സ്വന്തം ലേഖകന്‍: കുവൈത്തിന് പുതിയ പ്രധാനമന്ത്രി, ഷേഖ് ജാബിര്‍ അല്‍ മുബാരക് അല്‍ ഹാമദ് അല്‍ സബയുടെ നേതൃത്വത്തില്‍ പുതിയ മന്ത്രിസഭ. അമീര്‍ ഷേഖ് സബ അല്‍ അഹമ്മദ് അല്‍ ജാബിര്‍ അല്‍ സബയാണ് അദ്ദേഹത്തെ പ്രധാനമന്ത്രിയായി നിയമിച്ചത്. പുതിയ മന്ത്രിസഭ രൂപീകരണത്തിനും അമീര്‍ ഉത്തരവിട്ടു. തിങ്കളാഴ്ചയാണ് പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ള 16 അംഗ മന്ത്രിസഭ രാജി …
സ്വന്തം ലേഖകന്‍: ന്യൂയോര്‍ക്ക് ട്രക്ക് ആക്രമണം ഭീകരാക്രമണം തന്നെ, മുഖ്യ സൂത്രധാരന്‍ ഉസ്ബക്ക് കുടിയേറ്റക്കാരന്‍. മന്‍ഹാട്ടനില്‍ ബൈക്ക് പാത്തിലേക്ക് ട്രക്ക് ഇടിച്ചുകയറ്റി എട്ടു പേരെ കൊലപ്പെടുത്തിയത് സയ്ഫുള്ളോ ഹബീബുള്ളാവിച്ച് സയ്‌പോവ് (29) എന്ന ഉസ്‌ബെക്കിസ്ഥാനില്‍നിന്നുള്ള കുടിയേറ്റക്കാരനാണെന്നും ഇയാള്‍ക്ക് അമേരിക്കന്‍ പൗരത്വമില്ലെന്നും യുഎസ് അധികൃതര്‍ വ്യക്തമാക്കി. 2010 ലാണ് ഇയാള്‍ അമേരിക്കയിലെത്തിയത്. ഫ്‌ളോറിഡ, ഒഹായോ, ന്യൂ ജേഴ്‌സിയിലെ …
സ്വന്തം ലേഖകന്‍: ഭര്‍ത്താവിനെ കൊല്ലാന്‍ ലസിയില്‍ വിഷം കലക്കിയ പാക് യുവതി കാരണം മരിച്ചത് ഭര്‍ത്താവിന്റെ കുടുംബത്തിലെ 15 പേര്‍. സംഭവത്തില്‍ 20 കാരിയായ പാക് യുവതി ആസിയയെയും അവരുടെ കാമുകന്‍ ഷഹീദിനെയും ബന്ധു സറീനയെയും പോലീസ് അറസ്റ്റ് ചെയ്തു. പാക് പഞ്ചാബിലെ ലഷാരിയില്‍ കഴിഞ്ഞ മാസമാണു കേസിനാസ്പദമായ സംഭവം നടന്നത്. ഭര്‍ത്താവ് അംജദ് ഖാനെ …
സ്വന്തം ലേഖകന്‍: സൗദിയിലെ പ്രവാസി തൊഴിലാളികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തില്‍ ഇടിവെന്ന് റിപ്പോര്‍ട്ട്. സൗദി അറേബ്യന്‍ മോണിറ്ററി ഏജന്‍സിയുടെ കഴിഞ്ഞ മാസത്തെ റിപ്പോര്‍ട്ടിലാണ് പ്രവാസി തൊഴിലാളികള്‍ മാതൃരാജ്യങ്ങളിലേക്ക് അയച്ച പണത്തില്‍ 2016 സെപ്തംബര്‍ മാസത്തെ അപേക്ഷിച്ച് ഈ വര്‍ഷം സെപ്തംബറില്‍ 21 ശതമാനം കുറവുള്ളതായി വ്യക്തമാക്കുന്നത്. 2011 ന് ശേഷം വിദേശികള്‍ അയച്ച പണത്തില്‍ ഏറ്റവും …
സ്വന്തം ലേഖകന്‍: ഹൈഡ്രജന്‍ ബോംബ് പരീക്ഷണം തിരിച്ചടിച്ചു, ഉത്തര കൊറിയയില്‍ ടണല്‍ തകര്‍ന്ന് ഇരുന്നൂറോളം പേര്‍ മരിച്ചു. ആറാമത്തെ ആണവ പരീക്ഷണം നടത്തിയതിനു തൊട്ടു പിന്നാലെയാണ് പരീക്ഷണ സ്ഥലത്തെ ടണല്‍ തകര്‍ന്നുവീണ് ഇരുനൂറോളം പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ഉത്തര കൊറിയ ആണവ പരീക്ഷണം നടത്തുന്ന കില്‍ജു പട്ടണത്തിലെ പുങ്ഗിയേ–റിക്കു സമീപം സെപ്റ്റംബര്‍ ആദ്യ വാരമാണു …
സ്വന്തം ലേഖകന്‍: ഇറ്റലിയിലെ മിലാനില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കു നേരെയുള്ള അക്രമങ്ങള്‍ തുടര്‍ക്കഥയാകുന്നു, വിദ്യാര്‍ഥികളോട് പരിഭ്രാന്തരാകരുതെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറലിന്റെ നിര്‍ദേശം. സംഭവത്തെപ്പറ്റി വിശദ റിപ്പോര്‍ട്ട് ലഭിച്ചതായും സ്ഥിതിഗതികള്‍ നേരിട്ട് വിലയിരുത്തി വരുന്നതായും വിദേശകാര്യ മന്ത്രി സുഷമ സ്വരാജും വ്യക്തമാക്കി. വിദ്യാര്‍ഥികള്‍ക്കായി പ്രത്യേക നിര്‍ദേശങ്ങളും സി.ജി.ഐ പുറത്തിറക്കിയിട്ടുണ്ട്. ആക്രമണം നടന്ന സ്ഥലങ്ങളെപ്പറ്റി മറ്റ് ഇന്ത്യന്‍ വിദ്യാര്‍ഥികളെ അറിയിക്കുക, …
സ്വന്തം ലേഖകന്‍: താന്‍ ബെല്‍ജിയത്തില്‍ രാഷ്ട്ട്രീയ അഭയം തേടിയിട്ടില്ലെന്ന് സ്‌പെയിന്‍ പുറത്താക്കിയ കാറ്റലോണിയന്‍ മുന്‍ പ്രസിഡന്റ് കാര്‍ലസ് പുജെമോണ്ട്.സ്വതന്ത്രമായി സംസാരിക്കാനാണ് ഉദ്ദേശിക്കുന്നതും നിയമപാലനത്തില്‍നിന്ന് ഒളിച്ചോടാന്‍ ശ്രമിച്ചിട്ടില്ലെന്നും പുജെമോണ്ട് വ്യക്തമാക്കി. ബ്രസല്‍സില്‍ വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞയാഴ്ച സ്വാതന്ത്ര്യ പ്രഖ്യാപനത്തിനു ശേഷം പുജെമോണ്ടും മറ്റു നേതാക്കളും ആദ്യമായാണ് മാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രത്യക്ഷപ്പെടുന്നത്. എത്ര കാലം ബ്രസല്‍സില്‍ …
സ്വന്തം ലേഖകന്‍: ടോക്കിയോയില്‍ യുവാവിന്റെ ഫ്‌ളാറ്റില്‍ നിന്നും കണ്ടെടുത്തത് തല അറുത്തു മാറ്റിയ ഒന്‍പത് മൃതദേഹങ്ങള്‍. തകഹിരോ ഷിരെയ്ഷി എന്ന 29 കാരന്റെ ഫ്‌ളാറ്റില്‍ നിന്നുമാണ് പൊലീസ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. തല അറുത്തു മാറ്റിയതോടൊപ്പം മൃതദേഹങ്ങളുടെയെല്ലാം മാംസവും നീക്കം ചെയ്ത നിലയിലായിരുന്നു. മൃതദേഹത്തിന്റെ ആന്തരീകാവയവങ്ങള്‍ നീക്കം ചെയ്ത് …
സ്വന്തം ലേഖകന്‍: ഇന്ത്യയുടെ അടിസ്ഥാന സൗകര്യ വികസന മേഖലയില്‍ നൂറു കോടി ഡോളറിന്റെ നിക്ഷേപവുമായി യുഎഇ. നാഷനല്‍ ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ടില്‍ അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി (എഡിഐഎ) ആണ് നിക്ഷേപം നടത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി 2015ല്‍ യുഎഇ സന്ദര്‍ശിച്ചപ്പോള്‍ പ്രഖ്യാപിച്ച 7500 കോടി ഡോളറിന്റെ ഇന്ത്യ, യുഎഇ അടിസ്ഥാന സൗകര്യവികസന സംയുക്ത നിധിയുടെ ഭാഗമാണിത്. …
സ്വന്തം ലേഖകന്‍: കലാഭവന്‍ മണിയുടെ ജീവിതം ഇനി സ്‌ക്രീനില്‍, വിനയന്റെ സംവിധാനത്തില്‍ ‘ചാലക്കുടിക്കാരന്‍ ചങ്ങാതി’ വരുന്നു. കലാഭവന്‍ മണിയുടെ ജീവതത്തെ ആസ്പദമാക്കി ഒരു സിനിമ ഒരുക്കുമെന്ന് സംവിധായകന്‍ വിനയന്‍ നേരത്തെ വ്യക്തമാക്കിയിരുന്നെങ്കിലും ഇപ്പോള്‍ അതിന് ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിരിക്കുകയാണ്. കലാഭവന്‍ മണിയുടെ ജീവചരിത്രമല്ല സിനിമ. മറിച്ച് മണിക്കുള്ള ആദരവായിരിക്കും ചിത്രമെന്നും വിനയന്‍ അറിയിച്ചു. ചിത്രത്തിന്റെ രചനയും …