1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
പറന്നു കൊണ്ടിരുന്ന വിമാനത്തിന്റെ വാതില്‍ തുറക്കാന്‍ ശ്രമിച്ച് യാത്രക്കാരന്‍, യുഎസ് വിമാനത്തിലെ യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്
പറന്നു കൊണ്ടിരുന്ന വിമാനത്തിന്റെ വാതില്‍ തുറക്കാന്‍ ശ്രമിച്ച് യാത്രക്കാരന്‍, യുഎസ് വിമാനത്തിലെ യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്
സ്വന്തം ലേഖകന്‍: പറന്നു കൊണ്ടിരുന്ന വിമാനത്തിന്റെ വാതില്‍ തുറക്കാന്‍ ശ്രമിച്ച് യാത്രക്കാരന്‍, യുഎസ് വിമാനത്തിലെ യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്. തക്കസമയത്ത് മറ്റു യാത്രക്കാര്‍ യുവാവിനെ തടഞ്ഞതിനാല്‍ വന്‍ ദുരന്തം ഒഴിവായി. അമേരിക്കയിലെ സീറ്റിലില്‍നിന്ന് ചൈനയിലേക്ക് പറക്കുകയായിരുന്ന ഡല്‍റ്റ എയര്‍ലൈന്‍സിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ഫ്‌ലോറിഡക്കാരനായ ജോസഫ് ഡാനിയേല്‍ ഹ്യൂഡക്കാണ് വിമാനത്തിന്റെ വാതില്‍ തുറക്കാന്‍ ശ്രമിച്ചത്. ഫസ്റ്റ് …
മൊസൂള്‍ നഗരം പൂര്‍ണമായും തിരിച്ചു പിടിച്ചതായി ഇറാഖി സേന, അവസാന ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരേയും തുരത്തിയതായി സൈനികര്‍
മൊസൂള്‍ നഗരം പൂര്‍ണമായും തിരിച്ചു പിടിച്ചതായി ഇറാഖി സേന, അവസാന ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരേയും തുരത്തിയതായി സൈനികര്‍
സ്വന്തം ലേഖകന്‍: മൊസൂള്‍ നഗരം പൂര്‍ണമായും തിരിച്ചു പിടിച്ചതായി ഇറാഖി സേന, അവസാന ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരേയും തുരത്തിയതായി സൈനികര്‍. ഔദ്യോഗിക സ്ഥിരീകരണമായില്ലെങ്കിലും സൈന്യം ആഹ്ലാദപ്രകടനം നടത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. ഒന്‍പതു മാസം നീണ്ട പോരാട്ടത്തിന് ഒടുവിലാണ് ഇറാഖിലെ രണ്ടാമത്തെ വലിയ നഗരമായ മൊസൂള്‍, ഐഎസില്‍നിന്ന് സൈന്യം തിരിച്ചുപിടിച്ചത്. മൊസൂളിന്റെ പതനം ഐഎസ് വിരുദ്ധ പോരാട്ടത്തിലെ …
ഭീകരവാദത്തിന്റെ വേരറുക്കുന്നതിന് 11 ഇന കര്‍മ പദ്ധതിയുമായി ജി 20 ഉച്ചകോടിയില്‍ മോദി, വിജയ് മല്യയെ ഇന്ത്യയ്ക്ക് കൈമാറണമെന്ന ആവശ്യവും ഉന്നയിച്ചു
ഭീകരവാദത്തിന്റെ വേരറുക്കുന്നതിന് 11 ഇന കര്‍മ പദ്ധതിയുമായി ജി 20 ഉച്ചകോടിയില്‍ മോദി, വിജയ് മല്യയെ ഇന്ത്യയ്ക്ക് കൈമാറണമെന്ന ആവശ്യവും ഉന്നയിച്ചു
സ്വന്തം ലേഖകന്‍: ജി 20 ഉച്ചകോടിയില്‍ ഭീകരവാദത്തിന്റെ വേരറുക്കുന്നതിന് 11 ഇന കര്‍മ പദ്ധതിയുമായി മോദി, വിജയ് മല്യയെ ഇന്ത്യയ്ക്ക് കൈമാറണമെന്ന ആവശ്യവും ഉന്നയിച്ചു. ഭീകരവാദത്തെ ഉന്മൂലനം ചെയ്യാന്‍ ലോകശക്തികളുടെ കൂട്ടായ നീക്കം ആവശ്യപ്പെട്ട പ്രധാനമന്ത്രി പാകിസ്താനെ പേരെടുത്ത് പരാമര്‍ശിച്ചില്ലെങ്കിലും ഉന്നം വ്യക്തമാകിയിരുന്നു. പാക്കിസ്ഥാന്‍ ആസ്ഥാനമാക്കിയ ഭീകരസംഘടനകളായ ലഷ്‌ക്കറെ തയിബയെയും ജെയ്‌ഷെ മുഹമ്മദിനെയും അല്‍ ഖയിദയോടും …
പശ്ചിമ ബംഗാള്‍ കലാപത്തിന്റെ മറവില്‍ മമതയെ മലര്‍ത്തിയടിക്കാന്‍ ബിജെപി, സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ആവശ്യമുയരുന്നു
പശ്ചിമ ബംഗാള്‍ കലാപത്തിന്റെ മറവില്‍ മമതയെ മലര്‍ത്തിയടിക്കാന്‍ ബിജെപി, സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ആവശ്യമുയരുന്നു
സ്വന്തം ലേഖകന്‍: പശ്ചിമ ബംഗാള്‍ കലാപത്തിന്റെ മറവില്‍ മമതയെ മലര്‍ത്തിയടിക്കാന്‍ ബിജെപി, സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ആവശ്യമുയരുന്നു. ബസിര്‍ഗട്ട് കലാപത്തിന്റെ മറവില്‍ പശ്ചിമ ബംഗാളില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാക്കള്‍ ഗവര്‍ണര്‍ കെഎന്‍ ത്രിപാഠിയെ കണ്ടു. സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഗവര്‍ണറെ കണ്ടത്. സംസ്ഥാനത്തെ കലാപം കൂടുതല്‍ …
ഹിസ്ബുള്‍ കമാര്‍ഡര്‍ ബുര്‍ഹാന്‍ വാനിയെ സുരക്ഷാസേന വധിച്ചിട്ട് ഒരു വര്‍ഷം, കശ്മീര്‍ താഴ്വരയില്‍ കനത്ത സുരക്ഷ
ഹിസ്ബുള്‍ കമാര്‍ഡര്‍ ബുര്‍ഹാന്‍ വാനിയെ സുരക്ഷാസേന വധിച്ചിട്ട് ഒരു വര്‍ഷം, കശ്മീര്‍ താഴ്വരയില്‍ കനത്ത സുരക്ഷ
സ്വന്തം ലേഖകന്‍: ഹിസ്ബുള്‍ കമാര്‍ഡര്‍ ബുര്‍ഹാന്‍ വാനിയെ സുരക്ഷാസേന വധിച്ചിട്ട് ഒരു വര്‍ഷം, കശ്മീര്‍ താഴ്വരയില്‍ കനത്ത സുരക്ഷ. ബുര്‍ഹാന്‍ വാനിയുടെ മരണത്തിന്റെ ഒന്നാം വാര്‍ഷികമായ ശനിയാഴ്ച പ്രതിഷേധ പ്രകടനങ്ങളും ഭീകരാക്രമണങ്ങളും ഉണ്ടാകാമെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തിന്റെ പല ഭാഗത്തും പോലീസും സൈന്യവും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. അഞ്ചു പൊലീസ് സ്റ്റേഷനുകളുടെ പരിധിയില്‍ ആളുകള്‍ കൂട്ടംകൂടുന്നതിനും …
കാമറയ്ക്കു മുന്നില്‍ കൈകൊടുത്തില്ല, ട്രംപിനെ ഇളിഭ്യനാക്കി പോളിഷ് പ്രഥമ വനിത
കാമറയ്ക്കു മുന്നില്‍ കൈകൊടുത്തില്ല, ട്രംപിനെ ഇളിഭ്യനാക്കി പോളിഷ് പ്രഥമ വനിത
സ്വന്തം ലേഖകന്‍: കാമറയ്ക്കു മുന്നില്‍ കൈകൊടുത്തില്ല, ട്രംപിനെ ഇളിഭ്യനാക്കി പോളിഷ് പ്രഥമ വനിത. പോളണ്ടിലെ പ്രസിഡന്റ് ആന്‍ഡ്ര ഡുഡയുടെ ഭാര്യ അഗത ഡുഡെ യു.എസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിനെ കാമറകളുടെ മുന്നില്‍ നാണം കെടുത്തിയതാണ് സമൂഹ മാധ്യമങ്ങളുടെ പുതിയ കണ്ടുപിടുത്തം. ഹാന്‍ഡ് ഷേക്കിനായി നീട്ടിയ ട്രംപിന്റെ കൈ അവഗണിച്ച് അഗത മെലാനിയയുടെ അടുത്തേക്ക് നീങ്ങിയതാണ് ഇത്തവണ …
പാരീസില്‍ അഭയാര്‍ഥി പ്രശ്‌നം വീണ്ടും രൂക്ഷമാകുന്നു, 2500 ഓളം അഭയാര്‍ഥികളെ പോലീസ് ബലമായി ഒഴിപ്പിച്ചു
പാരീസില്‍ അഭയാര്‍ഥി പ്രശ്‌നം വീണ്ടും രൂക്ഷമാകുന്നു, 2500 ഓളം അഭയാര്‍ഥികളെ പോലീസ് ബലമായി ഒഴിപ്പിച്ചു
സ്വന്തം ലേഖകന്‍: പാരീസില്‍ അഭയാര്‍ഥി പ്രശ്‌നം വീണ്ടും രൂക്ഷമാകുന്നു, 2500 ഓളം അഭയാര്‍ഥികളെ പോലീസ് ബലമായി ഒഴിപ്പിച്ചു. നഗരത്തിന്റെ വടക്കന്‍ ഭാഗത്ത് വളരെ മോശം സാഹചര്യത്തില്‍ കഴിഞ്ഞിരുന്ന 2500 ഓളം അഭയാര്‍ഥികളെ പാരീസ് പൊലീസ് വീണ്ടും ഒഴിപ്പിക്കുകയായിരുന്നു. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ 34 മത്തെ തവണയാണ് ഇവരെ ഒഴിപ്പിക്കുന്നത്. മേയ് ഒമ്പതിന് 1600 പേരെ ഇവിടെ …
ജി20 ഉച്ചകോടിയില്‍ ‘നരകത്തിലേക്ക് സ്വാഗതം’ മുദ്രാവാക്യം മുഴങ്ങുന്നു, പ്രതിഷേധ പ്രകടനങ്ങളില്‍ മുങ്ങി ഹാംബര്‍ഗ് നഗരം
ജി20 ഉച്ചകോടിയില്‍ ‘നരകത്തിലേക്ക് സ്വാഗതം’ മുദ്രാവാക്യം മുഴങ്ങുന്നു, പ്രതിഷേധ പ്രകടനങ്ങളില്‍ മുങ്ങി ഹാംബര്‍ഗ് നഗരം
സ്വന്തം ലേഖകന്‍: ജി20 ഉച്ചകോടിയില്‍ ‘നരകത്തിലേക്ക് സ്വാഗതം’ മുദ്രാവാക്യം മുഴങ്ങുന്നു, പ്രതിഷേധ പ്രകടനങ്ങളില്‍ മുങ്ങി ഹാംബര്‍ഗ് നഗരം. ലോകത്തെ സാമ്പത്തിക ശക്തികളായ 20 രാഷ്ട്രങ്ങളുടെ മേധാവികള്‍ പങ്കെടുക്കുന്ന ജി20 ഉച്ചകോടി നടക്കുന്ന ജര്‍മനിയിലെ ഹാംബുര്‍ഗില്‍ വ്യാപക പ്രതിഷേധം. പന്ത്രണ്ടായിരത്തോളം പേരാണ് പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. ഇവരുമായുണ്ടായ ഏറ്റുമുട്ടലില്‍ 111 പോലീസുകാര്‍ക്ക് പരിക്കേറ്റു. ജര്‍മനിയിലെ ഇടതു സംഘടനകളാണ് ‘നരകത്തിലേക്ക് …
‘സിനിമയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രധാന പ്രശ്‌നം കിടക്ക പങ്കിടാന്‍ ആവശ്യപ്പെടുന്നത് മാത്രമല്ല’, തുറന്നടിച്ച് എഡിറ്റര്‍ ബീന പോള്‍
‘സിനിമയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രധാന പ്രശ്‌നം കിടക്ക പങ്കിടാന്‍ ആവശ്യപ്പെടുന്നത് മാത്രമല്ല’, തുറന്നടിച്ച് എഡിറ്റര്‍ ബീന പോള്‍
സ്വന്തം ലേഖകന്‍: ‘സിനിമയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രധാന പ്രശ്‌നം കിടക്ക പങ്കിടാന്‍ ആവശ്യപ്പെടുന്നത് മാത്രമല്ല’, തുറന്നടിച്ച് എഡിറ്റര്‍ ബീന പോള്‍. മോശമായി പെരുമാറുന്നു എന്നത് കൊണ്ടാണ് സിനിമയിലേക്ക് കൂടുതല്‍ സ്ത്രീകള്‍ കടന്നു വരാത്തതെന്ന് സിനിമാ എഡിറ്ററും ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍ പേഴ്‌സണുമായ ബീനാപോള്‍ വ്യക്തമാക്കി. കിടക്ക പങ്കിടാന്‍ മാത്രം പറയുന്നതാണ് സിനിമയിലെ സ്ത്രീകള്‍ നേരിടുന്ന …
‘ചില രാഷ്ട്രങ്ങള്‍ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നു,’ ജി20 ഉച്ചകോടിയില്‍ പാകിസ്താനെതിരെ ഒളിയമ്പെയ്ത് നരേന്ദ്ര മോദി, ചൈനീസ് പ്രസിഡന്റ് ജിന്‍പിങുമായി അപ്രതീക്ഷിത കൂടിക്കാഴ്ച നടത്തി
‘ചില രാഷ്ട്രങ്ങള്‍ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നു,’ ജി20 ഉച്ചകോടിയില്‍ പാകിസ്താനെതിരെ ഒളിയമ്പെയ്ത് നരേന്ദ്ര മോദി, ചൈനീസ് പ്രസിഡന്റ് ജിന്‍പിങുമായി അപ്രതീക്ഷിത കൂടിക്കാഴ്ച നടത്തി
സ്വന്തം ലേഖകന്‍: ‘ചില രാഷ്ട്രങ്ങള്‍ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നു,’ ജി20 ഉച്ചകോടിയില്‍ പാകിസ്താനെതിരെ ഒളിയമ്പെയ്ത് നരേന്ദ്ര മോദി, ചൈനീസ് പ്രസിഡന്റ് ജിന്‍പിങുമായി അപ്രതീക്ഷിത കൂടിക്കാഴ്ച നടത്തി. പാകിസ്താന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ലഷ്‌കര്‍ ഇ തോയിബ, ജെയ്‌ഷെ മുഹമ്മദ് തുടങ്ങിയ സംഘടനകളുടെ പേരെടുത്ത് പറഞ്ഞായിരുന്നു മോഡിയുടെ വിമര്‍ശനം. ചില രാഷ്ട്രങ്ങള്‍ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി തീവ്രവാദത്തെ ഉപയോഗിക്കുന്നതായി മോഡി വിമര്‍ശിച്ചു. …