സ്വന്തം ലേഖകന്‍: മനിലയിലെ ആസിയാന്‍ വേദിയില്‍ മോദി, ട്രംപ് കൂടിക്കാഴ്ച, ചിരിച്ചു കൈകൊടുത്ത് ഇരു നേതാക്കളും. മുപ്പത്തിയൊന്നാമത് ആസിയാന്‍ ഉച്ചകോടിയുടെ ഭാഗമായി ഫിലിപ്പീന്‍സ് തലസ്ഥാനമായ മനിലയില്‍ എത്തിയ രാഷ്ട്രത്തലവന്മാര്‍ക്കായി ഒരുക്കിയ വിരുന്നിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ കണ്ടുമുട്ടിയത്. വിടര്‍ന്ന ചിരിയോടെ ഹസ്തദാനം ചെയ്ത ഇരുവരും അല്പ നേരം കുശലാന്വേഷണം നടത്തുകയും …
സ്വന്തം ലേഖകന്‍: ആദ്യം മകനെ വിവാഹം കഴിച്ചു, പിന്നീട് മകളേയും, സ്വന്തം മക്കളെ വിവാഹം കഴിച്ച അമേരിക്കന്‍ വനിതയ്ക്ക് കോടതിയില്‍ വിചാരണ. അമേരിക്കയിലെ ഒക്‌ലഹോമ സ്വദേശിയായ പട്രീഷാ സ്പാനാണ് സ്വന്തം മക്കളെ വിവാഹം കഴിച്ച കുറ്റത്തിന് വിചാരണ നേരിടുന്നത്, ഇവരുടെ മകളായ മിസ്സി സ്പാനിന് അമ്മയെ വിവാഹം കഴിച്ചു എന്ന കുറ്റത്തിന് പത്തു വര്‍ഷത്തെ തടവിനും …
സ്വന്തം ലേഖകന്‍: ഇറാഖിലെ കിര്‍കുക്കില്‍ ഇസ്ലാമിക് സ്റ്റേറ്റ് കൊന്നു തള്ളിയവരുടെ കൂട്ടക്കുഴിമാടം കണ്ടെത്തി, മറവു ചെയ്തത് 400 ഓളം മൃതദേഹങ്ങള്‍. ഐഎസ് ശക്തികേന്ദ്രമായിരുന്ന കിര്‍ക്കുക് പ്രവശ്യയിലെ അല്‍ബക്കാറ മേഖലയിലാണ് കുഴിമാടം കണ്ടെത്തിയത്. ഏകദേശം നാനൂറോളം പേരുടെ മൃതദേഹാവിശിഷ്ടങ്ങളാണ് ഇവിടെ നിന്ന് സൈന്യം കണ്ടെത്തിയത്. അല്‍ ബക്കാറയിലെ മുന്‍ സൈനിക ക്യാമ്പിന് സമീപത്താണ് കൂട്ടക്കുഴിമാടം കണ്ടെത്തിയത്.ഈ പ്രദേശത്ത് …
സ്വന്തം ലേഖകന്‍: ഏഴു മാസം പ്രായമുള്ള കുഞ്ഞിനെ മുലയൂട്ടുമ്പോള്‍ കാര്‍ കെട്ടിവലിച്ച സംഭവം, മുംബൈ പോലീസിനെ പ്രതിക്കൂട്ടിലാക്കിയ വിവാദത്തില്‍ വഴിത്തിരുവായി പുതിയ വീഡിയോ പുറത്ത്. നോ പാര്‍ക്കിംഗ് ഏരിയയില്‍ കാര്‍ പാര്‍ക്ക് ചെയ്ത കുറ്റത്തിന് കുഞ്ഞിനെ മുലയൂട്ടുകയായിരുന്ന യുവതിയെ അടക്കം കാര്‍ കെട്ടിവലിച്ചുകൊണ്ടുപോയ സംഭവത്തില്‍ യുവതിയുടെ ഭാഗത്തും തെറ്റുണ്ടെന്ന് വെളിപ്പെടുത്തുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. സംഭവം …
സ്വന്തം ലേഖകന്‍: യുഎസിലെ നോര്‍ത്ത് കരോലിനയില്‍ മോട്ടലില്‍ വെടിവെപ്പ്, ഇന്ത്യക്കാരനായ ഉടമ കൊല്ലപ്പെട്ടു. മോട്ടലില്‍ പ്രശ്‌നമുണ്ടാക്കിയതിന്റെ പേരില്‍ പുറത്താക്കപ്പെട്ട യുവാവാണ് വെടിവെപ്പ് നടത്തിയത്. ഇന്ത്യക്കാരനായ മോട്ടല്‍ ഉടമ ഗുജറാത്തിലെ ആനന്ദ് സ്വദേശി ആകാശ് ആര്‍.തലാതി (40) ആണ് വെടിയേറ്റു മരിച്ചത്. നോര്‍ത്ത് കാരലിനയില്‍ ഒരു വഴിയോര വിശ്രമകേന്ദ്രം നടത്തുകയായിരുന്നു ആകാശ്. സംഭവത്തില്‍ നാലുപേര്‍ക്കു പരുക്കേറ്റു. ക്ലബില്‍ …
സ്വന്തം ലേഖകന്‍: മധ്യ പൂര്‍വേഷ്യയില്‍ ശക്തമായ ഭൂചലനം, കുലുങ്ങി വിറച്ച് ഇറാഖും കുവൈത്തും തുര്‍ക്കിയും, ഇറാനില്‍ 61 പേര്‍ കൊല്ലപ്പെട്ടു. കുവൈത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇറാനില്‍ മുന്നൂറിലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. റിക്ടര്‍ സ്‌കെയിലില്‍ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ഇറാഖിലെ സല്‍മാനിയ ആണെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രാദേശിക സമയം രാത്രി ഒന്‍പതരയോടെയാണു …
സ്വന്തം ലേഖകന്‍: മികച്ച ആരാധക സംഘത്തിനുള്ള ഇന്ത്യന്‍ സ്‌പോര്‍ട്‌സ് ഓണേഴ്‌സിന്റെ പുരസ്‌കാരം കേരള ബ്ലാസ്റ്റേഴ്‌സ് ആരാധക സംഘമായ മഞ്ഞപ്പടയ്ക്ക്. മികച്ച ആരാധക സംഘത്തിനുള്ള മികച്ച കാണികള്‍ എന്ന വിഭാഗത്തിലാണ് മഞ്ഞപ്പട പുരസ്‌കാരം സ്വന്തമാക്കിയത്. ബെംഗളൂരു എഫ് സിയുടെ വെസ്റ്റ് ബ്ലോക്ക് ബ്ലൂസിനേയും ഭാരത് ആര്‍മിയേയും നമ്മ ടീമിനേയും പിന്നിലാക്കിയാണ് മഞ്ഞപ്പടയുടെ വിജയം. മുംബൈയില്‍ നടന്ന ചടങ്ങിലാണ് …
സ്വന്തം ലേഖകന്‍: ഏഴു മാസം പ്രായമുള്ള കുഞ്ഞിന് മുലയൂട്ടുന്നതിനിടെ കാര്‍ കെട്ടിവലിച്ചു കൊണ്ടുപോയതായി ആരോപണം, മുംബൈ പോലീസിനെതിരെ സമൂഹ മാധ്യമങ്ങളില്‍ പ്രതിഷേധം പുകയുന്നു. അമ്മയും കാറിനുള്ളിലിരിക്കെ, ഗതാഗതം നിയമം ലംഘിച്ചെന്ന് ആരോപിച്ചാണ് വാഹനം കെട്ടിവലിച്ചു കൊണ്ടുപോകാന്‍ മുംബൈ പൊലീസിന്റെ ശ്രമമുണ്ടായത്. അമ്മ കാറിനുള്ളില്‍ കുഞ്ഞിനെ മുലയൂട്ടിക്കൊണ്ട് ഇരിക്കെയായിരുന്നു ഇത്. സംഭവത്തിന്റെ വിഡിയോ വഴിയാത്രക്കാരിലൊരാള്‍ പകര്‍ത്തി സമൂഹമാധ്യമത്തില്‍ …
സ്വന്തം ലേഖകന്‍: ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന് തലവേദനയായി വീണ്ടും ഇരട്ട പൗരത്വ വിവാദം, അവിശ്വാസ പ്രമേയ നീക്കവുമായി പ്രതിപക്ഷം. ഭൂരിപക്ഷത്തിനു രണ്ടു പേരുടെ കുറവാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. ഇതോടെ മാല്‍ക്കം ടേണ്‍ബുള്‍ സര്‍ക്കാരിന്റെ സ്ഥിതി പരുങ്ങലിലായി. ഇതിന്റെ പേരില്‍ പൊതു തെരഞ്ഞെടുപ്പു പ്രഖ്യാപിക്കില്ലെന്ന ഉറച്ച നിലപാടിലാണ് പ്രധാനമന്ത്രി ടേണ്‍ബുള്‍ എങ്കിലും പ്രതിപക്ഷം അവിശ്വാസ പ്രമേയത്തിനു നീക്കം നടത്തുന്നതായാണ് …
സ്വന്തം ലേഖകന്‍: പുരസ്‌കാര ചടങ്ങിനിടെ കയറിപ്പിടിച്ചു, ഫിഫ മുന്‍ അധ്യക്ഷന്‍ സെപ് ബ്ലാറ്ററിനെതിരെ ലൈംഗിക ആരോപണവുമായി മുന്‍ യുഎസ് വനിതാ ഫുട്‌ബോള്‍ താരം രംഗത്ത്. മുന്‍ ഗോളി ഹോപ് സോളോയാണ് 2013 ല്‍ പോര്‍ച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ബാലണ്‍ദ്യോര്‍ പുരസ്‌കാരം പ്രഖ്യാപിക്കുന്ന ചടങ്ങില്‍ വെച്ച് സെപ് ബ്ലാറ്റര്‍ തന്നെ കയറിപ്പിടിച്ചുവെന്ന ആരോപണം ഉന്നയിച്ചത്. എന്നാല്‍ …