1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 5, 2017

സ്വന്തം ലേഖകന്‍: നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങളുടെ അതിശയോക്തി കലര്‍ന്ന വാര്‍ത്തകള്‍ നല്‍കുന്ന മാധ്യമങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി വിമന്‍ ഇന്‍ സിനിമ കളക്ടീവ്. വിവാദ ദൃശ്യങ്ങളുമായി ബന്ധപ്പെട്ട വാര്‍ത്ത നല്‍കുന്ന മാധ്യമങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും വിമന്‍ ഇന്‍ സിനിമ കളക്ടീവ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. വാര്‍ത്ത കച്ചവടം ചെയ്യാന്‍ ഉദ്ദേശിക്കുന്നവര്‍ മാന്യതയോടെയും മര്യാദയോടെയും വിഷയം കൈകാര്യം ചെയ്യുന്നില്ലെങ്കില്‍ അത്തരം റിപ്പോര്‍ട്ടുകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും വിമന്‍ ഇന്‍ കളക്ടീവ് കൂട്ടിച്ചേര്‍ത്തു.

യുവനടിക്കു നേരെയുണ്ടായ അതിക്രമവുമായി ബന്ധപ്പെട്ട് ഉടലെടുത്ത വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ നേരത്തെയും ‘വിമന്‍ ഇന്‍ സിനിമാ കലക്ടീവ്’ നിലപാട് വ്യക്തമാക്കിയിരുന്നു. അതിക്രമത്തിന് ഇരയായ നടിക്കെതിരായ പരാമര്‍ശങ്ങളെ അപലപിക്കുന്നതായി സംഘടന വ്യക്തമാക്കി. കേസ് കോടതിയുടെ പരിഗണനയിലിരിക്കെ, അതിക്രമത്തിനെ അതിജീവിച്ച വ്യക്തിയെ അപമാനിക്കുകയും തരംതാഴ്ത്തുകയും ചെയ്യുന്ന തരത്തില്‍ അഭിപ്രായ പ്രകടനങ്ങള്‍ നടത്തുന്നതു നിയമവിരുദ്ധവും അപലപനീയവുമാണെന്നും പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി.

സംഘടനയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം,

‘നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് പോലീസിനു ലഭിച്ച ദൃശ്വങ്ങളെ സംബന്ധിച്ച് പത്രങ്ങളിലും ടെലിവിഷനിലും ഓണ്‍ലൈന്‍ മാധ്യമങ്ങളിലും വരുന്ന വാര്‍ത്തകള്‍ മാധ്യമ പ്രവര്‍ത്തനത്തിന്റെ മൂല്യങ്ങളുടെ ലംഘനമാണ്. വായനക്കാരെ ത്രസിപ്പിച്ച് വാര്‍ത്ത കച്ചവടം ചെയ്യാന്‍ ഉദ്ദേശിക്കുന്നവര്‍ മാന്യതയോടെയും മര്യാദയോടെയും ഈ വിഷയത്തെ കൈകാര്യം ചെയ്യുന്നില്ലാ എങ്കില്‍ അത്തരം റിപ്പോര്‍ട്ടുകള്‍ക്കും മാധ്യമ സ്ഥാപനങ്ങള്‍ക്കുമെതിരേ ഞങ്ങള്‍ക്ക് നിയമ നടപടികള്‍ സ്വീകരിക്കേണ്ടി വരും. ഒപ്പം സര്‍ക്കാരും പോലീസ് സംവിധാനങ്ങളും ഇക്കാര്യത്തില്‍ കൂടുതല്‍ ജാഗ്രത പാലിക്കണം എന്നും ഞങ്ങള്‍ ആവശ്യപ്പെടുന്നു.’

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.