതടങ്കലിലായ പ്രസിഡന്റ് മുഗാബെയുടെ രാജിക്കായി പട്ടാളത്തിന്റെ സമ്മര്‍ദം
പട്ടാള അട്ടിമറി, സിംബാബ്‌വെയില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു, വീട്ടുതടങ്കലിലായ പ്രസിഡന്റ് മുഗാബെയുടെ രാജിക്കായി പട്ടാളത്തിന്റെ സമ്മര്‍ദം
സ്വന്തം ലേഖകന്‍: പട്ടാള അട്ടിമറി, സിംബാബ്‌വെയില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു, വീട്ടുതടങ്കലിലായ പ്രസിഡന്റ് മുഗാബെയുടെ രാജിക്കായി പട്ടാളത്തിന്റെ സമ്മര്‍ദം. ചൊവ്വാഴ്ച രാത്രി സൈന്യം കസ്റ്റഡിയിലെടുത്ത സിംബാബ്‌വേ പ്രസിഡന്റ് റോബര്‍ട്ട് മുഗാബെയും സൈനിക മേധാവി കോണ്‍സ്റ്റാന്റിനോയും കൂടിക്കാഴ്ച നടത്തുന്നതിന്റെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ടു. രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള ചര്‍ച്ചകളില്‍ ദക്ഷിണാഫ്രിക്കന്‍ പ്രതിനിധി സംഘവും …
അമേരിക്കയിലെ ടെക്‌സസില്‍ മലയാളി ദമ്പതികള്‍ ദത്തെടുത്ത മൂന്നു വയസുകാരി ഷെറിന്റെ മരണം, വളര്‍ത്തമ്മ അറസ്റ്റില്‍
അമേരിക്കയിലെ ടെക്‌സസില്‍ മലയാളി ദമ്പതികള്‍ ദത്തെടുത്ത മൂന്നു വയസുകാരി ഷെറിന്റെ മരണം, വളര്‍ത്തമ്മ അറസ്റ്റില്‍
സ്വന്തം ലേഖകന്‍: അമേരിക്കയിലെ ടെക്‌സസില്‍ മലയാളി ദമ്പതികള്‍ ദത്തെടുത്ത മൂന്നു വയസുകാരി ഷെറിന്റെ മരണം, വളര്‍ത്തമ്മ അറസ്റ്റില്‍. മൂന്നു വയസുകാരിയെ വീട്ടില്‍ തനിച്ചാക്കിയത് അപകടത്തിന് ഇടയാക്കിയെന്ന കുറ്റത്തിനാണ് മലയാളിയാളിയായ സിനി മാത്യൂസിനെ അറസ്റ്റ് ചെയ്തത്. കേസില്‍ ഭര്‍ത്താവ് വെസ്‌ലി മാത്യൂവിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. എറണാകുളം സ്വദേശി വെസ്‌ലി മാത്യുവും ഭാര്യ സിനിയും ചേര്‍ന്ന് ബിഹാറിലെ …
ഇന്ത്യന്‍ വിദ്യാര്‍ഥി അമേരിക്കയില്‍ മോഷ്ടാക്കളുടെ വെടിയേറ്റ് മരിച്ചു, മോഷണ സംഘത്തിലെ ഇന്ത്യക്കാരന്‍ അറസ്റ്റില്‍
ഇന്ത്യന്‍ വിദ്യാര്‍ഥി അമേരിക്കയില്‍ മോഷ്ടാക്കളുടെ വെടിയേറ്റ് മരിച്ചു, മോഷണ സംഘത്തിലെ ഇന്ത്യക്കാരന്‍ അറസ്റ്റില്‍
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ വിദ്യാര്‍ഥി അമേരിക്കയില്‍ മോഷ്ടാക്കളുടെ വെടിയേറ്റ് മരിച്ചു. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ അക്കൗണ്ടിങ് വിദ്യാര്‍ഥിയും പഞ്ചാബ് സ്വദേശിയുമായ ധര്‍മപ്രീത് സിങ് ജാസറാണ്(21) യു.എസിലെ കാലിഫോര്‍ണിയയില്‍ മോഷ്ടാക്കളുടെ വെടിയേറ്റ് മരിച്ചത്. ഇന്ത്യന്‍ വംശജനടങ്ങുന്ന നാലംഗ സംഘമാണ് ധര്‍മപ്രീതിനെ കൊന്ന് മോഷണം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. പഠന സമയം കഴിഞ്ഞ് ഫ്രെസ്‌നോയിലെ ഗ്യാസ് സ്‌റ്റേഷനു സമീപമുള്ള കടയില്‍ …
നൈജീരിയയില്‍ ചാവേര്‍ ബോംബാക്രമണം, 18 പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരുക്ക്
നൈജീരിയയില്‍ ചാവേര്‍ ബോംബാക്രമണം, 18 പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരുക്ക്
സ്വന്തം ലേഖകന്‍: നൈജീരിയയില്‍ ചാവേര്‍ ബോംബാക്രമണം, 18 പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരുക്ക്. വടക്കുകിഴക്കന്‍ നൈജീരിയന്‍ നഗരമായ മെയ്ദുഗിരിയിലാണ് സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രാദേശിക സമയം രാത്രി 10.30ഓടെയായിരുന്നു ആക്രമണം. നാല് പേരാണ് സ്‌ഫോടനത്തിന് പിന്നിലെന്ന് പൊലീസ് വ്യക്തമാക്കി. അതില്‍ രണ്ട് സ്ത്രീകളും ഉള്‍പ്പെട്ടതായാണ് …
ബാഹുബലിയുടെ വില്ലന്‍ ഇനി മലയാളികള്‍ക്ക് രാജാ മാര്‍ത്താണ്ഡ വര്‍മ്മ, മലയാള സിനിമയില്‍ അരങ്ങേറ്റത്തിന് ഒരുങ്ങി റാണ ദഗുപതി
ബാഹുബലിയുടെ വില്ലന്‍ ഇനി മലയാളികള്‍ക്ക് രാജാ മാര്‍ത്താണ്ഡ വര്‍മ്മ, മലയാള സിനിമയില്‍ അരങ്ങേറ്റത്തിന് ഒരുങ്ങി റാണ ദഗുപതി
സ്വന്തം ലേഖകന്‍: ബാഹുബലിയുടെ വില്ലന്‍ ഇനി മലയാളികള്‍ക്ക് രാജാ മാര്‍ത്താണ്ഡ വര്‍മ്മ, മലയാള സിനിമയില്‍ അരങ്ങേറ്റത്തിന് ഒരുങ്ങി റാണ ദഗുപതി. കെ മധു സംവിധാനം ചെയ്യുന്ന അനിഴം തിരുന്നാള്‍ മാര്‍ത്താണ്ഡ വര്‍മ്മ; ദ കിംഗ് ഓഫ് ട്രാവന്‍കൂര്‍ എന്ന ചിത്രത്തിലൂടെയാണ് റാണ മലയാളത്തിലെത്തുക. 1729 മുതല്‍ 1758 വരെ തിരുവിതാംകൂര്‍ ഭരണാധികാരിയായിരുന്ന മാര്‍ത്താണ്ഡ വര്‍മ്മയുടെ ജീവിതവും …
ചരിത്രത്തില്‍ ആദ്യമായി ബാര്‍ബി പാവ ഹിജാബ് ധരിക്കുന്നു, മാറ്റം അമേരിക്കന്‍ ഫെന്‍സിംഗ് താരം ഇബ്തിഹാജ് മുഹമ്മദിനോടുള്ള ആദരസൂചകമായി
ചരിത്രത്തില്‍ ആദ്യമായി ബാര്‍ബി പാവ ഹിജാബ് ധരിക്കുന്നു, മാറ്റം അമേരിക്കന്‍ ഫെന്‍സിംഗ് താരം ഇബ്തിഹാജ് മുഹമ്മദിനോടുള്ള ആദരസൂചകമായി
സ്വന്തം ലേഖകന്‍: ചരിത്രത്തില്‍ ആദ്യമായി ബാര്‍ബി പാവ ഹിജാബ് ധരിക്കുന്നു, മാറ്റം അമേരിക്കന്‍ ഫെന്‍സിംഗ് താരം ഇബ്തിഹാജ് മുഹമ്മദിനോടുള്ള ആദരസൂചകമായി. ശിരോവസ്ത്രം ധരിച്ച് ഒളിമ്പിക്‌സില്‍ പങ്കെടുത്ത അമേരിക്കന്‍ ഫെന്‍സിംഗ് താരം ഇബ്തിഹാജ് മുഹമ്മദിനോടുള്ള ആദരസൂചകമായാണ് ലോകപ്രശസ്തയായ ബാര്‍ബി ആദ്യമായി ഹിജാബ് അണിയുന്നത്. ഗ്ലാമര്‍ മാഗസിന്റെ വുമണ്‍ ഓഫ് ദ ഇയര്‍ പരിപാടിയില്‍ വച്ചാണ് ബാര്‍ബി പുതിയ …
മ്യാന്മറിലെ റോഹിംഗ്യന്‍ കൂട്ടക്കൊല, മൗനം പാലിച്ചുവെന്ന ആരോപണം അടിസ്ഥാനരഹിതമെന്ന് ഓങ്‌സാന്‍ സൂചി, മ്യാന്മറിനെതിരെ അന്വേഷണം വേണമെന്ന നിലപാടില്‍ ഉറച്ച് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ടില്ലേഴ്‌സണ്‍
മ്യാന്മറിലെ റോഹിംഗ്യന്‍ കൂട്ടക്കൊല, മൗനം പാലിച്ചുവെന്ന ആരോപണം അടിസ്ഥാനരഹിതമെന്ന് ഓങ്‌സാന്‍ സൂചി, മ്യാന്മറിനെതിരെ അന്വേഷണം വേണമെന്ന നിലപാടില്‍ ഉറച്ച് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ടില്ലേഴ്‌സണ്‍
സ്വന്തം ലേഖകന്‍: മ്യാന്മറിലെ റോഹിംഗ്യന്‍ കൂട്ടക്കൊല, മൗനം പാലിച്ചുവെന്ന ആരോപണം അടിസ്ഥാനരഹിതമെന്ന് ഓങ്‌സാന്‍ സൂചി, മ്യാന്മറിനെതിരെ അന്വേഷണം വേണമെന്ന നിലപാടില്‍ ഉറച്ച് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ടില്ലേഴ്‌സണ്‍. റോഹിംഗ്യകള്‍ക്കെതിരെ മ്യാന്മര്‍ സൈന്യം നടത്തിയ വംശീയ ഉന്മൂലനത്തില്‍ പ്രതികരിക്കാതെ മാറിനിന്നുവെന്ന ആരോപണങ്ങള്‍ സ്‌റ്റേറ്റ് കൗണ്‍സിലര്‍ ഓങ്‌സാന്‍ സൂചി നിഷേധിച്ചു. അത്തരം ആരോപണങ്ങള്‍ അവഗണിക്കുകയാണ് പതിവെന്നും സൂചി വ്യക്തമാക്കി. …
ചൈനയിലെ അതിവേഗ പാതയില്‍ പുകമഞ്ഞ് വില്ലനായി, 30 വാഹനങ്ങള്‍ കൂട്ടിയിടിച്ച് 18 പേര്‍ മരിച്ചു
ചൈനയിലെ അതിവേഗ പാതയില്‍ പുകമഞ്ഞ് വില്ലനായി, 30 വാഹനങ്ങള്‍ കൂട്ടിയിടിച്ച് 18 പേര്‍ മരിച്ചു
സ്വന്തം ലേഖകന്‍: ചൈനയിലെ അതിവേഗ പാതയില്‍ പുകമഞ്ഞ് വില്ലനായി, 30 വാഹനങ്ങള്‍ കൂട്ടിയിടിച്ച് 18 പേര്‍ മരിച്ചു. കിഴക്കന്‍ ചൈനയിലെ അന്‍ഹുയ് പ്രവിശ്യയിലെ അതിവേഗ പാതയില്‍ ബുധനാഴ്ചയാണു കൂട്ടിയിടിയുണ്ടായത്. അപകടത്തില്‍ 18 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. 21 പേര്‍ക്ക് അപകടത്തില്‍ ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. അപ്രതീക്ഷിതമായി എത്തിയ പുകമഞ്ഞാണ് അപകടകാരണമെന്നു പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. …
ക്രിസ്തു വേണ്ട, പകരം ഷീ ജിന്‍പിംഗ്! ചൈനയിലെ ക്രൈസ്തവരുടെ വീടുകളില്‍ നിന്ന് യേശു ചിത്രങ്ങളും മതചിഹ്നങ്ങളും മാറ്റി പകരം പ്രസിഡന്റ് ഷി ചിന്‍പിംഗിന്റെ ഫോട്ടോ വയ്ക്കണമെന്ന് അധികൃതര്‍
ക്രിസ്തു വേണ്ട, പകരം ഷീ ജിന്‍പിംഗ്! ചൈനയിലെ ക്രൈസ്തവരുടെ വീടുകളില്‍ നിന്ന് യേശു ചിത്രങ്ങളും മതചിഹ്നങ്ങളും മാറ്റി പകരം പ്രസിഡന്റ് ഷി ചിന്‍പിംഗിന്റെ ഫോട്ടോ വയ്ക്കണമെന്ന് അധികൃതര്‍
സ്വന്തം ലേഖകന്‍: ക്രിസ്തു വേണ്ട, പകരം ഷീ ജിന്‍പിംഗ്! ചൈനയിലെ ക്രൈസ്തവരുടെ വീടുകളില്‍ നിന്ന് യേശു ചിത്രങ്ങളും മതചിഹ്നങ്ങളും മാറ്റി പകരം പ്രസിഡന്റ് ഷി ചിന്‍പിംഗിന്റെ ഫോട്ടോ വയ്ക്കണമെന്ന് അധികൃതര്‍. ദക്ഷിണ ചൈനയിലെ യുഗാന്‍ കൗണ്ടിയിലെ പാവപ്പെട്ട ക്രൈസ്തവരെയാണ് അധികൃതര്‍ നിര്‍ബന്ധിക്കുന്നുതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ദാരിദ്യ നിര്‍മാര്‍ജന പദ്ധതിയില്‍ ആനുകൂല്യങ്ങള്‍ വേണമെങ്കില്‍ തങ്ങളുടെ ഉത്തരവു പാലിക്കണമെന്ന് …
ഓസ്‌ട്രേലിയന്‍ ചാനല്‍ ടിവി റിയാലിറ്റി ഷോയില്‍ മത്സരാര്‍ഥികളെ മുന്‍കൂട്ടി അറിയിക്കാതെ നഗ്‌നരാക്കി പങ്കെടുപ്പിച്ചു, ചാനലിനെതിരെ പ്രതിഷേധം ശക്തം
ഓസ്‌ട്രേലിയന്‍ ചാനല്‍ ടിവി റിയാലിറ്റി ഷോയില്‍ മത്സരാര്‍ഥികളെ മുന്‍കൂട്ടി അറിയിക്കാതെ നഗ്‌നരാക്കി പങ്കെടുപ്പിച്ചു, ചാനലിനെതിരെ പ്രതിഷേധം ശക്തം
സ്വന്തം ലേഖകന്‍: ഓസ്‌ട്രേലിയന്‍ ചാനല്‍ ടിവി റിയാലിറ്റി ഷോയില്‍ മത്സരാര്‍ഥികളെ മുന്‍കൂട്ടി അറിയിക്കാതെ നഗ്‌നരാക്കി പങ്കെടുപ്പിച്ചു, ചാനലിനെതിരെ പ്രതിഷേധം ശക്തം. പ്രമുഖ ടെലിവിഷന്‍ റിയാലിറ്റി ഷോയായ നെക്സ്റ്റ് ടോപ്പ് മോഡല്ലിലാണ് നഗ്‌നരായി പങ്കെടുക്കാന്‍ മത്സരാര്‍ത്ഥികളോട് ആവശ്യപ്പെട്ടത്. ആദ്യം പ്രൊഡ്യൂസര്‍ തമാശ പറയുന്നതാണെന്നാണ് മത്സരാര്‍ത്ഥികള്‍ വിചാരിച്ചത്. എന്നാല്‍ റിയാലിറ്റി ഷോയുടെ ചിത്രീകരണം ആരംഭിച്ചതോടെയാണ് പലര്‍ക്കും കളി കാര്യമാണെന്ന് …