1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 4, 2017

സ്വന്തം ലേഖകന്‍: രാജ്യത്ത് ഹിന്ദു തീവ്രവാദം ഉണ്ടെന്ന കമല്‍ഹാസന്റെ പ്രസ്താവനക്ക് പിന്തുണയുമായി നടന്‍ പ്രകാശ്‌രാജ്. രാജ്യത്ത് ഹിന്ദു തീവ്രവാദമുണ്ടെന്ന് കമല്‍ഹാസന്‍ ആനന്ദവികടന്‍ മാസികയിലെ പ്രതിവാര പംക്തിയില്‍ എഴുതിയത് വിവാദമായ പശ്ചാത്തലത്തിലാണ് പ്രകാശ് രാജിന്റെ പ്രതികരണം. മതം, സംസ്‌കാരം, സദാചാരം എന്നിവയുടെ പേരില്‍ ഭയം വിതയ്ക്കുന്നത് തീവ്രവാദമല്ലെങ്കില്‍ പിന്നെന്താണ് എന്നായിരുന്നു ട്വിറ്ററില്‍ പ്രകാശ്‌രാജിന്റെ ചോദ്യം.

‘സദാചാരത്തിന്റെ പേരില്‍ കമിതാക്കളെ എന്റെ രാജ്യത്തെ തെരുവില്‍ കയ്യേറ്റം ചെയ്യുന്നത് തീവ്രവാദമല്ലെങ്കില്‍, പശുവിന്റെ പേരില്‍ ആള്‍ക്കൂട്ടം നിയമം കയ്യിലെടുക്കുകയും തല്ലിച്ചതയ്ക്കുകയും ചെയ്യുന്നത് തീവ്രവാദമല്ലെങ്കില്‍, ട്രോളുകള്‍ക്കൊപ്പം അപമാനിച്ചും ഭീഷണിപ്പെടുത്തിയും എതിര്‍പ്പിന്റെ ചെറുശബ്ദത്തെ പോലും നിശബ്ദമാക്കുന്നത് തീവ്രവാദമല്ലെങ്കില്‍, പിന്നെ എന്താണ് തീവ്രവാദം? വെറുതെ ചോദിച്ചെന്നേയുള്ളൂ,’ പ്രകാശ്‌രാജ് ട്വീറ്റ് ചെയ്തു.

മുന്‍ കാലങ്ങളില്‍ യുക്തികൊണ്ട് മറുപടി പറഞ്ഞിരുന്നവര്‍ ഇന്ന് ആയുധങ്ങള്‍ കൊണ്ടാണ് പ്രതികരിക്കുന്നതെന്നായിരുന്നു കമല്‍ഹാസന്‍ തന്റെ ലേഖകനത്തില്‍ ആഞ്ഞടിച്ചത്. ഹിന്ദു തീവ്രവാദ ശക്തികളെ ചെറുത്തു തോല്‍പിക്കുന്നതില്‍ കേരളം മാതൃകയാണെന്നും കമല്‍ഹാസന്‍ എഴുതി. അതേസമയം കമല്‍ഹാസന് ലഷ്‌കര്‍ ഇ ത്വയ്യിബ സ്ഥാപകന്‍ ഹാഫിസ് സയീദിന്റെ സ്വരമാണെന്ന് ബിജെപി ദേശീയ വക്താവ് ജി.വി.എല്‍ നരസിംഹറാവു ആരോപിച്ചു.

കോണ്‍ഗ്രസ്, മുസ്!ലിം വോട്ട് ബാങ്കിനെ പ്രീണിപ്പിക്കാനായി ഇന്ത്യയെയും ഹിന്ദുമതത്തെയും കമല്‍ അപമാനിക്കുകയാണ്. പാകിസ്താന് ഗുണകരമായ പ്രസ്താവനയാണ് കമല്‍ നടത്തിയതെന്നും റാവു ആരോപിച്ചു. കൂടാതെ മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് ഉത്തര്‍പ്രദേശില്‍ കമല്‍ ഹാസനെതിരെ ഒരു കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വാരാണസിയിലെ കോടതി ഇന്ന് കേസ് പരിഗണിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.