സ്വന്തം ലേഖകന്‍: സൗദിയില്‍ വരള്‍ച്ചയില്‍ നിന്നും രക്ഷപ്പെടാന്‍ പ്രാര്‍ത്ഥന, മഴക്കു വേണ്ടി പ്രത്യേക പ്രാര്‍ഥന നടത്താന്‍ രാജാവിന്റെ നിര്‍ദേശം. മഴക്കുവേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥനയായ ഇസ്തിസ്ഗ നിസ്‌കാരം നടത്തണമെന്ന അഭ്യര്‍ത്ഥനയുമായി സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രംഗത്തെത്തി. അടുത്ത തിങ്കളാഴ്ച ഇസ്തിസ്ഗ നിസ്‌കാരം നടത്താനാണ് രാജാവിന്റെ അഭ്യര്‍ഥന. വരള്‍ച്ച നേരിടുമ്പോള്‍ പ്രവാചകനായ മുഹമ്മദ് നബിയുടെ …
സ്വന്തം ലേഖകന്‍: പലിശനിരക്ക് അര ശതമാനമായി ഉയര്‍ത്തിയ ബാങ്ക് ഓഫ് ഇംഗ്ലണ്ട് നടപടി സാധാരണക്കാര്‍ക്ക് ദുരിതമാകുമെന്ന് സമ്മതിച്ച് ഡെപ്യൂട്ടി ഗവര്‍ണര്‍, മോര്‍ട്ട്‌ഗേജുകള്‍ എടുത്തവര്‍ പ്രതിവര്‍ഷം കൂടുതല്‍ അടക്കേണ്ടി വരിക ശരാശരി 180 പൗണ്ട്, പലിശനിരക്ക് ഇനിയും വര്‍ധിപ്പിക്കുമെന്നും സൂചന. ബാങ്കിന്റെ ഡെപ്യൂട്ടി ഗവര്‍ണര്‍മാരില്‍ ഒരാളായ ബെന്‍ ബ്രോഡ്‌ബെന്റാണ് നിരക്കു വര്‍ധന ഇടത്തരം കുടുംബങ്ങള്‍ക്കും സാധാരണക്കാര്‍ക്കും ദുരിതമാകുമെന്ന് …
സ്വന്തം ലേഖകന്‍: രാജ്യത്ത് ഹിന്ദു തീവ്രവാദം ഉണ്ടെന്ന കമല്‍ഹാസന്റെ പ്രസ്താവനക്ക് പിന്തുണയുമായി നടന്‍ പ്രകാശ്‌രാജ്. രാജ്യത്ത് ഹിന്ദു തീവ്രവാദമുണ്ടെന്ന് കമല്‍ഹാസന്‍ ആനന്ദവികടന്‍ മാസികയിലെ പ്രതിവാര പംക്തിയില്‍ എഴുതിയത് വിവാദമായ പശ്ചാത്തലത്തിലാണ് പ്രകാശ് രാജിന്റെ പ്രതികരണം. മതം, സംസ്‌കാരം, സദാചാരം എന്നിവയുടെ പേരില്‍ ഭയം വിതയ്ക്കുന്നത് തീവ്രവാദമല്ലെങ്കില്‍ പിന്നെന്താണ് എന്നായിരുന്നു ട്വിറ്ററില്‍ പ്രകാശ്‌രാജിന്റെ ചോദ്യം. ‘സദാചാരത്തിന്റെ പേരില്‍ …
സ്വന്തം ലേഖകന്‍: കാറ്റലോണിയ മുന്‍ പ്രസിഡന്റ് കാര്‍ലസ് പുജമോണ്ടിനും നാലു മന്ത്രിമാര്‍ക്കും എതിരെ അറസ്റ്റ് വാറന്റ്, എട്ട് നേതാക്കളെ അറസ്റ്റ് ചെയ്ത നടപടിയില്‍ പ്രതിഷേധം കത്തുന്നു. ബല്‍ജിയത്തിലേക്കു കടന്ന കാറ്റലോണിയ മുന്‍ പ്രസിഡന്റ് കാര്‍ലസ് പുജമോണ്ടിനും നാലു മന്ത്രിമാര്‍ക്കും എതിരെ യൂറോപ്യന്‍ അറസ്റ്റ് വാറന്റാണ് സ്‌പെയിന്‍ പുറപ്പെടുവിച്ചിരുക്കുന്നത്. സ്‌പെയിന്‍ ദേശീയ കോടതിയില്‍ ഹാജരാകുന്നതിനു പകരം ബല്‍ജിയത്തില്‍ …
സ്വന്തം ലേഖകന്‍: രഞ്ജി മത്സരത്തിനിടെ മൈതാനത്തേക്ക് കാര്‍ ഓടിച്ചു കയറ്റി യുവാവ്, ഇന്ത്യന്‍ താരങ്ങള്‍ അടക്കമുള്ളവര്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്. ഡല്‍ഹിയും ഉത്തര്‍പ്രദേശും തമ്മില്‍ പാലം എയര്‍ഫോഴ്‌സ് ഗ്രൗണ്ടില്‍ നടക്കുന്ന രഞ്ജി മത്സരത്തിനിടെയായിരുന്നു യുവാവിന്റെ ഞെട്ടിപ്പിച്ച രംഗപ്രവേശം. സുരേഷ് റെയ്‌ന, ഇഷാന്ത് ശര്‍മ്മ, ഗൗതം ഗംഭീര്‍, ഋഷഭ് പന്ത് തുടങ്ങിയ താരങ്ങള്‍ നോക്കിനില്‍ക്കെ ഡല്‍ഹി സ്വദേശി മൈതാന …
സ്വന്തം ലേഖകന്‍: ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുമെന്ന് ചൈന, ഒപ്പം ചൈനീസ് സേനയോട് വലിയ യുദ്ധങ്ങള്‍ ജയിക്കാന്‍ സജ്ജരായിരിക്കാന്‍ നിര്‍ദേശവും. പത്താന്‍കോട്ട് ഭീകരാക്രമണത്തിന്റെ സൂത്രധാരനും ജയ്‌ശെ മുഹമ്മദിന്റെ തലവനുമായ മസൂദ് അസ്ഹറിനെ ആഗോള ഭീകരപ്പട്ടികയില്‍ പെടുത്താനുള്ള നീക്കം നാലാം തവണയും തടഞ്ഞ ശേഷമാണ് ചൈനയുടെ പുതിയ പ്രഖ്യാപനം. ഇന്ത്യയുമായുള്ള ബന്ധത്തെ വളരെ പ്രധാനപ്പെട്ടതായാണ് ചൈന കാണുന്നതെന്ന് …
സ്വന്തം ലേഖകന്‍: ഈഫല്‍ ടവറിനെ കുറിച്ച് കവിത അയച്ച ബ്രിട്ടീഷ് പെണ്‍കുട്ടിയ്ക്ക് ഫ്രഞ്ച് പ്രസിഡന്റിന്റെ മറുപടിക്കവിത തരംഗമാകുന്നു. ഈഫല്‍ ടവറീന്റെ ഗാംഭീര്യത്തെ വര്‍ണിച്ച് ബ്രിട്ടീഷുകാരിയായ ഒരു പെണ്‍കുട്ടി ഒരു കവിതയെഴുതി ഫ്രഞ്ച് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയിലേക്ക് അയക്കുകയായിരുന്നു. അവളുടെ 13 മത്തെ ജന്മദിനത്തില്‍ ഫ്രഞ്ച് പ്രസിഡന്റ് എമ്മാനുവേല്‍ മാക്രോണ്‍ കത്തിന് മറുപടിയും നല്‍കി, അതും കവിതാ …
സ്വന്തം ലേഖകന്‍: ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള റോഡ് ലഡാക്കില്‍, ഉയരം സമുദ്രനിരപ്പില്‍ നിന്ന് 19,300 അടി! വാഹനമോടിക്കാന്‍ സാധിക്കുന്ന ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള റോഡ് എന്ന ബഹുമതിയാണ് ഈ പര്‍വത പാത സ്വന്തമാക്കിയത്. ജമ്മു കാഷ്മീരിലെ ലഡാക്ക് മേഖലയിലെ അതിര്‍ത്തി ഗ്രാമങ്ങളായ ചിസ്മൂളില്‍നിന്നു ദേം ചോക്കിലേക്കാണ് ഈ റോഡ്. ഹിമാംഗ് പദ്ധതിയുടെ ഭാഗമായുള്ള പാത ജമ്മു …
സ്വന്തം ലേഖകന്‍: മാധ്യമ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണം, ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി മൈക്കിള്‍ ഫാലന്റെ കസേര തെറിച്ചു, ഗവിന്‍ വില്യംസണ്‍ പുതിയ പ്രതിരോധ സെക്രട്ടറി. ലൈംഗികാരോപണത്തെ തുടര്‍ന്നുള്ള വിവാദം കത്തിപ്പടരുന്നതിനിടെ കുറ്റം സ്വയം ഏറ്റെടുത്തായിരുന്നു ഫാലന്റെ രാജി. 2002 ല്‍ നടന്ന അത്താഴ വിരുന്നിനിടെ ഒരു പത്രപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്നാണ് ഫാലനെതിരെ ഉയര്‍ന്ന ആരോപണം. …
സ്വന്തം ലേഖകന്‍: കശ്മീരിലെ സ്ഥിതിഗതികള്‍ ബിന്‍ ലാദന്‍ സൂക്ഷ്മമായി നിരീക്ഷിച്ചിരുന്നതായി സിഐഎ രഹസ്യ രേഖകള്‍. യു.എസ് രഹസ്യാന്വേഷണ ഏജന്‍സി സി.ഐ.എ പുറത്തുവിട്ട രേഖകളിലാണ് പുതിയ വെളിപ്പെടുത്തല്‍. 2011 മേയില്‍ ഉസാമ വെടിയേറ്റു മരിച്ച ആബട്ടാബാദിലെ ഒളികേന്ദ്രത്തില്‍നിന്ന് പിടിച്ചെടുത്ത 4.7 ലക്ഷം രഹസ്യ രേഖകളാണ് സി.ഐ.എ പുറത്തുവിട്ടത്. മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പാക്അമേരിക്കന്‍ പൗരന്‍ ഡേവിഡ് …