സ്വന്തം ലേഖകന്‍: സിക്കിമില്‍ ചൈനീസ് സൈന്യത്തിന്റെ കടന്നുകയറ്റം, രണ്ട് ഇന്ത്യന്‍ ബങ്കറുകള്‍ തകര്‍ത്തതായി റിപ്പോര്‍ട്ട്. സിക്കിമിലെ അതിര്‍ത്തി മേഖലയായ ദോഖലയില്‍ ഏതാനും ദിവസങ്ങളായി ഇരു രാജ്യങ്ങളുടേയും സൈന്യങ്ങള്‍ തമ്മില്‍ ഉരസല്‍ നിലനില്‍ക്കുന്നുണ്ട്. ഇതിന്റെ തുടര്‍ച്ചയായി കൈലാസമാനസസരോവരത്തിലേയ്ക്കുള്ള യാത്രയ്ക്കിടയില്‍ ഇന്ത്യയില്‍നിന്നുള്ള തീര്‍ഥാടകരെ ചൈന തടഞ്ഞിരുന്നു. ഇരു രാജ്യങ്ങളുടെയും മുതിര്‍ന്ന സൈനികോദ്യോഗസ്ഥര്‍ തമ്മില്‍ ജൂണ്‍ 20 ന് ഇതു സംബന്ധിച്ച് …
സ്വന്തം ലേഖകന്‍: തീവ്രവാദത്തിന്റെ അവസാനം കാണുംവരെ തോളോടുതോള്‍ ചേര്‍ന്ന് പോരാടുമെന്ന് ഇന്ത്യയും അമേരിക്കയും, വൈറ്റ് ഹൗസില്‍ നരേന്ദ്ര മോദിക്ക് ഊഷ്മള വരവേല്‍പ്പ്. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായുള്ള ആദ്യ കൂടിക്കാഴ്ചയ്ക്കായി വൈറ്റ് ഹൗസിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വാഗതം ചെയ്യാന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനൊപ്പം പ്രഥമ വനിത മെലനിയ ട്രംപും എത്തിയിരുന്നു. തുടര്‍ന്നായിരുന്നു ട്രംപ്–മോദി …
സ്വന്തം ലേഖകന്‍: പ്രമുഖ ചലച്ചിത്ര സംവിധായകന്‍ കെ.ആര്‍. മോഹനന്‍ അന്തരിച്ചു. ചലച്ചിത്ര അക്കാദമിയുടെ മുന്‍ ചെയര്‍മാനായിരുന്ന അദ്ദേഹത്തിന് 69 വയസ്സായിരുന്നു. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കെആര്‍ മോഹനനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുടന്നു. ഞായറാഴ്ച നാലരയോടെയാണ് അന്ത്യം സംഭവിച്ചത്. മാടമ്പ് കുഞ്ഞുകുട്ടന്റെ നോവലിനെ അധികരിച്ച് 1975 ല്‍ സംവിധാനം ചെയ്ത അശ്വത്ഥാമാവാണ് ആദ്യ ചിത്രം. മികച്ച …
സ്വന്തം ലേഖകന്‍: ഉംറ നിര്‍വഹിക്കാന്‍ സൗദിയിലെത്തിയ മലയാളി കുടുംബത്തിലെ മൂന്നു പേര്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു. മക്ക മദീന അതിവേഗപാതയില്‍ ഉണ്ടായ വാഹനാപകടത്തിലാണ് ഒരു കുടുംബത്തിലെ മൂന്നു മലയാളികള്‍ മരിച്ചത്. തൃശൂര്‍ വെള്ളികുളങ്ങര സ്വദേശികളായ കറുപ്പന്‍ വീട്ടില്‍ അഷ്‌റഫ്, ഭാര്യ റസിയ, മകള്‍ ഹഫ്‌സാന അഷ്‌റഫ് എന്നിവരാണു മരിച്ചത്. ഇവരുടെ മറ്റു രണ്ട് മക്കള്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. …
സ്വന്തം ലേഖകന്‍: ശബരിമലയില്‍ പുതുതായി പ്രതിഷ്ഠിച്ച സ്വര്‍ണ കൊടിമരത്തില്‍ മെര്‍ക്കുറി ഒഴിച്ച് കേടുവരുത്തി, അഞ്ചുപേര്‍ പിടിയില്‍. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ അഞ്ച് ആന്ധ്ര സ്വദേശികളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. തുണിയില്‍ മെര്‍ക്കുറി പുരട്ടിയ ശേഷം കൊടിമരത്തിലേക്ക് എറിഞ്ഞാണ് കേടുവരുത്തിയത്. കൊടിമരത്തിന്റെ തറയില്‍ പൂശിയിരുന്ന സ്വര്‍ണം ഉരുകിയൊലിച്ച നിലയിലാണ്. പന്പ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍നിന്ന് പിടികൂടിയ …
സ്വന്തം ലേഖകന്‍: ഒരു ശക്തിക്കും ഇന്ത്യയെ തടയാന്‍ സാധിക്കില്ലെന്ന് യുഎസിലെ ഇന്ത്യന്‍ സമൂഹത്തോട് നരേന്ദ്ര മോദി. ഇന്ത്യ അതിവേഗം പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും ഒരു ശക്തിക്കും ഇന്ത്യയെ തടയാന്‍ സാധിക്കില്ലെന്നും വെര്‍ജിനിയയില്‍ ഇന്ത്യന്‍ വംശജര്‍ നല്‍കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കവെ പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയെക്കുറിച്ചുള്ള സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാന്‍ തനിക്ക് സാധിക്കുമെന്നും നിങ്ങളുടെ ജീവിത കാലത്തു തന്നെ അവ യാഥാര്‍ഥ്യമാകുമെന്നും …
സ്വന്തം ലേഖകന്‍: സൗദിയില്‍ വിഷ ഉറുമ്പിന്റെ കടിയേറ്റ മലയാളി യുവതി മരിച്ചു. കണ്ണൂര്‍ സ്വദേശിനി സംറീന്‍ സഹേഷ് (36) ആണു മരിച്ചത്. സംറീന് ഉറുമ്പുകടി അലര്‍ജിയുണ്ടാക്കിയതാണ് മരണകാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. രാത്രി വീടിനു പുറത്തുവച്ച് ഇവര്‍ക്ക് ഉറുമ്പു കടിയേല്‍ക്കുകയായിരുന്നു. ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഉബൈദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കണ്ണൂര്‍ താണ പോസ്റ്റോഫീസിനു സമീപം സറീനില്‍ …
സ്വന്തം ലേഖകന്‍: പാകിസ്താനില്‍ ഓയില്‍ ടാങ്കര്‍ പൊട്ടിത്തെറിച്ച് 150 പേര്‍ വെന്തുമരിച്ചു, ജനക്കൂട്ടം തീഗോളമായി പൊട്ടിച്ചിതറിയതായി രക്ഷപ്പെട്ട ദൃക്‌സാക്ഷികള്‍. പാകിസ്താനിലെ ബഹവല്‍പൂരില്‍ ഇന്ധന ടാങ്കറിന് തീപിടിച്ചാണ് 150 പേര്‍ വെന്തുമരിച്ചത്. ഞായറാഴ്ച രാവിലെ ആറിനുണ്ടായ ദുരന്തത്തില്‍ 140 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. സ്ത്രീകളും കുട്ടികളും അടക്കം 40 പേരുടെ നില അതീവ ഗുരുതരമായതിനാല്‍ മരണസംഖ്യ ഉയരുമെന്നാണ് …
സ്വന്തം ലേഖകന്‍: നരേന്ദ്ര മോദിക്ക് അമേരിക്കയില്‍ വരവേല്‍പ്പ്, ട്രംപുമായുള്ള കൂടിക്കാഴ്ച ഇന്ന്, നിര്‍ണായക വിഷയങ്ങള്‍ ചര്‍ച്ചയാകും. പോര്‍ച്ചുഗലിലെ സന്ദര്‍ശനം പൂര്‍ത്തിയാക്കി കഴിഞ്ഞ ദിവസമാണ് മോദി അമേരിക്കയിലേക്ക് യാത്രതിരിച്ചത്.വാഷിംഗ്ടണ്‍ ഡിസിയിലെ ജോയിന്റ് ബേസ് ആന്‍ഡ്രൂസില്‍ വിമാനമിറങ്ങിയ മോദിയെ യുഎസ് ഉദ്യോഗസ്ഥരും മേഖലയിലെ ഇന്ത്യന്‍ സമൂഹവും ചേര്‍ന്ന് സ്വീകരിച്ചു. യുഎസിലെ ഇന്ത്യന്‍ അംബാസഡര്‍ നവതേജ് സര്‍നയും ഭാര്യയും പ്രധാനമന്ത്രിയെ …
സ്വന്തം ലേഖകന്‍: ‘ഇപ്പോള്‍ മാധ്യമങ്ങളില്‍ ഓടുന്നത് ഏഴു വര്‍ഷം മുമ്പ് ദിലീപിനെ തകര്‍ക്കാന്‍ ഒരുക്കിയ തിരക്കഥ,’ നടിയെ തട്ടിക്കൊണ്ടു പോയ വിവാദത്തില്‍ ദിലീപിന് പിന്തുണയുമായി സലിം കുമാര്‍. ദിലീപിന്റെ സ്വകാര്യ ജീവിതം തകര്‍ക്കാര്‍ ഏഴുവര്‍ഷം മുന്‍പ് സിനിമാ രംഗത്തുള്ള ഒരുപറ്റം സഹോദരീ സഹോദരന്‍മാരാല്‍ രചിക്കപ്പെട്ട തിരക്കഥയുടെ ക്ലൈമാക്‌സ് റീലുകളാണ് ഇപ്പോള്‍ മാധ്യമങ്ങളില്‍ ഓടിക്കൊണ്ടിരിക്കുന്നതെന്ന് സലീം കുമാര്‍ …