സ്വന്തം ലേഖകന്‍: നോട്ട് ക്ഷാമത്തിന് ബദലായി 200 രൂപ നോട്ടുകള്‍ അടിച്ചിറക്കാന്‍ റിസര്‍വ് ബാങ്ക്. 200 രൂപ നോട്ടുകളുടെ പ്രിന്റിംഗ് ഓര്‍ഡിനന്‍സ് പുറത്തിറക്കിയതായും ആര്‍ബിഐ അധികൃതര്‍ അറിയിച്ചതായി ന്യൂസ് ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. 1000 ത്തിന്റെയും 500 ന്റെയും നോട്ടുകള്‍ നിരോധിച്ചപ്പോള്‍ ഉണ്ടായ ചില്ലറ ക്ഷാമം നേരിടുന്നതിന് വേണ്ടിയാണ് ആര്‍ബിഐ യുടെ പുതിയ നടപടി. …
സ്വന്തം ലേഖകന്‍: നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങളുടെ അതിശയോക്തി കലര്‍ന്ന വാര്‍ത്തകള്‍ നല്‍കുന്ന മാധ്യമങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി വിമന്‍ ഇന്‍ സിനിമ കളക്ടീവ്. വിവാദ ദൃശ്യങ്ങളുമായി ബന്ധപ്പെട്ട വാര്‍ത്ത നല്‍കുന്ന മാധ്യമങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും വിമന്‍ ഇന്‍ സിനിമ കളക്ടീവ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. വാര്‍ത്ത കച്ചവടം ചെയ്യാന്‍ ഉദ്ദേശിക്കുന്നവര്‍ മാന്യതയോടെയും മര്യാദയോടെയും വിഷയം കൈകാര്യം ചെയ്യുന്നില്ലെങ്കില്‍ അത്തരം …
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈനയുടെ യുദ്ധക്കപ്പലുകള്‍, ഇരുരാജ്യങ്ങളും വാക് പോരാട്ടം തുടരുന്നു. ഇന്ത്യയും ചൈഅനയും തമ്മില്‍ സിക്കിം അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈനീസ് യുദ്ധക്കപ്പലുകള്‍ എത്തിയത് ഇന്ത്യയ്ക്കുള്ള മുന്നറിയിപ്പായാണ് നിരീക്ഷകര്‍ കരുതുന്നത്. നാവിക സേനയുടെ കൃത്രിമോപഗ്രഹമായ രുക്മിണിയുടേയും ദീര്‍ഘദൂര നിരീക്ഷണ വാഹനമായ പൊസീഡന്‍ 81 ന്റേയും സഹായത്തോടെ 13 ചൈനീസ് …
സ്വന്തം ലേഖകന്‍: നരേന്ദ്ര മോദിയുടെ ഇസ്രയേല്‍ സന്ദര്‍ശനം, സ്വീകരിക്കാന്‍ നേരിട്ടെത്തി ഹിന്ദിയില്‍ സ്വാഗതമോതി ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹു, ഹീബ്രുവില്‍ മറുപടി പറഞ്ഞ് മോദി. ചൊവ്വാഴ്ച വൈകിട്ടോടെയാണ് മോദി ഇസ്രയേലിലെത്തിയത്. ടെല്‍അവീവ് വിമാനത്താവളത്തിലെത്തിയ മോദിയെ പ്രോട്ടോക്കോള്‍ മറികടന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നേരിട്ടെത്തി സ്വീകരിച്ചു. പ്രധാനമന്ത്രിയെ വരവേല്‍ക്കാന്‍ വിപുലമായ ഒരുക്കങ്ങളാണ് ജറുസലേമില്‍ നടക്കുന്നത്. ഭീകരവാദത്തിനെതിരെ ഒന്നിച്ചു …
സ്വന്തം ലേഖകന്‍: ജപ്പാന്റെ മുറ്റത്തേക്ക് ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്തി ഉത്തര കൊറിയ. ഉത്തര കൊറിയ വീണ്ടും ബാലസ്റ്റിക് മിസൈല്‍ പരീക്ഷിച്ചതായി ദക്ഷിണ കൊറിയന്‍ മാധ്യമങ്ങളാണ് വാര്‍ത്ത പുറത്തുവിട്ടത്. ഉത്തര കൊറിയന്‍ ഭീഷണി നേരിടാന്‍ ദക്ഷിണ കൊറിയ അമേരിക്ക ഉച്ചകോടി നടന്നതിന്റെ തൊട്ടടുത്ത ദിവസമായിരുന്നു മിസൈല്‍ പരീക്ഷണം. വടക്കന്‍ പ്യോംഗാങ്ങിലെ ബാങ്കിയൂണില്‍ നിന്നാണ് ബാലസ്റ്റിക് മിസൈല്‍ …
സ്വന്തം ലേഖകന്‍: കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ യുകെയിലെ പൊതുമേഖലാ തൊഴിലാളികളുടെ ശരാശരി വരുമാനം 6% കുറഞ്ഞു, അധ്യാപകര്‍ക്കും നഴ്‌സുമാര്‍ക്കും തിരിച്ചടി. അധ്യാപകര്‍ക്ക് ശരാശരി ഒരു മണിക്കൂറിന് 3 പൗണ്ടും പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഒരു മണിക്കൂറിന് 2 പൗണ്ടും വരുമാനത്തില്‍ കുറവുണ്ടായപ്പോള്‍ നഴ്‌സുമാരുടെ വേതനം ഒരു ദശകത്തോളമായി പൊതുമേഖലാ ശമ്പള ക്ഷാമത്തിന്റെ പിടിയിലമര്‍ന്ന് മാറ്റമില്ലാതെ തുടരുകയാണ്. സര്‍ക്കാരിന്റെ …
സ്വന്തം ലേഖകന്‍: പ്രതിസന്ധി പരിഹരിക്കാന്‍ ഖത്തറിന് 48 മണിക്കൂര്‍ കൂടി നല്‍കി സൗദിയും സഖ്യ രാജ്യങ്ങളും, നടപടി നേരിടാന്‍ അവസാനഘട്ട തയ്യാറെടുപ്പുകളുമായി ഖത്തര്‍. പ്രതിസന്ധി പരിഹരിക്കാന്‍ മുന്നോട്ടുവച്ച 13 ഇന ആവശ്യങ്ങള്‍ അംഗീകരിക്കാനുള്ള സമയപരിധി രണ്ടു ദിവസത്തേക്കു നീട്ടിയ സൗദി, ബഹ്‌റൈന്‍, യുഎഇ, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ ബുധനാഴ്ച കെയ്‌റോയില്‍ യോഗം ചേര്‍ന്ന് തുടര്‍ നടപടികള്‍ …
സ്വന്തം ലേഖകന്‍: പെന്‍സില്‍ കൊണ്ട് വരച്ച മഹാത്മാ ഗാന്ധിയുടെ അപൂര്‍വചിത്രം ലണ്ടനില്‍ ലേലത്തിന്. ജോണ്‍ ഹെന്‍ട്രി അംഷേവിറ്റ്‌സ് എന്ന ചിത്രകാരന്‍ 1931ല്‍ ഗാന്ധിജിയെ നേരില്‍ കണ്ട് പകര്‍ത്തിയ ചിത്രമാണിത്. വിഖ്യാതമായ വട്ടമേശസമ്മേളനത്തില്‍ പങ്കെടുക്കാനായി ഗാന്ധിജി ലണ്ടനില്‍ എത്തിയപ്പോഴായിരുന്നു ഇത്. ഇരുന്നുകൊണ്ട് അതീവ ശ്രദ്ധയോടെ എന്തോ എഴുതിക്കൊണ്ടിരിക്കുന്ന ചിത്രത്തോടൊപ്പം ഗാന്ധിജിയുടെ തന്നെ വാക്കുകള്‍ ആയ ‘ട്രൂത്ത് ഈസ് …
സ്വന്തം ലേഖകന്‍: ഇന്തോനേഷ്യയില്‍ വന്‍ അഗ്‌നിപര്‍വത സ്‌ഫോടനം, രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ ഹെലികോപ്റ്റര്‍ പൊട്ടിത്തെറിച്ച് 8 മരണം. ഇന്തോനേഷ്യയിലെ മധ്യ ജാവ പ്രവിശ്യയിലെ തെമാന്‍ഗുംഗ് പ്രവിശ്യയിലുണ്ടായ അഗ്‌നിപര്‍വത സ്‌ഫോടനത്തെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തിന്‍ന് എത്തിയ ഹെലികോപ്റ്ററാണ് തകര്‍ന്നു വീണത്. സ്‌ഫോടനം നടന്ന സ്ഥലത്ത് എത്താന്‍ ഏതാനും മിനിറ്റുകള്‍ മാത്രം ശേഷിക്കേയാണു ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടത്. ഇന്തോനേഷ്യയിലെ പ്രമുഖ വിനോദ സഞ്ചാര …
സ്വന്തം ലേഖകന്‍: പ്രണബ് മുഖര്‍ജിയുടേത് പിതാവിനെ പോലെയുള്ള കരുതല്‍, രാഷ്ട്രപതിക്ക് കണ്ണു നിറഞ്ഞ് മോദിയുടെ പ്രശംസ. വിരുദ്ധ രാഷ്ട്രീയ ചേരികളില്‍ നിന്നിരുന്നവരായിരുന്നെങ്കിലും അദ്ദേഹം നല്‍കിയ വാത്സല്യവും ഉപദേശവും പലപ്പോഴും പിതാവിനെ അനുസ്മരിപ്പിക്കുന്നതായിരുന്നെന്ന് ഡല്‍ഹിയിലെ ഒരു പൊതു പരിപാടിയില്‍ പങ്കെടുക്കുമ്പോഴായിരുന്നു നരേന്ദ്രമോഡി അനുസ്മരിച്ചത്. രാജ്യവുമായി ബന്ധപ്പെട്ടുള്ളതും അല്ലാത്തതുമായ എല്ലാ കാര്യങ്ങളിലും ആശ്രയിക്കാവുന്ന സുരക്ഷിതമായിരുന്ന കരങ്ങളായിരുന്നു അതെന്നും പറഞ്ഞു. …