1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 3, 2017

സ്വന്തം ലേഖകന്‍: ഈഫല്‍ ടവറിനെ കുറിച്ച് കവിത അയച്ച ബ്രിട്ടീഷ് പെണ്‍കുട്ടിയ്ക്ക് ഫ്രഞ്ച് പ്രസിഡന്റിന്റെ മറുപടിക്കവിത തരംഗമാകുന്നു. ഈഫല്‍ ടവറീന്റെ ഗാംഭീര്യത്തെ വര്‍ണിച്ച് ബ്രിട്ടീഷുകാരിയായ ഒരു പെണ്‍കുട്ടി ഒരു കവിതയെഴുതി ഫ്രഞ്ച് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയിലേക്ക് അയക്കുകയായിരുന്നു. അവളുടെ 13 മത്തെ ജന്മദിനത്തില്‍ ഫ്രഞ്ച് പ്രസിഡന്റ് എമ്മാനുവേല്‍ മാക്രോണ്‍ കത്തിന് മറുപടിയും നല്‍കി, അതും കവിതാ രൂപത്തില്‍!

ഏപ്രിലില്‍ പാരീസിലേക്ക് കുടുംബവുമായി വിനോദയാത്ര നടത്തിയപ്പോളാണ് സോഫി എന്ന പെണ്‍കുട്ടി ഈഫല്‍ ടവറിനെ വര്‍ണിച്ച് കവിത എഴുതിയത്. ഈഫല്‍ ടവറിന്റെ കാരിക്കേച്ചര്‍ പശ്ചാത്തലമാക്കിയ എഴുതിയ ഈ കവിത പെണ്‍കുട്ടി പാരീസിലെ എല്‍സി കൊട്ടാരത്തില്‍ അയയ്ക്കുകയായിരുന്നു. ഇതിനോടുള്ള മാക്രോണിന്റെ പ്രതികരണമാണ് കവിതയെന്ന് ലണ്ടനിലെ ഫ്രഞ്ച് എംബസി അറിയിച്ചു. സോഫി എന്ന പേരല്ലാതെ പെണ്‍കുട്ടിയെ കുറിച്ചുള്ള മറ്റു വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.

‘ഓണ്‍ എ ട്രിപ്പ് ടു പാരീസ് വണ്‍ ഡേ, ലിറ്റില്‍ സോഫി മെറ്റ് എ ഗ്രേറ്റ് ലേഡി ലൈറ്റിംഗ് അപ് ദ നൈറ്റ് സ്‌കൈ’ എന്ന വരികളോടെയാണ് മാക്രോണിന്റെ കവിത ആരംഭിക്കുന്നത്. പെണ്‍കുട്ടിയും ഈഫല്‍ ടവറും തമ്മിലുള്ള സംഭാഷണം സംഭാഷണം ഭാവനത്മകമായി അവതരിപ്പിച്ചിരിക്കുകയാണ് മാക്രോണ്‍. ഫ്രഞ്ച് ഭാഷയില്‍ എഴുതിയ കവിത ലണ്ടനിലെ ഫ്രഞ്ച് എംബസിയാണ് ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.