സ്വന്തം ലേഖകന്‍: ഇന്ത്യന്‍ ബുള്ളറ്റ് ട്രെയിന്‍ സ്വപ്നത്തിന് നരേന്ദ്ര മോദിയും ജാപ്പനീസ് പ്രധാനമന്ത്രി ഷിന്‍സോ ആബെയും ചേര്‍ന്ന് തറക്കല്ലിട്ടു, പാക് ഭീകര സംഘടകളെ രൂക്ഷമായി വിമര്‍ശിച്ച് സംയുക്ത പ്രസ്താവന. ഗുജറാത്തിലെ സബര്‍മതി ആശ്രമത്തിനു സമീപമുള്ള ടെര്‍മിനലില്‍ ആയിരുന്നു ശിലയിടല്‍ ചടങ്ങ്. എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയപ്പോള്‍ സ്വപ്ന പദ്ധതിയായി പ്രഖ്യാപിച്ചിരുന്നതാണ് ബുള്ളറ്റ് ട്രെയിന്‍. അഹമ്മദാബാദ് – …
സ്വന്തം ലേഖകന്‍: ജോലിയില്‍ നിന്ന് പുറത്താക്കപ്പെട്ട വിവരം മറച്ചുവെച്ച് മറ്റൊരു ആശുപത്രിയില്‍ ജോലി നേടി, മലയാളി മെയില്‍ നഴ്‌സിന് യുകെയില്‍ പത്തു മാസം തടവ്. മലയാളി നഴ്‌സ് 43കാരനായ ഷെല്‍വി വര്‍ക്കിയെ യാണ് ബ്രിസ്റ്റോള്‍ കോടതി 10 മാസത്തെ തടവിന് വിധിച്ചത്. രോഗിക്ക് മരുന്ന് നല്‍കുന്നതില്‍ വീഴ്ച വരുത്തിയതിന്റെ പേരില്‍ ജോലിയില്‍ നിന്ന് പുറത്താക്കപ്പെട്ടതും അതിന്റെ …
സ്വന്തം ലേഖകന്‍: റോഹിംഗ്യന്‍ കൂട്ടക്കൊല, വിമര്‍ശനം ഭയന്ന് ഓങ് സാങ് സൂകി യുഎന്‍ പൊതുസമ്മേളത്തില്‍ നിന്ന് വിട്ടുനില്‍ക്കും, റോഹിംഗ്യകള്‍ക്ക് സഹായ ഹസ്തവുമായി സിഖ് കൂട്ടായ്മ ബംഗ്ലാദേശില്‍. സെപ്റ്റംബര്‍ 20ന് യു.എന്‍ പൊതുസമ്മേളനത്തില്‍ മ്യാന്‍മാര്‍ സ്റ്റേറ്റ് കൗണ്‍സലറായ ഓങ് സാങ് സൂകി പങ്കെടുക്കില്ലെന്ന് അവരുടെ കക്ഷിയായ എന്‍.എല്‍.ഡി (നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി) യാണ് വ്യക്തമാക്കിയത്. എന്നാല്‍ …
സ്വന്തം ലേഖകന്‍: സൗദി ആഭ്യന്തര മന്ത്രാലയത്തിനു നേരെ ഇസ്ലാമിക് സ്റ്റേറ്റിന്റെ ചാവേര്‍ ആക്രമണ ശ്രമം, ഭീകര പദ്ധതി പരാജയപ്പെടുത്തിയതായി സൗദി സുരക്ഷാ ഉദ്യോഗസ്ഥര്‍. സ്‌ഫോടക വസ്തുക്കളുമായി രണ്ടു പേര്‍ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിനു തൊട്ടുമുമ്പ് സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ പിടിയിലാവുകയായിരുന്നു. അഹ്മദ് അല്‍ കല്‍ദി, അമ്മാര്‍ മുഹമ്മദ് എന്നിവരെയാണ് പോലിസ് അറസ്റ്റ് ചെയ്തത്. ഇവന്‍ യെമന്‍ …
സ്വന്തം ലേഖകന്‍: മോദി കുര്‍ത്ത ധരിച്ച് ഇന്ത്യന്‍ സ്‌റ്റൈലില്‍ ജപ്പാനീസ് പ്രധാനമന്ത്രി ഷിന്‍സോ ആബെ ഇന്ത്യയില്‍, വന്‍ വരവേല്‍പ്പ്. രണ്ട് ദിവസത്തെ ഇന്ത്യാജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കാനായി ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയും ഭാര്യ അകി ആബെയും ഇന്ത്യയിലെത്തി. അഹമ്മദാബാദ് വിമാനത്താവളത്തിലെത്തിയ ഇരുവരെയും പ്രോട്ടോക്കോള്‍ മറിടന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തി സ്വീകരിച്ചു. കോട്ട് …
സ്വന്തം ലേഖകന്‍: ഇറ്റലിയില്‍ അഗ്‌നിപര്‍വത സ്‌ഫോടനത്തെ തുടര്‍ന്ന് രൂപപ്പെട്ട കുഴിയില്‍ വീണ പതിനൊന്നുകാരനും മാതാപിതാക്കള്‍ക്കും ദാരുണാന്ത്യം. ഇറ്റലിയിലെ പോസ്സുവോലിയിലാണ് വെനീസ് പ്രവിശ്യയിലുള്ള മിയോള നിവാസികളായ ടിസിയാന സാറമെല്ല (42), ഭര്‍ത്താവ് മാസ്സിമിലിയാനോ കാറെര്‍ (45), മകന്‍ ലോറെന്‍സോ എന്നിവര്‍ മരിച്ചത്. അവധി ആഘോഷത്തിന്റെ അവസാന ദിവസമായിരുന്നു കുടുംബം അപകടത്തില്‍പ്പെട്ടത്. പോസ്സുവോലിയില്‍ സൊള്‍ഫാടാറയ്ക്കു സമീപം നിരോധിത മേഖലയില്‍ …
സ്വന്തം ലേഖകന്‍: ഹിന്ദു വിവാഹ മോചനം, ഇനി ആറു മാസത്തെ കാത്തിരിപ്പ് വേണ്ടെന്ന് സുപ്രീം കോടതി. ഹിന്ദു വിവാഹ നിയമപ്രകാരമുള്ള വിവാഹ മോചനത്തിന് ആറു മാസത്തെ കാത്തിരിപ്പ് സമയം നിര്‍ബന്ധം ആക്കേണ്ടതില്ലെന്ന് സുപ്രിം കോടതി വിധിച്ചു. ഭാര്യാഭര്‍ത്താക്കന്മാരുടെ ഉഭയ സമ്മതത്തോടെയാണ് വിവാഹ മോചനം നടക്കുന്നതെങ്കില്‍ എത്ര സമയത്തിനകം വിവാഹ മോചനം നല്‍കണം എന്ന് കുടുംബ കോടതിക്ക് …
സ്വന്തം ലേഖകന്‍: അനിശ്ചിതത്വത്തിന്റേയും ആകാംഷയുടേയും 19 മാസങ്ങള്‍ക്കു ശേഷം ഫാദര്‍ ടോം ഉഴുന്നാലിന്റെ മോചനം, വഴിതുറന്നത് വത്തിക്കാന്‍ ഒമാന്‍ സുല്‍ത്താന്‍ വഴി നടത്തിയ ഇടപെടല്‍, ഭീകരര്‍ക്ക് നല്‍കിയത് ഒരു കോടി ഡോളര്‍. ഐ.എസ് ഭീകരര്‍ തടവിലാക്കിയിരുന്ന ഫാദര്‍ ടോം ഉഴുന്നാലിന്റെ മോചനത്തില്‍ നിര്‍ണായകമായത് ഒമാന്‍ വഴി വത്തിക്കാന്‍ നടത്തിയ ഇടപെടല്‍. 19 മാസത്തിനു ശേഷം മോചിതനായി …
സ്വന്തം ലേഖകന്‍: ഉത്തര കൊറിയയെ വരിഞ്ഞു മുറുക്കാന്‍ കടുത്ത വ്യവസ്ഥകളുമായി യുഎന്‍ ഉപരോധം, അമേരിക്ക കടുത്ത വേദന അനുഭവിക്കേണ്ടി വരുമെന്ന് ഉത്തര കൊറിയയുടെ പ്രതികരണം. ഹൈഡ്രജന്‍ ബോംബ് പരീക്ഷിച്ചതിന്റെ പേരില്‍ തങ്ങള്‍ക്ക് എതിരേ ഉപരോധം ശക്തമാക്കാന്‍ മുന്‍കൈ എടുത്ത അമേരിക്ക കടുത്ത വേദന അനുഭവിക്കേണ്ടി വരുമെന്നും യുഎന്‍ രക്ഷാസമിതി ഐകകണ്‌ഠ്യേന പാസാക്കിയ ഉപരോധം അംഗീകരിക്കുന്നില്ലെന്നും ഉത്തര …
സ്വന്തം ലേഖകന്‍: ആറ് മുസ്‌ലിം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ട്രംപ് ഭരണകൂടം ഏര്‍പ്പെടുത്തിയ വിലക്കിന് യുഎസ് സുപ്രീം കോടതി അംഗീകാരം. വിലക്ക് എല്ലാവര്‍ക്കും ബാധകമാക്കരുതെന്നും അഭയം തേടിയെത്തുന്നവര്‍ക്ക് സ്വീകരിക്കാന്‍ ആളുണ്ടെങ്കില്‍ അനുവദിക്കാമെന്നും കഴിഞ്ഞ വ്യാഴാഴ്ച ഫെഡറല്‍ അപ്പീല്‍ കോടതി നല്‍കിയ ഇളവാണ് പരമോന്നത കോടതി തള്ളിയത്. ഇതോടെ, നിബന്ധനകള്‍ പാലിച്ച് രാജ്യത്ത് പ്രവേശനം പ്രതീക്ഷിച്ച 24,000 ഓളം …