സ്വന്തം ലേഖകൻ: മന്ത്രിമാർക്കെതിരെയും മുതിർന്ന ഉദ്യോഗസ്ഥർക്കെതിരെയും പരാതി നൽകാനും അന്വേഷണം നടത്താനും അവസരം നൽകുന്ന പുതിയ നിയമം യുഎഇ അവതരിപ്പിച്ചു. യുഎഇ പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻ നിയമത്തിന് അംഗീകാരം നൽകി. യുഎഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് ഇക്കാര്യം അറിയിച്ചത്. …
സ്വന്തം ലേഖകൻ: ദുബായിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കോവിഡ്‌നിയന്ത്രണങ്ങളില്‍ ഇളവ്. പുതിയ മാനദണ്ഡം അനുസരിച്ച് വിദ്യാര്‍ഥികള്‍ തമ്മിലുള്ള സാമൂഹിക അകലം ഒരു മീറ്ററായി ചുരുക്കി. സ്‌കൂള്‍, യൂനിവേഴ്‌സിറ്റി, നഴ്‌സറി, ഡേ കെയര്‍ സെന്റര്‍ തുടങ്ങിയവക്ക് ഇളവ് ബാധകമായിരിക്കും. പുതിയ നിര്‍ദേശം അനുസരിച്ച് വിദ്യാര്‍ഥികള്‍ തമ്മിലുള്ള സാമൂഹിക അകലം ഒരു മീറ്ററായി ചുരുക്കി. ആദ്യം രണ്ട് മീറ്ററും പിന്നീട് …
സ്വന്തം ലേഖകൻ: വിദ്യാര്‍ഥികള്‍ സ്‌കൂളിലേക്ക് വരുമ്പോള്‍ മൊബൈല്‍ ഫോണ്‍ കൊണ്ട് വരുന്നത് വിലക്കിക്കൊണ്ട് വിദ്യാഭ്യാസ മന്ത്രാലയം ഉത്തരവിട്ടു. കുട്ടികള്‍ക്കിടയില്‍ മൊബൈല്‍ ഫോണിന്റെ ദുരുപയോഗം വ്യാപകമായതിനെ തുടര്‍ന്നാണ് നടപടി. സൗദി പ്രസ്സ് ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. കുട്ടികളുടെ മൊബൈലില്‍ നിന്ന് നേരിട്ട് ഗ്രീന്‍ സ്റ്റാറ്റസ് പരിശോധിക്കുന്നതിന് പകരം തവക്കല്‍നാ വെബ് വഴി പരിശോധിക്കാനാണ് സ്‌കൂള്‍ അധികൃതര്‍ക്ക് …
സ്വന്തം ലേഖകൻ: വാക്‌സിന്‍ എടുത്ത ഇന്ത്യക്കാര്‍ക്ക് ഇന്ന് സെപ്തംബര്‍ ഒന്നു മുതല്‍ ഒമാനിലേക്ക് യാത്രാനുമതി. ഇന്ന് ഉച്ചക്ക് 12 മണിയോടെ ആണ് നാല് മാസമായി തുടരുന്ന പ്രവേശന വിലക്ക് നീങ്ങുക. ഒമാനില്‍ അംഗീകരിച്ച വാക്സിന്റെ രണ്ട് ഡോസ് സ്വീകരിച്ചവര്‍ക്കാണ് പ്രവേശനാനുമതി ലഭിക്കുകയെന്ന് അധികൃതര്‍ നേരത്തേ അറിയിച്ചിരുന്നു. ഒമാനിലെത്തുന്നതിന് 14 ദിവസം മുമ്പ് രണ്ടാമത്തെ ഡോസ് സ്വീകരിച്ചിരിക്കണം. …
സ്വന്തം ലേഖകൻ: ഖത്തറില്‍ 12നും 15നും ഇടയില്‍ പ്രായമുള്ള കുട്ടികളില്‍ 55 ശതമാനത്തിലേറെ രണ്ട് ഡോസ് വാക്സിന്‍ പൂര്‍ത്തിയാക്കി. രാജ്യത്ത് മെയ് 16 മുതലാണ് കുട്ടികള്‍ക്ക് വാക്സിനേഷന്‍ ആരംഭിച്ചത്. ഫൈസര്‍ ബയോണ്‍ടെക് വാക്സിനാണ് കുട്ടികള്‍ക്ക് നല്‍കുന്നത്. കുട്ടികളുടെ വാക്‌സിനേഷന്റെ കാര്യത്തില്‍ വലിയ നേട്ടമാണ് മൂന്ന് മാസത്തിനിടയില്‍ കൈവരിക്കാന്‍ സാധിച്ചത്. എന്നാല്‍ ഇതുകൊണ്ട് മാത്രമായില്ല. ഈ പ്രായത്തിലെ …
സ്വന്തം ലേഖകൻ: ഇന്ത്യയെ ബഹ്റൈൻ റെഡ് ലിസ്റ്റിൽ നിന്ന് ഒഴിവാക്കി. ഇന്ത്യ ഉൾപ്പെടെ നാല് രാജ്യങ്ങളെ റെഡ് ലിസ്റ്റ് പട്ടികയിൽനിന്ന് ബഹ്റൈൻ ഒഴിവാക്കി. അഞ്ച് രാജ്യങ്ങളെ പുതുതായി ഉൾപ്പെടുത്തുകയും ചെയ്തു. സിവിൽ ഏവിഷേയൻ അഫയേഴ്സാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. തീരുമാനം സെപ്റ്റംബർ മൂന്നിന് പ്രാബല്യത്തിൽ വരും. അതേസമയം, റെഡ്ലിസ്റ്റിൽ ഉൾപ്പെടാത്ത രാജ്യങ്ങളിൽനിന്നുള്ള യാത്രക്കാർക്ക് നിലവിലുള്ള നിബന്ധനകൾ ബാധകമായിരിക്കും.ഇന്ത്യക്ക് …
സ്വന്തം ലേഖകൻ: ഇന്ത്യൻ പുരുഷ ഗാർഹിക തൊഴിലാളികളുടെ മിനിതം വേതനം 100 ദിനാർ ആയും വനിതകളുടേത് 110 ദിനാറായും നിശ്ചയിക്കും. ഇൗ വ്യവസ്ഥ അംഗീകരിച്ചാൽ മാത്രമേ ഇന്ത്യയിൽനിന്ന് റിക്രൂട്ട്മെൻറ് സാധ്യമാകൂ എന്ന് ഫെഡറേഷൻ ഒാഫ് ഡൊമസ്റ്റിക് ലേബർ റിക്രൂട്ട്മെൻറ് ഒാഫിസസ് അറിയിച്ചു. റിക്രൂട്ട്മെൻറുമായി ബന്ധപ്പെട്ട് ഇന്ത്യൻ എംബസി ഇത്തരത്തിൽ നിബന്ധന വെച്ചതായി റിക്രൂട്ട്മെൻറ് ഒാഫിസ് യൂനിയൻ …
സ്വന്തം ലേഖകൻ: ഹോം ഡെലിവറി ബൈക്കുകള്‍ക്ക് കുവൈത്തിലെ ഹൈവേകളിലും റിംഗ് റോഡുകളിലും വിലക്കേര്‍പ്പെടുത്തി ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റ്. ഒക്ടോബര്‍ മൂന്ന് മുതല്‍ വിലക്ക് പ്രാബല്യത്തില്‍ വരുമെന്ന് കുവൈത്തിലെ ഹോം ഡെലിവറി കമ്പനികളുടെ ഫെഡറേഷന്‍ തലവന്‍ ഇബ്രാഹിം അബ്ദുല്ല അല്‍ തുവൈരിജി അറിയിച്ചു. ബൈക്ക് ഓടിക്കുന്നവരുടെയും റോഡ് ഉപയോക്താക്കളുടെയും സുരക്ഷ പരിഗണിച്ചാണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി. കുവൈത്തിലെ …
സ്വന്തം ലേഖകൻ: ദുബായ് കിരീടാവകാശിയും അജ്മാൻ ഭരണാധികാരിയും തമ്മിൽ അവിചാരിതമായി ലണ്ടൻ തെരുവിൽ കണ്ടുമുട്ടിയാലോ? ആ കൂടിക്കാഴ്ച സമൂഹ മാധ്യമങ്ങളിൽ തരംഗമാകുകയാണ്. ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, അജ്മാൻ ഭരണാധികാരി ഷെയ്ഖ് ഹുമൈദ് ബിൻ റാഷിദ് അൽ നു െഎമിയും തമ്മിലാണ് ലണ്ടൻ ഒാക്സ്ഫഡ് സ്ട്രീറ്റിലെ സെൽഫ്രിഡ്ജസ് …
സ്വന്തം ലേഖകൻ: ഹലോ മിസ്റ്റര്‍ പ്രസിഡന്റ്, എന്നെയും എന്റെ കുടുംബത്തെയും രക്ഷിക്കണം. എന്നെ ഇവിടെ മറന്നുകളയരുത്- അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനോടുള്ള അഫ്ഗാന്‍ സ്വദേശി മുഹമ്മദിന്റെ അഭ്യര്‍ഥനയാണിത്. 13 കൊല്ലം മുന്‍പ്, ബൈഡനും സംഘവും സഞ്ചരിച്ചിരുന്ന ഹെലിക്കോപ്ടര്‍ ശക്തമായ മഞ്ഞുകാറ്റിനെ തുടര്‍ന്ന് അഫ്ഗാനിസ്താനിലെ ഉള്‍പ്രദേശത്ത് അടിയന്തരമായി നിലത്തിറക്കിയപ്പോള്‍ രക്ഷാപ്രവര്‍ത്തക സംഘത്തിലുണ്ടായിരുന്ന ആളായിരുന്നു മുഹമ്മദ്. വാള്‍സ്ട്രീറ്റ് ജേണലിനോടായിരുന്നു …