സ്വന്തം ലേഖകന്‍: സ്‌കോട്ട്‌ലന്‍ഡിലെ എഡിന്‍ബറോയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മലയാളി വൈദികന്റെ മൃതദേഹം വിട്ടുകിട്ടാന്‍ വൈകും, വൈദികന്റെ കാണാതായ മൊബൈല്‍ ഫോണ്‍ കണ്ടെടുക്കാതെ ദുരൂഹത നീങ്ങില്ലെന്ന് പോലീസ്. ദുരൂഹസാഹചര്യത്തില്‍ കാണാതായി പിന്നീടു ബീച്ചില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ ഫാ. മാര്‍ട്ടിന്‍ സേവ്യര്‍ വാഴച്ചിറയുടെ മൃതദേഹം വിട്ടുകിട്ടാന്‍ ഒരാഴ്ചകൂടിയെങ്കിലും വൈകുമെന്നാണ് പോലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഫാ. മാര്‍ട്ടിന്റെ …
സ്വന്തം ലേഖകന്‍: തനിക്ക് മുംബൈയില്‍ ജീവിക്കണമെന്ന് മോഷെ, സ്വാഗതമെന്ന് മോദി, മുംബൈ ഭീകരാക്രമണത്തില്‍ മാതാപിതാക്കളെ നഷ്ടപ്പെട്ട ജൂത ബാലന്‍ മോഷെ ഹോള്‍ട്‌സ്ബര്‍ഗ്മോ മോദിയെ സന്ദര്‍ശിച്ചപ്പോള്‍. ഇസ്രയേലിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരില്‍ക്കാണാന്‍ അഫുലയില്‍നിന്ന് മുത്തച്ഛനൊപ്പമാണ് മോഷെയെന്ന പതിനൊന്നുകാരന്‍ എത്തിയത്. ഇന്ത്യ സന്ദര്‍ശിക്കുമ്പോള്‍ കൂടെ വരാന്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതനാഹ്യു മോഷെയെ ക്ഷണിക്കുകയും ചെയ്തു. 2008 …
സ്വന്തം ലേഖകന്‍: പഞ്ചാബില്‍ ഗുരുവിന്റെ മൃതദേഹം ആറുമാസമായി ഫ്രീസറില്‍, ഗുരു ധ്യാനത്തിലാണെന്ന് ശിഷ്യന്മാര്‍. പഞ്ചാബിലെ ദിവ്യ ജ്യോതി ജാഗ്രതി സന്‍സ്ഥാന്‍ എന്ന ഭക്തിപ്രസ്ഥാനത്തിന്റെ തലവന്‍ ഗുരു അശുതോഷ് മഹാരാജിന്റെ മൃതദേഹമാണ് മാസങ്ങളായി ആശ്രമത്തില്‍ ഫ്രീസറില്‍ സൂക്ഷിക്കുന്നത്. ഗുരു മരിച്ചിട്ടില്ലെന്നും ധ്യാനത്തിലാണെന്നുമാണ് ശിഷ്യന്മാരുടെ വാദം. അശുതോഷ് മഹാരാജ് ധ്യാനാവസ്ഥയില്‍ നിന്നും വീണ്ടും ഉണരുമെന്ന ഉറച്ച വിശ്വാസത്തിലാണ് അനുയായികള്‍ …
സ്വന്തം ലേഖകന്‍: സൗദിയുടേയും സഖ്യകക്ഷികളുടേയും അന്ത്യശാസനം തള്ളി ഖത്തര്‍, ഖത്തറിനെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് സൂചന, ഉപരോധം തുടരും. സൗദിയും സഖ്യരാജ്യങ്ങളും നല്‍കിയ അന്ത്യശാസനം ഖത്തര്‍ തള്ളിയതോടെയാണ് ഉപരോധം തുടരാന്‍ തീരുമാനമായത്. കെയ്‌റോയില്‍ ചേര്‍ന്ന നാല് അറബ് രാജ്യങ്ങളുടെ വിദേശമന്ത്രിമാരുടെ യോഗത്തിലാണ് തീരുമാനം. തങ്ങള്‍ മുന്നോട്ട് വച്ച നിബന്ധനകള്‍ പാലിക്കാന്‍ ഖത്തര്‍ തയാറായില്ലെന്ന് വിദേശകാര്യമന്ത്രിമാര്‍ പറഞ്ഞു. നിലവിലെ …
സ്വന്തം ലേഖകന്‍: യുഎസിലേക്കുള്ള വിമാനങ്ങളിലെ ലാപ്‌ടോപ്പ് നിരോധനം നീക്കി ടര്‍ക്കിഷ്, എമിറേറ്റ്‌സ് എയര്‍ലൈനുകള്‍. യു.എസിലേക്കുള്ള വിമാനയാത്രക്കാര്‍ക്ക് ലാപ്‌ടോപ് കൈവശം വെക്കുന്നതിന് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കിയതായി ടര്‍ക്കിഷ്, എമിറേറ്റ്‌സ് എയര്‍ലൈനുകള്‍ അറിയിച്ചു. പത്രക്കുറിപ്പിലൂടെയാണ് ഇരു വിമാന കമ്പനികളും വിലക്ക് നീക്കിയ വിവരം അറിയിച്ചത്. ഇത്തിഹാദ് എയര്‍ലൈന്‍സിലെ വിലക്ക് നീക്കി മൂന്നു ദിവസങ്ങള്‍ക്കകമാണ് മറ്റു വിമാന കമ്പനികളിലും തീരുമാനം …
സ്വന്തം ലേഖകന്‍: ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സമ്മാനം കേരളത്തില്‍ നിന്ന്. ഇന്ത്യയിലെ ജൂതചരിത്രവുമായി ബന്ധപ്പെട്ട രണ്ട് സെറ്റ് ചെമ്പ് ഫലകങ്ങളുടെയും കടലാസ് ചുരുളിന്റെയും പകര്‍പ്പുകളാണ് മോദി സമ്മാനിച്ചത്. എഡി 9, 10 നൂറ്റാണ്ടുകളിലേതാണ് ഇതെന്നാണ് കരുതുന്നത്. ചേരമാന്‍ പെരുമാള്‍ (ഭാസ്‌കര രവി വര്‍മ) കൊച്ചിയിലെ ജൂതനേതാവ് ജോസഫ് റബ്ബാന് സമ്മാനിച്ച …
സ്വന്തം ലേഖകന്‍: ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ അമേരിക്കയ്ക്കുള്ള സ്വാതന്ത്ര്യ ദിന സമ്മാനമാണെന്ന് ഉത്തരകൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്‍. കഴിഞ്ഞ ദിവസം പരീക്ഷിച്ച ഭൂഖണ്ഡാന്തര ബാലസ്റ്റിക് മിസൈലിന് ആണവ പോര്‍മുന വഹിക്കാന്‍ ശേഷിയുള്ളതായും ഭൗമാന്തരീക്ഷത്തില്‍ തിരികെ പ്രവേശിക്കാകുമെന്നും ഉത്തര കൊറിയന്‍ ഔദ്യോഗിക വാര്‍ത്ത ഏജന്‍സി അവകാശപ്പെട്ടു. മിസൈല്‍ പരീക്ഷണത്തില്‍ സംതൃപ്തി രേഖപ്പെടുത്തിയ കിം സുന്ദരനായ ആണ്‍കുട്ടി …
സ്വന്തം ലേഖകന്‍: യുകെ മലയാളികളെ ഞെട്ടിച്ച് ഒരു മരണം കൂടി, അര്‍ബുദ രോഗബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മലയാളി യുവതി മരണത്തിന് കീഴ്ടടങ്ങി. അങ്കമാലി താവളപ്പാറ സ്വദേശി പുളിക്കല്‍ ടീന പോള്‍ (30) ആണ് കഴിഞ്ഞ ദിവസം വൈകിട്ട് 8.50 നു കാര്ഡിഫ് ഹോസ്പിറ്റലില്‍ നിര്യാതയായത്. 2010 ല്‍ വിദ്യാര്‍ഥിയായി യുകെയില്‍ എത്തിയ ടീനയ്ക്ക് അഞ്ച് വര്ഷം …
സ്വന്തം ലേഖകന്‍: നൂറ്റമ്പതാം പിറന്നാളിന്റെ ചെറുപ്പത്തില്‍ കാനഡ, രാജ്യമെങ്ങും ആഘോഷ പരിപാടികള്‍. കാനഡയിലുടനീളം വിപുലമായ പരിപാടികളോടെ നൂറ്റമ്പതാം വാര്‍ഷികാഘോഷം സംഘടിപ്പിച്ചപ്പോള്‍ ഒട്ടാവയില്‍ അഞ്ചു ലക്ഷത്തോളം ജനങ്ങള്‍ പങ്കെടുത്ത പ്രകടനവും നടന്നു. രാജ്യത്തിന്റെ ഐക്യവും വൈവിധ്യവും വിളിച്ചോതുന്നതായിരുന്നു പ്രകടനും. ബ്രിട്ടനിലെ ചാള്‍സ് രാജകുമാരന്‍ വിശിഷ്ടാതിഥിയായിരുന്ന ആഘോഷച്ചടങ്ങിന്റെ ഉദ്ഘാടനം കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ നിര്‍വഹിച്ചു. ”വൈവിധ്യങ്ങള്‍ കൂടാതെയല്ല, …
സ്വന്തം ലേഖകന്‍: സ്‌കോട്‌ലന്‍ഡില്‍ മരിച്ച നിലയില്‍ കാണപ്പെട്ട മലയാളി വൈദികന്‍ന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ നീളുന്നു. സ്‌കോട്‌ലന്‍ഡില്‍ മരിച്ച ഫാ. മാര്‍ട്ടിന്‍ സേവ്യര്‍ വാഴച്ചിറയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി ക്രമങ്ങള്‍ നീളുകയാണ്. അന്വേഷണ ചുമതലയുള്ള സ്‌കോട്‌ലന്‍ഡ് സിഐഡി വിഭാഗം കഴിഞ്ഞ ദിവസം അന്വേഷണ റിപ്പോര്‍ട്ട് ഫിസ്റ്റല്‍ ഓഫിസര്‍ക്കു കൈമാറിയതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഫിസ്റ്റല്‍ ഓഫിസര്‍ റിപ്പോര്‍ട്ട് …