സ്വന്തം ലേഖകന്‍: ബോസ്‌നിയാക് കൂട്ടക്കൊലയ്ക്ക് നേതൃത്വം നല്‍കിയ ബോസ്‌നിയയിലെ കൊലയാളി കമാന്‍ഡര്‍ക്ക് ജീവപര്യന്തം തടവ്. കൂട്ടക്കൊലയുടെയും യുദ്ധക്കുറ്റത്തിന്റെയും പേരില്‍ മുന്‍ ബോസ്‌നിയന്‍ സെര്‍ബ് കമാന്‍ഡര്‍ റാഡ്‌കോ മ്ലാഡിച്ചിനെ(74) ഹേഗിലെ യുഎന്‍ ട്രൈബ്യൂണല്‍ ജീവപര്യന്തം തടവിനു ശിക്ഷിച്ചു. 1990കളിലെ ബാള്‍ക്കന്‍ യുദ്ധത്തില്‍ സ്രെബ്‌റെനിക്കയില്‍ ബോസ്‌നിയന്‍ മുസ്‌ലിംകളെ (ബോസ്‌നിയാക്)കൂട്ടക്കൊല ചെയ്യാനും സരാജെവോയെ ഉപരോധിക്കാനും നേതൃത്വം നല്‍കിയ ജനറല്‍ മ്ലാഡിച്ച് …
സ്വന്തം ലേഖകന്‍: ലബനനില്‍ തിരിച്ചെത്തിയ പ്രധാനമന്ത്രി സഅദ് അല്‍ ഹരീരി രാജി തീരുമാനം പിന്‍വലിച്ചു. താന്‍ പ്രധാനമന്ത്രി പദം രാജിവെക്കുന്നില്ലെന്നും രാജ്യത്തിന്റെ സുരക്ഷിതത്വം നിലനിര്‍ത്താന്‍ പ്രസിഡന്റുമായി സഹകരിക്കാന്‍ തയ്യാറാണെന്നും തന്റെ രാജി പ്രസിഡന്റ് സ്വീകരിക്കാന്‍ തയ്യാറാവാത്ത സാഹചര്യത്തിലാണ് പുതിയ തീരുമാനമെന്നും ലബനനില്‍ തിരിച്ചെത്തിയ ഹരീരി വ്യക്തമാക്കി. പ്രസിഡന്റുമായി നടത്തിയ കൂടിക്കാഴ്ചക്കൊടുവിലായിരുന്നു തീരുമാനം. ലബനന്റെ 74 ആം …
സ്വന്തം ലേഖകന്‍: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ ഹാഫിസ് സയീദിനെ വിട്ടയച്ച പാക്കിസ്ഥാന്റെ നടപടിക്കെതിരെ ആഞ്ഞടിച്ച് ഇന്ത്യ. ഭീകരവിരുദ്ധ നിയമപ്രകാരം വീട്ടുതടങ്കലിലാക്കിയിട്ടുള്ള ജമാഅത്തുദ്ദഅവ മേധാവിയും മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനുമായ ഹാഫിസ് സയീദിനെ വിട്ടയച്ച പാക്കിസ്ഥാന്റെ നടപടി ഭീകരവാദത്തിന്റെ കാര്യത്തില്‍ രാജ്യാന്തര സമൂഹത്തെ പാക്കിസ്ഥാന്‍ കബളിപ്പിക്കുന്നുവെന്നതിന്റെ വ്യക്തമായ അടയാളമാണ് കുപ്രസിദ്ധ ഭീകരനായ ഹാഫിസ് സയീദിനെ വിട്ടയയ്ക്കാനുള്ള …
സ്വന്തം ലേഖകന്‍: കശ്മീരില്‍ സൈന്യത്തിന് തലവേദനയായ കല്ലേറുകാര്‍ക്കെതിരെ ചുമത്തിയ കേസുകള്‍ പിന്‍വലിക്കാന്‍ ഒരുങ്ങി കേന്ദ്രം. ജമ്മുകാഷ്മീരില്‍ സൈന്യത്തിനെതിരായി നടന്ന പ്രതിഷേധങ്ങളില്‍ കല്ലേറു നടത്തിയവരുടെ കേസുകള്‍ പിന്‍വലിക്കുന്ന കാര്യം പരിഗണിക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം കാഷ്മീര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ബുര്‍ഹാന്‍ വാണിയുടെ വധത്തിനു ശേഷമുണ്ടായ പ്രതിഷേധങ്ങളിലെ കല്ലേറുമായി ബന്ധപ്പെട്ട കേസുകളാണ് പിന്‍വലിക്കുന്നത്. ഈ പ്രതിഷേധങ്ങളില്‍ പങ്കെടുത്ത, നേരത്തെ സമാന …
സ്വന്തം ലേഖകന്‍: ഇറാക്കിലും സിറിയയിലും ഇസ്‌ലാമിക് സ്റ്റേറ്റിന്റെ കഥ കഴിഞ്ഞതായി ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി. ഇറാക്കിലും സിറിയയിലും ഐഎസിനെ പരാജയപ്പെടുത്തിയെന്ന് തത്സമയ ടിവി സംപ്രേഷണത്തില്‍ അദ്ദേഹം അവകാശപ്പെട്ടു. ഇനിയും ചില അവശിഷ്ടങ്ങള്‍ കണ്ടേക്കാം. എന്നാല്‍ ഈ ഭീകരസംഘടനയുടെ വേരറത്തുകഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു. ഐഎസിന്റെ കഥ കഴിഞ്ഞെന്ന് ഇറാന്റെ പരമോന്നത നേതാവിന് അയച്ച സന്ദേശത്തില്‍ വിപ്ലവഗാര്‍ഡുകളുടെ …
സ്വന്തം ലേഖകന്‍: മൈസൂരുവില്‍ എണ്‍പത്തിയഞ്ചുകാരിയായ യാചകി ക്ഷേത്രം പുതുക്കി പണിയാന്‍ നല്‍കിയത് രണ്ടര ലക്ഷത്തോളം രൂപ. എം.വി. സീതാലക്ഷ്മി എന്ന വൃദ്ധയാണ് വര്‍ഷങ്ങളായുള്ള തന്റെ സമ്പാദ്യം മൈസൂരുവിലെ വൊണ്ടിക്കൊപ്പലിലുള്ള പ്രസന്ന ആഞ്ജനേയസ്വാമി ക്ഷേത്രത്തിന് കൈമാറിയത്.വീട്ടുജോലിചെയ്തിരുന്ന ഇവര്‍ പ്രായാധിക്യത്താല്‍ പത്തു വര്‍ഷം മുമ്പാണ് ഭിക്ഷാടനത്തിലേക്ക് തിരിഞ്ഞത്. ആഞ്ജനേയസ്വാമി ക്ഷേത്രത്തില്‍ രാവിലെയും വൈകീട്ടുമാണ് ഇവരെത്താറുള്ളത്. യാദവഗിരി റെയില്‍വേ ക്വാര്‍ട്ടേഴ്‌സില്‍ …
സ്വന്തം ലേഖകന്‍: ജര്‍മനിയില്‍ സര്‍ക്കാര്‍ രൂപവല്‍ക്കരണം അനിശ്ചിതത്വത്തില്‍, പാര്‍ട്ടികള്‍ എങ്ങുമെത്താത്ത ചര്‍ച്ചകള്‍ നിര്‍ത്തി ഒരു തീരുമാനമെടുക്കണമെന്ന് പ്രസിഡന്റ് ഫ്രാങ്ക് വാള്‍ട്ടര്‍ സ്റ്റീന്‍മിയറിന്റെ അന്ത്യശാസനം. സര്‍ക്കാര്‍ രൂപവത്കരണത്തിനായി ചാന്‍സലര്‍ അംഗല മെര്‍കലിന്റെ കണ്‍സര്‍വേറ്റീവ് സഖ്യവുമായി ഗ്രീന്‍, ഫ്രീ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാക്കള്‍ ചര്‍ച്ചയിലൂടെ തീരുമാനമെടുക്കണമെന്നാണ് പ്രസിഡന്റിന്റെ നിര്‍ദേശം. മുന്നണിയുണ്ടാക്കാനുള്ള ചര്‍ച്ചകളില്‍നിന്ന് ഫ്രീ ഡെമോക്രാറ്റുകളും പിന്‍വാങ്ങിയതോടെയാണ് സര്‍ക്കാര്‍ രൂപവത്കരണത്തിനായുള്ള …
സ്വന്തം ലേഖകന്‍: കനത്ത മഴയിലും വെള്ളക്കെട്ടിലും സ്തംഭിച്ച് ജിദ്ദ, വിദ്യാലയങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയത് പോലെ ജിദ്ദയില്‍ കഴിഞ്ഞ ദിവസം മഴ തകര്‍ത്തു പെയ്യുകയായിരുന്നു. മഴയില്‍ റോഡുകളിലും ടണലുകളിലും മറ്റും വെള്ളം കയറി പലയിടത്തും ഗതാഗതം സ്തംഭനമുണ്ടായി. ചിലയിടങ്ങളില്‍ വാഹനങ്ങള്‍ വെള്ളത്തില്‍ മുങ്ങി. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് തലേന്ന് …
സ്വന്തം ലേഖകന്‍: നൈജീരിയയിലെ മുസ്‌ലിം പള്ളിയില്‍ വന്‍ ചാവേര്‍ ആക്രമണം, മരിച്ചവരുടെ എണ്ണം 50 കവിഞ്ഞു. ആരാധനാലയത്തില്‍ പ്രഭാത പ്രാര്‍ഥനയ്ക്കിടെയുണ്ടായ ചാവേറാക്രമണത്തിലാണ് അന്‍പതിലേറെ പേര്‍ കൊല്ലപ്പെട്ടത്. ബൊക്കൊ ഹറാം ഭീരകവാദികളുടെ പിടിയില്‍നിന്ന് 2014ല്‍ മോചിപ്പിച്ചെടുത്ത ആഡമാവയിലെ മുബിയിലാണ് ആക്രമണമുണ്ടായത്. യുവാവായ ചാവേറാണ് ആക്രമണത്തിനു പിന്നിലെന്നു പൊലീസ് പറഞ്ഞു. ഇനിയും മരണസംഖ്യ കൂടാനിടയുണ്ടെന്നും വ്യക്തമാക്കി. നൈജീരിയയയുടെ വടക്കുകിഴക്കന്‍ …
സ്വന്തം ലേഖകന്‍: സിംബാബ്‌വെയില്‍ അട്ടിമറി നടത്തിയ പട്ടാള ഭരണകൂടം പ്രസിഡന്റ് മുഗാബെയെ രാജിവെപ്പിച്ചു, രാജിവെക്കാനുള്ള തീരുമാനം ഇംപീച്ച്‌മെന്റ് നടപടികള്‍ ആരംഭിച്ചതിനു പിന്നാലെ. 1980 മുതല്‍ സിംബാബ്!വെയുടെ പ്രസിഡന്റായിരുന്നു അദ്ദേഹം. സ്വന്തം പാര്‍ട്ടിയായ സനു–പിഎഫ് തൊണ്ണൂറ്റിമൂന്നുകാരനായ മുഗാബയെ അധ്യക്ഷ സ്ഥാനത്തുനിന്നു പുറത്താക്കിയിരുന്നു. തുടര്‍ന്ന് എമേഴ്‌സന്‍ നന്‍ഗാഗ്വയെ പാര്‍ട്ടി നേതാവായി തിരഞ്ഞെടുക്കുകയും ചെയ്തു. മുഗാബെയുടെ അനാരോഗ്യം മുതലെടുത്ത് അദ്ദേഹത്തിന്റെ …