സ്വന്തം ലേഖകന്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രയേല്‍ സന്ദര്‍ശനത്തിന് ഇന്ന് തുടക്കം, സൈബര്‍ സുരക്ഷ, ബഹിരാകാശ ഗവേഷണം, കൃഷി എന്നിവ പ്രധാന വിഷയങ്ങള്‍, പലസ്തീന്‍ വിഷയത്തില്‍ സ്പര്‍ശിക്കാതെ പ്രധാനമന്ത്രി. മോദിയുടെ ഇസ്രയേല്‍ സന്ദര്‍ശനത്തിന് ഇന്നു തുടക്കമാകുമ്പോള്‍ ബഹിരാകാശ സഹകരണം, കൃഷി– ജല സംരക്ഷണം, സിഇഒ ഫോറം എന്നീ മൂന്നു കാര്യങ്ങളില്‍ ഇന്ത്യയും ഇസ്രയേലും ധാരണാപത്രത്തില്‍ ഒപ്പുവയ്ക്കുമെന്നാണ് …
സ്വന്തം ലേഖകന്‍: മുസ്ലീങ്ങള്‍ ക്ഷേത്രത്തില്‍ നിസ്‌കരിച്ചാല്‍ ആര്‍ക്കാണ് ചേതം? ഉഡുപ്പി ക്ഷേത്രത്തിലെ ഇഫ്താര്‍ വിരുന്ന് വിവാദത്തില്‍ വര്‍ഗീയ വാദികള്‍ക്കെതിരെ ആഞ്ഞടിച്ച് പേജാവര്‍ മഠാധിപതി. ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ഈദിനോടനുബന്ധിച്ച് നടന്ന ഇഫ്താര്‍ വിരുന്നിനെതിരെ പ്രതിഷേധവുമായി എത്തിയ ഹിന്ദുത്വ വര്‍ഗീയ വാദികള്‍ക്ക് എതിരെയായിരുന്നു സ്വാമിയുടെ രൂക്ഷ വിമര്‍ശനം. നിസ്‌കാരം ക്ഷേത്രത്തില്‍ നടത്തിയാല്‍ ആര്‍ക്ക് എന്ത് ഹാനിയെന്ന് ചോദിച്ച …
സ്വന്തം ലേഖകന്‍: താന്‍ ഇന്ത്യയില്‍ ആക്രമണം നടത്തിയതായി തുറന്നു സമ്മതിച്ച് ഹിസ്ബുള്‍ മുജാഹിദീന്‍ തലവന്‍ സയീദ് സലാഹുദ്ദീന്‍. അമേരിക്ക അടുത്തിടെ ആഗോള ഭീകരനായി പ്രഖ്യാപിച്ച സയീദ് സലാഹുദ്ദിന്‍ തന്റെ ഭീകര സംഘടനയായ ഹിസ്ബുള്‍ മുജാഹിദദ്ദീന്‍ ഇന്ത്യയില്‍ ഭീകരാക്രമണം നടത്തിയിട്ടുണ്ടെന്ന് ഒരു പാക് ചാനലിനോടാണ് വെളിപ്പെടുത്തിയത്. 2014 ല്‍ നടന്ന കാശ്മീര്‍ ഭീകരാക്രമണത്തിനു പിന്നിലെ മുഖ്യ സൂത്രധാരനായ …
സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്ന ആറിലധികം മലയാളികള്‍ സിറിയയില്‍ യുഎസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. കൊല്ലപ്പെട്ടവരില്‍ മലപ്പുറത്തുനിന്നുള്ള രണ്ടുപേര്‍ ഉള്‍പ്പെടെ ആറിലധികം മലയാളികളുള്ളതായി ദേശീയ അന്വേഷണ ഏജന്‍സിക്ക് വിവരം ലഭിച്ചു. പാലക്കാട് കഞ്ചിക്കോട് സ്വദേശി സിബി (28), മലപ്പുറം വണ്ടൂര്‍ വാണിയമ്പലം സ്വദേശി മുഹദിസ്(26) എന്നിവര്‍ കൊല്ലപ്പെട്ടതായി ഇന്ത്യന്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ സ്ഥിരീകരിച്ചു. മലപ്പുറം …
സ്വന്തം ലേഖകന്‍: ഓസ്‌ട്രേലിയന്‍ ഡോക്ടറും ഫ്രഞ്ചു വനിതയും ഉള്‍പ്പെടെയുള്ള ബന്ദികളുടെ ചിത്രങ്ങള്‍ പുറത്തുവിട്ട് മാലി അല്‍ ഖാഇദ ഭീകരര്‍. വിദേശികളായ ആറ് ബന്ദികളുടെ ചിത്രങ്ങളാണ് പുറത്തുവിട്ടത്. ഓട്രേലിയന്‍ ഡോക്ടര്‍ ആര്‍തര്‍ കെന്നറ്റ്, ഫ്രഞ്ച് വനിത സോഫി പെട്രോനിന്‍ എന്നിവരും ബന്ദികളാക്കപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ഇവര്‍ ജീവനോടെയുണ്ടെന്ന സൂചനയാണ് വീഡിയോയില്‍ ഭീകരര്‍ നല്‍കുന്നുന്നത്. നുസ്‌റത്തുല്‍ ഇസ്‌ലാം വല്‍ മുസ്‌ലിമീന്‍ …
സ്വന്തം ലേഖകന്‍: ബ്രിട്ടീഷ് എയര്‍വേയ്‌സ് ജീവനക്കാരുടെ സമരം തുടരുന്നു, സമരം പൊളിക്കാന്‍ വിമാനങ്ങളും ജീവനക്കാരേയും നല്‍കി ഖത്തര്‍ എയര്‍വേയ്‌സ്. ബ്രിട്ടീഷ് എയര്‍വേയ്‌സ് ജീവനക്കാര്‍ 16 ദിവസത്തെ നിസഹകരണ സമരം പ്രഖ്യാപിച്ചതോടെ, ബ്രിട്ടനില്‍ നിന്നുള്ള വിമാന സര്‍വീസുകളെ പ്രതികൂലമായി ബാധിച്ചു തുടങ്ങി. ഹീത്രു വിമാനത്താവളത്തില്‍ നിന്നുള്ള നിരവധി വിമാനങ്ങള്‍ റദ്ദാക്കി. മിക്‌സഡ് ഫ്‌ളീറ്റിലെ യുണൈറ്റ് യൂണിയന്‍ അംഗങ്ങള്‍ …
സ്വന്തം ലേഖകന്‍: ഫ്രാന്‍സില്‍ മുസ്ലീം പള്ളിക്കു പുറത്ത് വെടിവെപ്പ്, മുഖംമൂടി ധരിച്ച ആക്രമികള്‍ നടത്തിയ വെടിവെപ്പില്‍ 8 പേര്‍ക്ക് ഗുരുതര പരുക്ക്. തെക്കന്‍ ഫ്രാന്‍സിലെ മുസ്ലിം പള്ളിക്ക് പുറത്തുണ്ടായ വെടിവയ്പില്‍ എഴു വയസുകാരിയടക്കം എട്ടു പേര്‍ക്ക് പരിക്കേറ്റതായി ഫ്രഞ്ചു മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. പ്രാദേശിക സമയം ഞായറാഴ്ച രാത്രി 10.30ന് അവിഗ്‌നോണിലെ അരാഹ്മ മോസ്‌കിന് സമീപമാണ് …
സ്വന്തം ലേഖകന്‍: അംഗങ്ങളെ സംരക്ഷിക്കാത്ത ‘അമ്മ’ അപമാനമാണെന്നും പിരിച്ചുവിടണമെന്നും ആവശ്യപ്പെടുന്ന ഗണേഷ് കുമാറിന്റെ കത്ത് പുറത്ത്, ‘അമ്മ’ നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം. നടി ആക്രമിക്കപ്പെട്ടപ്പോഴും ദിലീപിനെ മാധ്യമങ്ങള്‍ വേട്ടയാടിയപ്പോഴും അമ്മ നേതൃത്വം നിസ്സംഗത പാലിച്ചുവെന്നും സംഘടന നടീനടന്മാര്‍ക്ക് അപമാനമാണെന്നും പിരിച്ചുവിടണമെന്നും ഗണേഷ് ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. അമ്മ പ്രസിഡന്റ് ഇന്നസെന്റിനെതിരെയും രൂക്ഷമായ വിമര്‍ശനമാണ് ഗണേഷ്‌കുമാര്‍ ഉന്നയിച്ചത്. നടി …
സ്വന്തം ലേഖകന്‍: സിക്കിം അതിര്‍ത്തിയില്‍ ഇന്ത്യയുടേയും ചൈനയുടേയും സൈന്യങ്ങള്‍ നേര്‍ക്കു നേര്‍, സംഘര്‍ഷം പുകയുന്ന അതിര്‍ത്തിയില്‍ ഇന്ത്യയുടെ വന്‍ സേനാ വിന്യാസം. 1962 ലെ യുദ്ധത്തിനു ശേഷം ആദ്യമായാണ് ഇത്രയും വലിയ തോതില്‍ ഈ മേഖലയില്‍ ഇന്ത്യ സേനാ വിന്യാസം നടത്തുന്നത്. എന്നാല്‍ യുദ്ധരീതിയിലല്ലാതെ, തോക്കിന്‍കുഴല്‍ താഴേക്കു ചൂണ്ടിയുള്ള സേനാവിന്യാസമാണ് ഇതെന്നും പ്രതിരോധം മാത്രമാണു ലക്ഷ്യമെന്നും …
സ്വന്തം ലേഖകന്‍: സിറിയന്‍ തലസ്ഥാനമായ ഡമാസ്‌കസില്‍ കാര്‍ ബോംബ് സ്‌ഫോടന പരമ്പര, മൂന്നു ചാവേറുകള്‍ ഉള്‍പ്പെടെ 18 പേര്‍ കൊല്ലപ്പെട്ടു. പ്രസിഡന്റ് ബശാറുല്‍ അസദിന്റെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലാണ് അധികൃതരെ ഞെട്ടിച്ചുകൊണ്ടുള്ള ചാവേര്‍ ആക്രമണ പരമ്പര. നഗര ഹൃദയത്തിലൂടെ ചാവേര്‍ ഓടിച്ച കാര്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ വളഞ്ഞപ്പോഴാണ് പൊട്ടിത്തെറിച്ചത്. നഗരത്തിന്റെ മറ്റൊരു ഭാഗത്ത് വാഹനങ്ങള്‍ തടയാന്‍ ശ്രമിച്ചപ്പോഴായിരുന്നു …