1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഇന്ത്യയിലെ കർഷക പ്രക്ഷോഭം: സമൂഹ മാധ്യമങ്ങളിൽ സെലിബ്രിറ്റികൾ തമ്മിൽ പോര്
ഇന്ത്യയിലെ കർഷക പ്രക്ഷോഭം: സമൂഹ മാധ്യമങ്ങളിൽ സെലിബ്രിറ്റികൾ തമ്മിൽ പോര്
സ്വന്തം ലേഖകൻ: ഇന്ത്യയിലെ കർഷക പ്രക്ഷോഭത്തിന്​ പിന്തുണയുമായി പോപ്​ ഗായിക രിഹാനയും പരിസ്​ഥിതി പ്രക്ഷോഭങ്ങളിലെ കൗമാര മുഖം ​ഗ്രെറ്റ തു​ൻബെർഗും രംഗത്തെത്തി. ​കടുത്ത പ്രതിഷേധമറിയിച്ച്​ കാനഡ ഉൾപെടെ രാജ്യങ്ങൾ നേരത്തെ രംഗത്തുവന്നിരുന്നുവെങ്കിലും അതുനൽകാത്ത ആവേശമാണിപ്പോൾ സമൂഹ മാധ്യമങ്ങളിലും പുറത്തും പടരുന്നത്​. കേന്ദ്രം പുതുതായി അംഗീകാരം നൽകിയ കാർഷിക നിയമങ്ങൾക്കെതിരെ സമരം ചെയ്യുന്ന പതിനായിരക്കണക്കിന്​ കർഷകരെ കുറിച്ച്​ …
“പൊതുസ്ഥലങ്ങളില്‍ കുട്ടികളുമായി വന്നാല്‍ പിഴ“ വ്യാജ വാർത്ത; കർശന നടപടിയെന്ന് കേരള പൊലീസ്
“പൊതുസ്ഥലങ്ങളില്‍ കുട്ടികളുമായി വന്നാല്‍ പിഴ“ വ്യാജ വാർത്ത; കർശന നടപടിയെന്ന് കേരള പൊലീസ്
സ്വന്തം ലേഖകൻ: പൊതുസ്ഥലത്ത് പത്തു വയസ്സില്‍ താഴെയുള്ള കുട്ടികളുമായി വരുന്ന രക്ഷിതാക്കള്‍ക്കെതിരെ നിയമ നടപടി എന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് കേരളാ പൊലീസ്. കേരള പൊലീസിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് വാര്‍ത്ത വ്യാജമാണെന്ന് അറിയിച്ചത്. പത്തു വയസ്സില്‍ താഴെയുള്ള കുട്ടികളുമായി പൊതുസ്ഥലത്ത് വരുന്ന രക്ഷിതാക്കളില്‍ നിന്ന് 2000 രൂപ പിഴ ഈടാക്കുമെന്ന് വിവിധ മാധ്യമങ്ങള്‍ കഴിഞ്ഞ ദിവസം …
ഗോള്‍ഡന്‍ ഗ്ലോബ് നാമനിര്‍ദേശ പട്ടിക കയ്യടക്കി നെറ്റ്ഫ്‌ളിക്‌സ്; ആകെ 42 നാമനിര്‍ദേശങ്ങൾ!
ഗോള്‍ഡന്‍ ഗ്ലോബ്  നാമനിര്‍ദേശ പട്ടിക കയ്യടക്കി നെറ്റ്ഫ്‌ളിക്‌സ്; ആകെ 42 നാമനിര്‍ദേശങ്ങൾ!
സ്വന്തം ലേഖകൻ: ഗോള്‍ഡന്‍ ഗ്ലോബ് നാമനിര്‍ദേശ പട്ടികയി ആധിപത്യം ഉറപ്പിച്ച് നെറ്റ്ഫ്‌ളിക്‌സ്. സിനിമ വിഭാഗത്തിലും സീരിസിലും ഏറ്റവും കൂടുതല്‍ നാമനിര്‍ദേശങ്ങള്‍ നേടിയിട്ടുള്ളത് നെറ്റ്ഫ്‌ളിക്‌സ് ചിത്രങ്ങളാണ്. സിനിമാ വിഭാഗത്തില്‍ മാങ്കും സീരിസ് വിഭാഗത്തില്‍ ദി ക്രൗണുമാണ് കൂടുതല്‍ നോമിനേഷനുകള്‍ നേടി മത്സരംഗത്ത് ഏറ്റവും മുന്നിലുള്ളത്. ആറ് നാമനിര്‍ദേശങ്ങളാണ് മാങ്കിനും ക്രൗണിനും ലഭിച്ചിട്ടുള്ളത്. വിവിധ ചിത്രങ്ങള്‍ക്കും സീരിസുകള്‍ക്കുമായി നെറ്റ്ഫ്‌ളിക്‌സിന് …
സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 6356 പേര്‍ക്ക്; ഇന്ത്യയിൽ സജീവ-പ്രതിദിന രോഗികളിൽ മുന്നിൽ കേരളം
സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 6356 പേര്‍ക്ക്; ഇന്ത്യയിൽ സജീവ-പ്രതിദിന രോഗികളിൽ മുന്നിൽ കേരളം
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 6356 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6380 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 69,113 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 8,71,548 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. ഇന്ന് 30 പ്രദേശങ്ങൾ കൂടി സംസ്ഥാനത്ത് ഹോട്ട് സ്പോട്ട് പട്ടികയിൽ ഉൾപ്പെടുത്തി. ഇന്ന് …
ബ്രിട്ടന് ആശ്വാസമായി പുതിയ കൊവിഡ് കേസുകളും മരണവും കുറയുന്നു; ലോക്ക്ഡൗൺ ഹീറോ ക്യാപ്റ്റൻ ടോം മൂർ അന്തരിച്ചു
ബ്രിട്ടന് ആശ്വാസമായി പുതിയ കൊവിഡ് കേസുകളും മരണവും കുറയുന്നു; ലോക്ക്ഡൗൺ ഹീറോ ക്യാപ്റ്റൻ ടോം മൂർ അന്തരിച്ചു
സ്വന്തം ലേഖകൻ: ഡിസംബർ അവസാന വാരം മുതൽ ആഞ്ഞടിച്ച് അമ്പതിനായിരത്തിലേറെ ആളുകളുടെ ജീവനെടുത്ത കൊവിഡിൻ്റെ യുകെ വകഭേദത്തെ പിടിച്ചുകെട്ടാനായതിൻ്റെ ആശ്വാസത്തിൽ ബ്രിട്ടൻ. ആയിരത്തി എണ്ണൂറും കടന്ന് കുതിച്ച പ്രതിദിന മരണം കുത്തനെ കു റഞ്ഞു. ദിവസേന രോഗികളായി മാറുന്നവരുടെ എണ്ണം എഴുപതിനായിരത്തിന് അടുത്തുനിന്നും ഇരുപതിനായിരത്തിൽ താഴെയായി. 16,840 പേർക്കാണ് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചത്. ആശുപത്രികളിലേക്കുള്ള …
കൊവിഡ് യുകെ വകഭേദത്തെ മെരുക്കാൻ വാക്സിനുകൾ മതിയാകില്ലെന്ന് ആശങ്ക; വകഭേദങ്ങൾ പെരുകുന്നു
കൊവിഡ് യുകെ വകഭേദത്തെ മെരുക്കാൻ വാക്സിനുകൾ മതിയാകില്ലെന്ന് ആശങ്ക; വകഭേദങ്ങൾ പെരുകുന്നു
സ്വന്തം ലേഖകൻ: ബ്രിട്ടനിൽ ആദ്യമായി കണ്ടെത്തിയ കൊറോണ വൈറസ് വകഭേദത്തെ ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്ന വാക്‌സീനുകള്‍ ഉപയോഗിച്ച് നിയന്ത്രിക്കുന്നത് പ്രായോഗികമല്ലെന്ന് പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട്. ലോകമെമ്പാടും വൈറസ് ആശങ്കാജനകമായ പരിണാമത്തിന് വിധേയമായിരിക്കുന്നു. ബി.1.1.7 എന്നറിയപ്പെടുന്ന ഈ വകഭേദം ആദ്യമായി ഡിസംബറിലാണ് പുറത്തുവന്നത്. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഈ വകഭേദം ബ്രിട്ടനിൽ മുഴുവൻ വ്യാപിച്ചു. ഈ വൈറസിൻ്റെ സാന്നിധ്യം അമേരിക്കയിലും …
മ്യാന്മർ പൂർണമായും പട്ടാള നിയന്ത്രണത്തിൽ; യാങ്കൂൺ വിമാനത്താവളം അടച്ചു, എംപിമാർ വീട്ടുതടങ്കലിൽ
മ്യാന്മർ പൂർണമായും പട്ടാള നിയന്ത്രണത്തിൽ; യാങ്കൂൺ വിമാനത്താവളം അടച്ചു, എംപിമാർ വീട്ടുതടങ്കലിൽ
സ്വന്തം ലേഖകൻ: മ്യാൻമറിൽ അട്ടിമറിയിലൂടെ ഭരണം പിടിച്ച പട്ടാളം യാങ്കൂണിലെ രാജ്യാന്തര വിമാനത്താവളം അടച്ചു. ദുരിതാശ്വാസ സഹായവുമായെത്തുന്നവ ഉൾപ്പെടെ എല്ലാത്തരം വിമാനങ്ങളും ഇറങ്ങുന്നതും പുറപ്പെടുന്നതും നിരോധിച്ചു. കഴിഞ്ഞ നവംബർ എട്ടിനു നടന്ന തിരഞ്ഞെടുപ്പിൽ കൃത്രിമം ആരോപിച്ച് പാർലമെന്റ് ആദ്യമായി ചേരേണ്ടിയിരുന്ന തിങ്കളാഴ്ച രാവിലെയാണ് പുതിയ ഭരണാധികാരിയും നൊബേൽ സമ്മാന ജേതാവുമായ ഓങ് സാൻ സൂ ചിയെ …
യുഎഇയിൽ ഗാർഹിക തൊഴിലാളി റിക്രൂട്മെന്റ് മാർച്ച് മുതൽ തദ്ബീർ കേന്ദ്രം വഴി; ഏജൻസികൾ ഇല്ലാതാകും
യുഎഇയിൽ ഗാർഹിക തൊഴിലാളി റിക്രൂട്മെന്റ് മാർച്ച് മുതൽ തദ്ബീർ കേന്ദ്രം വഴി; ഏജൻസികൾ ഇല്ലാതാകും
സ്വന്തം ലേഖകൻ: യുഎഇയിൽ ഗാർഹിക തൊഴിലാളികളെ കൊണ്ടുവന്നിരുന്ന റിക്രൂട്ടിങ് ഏജൻസികളുടെ പ്രവർത്തനം ഈ മാസത്തോടെ അവസാനിക്കും.റിക്രൂട്മെന്റുകൾ അടുത്തമാസം മുതൽ മാനവവിഭവശേഷി-സ്വദേശിവൽക്കരണ മന്ത്രാലയത്തിനു കീഴിലുള്ള തദ്ബീർ സെന്ററുകൾ മുഖേനയാക്കിയതോടെ 260 ഓഫിസുകളാണ് അടയ്ക്കുന്നത്. ലൈസൻസ് പുതുക്കി പുതിയ മാർഗനിർദേശങ്ങൾക്ക് അനുസൃതമായി പ്രവർത്തിക്കാൻ നൽകിയ ഒരു വർഷത്തെ കാലാവധി ഈ മാസം അവസാനിക്കും. ഗാർഹിക തൊഴിലാളികളുടെ തൊഴിൽ, വീസ …
ഇന്ത്യയും യുഎഇയും ഉള്‍പ്പെടെ 20 രാജ്യക്കാര്‍ക്ക് സൗദിയില്‍ പ്രവേശന വിലക്ക്; പ്രവാസി മടക്കത്തെ ബാധിക്കും
ഇന്ത്യയും യുഎഇയും ഉള്‍പ്പെടെ 20 രാജ്യക്കാര്‍ക്ക് സൗദിയില്‍ പ്രവേശന വിലക്ക്; പ്രവാസി മടക്കത്തെ ബാധിക്കും
സ്വന്തം ലേഖകൻ: ഇന്ത്യയടക്കം 20 രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് സൗദി അറേബ്യയില്‍ പ്രവേശിക്കാന്‍ താത്കാലിക വിലക്ക്. സൗദിപൗരന്മാര്‍, നയതന്ത്ര ഉദ്യോഗസ്ഥര്‍, ആരോഗ്യപ്രവര്‍ത്തകരും കുടുംബാംഗങ്ങളും എന്നിവരൊഴികെയുള്ളവര്‍ക്കാകും വിലക്ക് ബാധകമാകുക. കൊവിഡ് വ്യാപനം കുറയ്ക്കാന്‍ ആരോഗ്യവിദഗ്ധരുടെ നിര്‍ദേശത്തെത്തുടര്‍ന്നാണ് നടപടി. യു.എ.ഇ., ഈജിപ്ത്, ലെബനന്‍, തുര്‍ക്കി, യു.എസ്., ബ്രിട്ടന്‍, ജര്‍മനി, ഫ്രാന്‍സ്, ഇറ്റലി, അയര്‍ലന്‍ഡ്, പോര്‍ച്ചുഗല്‍, സ്വിറ്റ്‌സര്‍ലന്‍ഡ്, സ്വീഡന്‍, ബ്രസീല്‍, അര്‍ജന്റീന, ദക്ഷിണാഫ്രിക്ക, …
ഖത്തറിൽ കൊവിഡ് വാക്സി നേഷൻ പൂർത്തിയാക്കിയവർ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യണം
ഖത്തറിൽ കൊവിഡ് വാക്സി നേഷൻ പൂർത്തിയാക്കിയവർ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യണം
സ്വന്തം ലേഖകൻ: കൊവിഡ്-19 വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലെ പുതിയ ലിങ്കിലൂടെ സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം. കൊവിഡ് വാക്‌സീന്‍ രണ്ടു ഡോസും പൂര്‍ത്തിയാക്കിയവര്‍ക്ക് രണ്ടാമത്തെ ഡോസെടുത്ത് 7 ദിവസത്തിന് ശേഷം സര്‍ട്ടിഫിക്കറ്റ് ലഭിക്കും. മൈ ഹെല്‍ത്ത് ആപ്ലിക്കേഷനിലൂടെയും സര്‍ട്ടിഫിക്കറ്റ് ലഭിക്കും. മന്ത്രാലയത്തിന്റെ https://cert-covid19.moph.gov.qa എന്ന ലിങ്കിലൂടെ സര്‍ട്ടിഫിക്കറ്റ് എടുക്കാം. നാഷനല്‍ ഓഥന്റിക്കേഷന്‍ സിസ്റ്റം (നാസ്) …