സ്വന്തം ലേഖകൻ: പ്രമുഖ വ്യവസായി രത്തന്‍ ടാറ്റ അന്തരിച്ചു. 87 വയസ്സായിരുന്നു. അസുഖ ബാധിതനായി മുംബൈയിൽ ചികിത്സയിലാരുന്നു. ടാറ്റ ഗ്രൂപ്പ് മുൻ ചെയർമാനാണ്. ലോക വ്യാവസായിക മേഖലയിൽ ഇന്ത്യയെ അടയാളപ്പെടുത്തിയ വ്യാവസായിക പ്രമുഖൻ കൂടിയാണ് അദ്ദേഹം. രാജ്യം പത്മവിഭൂഷനും പത്മഭൂഷനും നൽകി ആദരിച്ചു. ടാറ്റയുടെ വ്യവസായ പെരുമ ഇന്ത്യയും കടന്ന് ലോകമാകെ പടര്‍ത്തിയ വ്യവസായി, ലോകത്തിലെ …
സ്വന്തം ലേഖകൻ: വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലേറിയ കീര്‍ സ്റ്റാര്‍മറുടെ ലേബര്‍ സര്‍ക്കാര്‍, മധുവിധുക്കാലത്ത് തന്നെ ജനപ്രീതി നഷ്ടപ്പെടുത്തുന്ന കാഴ്ചയാണ് കാണുന്നത്. ഇപ്പോള്‍ ലേബര്‍ പാര്‍ട്ടിക്ക് മുന്‍തൂക്കം വെറും ഒരു പോയിന്റ് മാത്രം. തെറ്റായ നടപടികള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായ ഇനിയും നഷ്ടപ്പെടുത്തിയേക്കാം എന്നാണ് ഒരു മന്ത്രി തന്നെ ഇക്കാര്യത്തെ കുറിച്ച് പറഞ്ഞത്. നമ്പര്‍ 10 ലെ പുതുക്കിയ …
സ്വന്തം ലേഖകൻ: നവംബർ 1 മുതൽ കാനഡയിൽ പഠനാനന്തര തൊഴിൽ അനുമതി (പോസ്റ്റ് ഗ്രാജ്വേഷൻ വർക്ക് പെർമിറ്റ്) ചട്ടങ്ങളിൽ മാറ്റം വരുത്തി. ഭാഷാസ്വാധീനം, തൊഴിൽ അനുമതി ലഭിക്കാവുന്ന മേഖലകൾ എന്നിവയിലാണ് പുതിയ വ്യവസ്ഥകൾ. സിഎൽബി സ്കോർ 7 നിർബന്ധമാക്കി. സിഇഎൽപിഐപി, ഐഇഎൽടിഎസ്, പിടിഇകോർ പരീക്ഷാഫലങ്ങൾ പരിഗണിക്കും. കാനഡയിൽ ദീർഘകാല തൊഴിലാളി ക്ഷാമമുള്ള കൃഷി, അഗ്രി ഫുഡ്, …
സ്വന്തം ലേഖകൻ: ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വഴി വാര്‍ത്തകള്‍ പ്രചരിപ്പിക്കുമ്പോഴും മറ്റു വിവരങ്ങള്‍ നല്‍കുമ്പോഴും തികഞ്ഞ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി യുഎഇ. വ്യാജമാണെന്ന് വ്യക്തമായ ഒരു പോസ്റ്റ് ഫോര്‍വേഡ് ചെയ്യുകയോ, ആളുകളെ ട്രോളുകയോ ഒക്കെ ചെയ്യുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. യുഎഇയില്‍, അത്തരം പെരുമാറ്റത്തിന് കടുത്ത ശിക്ഷ ലഭിക്കും. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയോ കിംവദന്തികള്‍ …
സ്വന്തം ലേഖകൻ: 2021ൽ എയർ കണക്റ്റിവിറ്റി പ്രോഗ്രാം ആരംഭിച്ച ശേഷം സൗദി അറേബ്യയിൽനിന്ന് ലോകത്തിെൻറ നാനാഭാഗങ്ങളിലേക്ക് നേരിട്ടുള്ള 60ലധികം പുതിയ വിമാന റൂട്ടുകൾ സൃഷ്ടിച്ചതായി പ്രോഗ്രാം സി.ഇ.ഒ മാജിദ് ഖാൻ പറഞ്ഞു. ബഹ്റൈൻ ആതിഥേയത്വം വഹിച്ച ‘റൂട്ട്സ് വേൾഡ് 2024’ എക്സിബിഷനിലും സമ്മേളനത്തിലും പെങ്കടുത്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. സൗദിയും ലോകരാജ്യങ്ങളും തമ്മിലുള്ള വ്യോമ …
സ്വന്തം ലേഖകൻ: സ്വകാര്യ മേഖലയിൽ തൊഴിലെടുക്കാൻ സ്വദേശികളെ പ്രാപ്തമാക്കുന്നതിനുള്ള പരിശീലന പരിപാടിക്ക് തൊഴിൽ മന്ത്രാലയം തുടക്കം കുറിച്ചു. തൊഴിൽ മന്ത്രാലയവും ദോഹ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഗ്രാജ്വേറ്റ് സ്റ്റഡീസും തമ്മിൽ ഒപ്പുവെച്ച സഹകരണ കരാറിന്റെ ഭാഗമായി കസ്റ്റമർ സർവിസ് എന്ന തലക്കെട്ടിലാണ് പരിശീലന പരിപാടിക്ക് തുടക്കമിട്ടിരിക്കുന്നത്. ഹൈസ്കൂൾ ഡിപ്ലോമ നേടിയവരും സ്വകാര്യ മേഖലയിൽ തൊഴിൽ തേടുന്നവരുമായ ഖത്തരികളെയും …
സ്വന്തം ലേഖകൻ: പ്രവാസികളുടെ എണ്ണം തൊഴിൽ മേഖയിൽ നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് പ്രവാസികളെ നിയന്ത്രിക്കാൻ ബഹ്റെെൻ തീരുമാനിച്ചത്. വർക്ക് പെർമിറ്റ് കാലാവധി രണ്ടുവർഷമായി കുറക്കണമെന്ന നിർദേശം ആണ് ഇപ്പോൾ ബഹ്റെെൻ എംപിമാർ നിർദേശിച്ചിരിക്കുന്നത്. പാർലമെന്റ് അംഗം മുനീർ സുറൂറാണ് ബഹ്‌റൈനിലെ തൊഴിൽ നിയമത്തിൽ ഭേദഗതി വേണമെന്ന നിർദേശവുമായി രംഗത്തുള്ളത്. പ്രവാസികൾക്ക് വളരെ ആഘാതമുണ്ടാക്കുന്ന ഒരു പ്രസ്ഥാവനയാണ് ഇത്. …
സ്വന്തം ലേഖകൻ: വാര്‍ഷിക വരിസംഖ്യ അടയ്ക്കാത്തവരുടെ ലാന്‍ഡ് ഫോണ്‍ കണക്‌ഷൻ വിച്ഛേദിക്കുമെന്ന് ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. വീട്-കച്ചവട സ്ഥാപനങ്ങളിലെ വരിക്കാര്‍ക്ക് ഇത് സംബന്ധിച്ച് വരും ദിവസങ്ങളില്‍ സഹേല്‍ ആപ്പ് വഴി അറിയിപ്പ് നല്‍കും. വരിസംഖ്യ അടയ്ക്കാത്തവരുടെ ഫോണ്‍ ഓട്ടോമേറ്റഡ് ഡിസ്‌കണക്ഷന്‍ പ്രോഗ്രാമില്‍ ഉള്‍പ്പെടുമെന്ന് മന്ത്രാലയം പത്രക്കുറിപ്പില്‍ അറിയിച്ചു. നവംബര്‍ മുതല്‍ പുതിയ തീരുമാനം പ്രാബല്യത്തില്‍ വരും. …
സ്വന്തം ലേഖകൻ: ഇസ്രയേൽ – ഹിസ്ബുള്ള സംഘർഷം ശക്തമാകുന്നതിനിടെ ആശങ്കയിൽ മലയാളികൾ. സംഘർഷം ശക്തമായ അതിർത്തി മേഖലകളിൽ നൂറിലധികം മലയാളികളാണുള്ളത്. ഖിര്യാത് ഷെമോനയിലടക്കം നിരവധി മലയാളികൾ കെയർ ഗിവർമാരായി പ്രവർത്തിക്കുന്നുണ്ട്. നാട്ടിലേക്ക് മടങ്ങാൻ ഇല്ലെന്ന് ഇന്ത്യൻ എംബസിയെ അറിയിച്ചിച്ച് കാത്തിരിക്കുന്നവരാണ് കൂടുതലും. ഒക്ടോബർ എട്ടിന് ചരിത്രത്തിലെ ഏറ്റവും വലിയ റോക്കറ്റ് ആക്രമണമാണ് ഹിസ്ബുള്ള ഹൈഫയിലേക്ക് അയച്ചത്. …
സ്വന്തം ലേഖകൻ: മില്‍ട്ടണ്‍ കൊടുങ്കാറ്റ് ഭീതി നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ അമേരിക്കയിലെ ഫ്ലോറിഡയില്‍ കൂട്ടപ്പലായനം. റ്റാമ്പ ബേയിലേക്ക് ചുഴലിക്കാറ്റടിക്കുന്നതിനു മുൻപ് ജനങ്ങളോട് ഒഴിയാനാണ് അധികൃതർ നിർദേശിച്ചിരിക്കുന്നത്. ഏകദേശം 10 ലക്ഷത്തോളം പേരാണ് ഫ്ലോറിഡയില്‍ നിന്ന് സുരക്ഷിത താവളങ്ങള്‍ തേടിയിറങ്ങിയിരിക്കുന്നത്. ഫ്ലോറിഡയില്‍ നിന്ന് ഒഴിയാൻ തയാറായില്ലെങ്കില്‍ മരണമാണ് കാത്തിരിക്കുന്നതെന്നാണ് ജനങ്ങള്‍ക്ക് ലഭിച്ചിരിക്കുന്ന മുന്നറിയിപ്പ്. ജനങ്ങള്‍ തെരുവിലേക്ക് ഇറങ്ങിയതോടെ ഗതാഗതക്കുരുക്കും …