1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 1, 2017

സ്വന്തം ലേഖകന്‍: ടെലിവിഷന്‍ അവതാരകയെ ശാരീരികമായി അധിക്ഷേപിച്ചു, ട്രംപിനെതിരെ രൂക്ഷ വിമര്‍ശനവുമായി എഴുത്തുകാരി ജെകെ റൗളിങ്ങ്. എം എസ് എന്‍ ബി സി അവതാരകയായ മിക ബ്രെസെന്‍സിയെ ശാരീരികമായി അധിക്ഷേപിക്കുന്ന ട്രംപ് ട്വീറ്റുകള്‍ കഴിഞ്ഞദിവസം പോസ്റ്റ് ചെയ്തിരുന്നു.

‘പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാന്‍ ഒരുവിധം പുരുഷന്മാര്‍ക്കൊക്കെ സാധിക്കും. പക്ഷെ ഒരു പുരുഷന്റെ സ്വഭാവം നിങ്ങള്‍ക്കു പരീക്ഷിക്കണമെങ്കില്‍ അയാള്‍ക്ക് അധികാരം നല്‍കുക എന്നര്‍ഥം വരുന്ന അബ്രഹാം ലിങ്കന്റെ വാക്കുകളാണ് റൗളിങ് ട്വീറ്റ് ചെയതത്’. ഒപ്പം ട്രംപിന്റെ ട്വീറ്റുകളുടെ ചിത്രവും നല്‍കി.

അമ്പതിനായിരത്തില്‍ അധികം തവണയാണ് റൗളിങ്ങിന്റെ ട്വീറ്റ് റീട്വീറ്റ് ചെയ്യപ്പെട്ടത്. എം എസ് എന്‍ ബി സിയിലെ പ്രഭാതപരിപാടിയായ മോണിങ് ജോയുടെ അവതാരകയാണ് മിക. അവരുടെ സഹഅവതാരകനായ ജോയ് സ്‌കോര്‍ബോറെയെയും മികയെയും അപമാനിച്ചു കൊണ്ടുള്ളതായിരുന്നു ട്രംപിന്റെ ആദ്യ ട്വീറ്റ്.

വളരെ നിലവാരം കുറഞ്ഞ പരിപാടിയാണിതെന്നു താന്‍ അത് കാണാറില്ലെന്നും ട്വീറ്റ് ചെയ്ത ട്രംപ, മികയെ ക്രേസി മികയെന്നും ജോയെ സൈക്കോ ജോയെന്നു വിശേഷിപ്പിക്കുകയും ചെയ്തു. രണ്ടാമത്തെ ട്വീറ്റിലായിരുന്നു മികയെ ശാരീരികമായി അധിക്ഷേപിച്ചത്. ജോയും മികയും ചേര്‍ന്ന് ട്രംപിനൊപ്പം ഒരു കൂടിക്കാഴ്ച ആഗ്രഹിച്ചിരുന്നതായും എന്നാല്‍ ആ ആവശ്യം താന്‍ നിരാകരിച്ചെന്നും രണ്ടാമത്തെ ട്വീറ്റില്‍ പരാമര്‍ശമുണ്ടായി.

തുടര്‍ന്നാണ് വിവാദങ്ങള്‍ക്ക് വഴിമരുന്നിട്ട് സൗന്ദര്യവര്‍ധക ശസ്ത്രക്രിയയുടെ ഫലമായി മികയുടെ മുഖത്തുനിന്ന് രക്തം വാര്‍ന്നൊലിക്കുകയായിരുന്നു എന്ന പരാമര്‍ശം. ഇതോടെ റിപ്പബ്ലിക്ക് ഡെമോക്രാറ്റിക് ഭേദമന്യെ ആളുകള്‍ ട്രംപിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തു. യുഎസ് മാധ്യമങ്ങള്‍ സംഭവം ഏറ്റെടുത്തതോടെ ട്രംപ് പ്രതിരോധത്തിലുമായി. വിവാദം കത്തിനില്‍ക്കെയാണ് ജെകെ റൗളിങ്ങിന്റെ ട്വീറ്റും പുറത്തുവന്നിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.