സ്വന്തം ലേഖകന്‍: പശു സംരക്ഷകരുടെ വിക്രിയകള്‍ കാരണം സഹികെട്ടു, അക്രമികള്‍ക്കെതിരെ ആയുധമെടുക്കുമെന്ന ഭീഷണിയുമായി രാംഗഡിലെ മുസ്ലീം സ്ത്രീകള്‍. ബീഫ് കടത്തിയെന്നാരോപിച്ച് രാംഗഡില്‍ ഒരാളെക്കൂടി തല്ലിക്കൊന്ന സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് മുസ്ലീം സ്ത്രീകളുടെ മുന്നറിയിപ്പ്. വ്യാഴാഴ്ചയാണ് പശു സംരക്ഷണത്തിന്റെ പേരില്‍ അസ്ഗര്‍ അലി എന്നയാളെ പ്രകോപിതരായ ജനക്കൂട്ടം മര്‍ദ്ദിച്ചു കൊന്നത്. പശു സംരക്ഷണത്തിന്റെ പേരില്‍ നടക്കുന്ന അക്രമങ്ങള്‍ അംഗീകരിക്കില്ലെന്ന് …
സ്വന്തം ലേഖകന്‍: ട്രംപിന്റെ മാനസികാവസ്ഥ ശരിയല്ലാത്തതിനാല്‍ പ്രസിഡന്റ് പദവിയില്‍ നിന്ന് മാറ്റണമെന്ന ആവശ്യവുമായി ഡെമോക്രാറ്റിക് നേതാക്കള്‍. ചില ഡെമോക്രാറ്റിക് നേതാക്കളാണ് ഇത് സംബന്ധിച്ച ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. പ്രസിഡന്റ് പദവി വഹിക്കാനുള്ള മാനസികാവസ്ഥയല്ല ട്രംപിന്റേതെന്നും അതിനാല്‍ അദ്ദേഹത്തെ പദവിയില്‍ നിന്ന് നീക്കം ചെയ്യണമെന്നുമാണ് ഇവരുടെ ആവശ്യം. രാജ്യത്തിന്റെ ഭരണഘടന അനുശാസിക്കുന്ന 25 ആം ഭരണഘടനാ ഭേദഗതിയുടെ അടിസ്ഥാനത്തില്‍ …
സ്വന്തം ലേഖകന്‍: ഖത്തര്‍ പ്രതിസന്ധി, സൗദിയും യുഎഇയും ലോകത്തെ തെറ്റിദ്ധരിപ്പിക്കുന്നതായി ഖത്തര്‍, യുഎന്‍ സുരക്ഷാ കൗണ്‍സില്‍ ഇടപെടണമെന്നും ആവശ്യം. സൗദി സഖ്യ രാജ്യങ്ങള്‍ തീവ്രവാദത്തിന്റെ പേരില്‍ ലോകത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് തുര്‍ക്കിയിലെ ഖത്തര്‍ സ്ഥാനപതി സലേം ബിന്‍ മുബാറക് അല്‍ ഷാഫി ആരോപിച്ചു. സൗദി സഖ്യ രാജ്യങ്ങള്‍ ഖത്തറിന് മേല്‍ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ആവര്‍ത്തിക്കുകയാണെന്നും അദ്ദേഹം …
സ്വന്തം ലേഖകന്‍: മോദി സര്‍ക്കാര്‍ അധികാരമേറ്റതിനു ശേഷം ഇന്ത്യയില്‍ പശു സംരക്ഷണത്തിന്റെ പേരില്‍ 28 പേര്‍ കൊല്ലപ്പെട്ടു, 24 പേര്‍ മുസ്ലീങ്ങള്‍. പശു സംരക്ഷണത്തിന്റെ പേരില്‍ നടന്ന അക്രമങ്ങളില്‍ 97 ശതമാനവും ഇക്കാലത്താണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 51 ശതമാനം അക്രമങ്ങളിലും ലക്ഷ്യം മുസ്ലീങ്ങളായിരുന്നു. 2010 മുതല്‍ 17 വരെയുള്ള കാലയളവില്‍ പശു സംരക്ഷണത്തിന്റെ പേരില്‍ നടന്ന …
സ്വന്തം ലേഖകന്‍: ബ്രിട്ടന്‍ ഹോങ്കോങിനെ ചൈനയ്ക്കു നല്‍കിയിട്ട് 20 വര്‍ഷം, ഹോങ്കോങിന്റെ സ്വതന്ത്ര രാഷ്ട്ര പദവി ആവശ്യം വീണ്ടും കത്തിപ്പിടിക്കുന്നു, ശക്തമായ താക്കീതുമായി ചൈന. ബ്രിട്ടന്‍ ഹോങ്കോങിന്റെ അധികാരം ചൈനയ്ക്കു കൈമാറിയതിന്റെ 20 ആം വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കാന്‍ മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി ഹോങ്കോങില്‍ എത്തിയപ്പോഴായിരുന്നു ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങിന്റെ താക്കീത്. ചൈനീസ് സര്‍ക്കാറിനു കീഴില്‍ …
സ്വന്തം ലേഖകന്‍: ടെലിവിഷന്‍ അവതാരകയെ ശാരീരികമായി അധിക്ഷേപിച്ചു, ട്രംപിനെതിരെ രൂക്ഷ വിമര്‍ശനവുമായി എഴുത്തുകാരി ജെകെ റൗളിങ്ങ്. എം എസ് എന്‍ ബി സി അവതാരകയായ മിക ബ്രെസെന്‍സിയെ ശാരീരികമായി അധിക്ഷേപിക്കുന്ന ട്രംപ് ട്വീറ്റുകള്‍ കഴിഞ്ഞദിവസം പോസ്റ്റ് ചെയ്തിരുന്നു. ‘പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാന്‍ ഒരുവിധം പുരുഷന്മാര്‍ക്കൊക്കെ സാധിക്കും. പക്ഷെ ഒരു പുരുഷന്റെ സ്വഭാവം നിങ്ങള്‍ക്കു പരീക്ഷിക്കണമെങ്കില്‍ അയാള്‍ക്ക് …
സ്വന്തം ലേഖകന്‍: ചൈനയില്‍ 1700 വര്‍ഷം പഴക്കമുള്ള മമ്മി കണ്ടെത്തി. വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയിലെ ക്വിന്‍ഗായില്‍ ആണ് 1.62 മീറ്റര്‍ നീളമുള്ള മമ്മി കണ്ടെത്തിയത്. യൗവ്വന പ്രായത്തില്‍ മരണമടഞ്ഞതെന്ന് കരുതുന്ന പുരുഷ ശരീരത്തിലെ തൊലി, മുടി എന്നിവ നാശം സംഭവിച്ചിട്ടില്ല. ശാന്തമായ മുഖഭാവത്തോടെ വയറിനുമേല്‍ കൈകള്‍ പിണച്ചുവെച്ച രൂപത്തിലായിരുന്നു മമ്മി എന്നാണ് റിപ്പോര്‍ട്ട്. മാന്‍ഗായ് നഗരത്തിലെ അതിപുരാതനമായ …
സ്വന്തം ലേഖകന്‍: സോഷ്യല്‍ മീഡിയ ‘മെട്രോയിലെ ആദ്യ പാമ്പ്’ ആക്കിയ എല്‍ദോയ്ക്ക് കൊച്ചി മെട്രോയുടെ സ്‌നേഹ സമ്മാനം. തെറ്റിദ്ധാരണയുടെ പേരില്‍ സമൂഹമാധ്യമങ്ങളില്‍ അപമാനിക്കപ്പെട്ട അങ്കമാലി സ്വദേശി എല്‍ദോയ്ക്ക് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ (കെഎംആര്‍എല്‍) വക 2000 രൂപയുടെ സൗജന്യ യാത്രാ പാസ് നല്‍കി. ഭിന്നശേഷിക്കാരനായ എല്‍ദോ മെട്രോയില്‍ യാത്ര ചെയ്യുന്ന ചിത്രം തെറ്റായ അടിക്കുറിപ്പോടെ …
സ്വന്തം ലേഖകന്‍: ന്യൂയോര്‍ക്കിലെ ആശുപത്രിയില്‍ വെടിവെപ്പ്, ഡോക്ടറെ വെടിവെച്ചു കൊന്ന ആക്രമി സ്വയം വെടിവെച്ചു മരിച്ചു. സംഭവത്തില്‍ ആറു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ന്യുയോര്‍ക്കിലെ ബ്രോണ്‍സ് ലെബനന്‍ ഹോസ്പിറ്റലില്‍ വെള്ളിയാഴ്ചയാണ് വെടി വെപ്പുണ്ടായത്. കൈത്തോക്കുമായി ആശുപത്രി കെട്ടിടത്തിനുള്ളില്‍ അതിക്രമിച്ചുകടന്ന അക്രമി വെടിയുതിര്‍ക്കുകയായിരുന്നു. വെടിവെപ്പില്‍ ആശുപത്രിയിലെ ഡോക്ടര്‍മാരില്‍ ഒരാളാണ് കൊല്ലപ്പെട്ടത്. രണ്ട് ഡോക്ടര്‍മാരടക്കം ആറു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുമുണ്ട്. …
സ്വന്തം ലേഖകന്‍: സിറിയയില്‍ സാധാരണക്കാര്‍ക്കു മേല്‍ മാരകമായ രാസായുധം പ്രയോഗിച്ചതായി സ്ഥിരീകരണം. സിറിയന്‍ നഗരമായ ഖാന്‍ ശൈഖൂനില്‍ ഈ വര്‍ഷം ഏപ്രിലില്‍ മാരക വിഷമായ സരിന്‍ പ്രയോഗിച്ചതായി ഓര്‍ഗനൈസേഷന്‍ ഓഫ് പ്രൊഹിബിഷന്‍ ഓഫ് കെമിക്കല്‍ വെപ്പണ്‍സി (ഒ.പി.സി.ഡബ്ല്യു) ന്റെ അന്വേഷണത്തിലാണ് വ്യക്തമായത്. മൂന്നു വര്‍ഷത്തിലേറെയായി ആഭ്യന്തരയുദ്ധം രൂക്ഷമായ ഇദ്‌ലിബ് പ്രവിശ്യയിലാണ് ഖാന്‍ ശൈഖൂന്‍. സിറിയന്‍ വ്യോമതാവളം …