സ്വന്തം ലേഖകൻ: ഒമാന്‍ വ്യക്തിഗത ആദായനികുതി അഥവാ ഇന്‍കം ടാക്‌സ് ഏര്‍പ്പെടുത്താനുള്ള പദ്ധതി തയ്യാറാക്കുന്നതായി റിപ്പോര്‍ട്ട്. ഉന്നത സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഉയര്‍ന്ന വരുമാനമുള്ളവരില്‍ നിന്നാണ് ആദായ നികുതി ഈടാക്കുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം 2026 മുതല്‍ പദ്ധതി നടപ്പിലാക്കാനാണ് ആലോചയെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട് ജൂലൈയില്‍, ഒമാനി …
സ്വന്തം ലേഖകൻ: കുവൈത്ത് പൗരന്‍മാര്‍ക്ക് ബയോമെട്രിക് ഫിംഗര്‍ പ്രിന്റ് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുന്നതിനുള്ള സമയ പരിധി സെപ്റ്റംബര്‍ 30ന് അവസാനിച്ചതോടെ 35,000ത്തോളം പേരുടെ ബാങ്ക് അക്കൗണ്ട് സേവനങ്ങള്‍ ഭാഗികമായി തടസ്സപ്പെട്ടതായി റിപ്പോര്‍ട്ട്. ബയോമെട്രിക് രജിസ്‌ട്രേഷന്‍ നടത്താത്തവരുടെ ബാങ്കിംഗ് സേവനങ്ങള്‍ ഘട്ടംഘട്ടമായി നിര്‍ത്തിവയ്ക്കുമെന്ന് അധികൃതര്‍ നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു. വരുംദിവസങ്ങളില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ബാങ്കിംഗ് സേവനങ്ങള്‍ പൂര്‍ണമായി നിര്‍ത്തിവയ്ക്കുന്നതോടൊപ്പം …
സ്വന്തം ലേഖകൻ: യുഎസിൽ നാശംവിതച്ച ഹെലൻ ചുഴലിക്കാറ്റിന്റെ കെടുതികൾ അനുഭവിക്കുന്നവർക്ക് അതിവേഗം സഹായം എത്തിക്കാൻ ശ്രമിച്ചുവരികയാണെന്ന് അധികൃതർ. അതേസമയം, മരിച്ചവരുടെ എണ്ണം 100 ആയി ഉയർന്നിട്ടുണ്ട്. പർവതനഗരമായ ആഷ് വില്ലെയിൽ 30 പേർക്ക് ജീവൻ നഷ്ടമായി. അവശ്യവസ്തുക്കൾ ഹെലികോപ്ടർ മാർഗം മേഖലയിൽ എത്തിക്കാൻ ശ്രമം തുടരുകയാണ്. ഫ്ളോറിഡ, ജോർജിയ, സൗത്ത് കരോളിന, വിർജീനിയ എന്നിവിടങ്ങളിലും മരണങ്ങൾ …
സ്വന്തം ലേഖകൻ: ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസും എ.ഐ.എക്‌സ്. കണക്ടു (മുന്‍പ് എയര്‍ ഏഷ്യ) മായുള്ള ലയനം കഴിഞ്ഞ ദിവസമാണ് പൂര്‍ത്തിയായത്. എയര്‍ ഏഷ്യയുടേതായി അവസാനത്തെ സര്‍വീസായിരുന്നു വിവിധ വിമാനങ്ങള്‍ നടത്തിയത്. ഈ യാത്രയ്ക്ക് മുമ്പ് യാത്രക്കാരെ വൈകാരികമായാണ് പല കാബിന്‍ ക്രൂവും അഭിസംബോധനചെയ്തത്. ഇതിലൊരു പൈലറ്റിന്റെ വീഡിയോ ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലാണ്. …
സ്വന്തം ലേഖകൻ: വർധിച്ചുവരുന്ന പ്രാദേശിക സംഘർഷങ്ങൾക്കിടയിൽ മധ്യപൂർവദേശത്തിന്റെ പല ഭാഗങ്ങളിലും വ്യോമപാതകൾ അടച്ചതിനാൽ യുഎഇ ആസ്ഥാനമായുള്ള എയർലൈനുകൾ ഒട്ടേറെ വിമാനങ്ങൾ റദ്ദാക്കുകയും വഴിതിരിച്ചുവിടുകയും ചെയ്തു. എമിറേറ്റ്‌സ്, ബ്രിട്ടിഷ് എയർവേയ്‌സ്, ലുഫ്താൻസ, ഖത്തർ എയർവേയ്‌സ്, ദുബായ്, ദോഹ, അബുദാബി തുടങ്ങിയ പ്രമുഖ മിഡിൽ ഈസ്റ്റ് ഹബ്ബുകളിലേക്കുള്ള 80-ഓളം വിമാനങ്ങൾ ചൊവ്വാഴ്ച, ക്വയ്റോ, യൂറോപ്യൻ നഗരങ്ങൾ തുടങ്ങിയ സ്ഥലങ്ങളിലേക്ക് …
സ്വന്തം ലേഖകൻ: ഇസ്രയേലില്‍ ഇറാന്‍റെ മിസൈല്‍ അക്രമണം തുടരുന്ന പശ്ചാത്തലത്തില്‍ ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി ടെല്‍ അവീവിലെ ഇന്ത്യന്‍ എംബസി. അനാവശ്യ യാത്രകള്‍ ഒഴിവാക്കാനും ഷെല്‍റ്ററുകളിലേക്ക് മാറാന്‍ തയ്യാറാകണമെന്നുമാണ് നിര്‍ദ്ദേശം. സുരക്ഷിതമായി ബങ്കറുകളിലേക്ക് മാറാന്‍ ജനങ്ങള്‍ക്ക് ഇസ്രയേലും നിര്‍ദ്ദേശം നല്‍കിയിരുന്നു. ടെല്‍ അവീവിലെ ഇന്ത്യന്‍ എംബസി പങ്കുവെച്ച എമെര്‍ജന്‍സി നമ്പറുകള്‍ +972-547520711, +972-543278392 …
സ്വന്തം ലേഖകൻ: ഇസ്രയേലിനെതിരെ വ്യോമാക്രമണവുമായി ഇറാൻ. ഇസ്രയേലിലേക്ക് ഇറാൻ മിസൈലുകള്‍ തൊടുത്തതായി ഇസ്രയേല്‍ ഡിഫൻസ് ഫോഴ്‌സ് (ഐഡിഎഫ്) സ്ഥിരീകരിച്ചു. ജനങ്ങളെയെല്ലാം ബോംബ് ഷെല്‍ട്ടറുകളിലേക്ക് മാറ്റിയതായും ഐഡിഎഫ് സമൂഹ മാധ്യമമായ എക്‌സിലൂടെ അറിയിച്ചു. ഇസ്രയേലിലെ ഒരുകോടിയോളം വരുന്ന ജനങ്ങളെ ലക്ഷ്യമാക്കിയാണ് ഇറാന്റെ ആക്രമണമെന്നും ഐഡിഎഫ് കൂട്ടിച്ചേർത്തു. 250ലധികം മിസൈലുകള്‍ ഇസ്രയേലിലേക്ക് ഇറാൻ തൊടുത്തതായാണ് റിപ്പോർട്ടുകള്‍. മിസൈലുകള്‍ എവിടെയെങ്കിലും …
സ്വന്തം ലേഖകൻ: യുകെയില്‍ ഇന്ന് മുതല്‍ വൈദ്യുതി ഗ്യാസ് നിരക്കുകളില്‍ 10 ശതമാനത്തിന്റെ വര്‍ദ്ധനവ് ഉണ്ടാകുന്നതോടെ ശൈത്യകാലത്ത് പകുതിയോളം ബ്രിട്ടീഷുകാര്‍ ഊര്‍ജ്ജ ഉപയോഗത്തിന് പരിധി നിശ്ചയിക്കുമെന്ന് സര്‍വ്വേ റിപ്പോര്‍ട്ട്. ഊര്‍ജ്ജനിരക്കിലുണ്ടാകുന്ന വര്‍ദ്ധനവ് ഒരു ശരാശരി കുടുംബത്തിന്റെ ബില്ലില്‍ 149 പൗണ്ടിന്റെ വര്‍ദ്ധനവ് ഉണ്ടാക്കുന്ന സാഹചര്യത്തില്‍ പ്രായക്കൂടുതലും അനാരോഗ്യവും ഉള്ളവര്‍ക്ക് ശൈത്യകാലത്ത് വീടുകള്‍ ചൂടാക്കി വെയ്ക്കാന്‍ കൂടുതല്‍ …
സ്വന്തം ലേഖകൻ: യൂറോപ്യൻ യൂണിയൻ (ഇയു) യാത്രാ നിയമങ്ങളിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങുകയാണ്. ഇയു ഇതര രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകർക്ക് ഇയുവിൽ പ്രവേശിക്കുന്നതിനും പുറത്തുപോകുന്നതിനും പുതിയ നടപടിക്രമങ്ങൾ പാലിക്കേണ്ടി വരുമെന്നാണ് സൂചന. നവംബർ 10 മുതൽ ഈ പുതിയ നിയമം പ്രാബല്യത്തിൽ വന്നേക്കാം. ഇയുവിന്റെ പുതിയ എൻട്രി/എക്സിറ്റ് സിസ്റ്റം (EES) പ്രകാരം, ഇയു ഇതര പൗരന്മാർ …
സ്വന്തം ലേഖകൻ: ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച മലയാളി യുവാവ് അറസ്റ്റിൽ. നോർത്തേൺ അയർലൻഡിലെ ആൻട്രിമിലെ ഓക്ട്രീ ഡ്രൈവിൽ താമസിക്കുന്ന ജോസ്മാൻ ശശി പുഴക്കേപ്പറമ്പിലാണ് (29) അറസ്റ്റിലായത്. ഇയാൾക്കെതിരെ കൊലപാതകശ്രമത്തിനും ഗാർഹിക പീഡനത്തിനും പൊലീസ് കേസെടുത്തു. ഇവർ താമസിച്ചിരുന്ന വീടിന് കഴിഞ്ഞ മാസം 26 ന് രാത്രി 10 മണിയോടെയാണ് ജോസ്മാൻ തീയിട്ടത്. ശരീരത്തിൽ 25 …