സ്വന്തം ലേഖകൻ: ബഹ്‌റൈനിൽ കോവിഡ് രോഗികൾ വീണ്ടും വർധിക്കുന്നത് ആശങ്ക പരത്തുന്ന സാഹചര്യത്തിൽ കർശന പരിശോധനയുമായി അധികൃതർ. ഒരു മാസം മുമ്പുവരെ കടിഞ്ഞാണിട്ടു നിർത്തിയ രോഗവ്യാപനം പുതുവത്സര, ദേശീയ ദിനാഘോഷത്തോട് അനുബന്ധിച്ചാണ് കൈവിട്ട് പോയത്. ആഘോഷങ്ങളുടെ ഭാഗമായി കൂടിച്ചേരലുകളും മറ്റും വർധിക്കുകയും നിയന്ത്രണങ്ങൾ ലംഘിക്കുകയും ചെയ്യുന്ന സാഹചര്യമുണ്ടായതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. നിയന്ത്രണങ്ങളിൽ അയവുവരുത്തിയെന്ന ധാരണയിൽ ചിലർ മാർഗനിർദേശങ്ങൾ …
സ്വന്തം ലേഖകൻ: വിദേശത്ത് കോവിഡ് പ്രതിരോധ കുത്തിവെപ്പ് എടുത്തവർക്കും കുവൈത്തിലേക്ക് വരാൻ പി.സി.ആർ പരിശോധന നടത്തണം. കുവൈത്തിലെത്തിയാൽ ക്വാറൻറീൻ വ്യവസ്ഥകളും പാലിക്കൽ നിർബന്ധമാണ്. വിവിധ രാജ്യങ്ങളിൽ കുത്തിവെപ്പ് നടപടിക്രമങ്ങൾ പുരോഗമിക്കുന്ന സാഹചര്യത്തിലാണ് ഉന്നത വൃത്തങ്ങൾ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്. സ്വദേശികൾക്കും വിദേശികൾക്കും ഇത് ബാധകമാണ്. ഏതാണ്ടെല്ലാ രാജ്യങ്ങളിലും കുത്തിവെപ്പ് നിശ്ചിത ശതമാനം എത്തുകയും കോവിഡ് ഭീതി …
സ്വന്തം ലേഖകൻ: കൊവിഡ് സാഹചര്യത്തിൽ ഗൾഫിൽ തൊഴിലവസരങ്ങൾ തേടുന്നവർ വ്യാജ റിക്രൂട്ടിങ് ഏജൻസികളുടെ വലയിൽ വീഴരുതെന്ന് മുന്നറിയിപ്പ്. തട്ടിപ്പിലകപ്പെട്ട ഒട്ടേറെ പേർക്ക് വിദേശരാജ്യങ്ങളിൽ പീഡനങ്ങൾ അനുഭവിക്കേണ്ടിവന്നു. ജോലി നഷ്ടമായി മടങ്ങിയവരടക്കം ജാഗ്രത പുലർത്തണമെന്നും വിദേശകാര്യമന്ത്രാലയം സെക്രട്ടറി സഞ്ജയ ഭട്ടാചാര്യ ട്വീറ്റ് ചെയ്തു. ഇതുസംബന്ധിച്ച നിർദേശങ്ങൾ സ്ഥാനപതി കാര്യാലയങ്ങൾക്കും നൽകി. വ്യാജ റിക്രൂട്ടിങ് ഏജൻസികൾക്കെതിരെ കർശന നടപടിയുണ്ടാകും. …
സ്വന്തം ലേഖകൻ: തലസ്ഥാന എമിറേറ്റിലെ സ്കൂളുകളിൽ ഇ–ലേണിങ് മൂന്ന് ആഴ്ചത്തേക്ക് കൂടി നീട്ടി. എല്ലാ ക്ലാസുകളിലെയും ഇ–ലേണിങ്ങ് നാളെ(17) മുതൽ തുടരുമെന്ന് അബുദാബി അടിയന്തര നിവാരണ വിഭാഗം അറിയിച്ചു. രണ്ടാഴ്ചത്തെ ഇ–ലേണിങ്ങിന് ശേഷം വിദ്യാർഥികൾ നാളെ സ്കൂളുകളിലെത്തേണ്ടതായിരുന്നു. വിദ്യാർഥികളുടെ കൊവിഡ് സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായാണ് പുതിയ തീരുമാനമെന്ന് അധികൃതർ വ്യക്തമാക്കി. അതേസമയം, കൊവിഡ് വാക്സീൻ സ്വീകരിക്കാൻ …
സ്വന്തം ലേഖകൻ: പുതിയ സ്വകാര്യതാനയം അംഗീകരിക്കാത്തവരുടെ അക്കൗണ്ടുകൾ ഫെബ്രുവരി 8ന് ഡിലീറ്റ് ചെയ്യില്ലെന്ന് വാട്സാപ്. പുതിയ നയം ലോകമൊട്ടാകെ വാട്സാപ് ഉപയോക്താക്കൾക്കിടയിൽ പ്രതിഷേധവും ആശയക്കുഴപ്പവുമുണ്ടാക്കിയ സാഹചര്യത്തിലാണ് വാട്സാപ് നിലപാട് മാറ്റിയത്. പുതിയ നയം വ്യക്തമായി മനസ്സിലാക്കി തീരുമാനമെടുക്കാൻ സമയം നൽകും. സ്വകാര്യതയിൽ വിട്ടുവീഴ്ചയെന്ന വാട്സാപ്പ് നയത്തിൽ പ്രതിഷേധിച്ച് കൂടുവിട്ട ഉപയോക്താക്കൾ കൂട്ടമായി എത്തിയതോടെ സമൂഹ മാധ്യമമായ …
സ്വന്തം ലേഖകൻ: ലോകത്ത് അതിവേഗം വളരുന്ന ടെക് നഗരങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ ബെംഗളൂരു ഒന്നാമത്. ജനുവരി രണ്ടാം വാരം ലണ്ടനില്‍ പുറത്തിറക്കിയ പുതിയ പഠന റിപ്പോര്‍ട്ട് പ്രകാരം ലണ്ടന്‍, മ്യൂണിക്ക്, ബെര്‍ലിന്‍, പാരീസ് എന്നീ ലോകോത്തര നഗരങ്ങളെ പിന്തള്ളിയാണ് ബെംഗളൂരു മികച്ച ടെക് ഹബ് എന്ന നേട്ടം സ്വന്തമാക്കിയത്. ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈ പട്ടികയില്‍ …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 5624 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 799, കോഴിക്കോട് 660, കോട്ടയം 567, തൃശൂര്‍ 499, മലപ്പുറം 478, കൊല്ലം 468, പത്തനംതിട്ട 443, ആലപ്പുഴ 353, തിരുവനന്തപുരം 301, ഇടുക്കി 290, വയനാട് 241, കണ്ണൂര്‍ 219, പാലക്കാട് 209, കാസര്‍ഗോഡ് 97 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
സ്വന്തം ലേഖകൻ: യുഎസ് പാർലമെന്റായ കാപ്പിറ്റോൾ മന്ദിരത്തിലെ അതിക്രമങ്ങളുടെ പേരിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ ജനപ്രതിനിധിസഭ ഇംപീച്ച് ചെയ്തതോടെ എല്ലാ കണ്ണുകളും ഇനി സെനറ്റിലേക്ക്. സെനറ്റിലെ വിചാരണയാണ് അടുത്ത ഘട്ടം. എന്നാൽ, ഈ മാസം 19 വരെ സെനറ്റ് പിരിഞ്ഞിരിക്കുകയാണ്. 20ന് ആണു ജോ ബൈഡൻ സത്യപ്രതിജ്ഞ ചെയ്യുന്നത്. വിചാരണാ നടപടികൾ മിക്കവാറും ബൈഡൻ അധികാരമേറ്റ …
സ്വന്തം ലേഖകൻ: യുഎഇയിൽ സിനോഫാം വാക്സീൻ 2 ഡോസ് എടുത്തവർക്കും വാക്സീൻ പരീക്ഷണത്തിൽ പങ്കാളികളായവർക്കും വിദേശത്തുപോയി മടങ്ങിവന്നാൽ ക്വാറന്റീൻ വേണ്ടെന്ന് ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം. ഇവർ രാജ്യത്തെത്തിയാൽ പിസിആർ ടെസ്റ്റിനു വിധേയമാകണമെന്നു മാത്രം. ഇവരോടൊപ്പമുള്ള 12–17 വയസ്സുള്ള കുഞ്ഞുങ്ങൾക്ക് 10 ദിവസത്തെ ക്വാറന്റീൻ നിർബന്ധമാണ്. ഗ്രീൻ പട്ടികയിലെ രാജ്യങ്ങളിൽനിന്നുള്ള 18 വയസ്സിനു താഴെയുള്ളവർക്ക് പിസിആർ ടെസ്റ്റ്, …
സ്വന്തം ലേഖകൻ: സൌദിയിൽ കൊവിഡ് കാലത്ത് ജീവനക്കാരുടെ ശമ്പളം കുറച്ചത് മാനവശേഷി, തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം പുനഃസ്ഥാപിച്ചു. ജോലി സമയം കുറയ്ക്കുന്നതിനു ആനുപാതികമായി വേതനം കുറയ്ക്കുക, ശമ്പളമില്ലാത്ത ദീർഘകാല അവധി നൽകുക, തൊഴിലാളികളെ പിരിച്ചുവിടുക തുടങ്ങി മഹാമാരിക്കാലത്ത് കമ്പനി ഉടമകൾക്കു നൽകിയ ഇളവുകളെല്ലാം (ആർട്ടിക്കിൾ 41/2020) പിൻവലിച്ചിട്ടുണ്ട്. അസാധാരണ സാഹചര്യം നേരിടുന്നതിന് സർക്കാരിൽനിന്ന് ആനുകൂല്യം …