സ്വന്തം ലേഖകൻ: അതിരൂക്ഷമായ പാർക്കിങ് പ്രശ്നം നിമിത്തം മനാമയിൽ നിന്ന് താമസക്കാർ പലരും ഒഴിയുന്നു. ഒരു കാലത്ത് ആളുകൾ തിങ്ങി നിറഞ്ഞിരുന്ന മനാമയിൽ ഇപ്പോൾ പല ഫ്ലാറ്റുകളും ശൂന്യമാണ്. മനാമയിൽ തന്നെയുള്ള ബിസിനസ് സംരംഭകരോ, മനാമയിൽ ജോലി ചെയ്യുന്നവരോ ആയ പ്രവാസികളാണ് ഇവിടെ താമസിക്കാൻ ആഗ്രഹിക്കുന്നത്. മനാമയിൽ ഉണ്ടായിരുന്ന നിരവധി പാർക്കിങ് സ്‌ഥലങ്ങൾ ‘പെയ്‌ഡ് പാർക്കിങ്’ …
സ്വന്തം ലേഖകൻ: കുവൈത്തിലെ ബയോമെട്രിക് പദ്ധതി ലക്ഷ്യമിടുന്നത് കൃത്യതയും തട്ടിപ്പ് തടയലുമാണെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ഐഡന്റിഫിക്കേഷൻ ഡിപാർട്ട്‌മെന്റ് മേധാവി ബ്രിഗേഡിയർ നായിഫ് അൽ മുതൈരി. ബയോമെട്രിക് സംവിധാനം നടപ്പിലായതോടെ വ്യക്തികളെ കൂടുതൽ വേഗത്തിൽ തിരിച്ചറിയുവാൻ സാധിക്കുന്നതായി അൽ മുതൈരി പറഞ്ഞു. സംശയമുള്ളവരെ കണ്ടെത്തലും കുറ്റകൃത്യങ്ങൾ കുറയ്ക്കലും സമൂഹത്തെ സംരക്ഷിക്കലും സുരക്ഷാ ഉദ്യോഗസ്ഥരുടെ കാര്യക്ഷമതയും കൃത്യതയും വർദ്ധിപ്പിക്കുകയുമാണ് …
സ്വന്തം ലേഖകൻ: ഇസ്രയേലുമായുള്ള സംഘർഷത്തിൽ ഗൾഫ് രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ഇറാൻ. തിരിച്ചടിക്ക് ഒരുങ്ങുന്ന ഇസ്രയേലിനെ ഏതെങ്കിലും വിധത്തിൽ സഹായിക്കുന്ന രാജ്യങ്ങൾ കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നാണ് ഭീഷണി. വ്യോമാതിർത്തിയോ സൈനിക താവളങ്ങളോ ഉപയോഗിച്ച് ടെഹ്‌റാനെതിരെ ഒരു ഗൾഫ് രാജ്യം സ്വീകരിക്കുന്ന ഏതൊരു നടപടിയും മുഴുവൻ ഗൾഫ് രാജ്യങ്ങളും ഒരുമിച്ച് സ്വീകരിച്ച നടപടിയായി കണക്കാക്കുമെന്നും അതിന് അനുസരിച്ച് …
സ്വന്തം ലേഖകൻ: ഇറാൻ സർക്കാർ സംവിധാനങ്ങൾക്ക് നേരെ വൻ സൈബർ ആക്രമണം. സർക്കാരിൻറെ മൂന്ന് പ്രധാന കേന്ദ്രങ്ങൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. ആണവ കേന്ദ്രങ്ങൾക്ക് നേരെയും ആക്രമണം നടന്നതായാണ് റിപ്പോർട്ട്. ഇറാൻ ഒക്ടോബർ ഒന്നിന് 200 മിസൈലുകൾ ഉപയോഗിച്ച് നടത്തിയ ആക്രമണത്തിന് ശക്തമായ തിരിച്ചടി നൽകുമെന്ന് ഇസ്രയേൽ പറഞ്ഞതിന് പിന്നാലെയാണ് സംഭവം. ഇറാൻ സർക്കാരിന്റെ ജുഡീഷ്യറി ഉൾപ്പെടെ …
സ്വന്തം ലേഖകൻ: വിദേശ ഉൽപ്പന്നങ്ങളുടെ ഇറക്കുമതിക്ക് ഇന്ത്യ ചുമത്തുന്നത് വലിയ നികുതിയാണെന്ന് മുൻ അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. താൻ അധികാരത്തിലേയ്ക്ക് മടങ്ങിയെത്തിയാൽ തിരിച്ചും ഉയർന്ന നികുതി ചുമത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് തിരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി കൂടിയായ ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. നവംബറിൽ പ്രസിഡൻ്റ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ട്രംപിൻ്റെ പരാമർശം. ഡെട്രോയിറ്റിൽ നടന്ന സാമ്പത്തിക നയപ്രസംഗത്തിലാണ് …
സ്വന്തം ലേഖകൻ: ലോകത്തില്‍ എട്ടില്‍ ഒന്ന് സ്ത്രീകള്‍ 18 വയസിന് മുന്‍പ് ബലാത്സംഗത്തിനോ ലൈംഗികാതിക്രമത്തിനോ ഇരയായിട്ടുണ്ടെന്ന് വ്യക്തമാക്കി യൂണിസെഫ് റിപ്പോര്‍ട്ട്. ഇത്തരത്തില്‍ അതിക്രമത്തിനിരയായ 37 കോടി സ്ത്രീകള്‍ നമുക്കിടയിലുണ്ടെന്നാണ് കണക്ക്. അഞ്ചില്‍ സ്ത്രീകളില്‍ ഒരാള്‍, അതായത് 65 കോടിയിലേറെ പേര്‍ ലൈംഗിക ചുവയുള്ള സംസാരം, ലൈംഗികാവയവ പ്രദര്‍ശനം എന്നിവയുള്‍പ്പടെയുള്ള അതിക്രമങ്ങള്‍ക്ക് ഇരയായിട്ടുണ്ടെന്നും യുണിസെഫ് പറയുന്നു. അന്താരാഷ്ട്ര …
സ്വന്തം ലേഖകൻ: സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് തിരുച്ചിറപ്പള്ളി(ട്രിച്ചി) യിൽ രണ്ടു മണിക്കൂറിലേറെ ആശങ്ക സൃഷ്ടിച്ച വിമാനം അടിയന്തരമായി ലാൻഡ് ചെയ്തു. പിന്നാലെ കയ്യടി നേടുകയാണ് വിമാനത്തിന്റെ വനിത പൈലറ്റ് ആയ ക്യാപ്റ്റൻ ഡാനിയൽ പെലിസ. മനോധൈര്യത്തിന്റെ ആൾരൂപം എന്ന പ്രശംസിച്ചാണ് ക്യാപ്റ്റൻ പെലിസയ്ക്ക് അഭിനന്ദനങ്ങൾ എത്തുന്നത്. 141 യാത്രക്കാരുമായാണ് എയർ ഇന്ത്യയുടെ 613 വിമാനം …
സ്വന്തം ലേഖകൻ: സോഷ്യല്‍ കെയര്‍ മേഖലയിലെ തൊഴിലാളി ക്ഷാമം പരിഹരിക്കുന്നതില്‍ കുടിയേറ്റത്തിന് വലിയ പങ്കുണ്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍ കാണിക്കുന്നത്. മാത്രമല്ല, അഞ്ചില്‍ ഒരു കെയറര്‍ വീതം ഇപ്പോള്‍ പുരുഷന്മാരാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ഇത് ഒരു റെക്കോര്‍ഡ് തന്നെയാണ്. പരമ്പരാഗതമായി സ്ത്രീകള്‍ കൈയടക്കി വെച്ചിരുന്ന ഇംഗ്ലണ്ടിലെ സോഷ്യല്‍ കെയര്‍ സെക്റ്ററില്‍ ഇപ്പോള്‍ 21 ശതമാനം പുരുഷന്മാരാണെന്ന് കണക്കുകള്‍ …
സ്വന്തം ലേഖകൻ: ആദ്യമായി വീട് വാങ്ങുന്നവര്‍ പ്രതിമാസ മോര്‍ട്ട്‌ഗേജ് തിരിച്ചടവില്‍ വലിയ വര്‍ധന നേരിടുന്നതായി റിപ്പോര്‍ട്ട്. അഞ്ച് വര്‍ഷം മുന്‍പത്തെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ പ്രതിമാസ മോര്‍ട്ട്‌ഗേജ് തിരിച്ചടവില്‍ 350 പൗണ്ട് അധികചെലവ് വരുന്നു. കഴിഞ്ഞ മാസങ്ങളില്‍ ഹോം ലോണ്‍ ചെലവുകള്‍ താഴ്‌ന്നെങ്കിലും ഇക്കാര്യത്തില്‍ ആശ്വാസം വന്നിട്ടില്ല. 2019-ല്‍ പ്രതിമാസ തിരിച്ചടവ് 578 പൗണ്ടായിരുന്നത് നിലവില്‍ …
സ്വന്തം ലേഖകൻ: ഷാർജയിൽ താമസിക്കുന്ന വിദേശികൾക്കും സൗജന്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതി വരുന്നു. ഷാർജ ഭരണാധികാരിയും സുപ്രീം കൗൺസിൽ അംഗവുമായ ഡോ.ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയാണ് എമിറേറ്റിലെ എല്ലാ താമസക്കാർക്കും ആരോഗ്യ ഇൻഷുറൻസ് ഉടൻ ലഭ്യമാക്കുമെന്ന് പ്രഖ്യാപിച്ചത്. ഡയറക്ട് ലൈൻ റേഡിയോ പ്രഭാഷണത്തിനിടെയായിരുന്നു പ്രഖ്യാപനം. നിലവിൽ സ്വദേശികൾക്കും ആശ്രിതർക്കും സൗജന്യ ആരോഗ്യ ഇൻഷുറൻസ് …