സ്വന്തം ലേഖകന്‍: 2013 ല്‍ നിതാഖാത്ത് നടപ്പില്‍ വരുത്തിയ ശേഷം സൗദി വിതരണം ചെയ്തത് അഞ്ചു ലക്ഷം തൊഴില്‍ വിസകള്‍ മാത്രമെന്ന് വെളിപ്പെടുത്തല്‍. ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകള്‍ക്കാണ് വിദേശ റിക്രൂട്‌മെന്റിനായി ഏറ്റവും കൂടുതല്‍ വിസ അനുവദിച്ചതെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു. 2013 ലാണ് സൗദിയില്‍ സ്വദേശിവല്‍ക്കരണ പദ്ധതിയായ നിതാഖാത്ത് പ്രാബല്യത്തില്‍ വന്നത്. അന്നുമുതല്‍ സര്‍ക്കാര്‍ …
സ്വന്തം ലേഖകന്‍: ഷാര്‍ജ ജയിലുകളില്‍ കഴിയുന്ന 149 ഇന്ത്യക്കാരെ മോചിപ്പിക്കും, ഫാമിലി വിസ നടപടികള്‍ എളുപ്പമാക്കുന്നതൂം പ്രവാസികള്‍ക്ക് നികുതിയിളവും പരിഗണണയില്‍, സുപ്രധാന പ്രഖ്യാപനങ്ങളുമായി ഷാര്‍ജ ഭരണാധികാരിയുടെ കേരള സന്ദര്‍ശനം, ഇത് കേരളവും ഷാര്‍ജയുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്ന സുവര്‍ണ മുഹൂര്‍ത്തമെന്ന് പിണറായി വിജയന്‍. ഷാര്‍ജയിലെ ജയിലുകളില്‍ മൂന്നു വര്‍ഷം ശിക്ഷ പൂര്‍ത്തീകരിച്ചവരെയാണ് മോചിപ്പിക്കുകയെന്ന് ഷാര്‍ജ ഭരണാധികാരി ഡോ. …
സ്വന്തം ലേഖകന്‍: ജര്‍മന്‍ പൊതുതെരഞ്ഞെടുപ്പില്‍ വന്‍ മുന്നേറ്റവുമായി കുടിയേറ്റ വിരുദ്ധരും നവനാസികളുമായ ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനി മൂന്നാം സ്ഥാനത്ത്, ആശങ്കയോടെ കുടിയേറ്റക്കാര്‍. ജര്‍മന്‍ പൊതുതെരഞ്ഞെടുപ്പില്‍ നാലാമതും ചാന്‍സലറായി അംഗലാ മെര്‍കല്‍ അധികാരത്തിലെത്തുമെന്ന് ഉറപ്പിച്ചപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത് മികച്ച നേട്ടം സ്വന്തമാക്കിയ നവനാസികളെന്ന് അറിയപ്പെടുന്ന തീവ്രവലതുപക്ഷ കക്ഷിയായ ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനി (എ.എഫ്.ഡി) യാണ്. ഞായറാഴ്ചത്തെ തിരഞ്ഞെടുപ്പില്‍ …
സ്വന്തം ലേഖകന്‍: പ്രവാസികള്‍ക്കായി ഷാര്‍ജയില്‍ ഭവന പദ്ധതിയുള്‍പ്പെടെ ഷാര്‍ജ ഭരണാധികരിയുമായുള്ള കൂടിക്കാഴ്ചയില്‍ സുപ്രധാന പദ്ധതികളുമായി കേരളം. ഷാര്‍ജ ഭരണാധികാരി ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയും മുഖ്യമന്ത്രി പിണറായി വിജയനും മറ്റു മന്ത്രിമാരുമായി രാജ്ഭവനില്‍ നടന്ന ചര്‍ച്ചയിലാണ് കേരളം സുപ്രധാന പദ്ധതികള്‍ മുന്നോട്ടുവെച്ചത്. ഷാര്‍ജയിലെ മലയാളികളുടെ ക്ഷേമത്തിനായി അവിടത്തെ നിക്ഷേപം പ്രയോജനപ്പെടുത്തി കേരളത്തിലും …
സ്വന്തം ലേഖകന്‍: വിവാദ ആള്‍ദൈവം ഗുര്‍മീതിന്റെ ദത്തുപുത്രി ഹണിപ്രീത് ഇന്‍സാന്‍ മുന്‍കൂര്‍ ജാമ്യത്തിനായുള്ള നെട്ടോട്ടത്തില്‍. മാനഭംഗക്കേസില്‍ ശിക്ഷിക്കപ്പെട്ട ദേരാ സച്ച സൗദ തലവന്‍ ഗുര്‍മീത് റാം റഹിം സിങ്ങിന്റെ ദത്തുപുത്രി ഹണിപ്രീത് ഇന്‍സാന്‍ ഡല്‍ഹി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയതായി റിപ്പോര്‍ട്ട്. ഹരിയാന പൊലീസ് പുറത്തിറക്കിയ 43 പിടികിട്ടാപ്പുള്ളികളുടെ പട്ടികയില്‍ ഒന്നാം സ്ഥാനക്കാരിയായ ഹണിപ്രീതിനുവേണ്ടി അന്വേഷണ …
സ്വന്തം ലേഖകന്‍: എന്നാല്‍ വ്യാജമല്ലാത്ത ഒരു ചിത്രം ഞങ്ങള്‍ കാണിക്കാം, യുഎന്നില്‍ വ്യാജ ചിത്രം ഉയര്‍ത്തിക്കാണിച്ച പാകിസ്താന് ചുട്ട മറുപടി നല്‍കി ഇന്ത്യ. ജമ്മു കശ്മീരില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയി വധിച്ച സൈനികന്‍ ഉമര്‍ ഫയാസിന്റെ ചിത്രം ഉയര്‍ത്തിക്കാണിച്ചാണ് ഇന്ത്യ പാകിസ്താന് മറുപടി നല്‍കിയത്. ഐക്യരാഷ്ട്രസംഘടനാ പൊതുസഭയില്‍ ഇന്ത്യയുടെ നയതന്ത്രഉദ്യോഗസ്ഥ പൗലോമി ത്രിപാഠിയാണ് പാക്കിസ്ഥാന്റെ വെടിനിര്‍ത്തല്‍ കരാര്‍ …
സ്വന്തം ലേഖകന്‍: സൗഭാഗ്യ യോജനയിലൂടെ രാജ്യത്തെ എല്ലാ വീട്ടിലും വൈദ്യുതി, സ്വപ്ന പദ്ധതിയുമായി പ്രധാനമന്ത്രി മോദി. 2019 മാര്‍ച്ച് 31 നകം രാജ്യത്തെ എല്ലാ പാവപ്പെട്ടവര്‍ക്കും വൈദ്യുതി ഉറപ്പുവരുത്തുമെന്ന് മോദി പറഞ്ഞു. സൗഭാഗ്യ യോജന പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ ആയാണ് പ്രധാനമന്ത്രി പുതിയ പ്രഖ്യാപനം നടത്തിയത്. രാജ്യത്തെ നാലുകോടി കുടുംബങ്ങള്‍ക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. …
സ്വന്തം ലേഖകന്‍: യുദ്ധത്തിന് സിറിയയിലെ കെട്ടിടങ്ങള്‍ തകര്‍ക്കാനായെങ്കിലും 11 കാരിയായ സനയുടെ പാട്ടിനെ തകര്‍ക്കാനായില്ല, പാട്ടുപാടി യുദ്ധക്കെടുതിയെ നേരിടുന്ന സനയുടെ കഥ. യുദ്ധം തകര്‍ത്തെറിഞ്ഞ സിറിയയിലെ അലപ്പോയില്‍ ഇരുന്നാണ് 11 കാരിയായ പാട്ടുകാരി സന യുദ്ധത്തിന്റെ ഭീകരതയെ പാട്ടിലൂടെ മറക്കാന്‍ ശ്രമിക്കുന്നത്. വിമതരുടെ പിടിയിലുള്ള വടക്കന്‍ സിറിയയിലെ അതാറബിലാണ് സനയുടെ താമസം. സിറിയന്‍ തലസ്ഥാനമായ ഡമസ്‌കസിലെ …
സ്വന്തം ലേഖകന്‍: റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ക്ക് മൊബൈല്‍ കണക്ഷന്‍ നിഷേധിച്ച് ബംഗ്ലാദേശ്, സിം കാര്‍ഡ് നല്‍കരുതെന്ന് നിര്‍ദേശം. സുരക്ഷപരമായ കാരണങ്ങളാല്‍ റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ക്ക് മൊബൈല്‍ ഫോണ്‍ കണക്ഷന്‍ നല്‍കരുതെന്ന് ടെലി കമ്യൂണിക്കേഷന്‍ കമ്പനികള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുകയാണ് ബംഗ്ലാദേശ് സര്‍ക്കാരെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പുതുതായി എത്തിയ നാലര ലക്ഷത്തോളം അഭയാര്‍ഥികളില്‍ ആര്‍ക്കെങ്കിലും പ്ലാനുകളോടെയുള്ള കണക്ഷന്‍ നല്‍കിയാല്‍ പിഴ …
സ്വന്തം ലേഖകന്‍: ‘ഇനി ഞാനായിട്ട് കളിച്ചില്ലെന്ന് വേണ്ട,’ അവസാനം ജിമിക്കി കമ്മലിനൊപ്പം ചുവടുവച്ച് മോഹന്‍ലാലും, തരംഗമായി വീഡിയോ. ലാല്‍ജോസ് മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ചിത്രം വെളിപാടിന്റെ പുസ്തകത്തിലെ എന്റമ്മേടെ ജിമിക്കി കമ്മല്‍ എന്ന ഗാനം ലോകമെമ്പാടുമുള്ള മലയാളികള്‍ ഏറ്റെടുക്കുകയും പാട്ടിനൊപ്പം ചുവടുവക്കുന്ന നിരവധി വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗമാകുകയും ചെയ്തിരുന്നു. ഗാനത്തിന്റെ ഈണം അങ്ങ് ബിബിസി …