സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഒന്ന് മുതൽ നാല് വയസ് വരെയുള്ള കുട്ടികൾക്ക് ബെൽറ്റ് അടക്കമുള്ള പ്രത്യേക സീറ്റ് മോട്ടോർ വാഹന വകുപ്പ് നിർബന്ധമാക്കുന്നു. പുതിയ തീരുമാനവുമായി ബന്ധപ്പെട്ട ശിപാർശ ട്രാൻസ്പോർട്ട് കമീഷണർ സംസ്ഥാന സർക്കാറിന് സമർപ്പിച്ചു. നാല് വയസിന് മുകളിലുള്ള കുട്ടികൾക്ക് ഇരുചക്ര വാഹനത്തിൽ ഹെൽമറ്റും നിർബന്ധമാക്കും. നാല് വയസ് മുതൽ 14 വയസ് വരെ …
സ്വന്തം ലേഖകൻ: ദക്ഷിണ കൊറിയയും അമേരിക്കയും തന്റെ രാജ്യത്തിനെതിരെ സംഘർഷങ്ങൾ തുടർന്നാൽ ആണവായുധം പ്രയോഗിക്കുമെന്ന മുന്നറിയിപ്പുമായി ഉത്തര കൊറിയന്‍ പരമാധികാരി കിം ജോങ് ഉന്‍. ഇരുരാജ്യങ്ങളും പ്രകോപനപരമായാണ് പ്രവര്‍ത്തിക്കുന്നതെന്നും വിദ്വേഷം പടര്‍ത്താന്‍ ശ്രമിക്കുകയാണെന്നും കിം കുറ്റപ്പെടുത്തി. മുന്‍പ് പലതവണ ആണവായുധങ്ങള്‍ പ്രയോഗിക്കുമെന്ന് കിം പറഞ്ഞിട്ടുണ്ടെങ്കിലും പുതിയ മുന്നറിയിപ്പ് നവംബറില്‍ നടക്കാനിരിക്കുന്ന യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണെന്നാണ് …
സ്വന്തം ലേഖകൻ: ഹമാസ് ഭീകരർ ഗാസ സ്ക്വയറിലെ നോവ ഉത്സവവേദിയിൽ നടത്തിയ കൂട്ടക്കുരുതിയുടെ ഓർമയിൽ ആയിരങ്ങൾ ഒത്തുചേർന്നു. കഴിഞ്ഞ ഒക്ടോബർ ഏഴിനാണ് റെയിം പാർക്കിംഗിൽ നോവ ഉത്സവത്തിനിടെ ഹമാസ് ഭീകരർ അതിക്രൂരമായ ആക്രമണം അഴിച്ചുവിട്ടത്. 364 പേരെ ഭൂമുഖത്തുനിന്നും തുടച്ചുനീക്കിയ ആക്രമണത്തിൽനിന്ന് തലനാരിഴയ്ക്കു രക്ഷപ്പെട്ടവരും കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളും ഉൾപ്പെടെ ആയിരങ്ങളാണ് ഇന്നലെ കണ്ണീർപ്രണാമം അർപ്പിക്കാൻ ഒത്തുകൂടിയത്. …
സ്വന്തം ലേഖകൻ: ഹരിയാനയിൽ ബിജെപിക്ക് ഹാട്രിക്ക്. മിന്നും ജയത്തിലൂടെ ബിജെപി മൂന്നാമതും അധികാരത്തിലേക്ക്. 90 സീറ്റുകളിൽ 50 ഇടത്തും ബിജെപി ജയം നേടി. തുടക്കത്തിലെയുള്ള കോൺഗ്രസ് ലീഡ് പിന്നിട് ഇടിയുകയായിരുന്നു. എക്സിറ്റ് പോളുകൾ കാറ്റിൽ പറത്തിയാണ് താമര തിളക്കം. ആം ആദ്മി ചലനം ഉണ്ടാക്കിയില്ല. നയാബ് സിംഗ് സെയ്‌നി തന്നെ വീണ്ടും മുഖ്യമന്ത്രി ആയേക്കും. കർഷകർ …
സ്വന്തം ലേഖകൻ: സൈബര്‍ തട്ടിപ്പിനിരയായ ചെന്നൈയിലെ വ്യവസായിക്ക് രണ്ട് കോടി രൂപ നഷ്ടമായി. തട്ടിപ്പുകാര്‍ അയച്ച് ഇമെയിലില്‍ വിശ്വസിച്ച് കമ്പനിയില്‍ നിന്ന് വലിയൊരു തുകയാണ് ഫേക്ക് അകൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തത്. കമ്പനിയുടെ വിതരണക്കാരന്‍ എന്ന വ്യാജേന ഇ-മെയിലയച്ച് പണം തട്ടുകയാണുണ്ടായത്. kunal1113@gmail.com എന്ന മെയില്‍ എക്കൗണ്ടാണ് ഉപയോഗിച്ചത്. കമ്പനിയുടെ ജനറല്‍ മാനേജര്‍ എസ്ബിഐ അക്കൗണ്ടില്‍നിന്നാണ് പണം …
സ്വന്തം ലേഖകൻ: പതിറ്റാണ്ടുകളായി ബ്രിട്ടനില്‍ താമസിക്കുന്നവര്‍ പോലും, ഈ വര്‍ഷം അവസാനിക്കുന്നതോടെ, ഇ വീസ പ്രാബല്യത്തില്‍ വരുമ്പോള്‍ തങ്ങള്‍ക്ക് നാടുവിട്ട് പോകേണ്ടി വരുമോ എന്ന ആശങ്കയിലാണ്. ബയോമെട്രിക് റെസിഡെന്റ് പെര്‍മിറ്റ് (ബി ആര്‍ പി), ബയോമെട്രിക് റെസിഡെന്‍സ് കാര്‍ഡ് (ബി ആര്‍ സി) എന്നിവയ്ക്ക് പകരമായി ഓണ്‍ലൈന്‍ വീസ കൊണ്ടുവരുന്നതാണ് ഇ വീസ. എന്നാല്‍, ഇത് …
സ്വന്തം ലേഖകൻ: ഞായറാഴ്ച രാവിലെ ഡല്‍ഹിയില്‍ നിന്നും ലണ്ടന്‍ ഹീത്രു വിമാനത്താവളത്തിലേക്ക് പറന്ന എ ഐ 111 എയര്‍ ഇന്ത്യ വിമാനത്തിന് ഡെന്മാര്‍ക്കിലെ കോപ്പന്‍ഹേഗനില്‍ അടിയന്തിര ലാന്‍ഡിംഗ്. വിമാനത്തില്‍ ഉണ്ടായിരുന്ന എക്സ്റ്ററിനു അടുത്തുള്ള ഡോളിഷ് പട്ടണത്തില്‍ താമസിക്കുന്ന മലയാളിക്കു അടിയന്തിര ചികിത്സ വേണ്ടി വന്നതോടെയാണ് വിമാനം കോപ്പന്‍ഹേഗില്‍ ലാന്‍ഡ് ചെയ്തത്. ചികിത്സാര്‍ത്ഥം നാട്ടില്‍ പോയി മടങ്ങിയ …
സ്വന്തം ലേഖകൻ: ദുബായിൽ സ്വകാര്യ സ്‌കൂൾ അധ്യാപകർക്ക് ഗോൾഡൻ വീസ അനുവദിക്കാനുള്ള മാനദണ്ഡങ്ങൾ വിദ്യാഭ്യാസ അതോറിറ്റിയായ കെ.എച്ച്.ഡി.എ -KHDA പുറത്തുവിട്ടു. യോഗ്യരായ അധ്യാപകർക്ക് ഈ മാസം 15 മുതൽ അപേക്ഷ സമർപ്പിക്കാം. ദുബായിലെ സ്വകാര്യ നഴ്‌സറികൾ, സ്‌കൂളുകൾ, സർവകലാശാലകൾ എന്നിവിടങ്ങളിലെ പ്രിൻസിപ്പൽമാർ, ഏർളി ചൈൽഡ്ഹുഡ് സെൻറർ മാനേജർമാർ, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അക്കാദമിക മേധാവികൾ, മുഴുവൻ …
സ്വന്തം ലേഖകൻ: സൗദിയിൽനിന്ന് കയറ്റുമതിക്കുള്ള കസ്റ്റംസ് തീരുവ ഒഴിവാക്കാനും ഇറക്കുമതി തീരുവ കുറക്കാനുമുള്ള തീരുമാനം പ്രാബല്യത്തിലായി. ഇറക്കുമതി ചെയ്യുന്ന സാധനങ്ങളുടെ മൂല്യത്തിന്റെ 0.15 ശതമാനം കസ്റ്റംസ് ഡിക്ലറേഷൻ പ്രോസസ് ചെയ്യുന്നതിനുള്ള ഫീസായി ഈടാക്കും. രാജ്യത്തിന് പുറത്തുനിന്ന് ഓൺലൈൻ സ്റ്റോറുകൾ വഴി ലഭിക്കുന്ന 1,000 റിയാലിൽ കവിയാത്ത വ്യക്തിഗത ഷിപ്മെൻറുകൾക്ക് 15 റിയാൽ തീരുവ ചുമത്തും. അതേസമയം …
സ്വന്തം ലേഖകൻ: സൗദി അറേബ്യയിലെ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന പ്രവാസി തൊഴിലാളികള്‍ വേതന സുരക്ഷ ഉറപ്പുവരുത്തുന്ന പുതിയ ഇന്‍ഷൂറന്‍സ് പദ്ധതി നിലവില്‍ വന്നു. സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയവും സൗദി അറേബ്യന്‍ ഇന്‍ഷുറന്‍സ് അതോറിറ്റിയും ചേര്‍ന്ന് സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിലെ പ്രവാസി തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായാണ് പുതിയ ഇന്‍ഷൂറന്‍സ് പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുന്നത്. …