സ്വന്തം ലേഖകന്‍: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ ഹാഫിസ് സഇദിന്റെ തീവ്രവാദ സംഘടനയെ പാകിസ്താന്‍ നിരോധിച്ചു. സഈദിന്റെ തഹ്‌രീകെ ആസാദി ജമ്മുകശ്മീര്‍ എന്ന സംഘനയെ ജൂണ്‍ എട്ടു മുതല്‍ നിരോധിത പട്ടികയില്‍ ഉള്‍പ്പെടുത്തിയതായി പാകിസ്താന്‍സ് നാഷനല്‍ കൗണ്ടര്‍ ടെററിസം അതോറിറ്റി അവരുടെ വെബ്‌സൈറ്റില്‍ പറയുന്നു. ജമാഅത്തുദ്ദഅ്‌വയുടെ പോഷക സംഘടനയായ തഹ്‌രീകെ ആസാദിയെ നിരോധിക്കണമെന്നത് ഇന്ത്യയുടെ ദീര്‍ഘനാളായുള്ള …
സ്വന്തം ലേഖകന്‍: പൊതുമാപ്പ് കാലാവധി ഒരു മാസത്തേക്ക് നീട്ടി സൗദി ഭരണകൂടം. ഇതു സംബന്ധിച്ച അനുമതി ലഭിച്ചതായി പാസ്‌പോര്‍ട്ട് വിഭാഗം അറിയിച്ചു. ജൂണ്‍ 25 മുതല്‍ മുപ്പത് ദിവസത്തേക്കാണ് നിയമലംഘകരായ ആളുകള്‍ക്ക് രാജ്യം വിടുന്നതിനുള്ള കാലാവധി നീട്ടിയത്. ഞായറാഴച മുതല്‍ പാസ്‌പോര്‍ട്ട് ഓഫീസുകളില്‍ പൊതുമാപ്പിന്റെ സേവനം ലഭ്യമാകും. നിയമലംഘകരില്ലാത്ത രാജ്യം എന്ന ലക്ഷ്യവുമായി മൂന്നു മാസം …
സ്വന്തം ലേഖകന്‍: നടിയെ ആക്രമിച്ച സംഭവം, ‘അമ്മയും’ വിമന്‍ ഇന്‍ സിനിമ കളക്റ്റീവും നേര്‍ക്കുനേര്‍, അമ്മയുടെ യോഗത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെ പൊട്ടിത്തെറിച്ച് താരങ്ങള്‍. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സിനിമയിലെ വനിതാ കൂട്ടായ്മ വനിതാ കമ്മീഷന് പരാതി നല്‍കി. സംഘടന ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കൊച്ചിയില്‍ ഇന്ന് നടന്ന താരസംഘടനയുടെ വാര്‍ഷിക ജനറല്‍ ബോഡി …
സ്വന്തം ലേഖകന്‍: ഇന്ത്യയില്‍ ജിഎസ്ടി യുഗത്തിന് ഇന്ന് അര്‍ധരാത്രി മുതല്‍ തുടക്കമാകും, സമ്പൂര്‍ണ മാറ്റത്തിന് തയ്യാറെടുത്ത് വ്യാപാര മേഖല. ഇന്ന് അര്‍ധരാത്രി രാജ്യം ഏകീകൃത ചരക്കുസേവന നികുതി (ജിഎസ്ടി)യിലേക്കു മാറുന്നതോടെ പരോക്ഷ നികുതികള്‍ മിക്കതും പഴങ്കഥയാകും. എങ്കിലും ഇറക്കുമതിച്ചുങ്കം (കസ്റ്റംസ് ഡ്യൂട്ടി) നിലനില്‍ക്കും. ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും നികുതിയും ഉത്പാദനഘട്ടത്തിലും വില്പനഘട്ടത്തിലുമുള്ള നികുതികള്‍ എന്നിവയും ജിഎസ്ടി ഏകോപിപ്പിക്കുന്നു. …
സ്വന്തം ലേഖകന്‍: ബ്രിട്ടീഷ് പാര്‍ലമെന്റിലെ അദ്യ അഗ്‌നി പരീക്ഷയില്‍ കഷ്ടിച്ച് രക്ഷപ്പെട്ട് തെരേസാ മേയ് സര്‍ക്കാര്‍, ക്വീന്‍സ് സ്പീച്ച് ഭേദഗതി വോട്ടെടുപ്പില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് വിജയം. ക്യൂന്‍സ് സ്പീച്ചിനായി ലേബര്‍ പാര്‍ട്ടി കൊണ്ടു വന്ന ഭേദഗതിയിലായിരുന്നു വോട്ടെടുപ്പ്. പൊതുമേഖലയിലെ ജീവനക്കാര്‍ക്കുള്ള ശമ്പളപരിധി ഇല്ലാതാക്കാനുള്ള ലേബറിന്റെ നീക്കത്തിനെതിരായാണ് ഭൂരിഭാഗം എംപിമാരും വോട്ട് ചെയ്തിരിക്കുന്നത്. അധിക പോലീസുകാരെയും ഫയര്‍ഫൈറ്റര്‍മാരെയും …
സ്വന്തം ലേഖകന്‍: അതിര്‍ത്തി ഭീഷണി നേരിടാന്‍ സജ്ജമെന്ന് ഇന്ത്യ, ചരിത്രത്തില്‍ നിന്ന് ഇന്ത്യ പാഠം പടിക്കണമെന്ന് ചൈന, സിക്കിം അതിര്‍ത്തി പ്രശ്‌നത്തില്‍ അയല്‍ക്കാര്‍ തമ്മില്‍ വാക്‌യുദ്ധം കനക്കുന്നു. ഭീഷണി നേരിടാന്‍ ഇന്ത്യ സജ്ജമാണെന്ന് സിക്കിമിലെത്തിയ കരസേന മേധാവി ജനറല്‍ ബിപിന്‍ റാവത്ത് പറഞ്ഞു. ഇത്തരമൊരു പ്രസ്താവന നിരുത്തരവാദപരമാണെന്നും ചരിത്രത്തില്‍നിന്ന് ഇന്ത്യ പാഠംപഠിക്കണമെന്നും ചൈന പ്രതികരിച്ചു. ചൈനയുടെ …
സ്വന്തം ലേഖകന്‍: പാരീസ് ഉടമ്പടിയില്‍ നിന്ന് ജര്‍മനി പിന്നോട്ടില്ല, യുഎസിനെതിരെ ഒളിയമ്പെയ്ത് ജര്‍മന്‍ ചാന്‍സലര്‍ മെര്‍കല്‍. ആഗോള താപനം സംബന്ധിച്ച പാരിസ് ഉടമ്പടിയില്‍ നിന്ന് പിന്മാറാന്‍ അമേരിക്ക തീരുമാനിച്ചതോടെ കരാറിലെ വ്യവസ്ഥകള്‍ ഫലപ്രദമായി നടപ്പാക്കാന്‍ യൂറോപ്യന്‍ യൂനിയന്‍ കൂടുതല്‍ പ്രതിജ്ഞാബദ്ധമാണെന്നും അംഗല മെര്‍കല്‍ വ്യക്തമാക്കി. ഇക്കാര്യത്തില്‍ ഒരു തിരിച്ചുപോക്കിനോ വിട്ടുവീഴ്ചക്കോ ഇല്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ജര്‍മന്‍ …
സ്വന്തം ലേഖകന്‍: ഗാന്ധിജിയുടെ നാട്ടില്‍ മനുഷ്യനെ കൊന്നിട്ടല്ല പശുവിനെ സംരക്ഷിക്കേണ്ടതെന്ന് മോദി, മണിക്കൂറുകള്‍ക്കുള്ളില്‍ ജാര്‍ഖണ്ഡില്‍ ബീഫ് കൈവശം വച്ചെന്നാരോപിച്ച് ജനക്കൂട്ടം ഒരാളെ തല്ലിക്കൊന്നു. ഗോ സംരക്ഷണത്തിന്റെ പേരില്‍ മനുഷ്യരെ കൊല്ലുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഒരാള്‍ക്കും നിയമം കൈയിലെടുക്കാന്‍ അവകാശമില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. സബര്‍മതി ആശ്രമത്തിന്റെ നൂറാം വാര്‍ഷികാഘോഷ വേദിയിലായിരുന്നു മോദിയുടെ …
സ്വന്തം ലേഖകന്‍: 62 മണിക്കൂറില്‍ 33 നയതന്ത്ര കൂടിക്കാഴ്ചകള്‍, വിദേശത്ത് ചെലവഴിച്ചത് 95 മണിക്കൂര്‍, 33 മണിക്കൂര്‍ വിമാനത്തില്‍, ഇടിമിന്നല്‍ വേഗത്തില്‍ വിദേശ പര്യടനം പൂര്‍ത്തിയാക്കി മോദി തിരിച്ചെത്തി.ഏറ്റവും വേഗതയാര്‍ന്ന വിദേശ സന്ദര്‍ശനമെന്നാണ് പ്രധാനമന്ത്രിയുടെ ഇക്കഴിഞ്ഞ ത്രിരാഷ്ട്ര സന്ദര്‍ശനത്തെ മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത്. പോര്‍ച്ചുഗല്‍, അമേരിക്ക, നെതര്‍ലന്‍ഡ്‌സ് എന്നീ രാജ്യങ്ങളാണ് മോദി സന്ദര്‍ശിച്ചത്. 95 മണിക്കൂര്‍ മാത്രമാണ് …
സ്വന്തം ലേഖകന്‍: ‘നിങ്ങള്‍ ഒരു മുസ്‌ലീമല്ല’, ഇസ്റ്റാഗ്രാമില്‍ സാരി ധരിച്ച ചിത്രം പോസ്റ്റ് ചെയ്ത നടി സോഹ അലിഖാനെതിരെ മതമൗലികവാദികള്‍. ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച നടി യോഹ അലി ഖാനെ കടന്നാക്രമിച്ച മതമൗലികവാദികള്‍ ‘നിങ്ങള്‍ ഒരു മുസ്‌ലീമല്ല’ എന്നതുള്‍പ്പെടെയുള്ള കമന്റുകളാണ് പോസ്റ്റിന് താഴെ ഇടുന്നത്. ഭര്‍ത്താവും നടനുമായ കുനാല്‍ കേമുവുമൊത്തുള്ള ചിത്രമാണ് സോഹ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റു …