സ്വന്തം ലേഖകന്‍: കാമുകിയെ വെടിവെച്ചു കൊന്ന കേസില്‍ ദക്ഷിണാഫ്രിക്കന്‍ പാരാലിമ്പിക്‌സ് താരം ഓസ്‌കാര്‍ പിസ്റ്റോറിയസിന്റെ ശിക്ഷ ഇരട്ടിയാക്കി. നേരത്തെ ആറ് വര്‍ഷമായിരുന്ന ശിക്ഷ 13 വര്‍ഷവും അഞ്ച് മാസവുമായാണ് ഉയര്‍ത്തിയത്. 2013 വാലന്റൈന്‍സ് ദിനത്തിലാണ് കാമുകിയായ റീവ സ്റ്റിന്‍കാംപിനെ പിസ്റ്റോറിയസ് വെടിവെച്ചുകൊന്നത്. എന്നാല്‍ വീട്ടില്‍ അതിക്രമിച്ചുകയറിയ ആളാണെന്ന് കരുതിയാണ് വെടിവെച്ചതെന്നും അത് തന്റെ കാമുകിയാണെന്ന് അറിയില്ലെന്നുമായിരുന്നു …
സ്വന്തം ലേഖകന്‍: ജപ്പാനില്‍ കൈക്കുഞ്ഞുമായി നഗരസഭാ സമ്മേളനത്തിനെത്തിയ വനിതാ അംഗത്തെ ചേംബറില്‍ നിന്ന് പുറത്താക്കിയ അംഗങ്ങളുടെ നടപടി വിവാദമാകുന്നു. യുക ഒകാറ്റയാണ് ഏഴുമാസം പ്രായമുള്ള മകനെയുമായി തെക്കന്‍ കുമാമോടൊ സിറ്റി നഗരസഭയിലെത്തിയത്. എന്നാല്‍ കൈക്കുഞ്ഞുമായി സമ്മേളനത്തിനെത്തിയ ഒകാറ്റയോട് ചേംബറില്‍ നിന്ന് പുറത്തു പോകണമെന്ന് മറ്റ് അംഗങ്ങള്‍ ആവശ്യപ്പെടുകയായിരുന്നു. നിയമ പ്രകാരം, അംഗങ്ങള്‍ക്കും സ്റ്റാഫംഗങ്ങള്‍ക്കും സിറ്റി ഉദ്യോഗസ്ഥര്‍ക്കും …
സ്വന്തം ലേഖകന്‍: അയോധ്യയിലെ രാമജന്മ ഭൂമിയില്‍ രാമക്ഷേത്രം മാത്രമേ നിര്‍മിക്കൂവെന്ന് ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത്. കര്‍ണാടകയിലെ ഉഡുപ്പിയില്‍ വെള്ളിയാഴ്ച വിശ്വഹിന്ദു പരിഷത്തിന്റെ സമ്മേളനത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട് ഒരു അനിശ്ചിതത്വവുമില്ല. അവിടെ വെച്ചിരിക്കുന്ന കല്ലുകള്‍ കൊണ്ടായിരിക്കും ക്ഷേത്രം പണിയുക. മറ്റൊന്നും അവിടെ നിര്‍മിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. വര്‍ഷങ്ങള്‍ നീണ്ട …
സ്വന്തം ലേഖകന്‍: ഈജിപ്തിലെ മുസ്ലീം പള്ളിയില്‍ വന്‍ സ്‌ഫോടനവും വെടിവെപ്പും, 235 പേര്‍ കൊല്ലപ്പെട്ടു, ചെയ്തത് ആരായാലും കനത്ത തിരിച്ചടി ഉറപ്പെന്ന് ഈജിപ്ഷ്യന്‍ പ്രസിഡന്റ്. വടക്കന്‍ സിനായിയിലെ മുസ്‌ലിം പള്ളിയിലുണ്ടായ ബോംബ് സ്‌ഫോടനത്തിലും തീവ്രവാദികളുടെ വെടിവെപ്പിലുമാണ് 235 പേര്‍ കൊല്ലപ്പെട്ടത്. 130 പേര്‍ക്ക് പരിക്കേറ്റു. അല്‍അരിഷ് നഗരത്തിനടുത്ത ബിര്‍ അല്‍അബെദിലെ അല്‍റൗദ പള്ളിയില്‍ ജുമുഅ നമസ്‌കാരത്തിനിടെയാണ് …
സ്വന്തം ലേഖകന്‍: തന്മാത്രയില്‍ മോഹന്‍ലാലുമൊത്തുള്ള നഗ്‌ന രംഗത്തെക്കുറിച്ചുള്ള തന്റെ വാക്കുകള്‍ വളച്ചൊടിച്ച് ക്ലിപ്പിങ്ങുകള്‍ ചേര്‍ത്ത് പുറത്തുവിട്ടു, മലയാളം ചാനല്‍ ഷോയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടി മീരാ വാസുദേവ്. താന്‍ പറയാത്ത കാര്യങ്ങള്‍ കൂട്ടിച്ചേര്‍ത്താണ് ചാനല്‍ ഷോ സംബന്ധിച്ച് വിവരങ്ങള്‍ പുറത്തു വിട്ടതെന്നും സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്ന ക്ലിപ്പിങ്ങുകളും ട്രോളുകളും തന്നെ അപമാനിക്കുന്ന രീതിയിലുള്ളതാണെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ …
സ്വന്തം ലേഖകന്‍: ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി പുതിയ ഹിറ്റ്‌ലര്‍, ഇറാനെതിരെ പ്രകോപനവുമായി സൗദി കിരീടവകാശി സല്‍മാന്‍ രാജകുമാരന്‍. ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി മധ്യേഷ്യയിലെ പുതിയ ഹിറ്റ്‌ലറാണെന്ന് സൗദി അറേബ്യ കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ന്യൂയോര്‍ക്ക് ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് തുറന്നടിച്ചത്. ഇരു രാജ്യങ്ങളും തമ്മിലുള്ള …
സ്വന്തം ലേഖകന്‍: കുവൈത്തിലെ ആശുപത്രിയില്‍ രണ്ടു മാസമായി സൂക്ഷിച്ചിരുന്ന അജ്ഞാത മൃതദേഹംകുവൈത്ത് എംബസി അധികൃതര്‍ നടത്തിയ പരിശോധനയിലാണ് അല്‍–സഫാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ആലപ്പുഴ തുമ്പോളി വെളിയകത്തു വീട്ടില്‍ സുനിക്കുട്ടന്റെ (43) മൃതദേഹമാണെന്നു സ്ഥിരീകരിച്ചത്. മരണകാരണം വ്യക്തമായിട്ടില്ല. ബദര്‍ അല്‍ മുള്ളാഹ് കണ്‍സ്ട്രക്ഷന്‍ കമ്പനി ജീവനക്കാരനായ സുനിക്കുട്ടന്‍ 2016 ഡിസംബറിലാണ് ഒടുവില്‍ കുവൈത്തിലെത്തിയത്. രണ്ടു …
സ്വന്തം ലേഖകന്‍: സൗദിയിലേക്ക് തൊഴില്‍ വിസക്കായി അപേക്ഷിക്കുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വര്‍ധന, കഴിഞ്ഞ ആറ് മാസത്തിനിടെ വിസ ലഭിച്ചത് രണ്ട് ലക്ഷം ഇന്ത്യന്‍ തൊഴിലാളികള്‍ക്ക്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത് കൂടുതലാണെന്നും ഇന്ത്യന്‍ എംബസി അറിയിച്ചു. 2017 മാര്‍ച്ചില്‍ സൗദിയിലെ ഇന്ത്യന്‍ തൊഴിലാളികളുടെ എണ്ണത്തേക്കാള്‍ 2,14,708 തൊഴിലാളികള്‍ സെപ്തംബറില്‍ കൂടുതലാണ്. സൗദിയില്‍ 30 ലക്ഷം ഇന്ത്യക്കാര്‍് ഉണ്ടെന്നാണ് …
സ്വന്തം ലേഖകന്‍: സിംബാബ്‌വെയില്‍ പുതിയ പ്രസിഡന്റായി മുഗാബെ പുറത്താക്കിയ മുന്‍ വൈസ് പ്രസിഡന്റ് എമേഴ്‌സണ്‍. എമേഴ്‌സണ്‍ എംനാന്‍ഗാഗ്‌വെ ഇടക്കാല പ്രസിഡന്റായി കഴിഞ്ഞ ദിവസം സത്യപ്രതിജ്ഞ ചെയ്തതോടെ 37 വര്‍ഷം നീണ്ട റോബര്‍ട്ട് മുഗാബെ ഭരണത്തിനാണ് അന്ത്യമായത്. രണ്ടാഴ്ച മുന്‍പ് മുഗാബെ പുറത്താക്കിയതിനെ തുടര്‍ന്ന് ദക്ഷിണാഫ്രിക്കയില്‍ അഭയം പ്രാപിച്ചിരുന്ന എമേഴ്‌സണ്‍ കഴിഞ്ഞ ദിവസമാണ് രാജ്യത്ത് തിരിച്ചെത്തിയത്. അതേസമയം, …
സ്വന്തം ലേഖകന്‍: കണ്ണൂര്‍ വിമാനത്താവളത്തിലെ ആദ്യ പരീക്ഷണ പറക്കല്‍ ജനുവരിയില്‍. നിര്‍മാണ പ്രവൃത്തികള്‍ ജനുവരി അവസാനത്തോടെ ഏറെക്കുറെ പൂര്‍ത്തിയാവുമെന്നും വ്യാഴാഴ്ച നടന്ന അവലോകനയോഗം വിലയിരുത്തി. എയര്‍ ട്രാഫിക് കണ്‍ട്രോള്‍ കെട്ടിടനിര്‍മാണം പൂര്‍ത്തിയായി. റണ്‍വേയുടെയും ടെര്‍മിനല്‍ കെട്ടിടത്തിന്റെയും പ്രവൃത്തി ജനുവരിയോടെ പൂര്‍ണമാകും. ജനുവരിയില്‍ത്തന്നെ പരീക്ഷണപ്പറക്കല്‍ നടത്തി വാണിജ്യാടിസ്ഥാനത്തില്‍ സര്‍വീസ് നടത്തുന്നതിനുള്ള ലൈസന്‍സിന് ഫെബ്രുവരിയില്‍ല്‍ അപേക്ഷ നല്‍കും. വിമാനതാവള …