സ്വന്തം ലേഖകൻ: കോവിഡിന്റെ മോശംകാലം കഴിഞ്ഞെന്ന് യുഎ.ഇയുടെ വിലയിരുത്തല്‍. കോവിഡിന്റെ തീവ്ര പ്രതിസന്ധി ഏറെക്കുറെ അവസാനിച്ചതായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം പറഞ്ഞു. യുഎഇ മന്ത്രിസഭാ യോഗത്തിലാണ് ശൈഖ് മുഹമ്മദ് ഇക്കാര്യം വ്യക്തമാക്കിയത്. കോവിഡിനെതിരെ ഒറ്റക്കെട്ടായി പോരാടിയ ഏറ്റവും മികച്ച രാജ്യങ്ങളിലൊന്നായി യുഎഇ മാറിയതിന് …
സ്വന്തം ലേഖകൻ: വീട്ടിലെ വാക്‌സിന്‍ എടുക്കാവുന്ന മുഴുവന്‍ പേരും രണ്ട് ഡോസുകളും സ്വീകരിച്ചെങ്കില്‍ മാത്രമേ ആ വീട്ടില്‍ നിന്നുള്ള 12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സ്‌കൂളില്‍ പ്രവേശനം നല്‍കൂ എന്ന് സൗദി വിദ്യാഭ്യാസ മന്ത്രാലയം. വീട്ടുകാരുടെയും സ്‌കൂളിലെ മറ്റ് കുട്ടികളുടെയും ആരോഗ്യ സംരക്ഷണം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശ പ്രകാരമാണ് തീരുമാനം. 12 വയസ്സിന് …
സ്വന്തം ലേഖകൻ: കാബൂള്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ സുരക്ഷാ- നടത്തിപ്പ് ചുമതലകള്‍ ഖത്തറും തുര്‍ക്കിയും സംയുക്തമായി നിര്‍വഹിക്കാന്‍ ധാരണയായതായി റിപോര്‍ട്ട്. തുര്‍ക്കി ഒരു സ്വകാര്യ കമ്പനി വഴി എയര്‍പോര്‍ട്ടിന്റെ സുരക്ഷാ ചുമതല ഏറ്റെടുക്കുമെന്നും താലിബാന്‍ വൃത്തങ്ങളെ ഉദ്ധരിച്ച് മിഡില്‍ ഈസ്റ്റ് ഐ റിപോര്‍ട്ട് ചെയ്തു. അടുത്തയാഴ്ച്ച അമേരിക്കന്‍ സൈന്യം കാബൂള്‍ വിമാനത്താവളത്തില്‍ നിന്ന് പൂര്‍ണമായും പിന്മാറുന്നതോട് കൂടി …
സ്വന്തം ലേഖകൻ: ഇന്ത്യക്കും ഗൾഫ് രാജ്യങ്ങൾക്കുമിടയിലെ വിമാന സർവിസുകൾ സാധാരണപോലെ പുനരാരംഭിക്കുന്നതിനായുള്ള കാത്തിരിപ്പ് നീളും. അന്താരാഷ്ട്ര വിമാന സർവിസുകൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് ഇന്ത്യ സെപ്റ്റംബർ 30വരെ നീട്ടിയതോടെയാണിത്. കോവിഡ് മൂന്നാം തരംഗ ഭീഷണി നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് വിലക്ക് നീട്ടിയത്. അന്താരാഷ്ട്ര ചരക്കുവിമാനങ്ങൾക്കും ഡി.ജി.സി.എ അംഗീകാരമുള്ള സർവിസുകൾക്കും അനുമതിയുണ്ട്. കേസുകൾ കുറയുന്നതിന് അനുസരിച്ച് ചില റൂട്ടുകളിൽ അന്താരാഷ്ട്ര …
സ്വന്തം ലേഖകൻ: നിരവധി സേവനങ്ങള്‍ക്ക് വാക്സിനേഷൻ നിർബന്ധമാക്കിയതോടെ ഒമാനില്‍ വാക്സിന്‍ എടുക്കാന്‍ വലിയ തിരക്ക് അനുഭവപ്പെടുന്നു. വാക്സിൻ സ്വീകരിക്കുന്ന കേന്ദ്രങ്ങളിൽ വൻ തിരക്കാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്. വിസയും റസിഡൻറ് കാർഡും പുതുക്കണമെങ്കിൽ അടുത്ത മാസം ഒന്നു മുതൽ വാക്സിന്‍ രണ്ടും ഡോസും സ്വീകരിച്ചവര്‍ ആയിരിക്കണം. അല്ലാത്തവര്‍ക്ക് രേഖകള്‍ പുതുക്കി നല്‍കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. പൊതുസ്ഥലങ്ങളിൽ പ്രവേശിക്കണമെങ്കലും, …
സ്വന്തം ലേഖകൻ: 2022ലെ ഫിഫ ലോകകപ്പ് ടിക്കറ്റുകളുടെ വിൽപന അടുത്ത വർഷം ആദ്യ പാദത്തിൽ ആരംഭിക്കുമെന്ന് സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി ഔദ്യോഗിക വക്താവ് ഖാലിദ് അൽ നഅ്മ. ഫിഫ അറബ് കപ്പിനുള്ള ടിക്കറ്റ് വിൽപനയുടെ ആദ്യ ഘട്ടം വിസ കാർഡുടമകൾക്ക് നൽകിയപ്പോൾ കൂടുതലും സ്വന്തമാക്കിയത് ഖത്തറിനകത്തുനിന്നുള്ളവരാണെന്നും ഇത് േപ്രാത്സാഹജനകമാണെന്നും ഖാലിദ് അൽ …
സ്വന്തം ലേഖകൻ: കുവൈത്തിൽ 60 വയസ്സ് കഴിഞ്ഞ ബിരുദമില്ലാത്ത വിദേശികളുടെ താമസാനുമതി ആറുമാസത്തേക്ക് കൂടി നീട്ടിനൽകാൻ തീരുമാനം. 60 കഴിഞ്ഞവരുടെ വിസ പുതുക്കലുമായി ബന്ധപ്പെട്ട ഭേദഗതി നിർദേശത്തിൽ മന്ത്രിസഭയുടെ അന്തിമതീരുമാനം വൈകുന്ന സാഹചര്യത്തിലാണ് നടപടി. സെക്കൻഡറി സ്കൂൾ വിദ്യാഭ്യാസമോ അതിനു താഴെയോ മാത്രം യോഗ്യതയുള്ള 60 വയസ്സ് കഴിഞ്ഞ വിദേശികൾക്ക് വർക്ക് പെർമിറ്റ് പുതുക്കിനൽകില്ലെന്ന് മാൻ …
സ്വന്തം ലേഖകൻ: നീണ്ട ജോലി സമയം. കോവിഡ് വ്യാപനം വന്നതോടെ തുടര്‍ച്ചയായ വർക്ക് ഫ്രം ഹോമും. ഇതിനിടയിൽ ജീവനക്കാരുടെ ആരോഗ്യം സംരക്ഷിക്കാനും അവരെ സന്തോഷിപ്പിക്കാനും പുതിയ ഇടപെടലുമായി എത്തിയിരിക്കുകയാണ് ബ്രോക്കറേജ് സ്ഥാപനമായ സെറോദ. സെറോദ ബ്രോക്കിംഗ് ലിമിറ്റഡ് ജീവനക്കാര്‍ക്കായി പ്രഖ്യാപിച്ചിരിക്കുന്ന പദ്ധതി രസകരമാണ്. കോവിഡ് മൂലം വര്‍ക്ക് ഫ്രം ഹോം വ്യാപകമായതോടെ ആളുകളുടെ ശാരീരിക പ്രവർത്തനങ്ങൾ …
സ്വന്തം ലേഖകൻ: കേരളത്തില്‍ ഞായറാഴ്ച 29,836 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,51,670 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.67 ആണ്. റുട്ടീന്‍ സാംപിള്‍, സെന്റിനല്‍ സാംപിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 3,12,75,313 ആകെ സാംപിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ …
സ്വന്തം ലേഖകൻ: 20 വർഷത്തെ അഫ്ഗാൻ ദൗത്യം അവസാനിപ്പിച്ച് യുകെ. അവസാന ബ്രിട്ടീഷ് സൈനികനും കാബൂൾ വിട്ടതായി ബ്രിട്ടീഷ് സർക്കാർ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ശനിയാഴ്ച രാത്രി 9.25 ന് അവസാന ആർ എ എഫ് വിമാനം പുറപ്പെട്ടുവെന്ന് പ്രതിരോധ സെക്രട്ടറി ബെൻ വാലസ് അറിയിച്ചു. കഴിഞ്ഞ രാത്രി അഫ്ഗാൻ തലസ്ഥാനത്ത് നിന്ന് ഒഴിപ്പിക്കലിനുള്ള അവസാന വിമാനം …