സ്വന്തം ലേഖകൻ: അമേരിക്കയിൽ തെരഞ്ഞെടുപ്പ് ദിവസം ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ട അഫ്ഗാൻ പൗരൻ അറസ്റ്റിൽ. പ്രത്യേക ഇമിഗ്രന്റ് വിസയിൽ 2021ൽ യുഎസിൽ പ്രവേശിച്ച ശേഷം ഒക്ലഹോമ സിറ്റിയിൽ താമസിക്കുന്ന നസീർ അഹമ്മദ് തൗഹെദി (27) എന്നയാളാണ് അറസ്റ്റിലായത്. ഇയാൾക്കൊപ്പം പ്രായപൂർത്തിയാകാത്ത ഒരാളെയും പോലീസ് പിടികൂടി. നസീർ അഹമ്മദ് തൗഹെദി, ഇസ്ലാമിക് സ്റ്റേറ്റിൽ അംഗമാണെന്ന് പോലീസ് അറിയിച്ചു. …
സ്വന്തം ലേഖകൻ: കൊച്ചി ലഹരിക്കേസുമായി ബന്ധപ്പെട്ട് ഹോട്ടൽ മുറിയിലെത്തിയവരെ ചോദ്യം ചെയ്യുമെന്ന് കമ്മിഷണർ പുട്ട വിമാലാദിത്യ. ഓംപ്രകാശ് പ്രതിയായ ലഹരിക്കേസിൽ ശ്രീനാഥ് ഭാസി, പ്രയാഗ മാർട്ടിൻ ഉൾപ്പെടെയുള്ളവരെ ചോദ്യം ചെയ്തേക്കുമെന്നാണ് റിപ്പോർട്ട്. ഇതുവരെ നോട്ടീസ് അയച്ചിട്ടില്ലെന്നും അന്വേഷണത്തിന്റെ ഭാഗമായി ഉടൻ നോട്ടീസ് അയക്കുമെന്നും കമ്മിഷണർ വ്യക്തമാക്കി. താരങ്ങളെ ചോദ്യം ചെയ്യാൻ പോലീസ് ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചതായാണ് …
സ്വന്തം ലേഖകൻ: നടന് ടി.പി. മാധവന് (88) അന്തരിച്ചു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. വര്‍ഷങ്ങളായി കൊല്ലം പത്തനാപുരം ഗാന്ധി ഭവനിലെ അന്തേവാസിയായിരുന്നു. ‘അമ്മ’യുടെ ആദ്യ ജനറല്‍ സെക്രട്ടറിയായിരുന്ന ടി. പി. മാധവന് അറുനൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ ഒരു …
സ്വന്തം ലേഖകൻ: ബര്‍മിംഗ്ഹാം യൂണിവേഴ്സിറ്റിയില്‍ കുട്ടികളുടെ നൈറ്റ് ക്ലബ് പാര്‍ട്ടിക്കിടെ വാഹനം ഇടിച്ചു കയറിയുള്ള അപകടത്തില്‍ അഞ്ചോളം മലയാളി വിദ്യാര്‍ത്ഥികള്‍ക്കു പരിക്കേറ്റതായി റിപ്പോര്‍ട്ട് . വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെ ടണല്‍ ക്ലബിലാണ് സംഭവം. ഫ്രഷേഴ്സിന് വേണ്ടിയുള്ള പാര്‍ട്ടിയായിരുന്നു നടന്നിരുന്നത്. അപകടത്തിനിടയാക്കിയ വാഹനത്തിന്റെ ഡ്രൈവറെ പൊലീസ് നരഹത്യാ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. അപകടത്തിന് കാരണമായ …
സ്വന്തം ലേഖകൻ: ബ്രിട്ടനില്‍ താമസിക്കുന്നവരില്‍ 100 ല്‍ ഓരാള് വീതം അനധികൃതമായാണ് താമസിക്കുന്നതെന്ന് ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയിലെ ഗവേഷകരുടെ പഠനഫലം വെളിപ്പെടുത്തുന്നത് ഞെട്ടിക്കുന്ന വസ്തുതകളാണ്. അനുവാദമില്ലാതെ ഏഴര ലക്ഷത്തോളം അഭയാര്‍ത്ഥികളാണ് ബ്രിട്ടീഷ് അതിര്‍ത്തിക്കുള്ളില്‍ താമസിക്കുന്നത് എന്നത് ആശങ്കപ്പെടുത്തുന്ന കാര്യമാണ്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, മറ്റേതൊരു യൂറോപ്യന്‍ രാജ്യത്തേക്കാള്‍ കൂടുതലാണ് ബ്രിട്ടനിലെത്തുന്ന അനധികൃത കുടിയേറ്റക്കാരുടെ എണ്ണം. അനധികൃതമായി എത്തിയ …
സ്വന്തം ലേഖകൻ: വിദേശ തൊഴിലാളികളുടെ അവകാശം സംരക്ഷിക്കുന്നതിന്റെ ഭാഗമായി സൗദിയിൽ പുതിയ ഇൻഷുറൻസ് പദ്ധതിക്ക് (ഇൻഷുറൻസ് പ്രോഡക്ട്) തുടക്കംകുറിച്ചു. കമ്പനിയിൽനിന്ന് ശമ്പളം കിട്ടാതെ വരുന്ന സന്ദർഭങ്ങളിൽ ഇൻഷുറൻസ് പദ്ധതിപ്രകാരം വേതനം ലഭിക്കുന്നതാണ് പദ്ധതി. തൊഴിലാളികളുടെ സാമ്പത്തികഭാരം കുറയ്ക്കുന്നതിനായാണ് മാനവശേഷി സാമൂഹിക വികസന മന്ത്രാലയവും ഇൻഷുറൻസ് അതോറിറ്റിയും ചേർന്നാണ് പദ്ധതി ആവിഷ്കരിച്ചത്. ജോലി അവസാനിപ്പിച്ച് നാട്ടിലേക്കു പോകുന്ന …
സ്വന്തം ലേഖകൻ: കേരളത്തിലെ വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ച് പ്രവാസികളായ യാത്രക്കാർക്കുവേണ്ടി സെമി സ്ലീപ്പർ എയർ കണ്ടീഷണർ ബസുകൾ പരീക്ഷണാടിസ്ഥാനത്തിൽ ഉടൻ സർവീസ് ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ പറഞ്ഞു. ഇതിനായി 16 ബസുകൾ തയാറായിട്ടുണ്ട്. ആദ്യ ഘട്ടത്തിൽ നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തിൽ നിന്നാണ് സർവീസ് ആരംഭിക്കുക. ഇവിടെ നിന്ന് കോഴിക്കോട്, കോട്ടയം, തിരുവല്ല ഭാഗങ്ങളിലേയ്ക്കാണ് …
സ്വന്തം ലേഖകൻ: നിയമ മേഖലയിലെ തൊഴിലുകൾ പൂർണമായും സ്വദേശിവത്കരിക്കാനൊരുങ്ങുന്നു. ഈ മേഖലയിലെ തൊഴിലുകൾ സ്വദേശികൾക്ക് മാത്രമായി നിജപ്പെടുത്തി ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് അടുത്തിടെ രാജകീയ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതനുസരിച്ച് വിദേശികളുമായി പങ്കാളിത്തത്തിൽ നടത്തുന്ന നിയമ സ്ഥാപനങ്ങൾ മൂന്ന് വർഷത്തിനുള്ളിൽ സ്വദേശിവത്കരിക്കണം. വിദേശികൾ മാത്രം നടത്തുന്ന നിയമ സ്ഥാപനങ്ങൾ, ലീഗൽ കൺസൾട്ടൻസി എന്നിവ …
സ്വന്തം ലേഖകൻ: വിദേശികളുടെ റസിഡൻസി പെർമ്മിറ്റ് പുതുക്കുമ്പോൾ വീസാ മെഡിക്കൽ ലഭിക്കാൻ ഇനി ദിവസങ്ങൾ കാത്തിരിക്കണം. ആരോഗ്യ മന്ത്രാലയത്തിന്റെ പുതിയ നിർദേശപ്രകാരം മൂന്ന് മുതൽ അഞ്ച് വരെ പ്രവൃത്തി ദിനങ്ങൾ ഇനി മുതൽ വീസ മെഡിക്കൽ റിപ്പോർട്ട് ലഭിക്കുന്നതിനായി കാത്തിരിക്കണം. വീസ പുതുക്കുന്നവർ നേരത്തെ തന്നെ മെഡിക്കൽ പരിശോധനകൾ പൂർത്തിയാക്കണം എന്നിട്ട് വേണം വീസ പുതുക്കുന്നതിന് …
സ്വന്തം ലേഖകൻ: സമൂഹമാധ്യങ്ങൾ വഴിയുള്ള തട്ടിപ്പുകൾക്കെതിരെ വീണ്ടും മുന്നറിയിപ്പുമായി അധികൃതർ. വാട്ട്സ്ആപ്, ഇ-മെയിലുകൾ, വെബ്സൈറ്റുകൾ എന്നിവയിലൂടെ വർധിച്ചുവരുന്ന വഞ്ചന, തട്ടിപ്പ് ശ്രമങ്ങൾ എന്നിവയെക്കുറിച്ച് വാണിജ്യ മന്ത്രാലയം പൊതുജനങ്ങൾക്ക് കർശന മുന്നറിയിപ്പ് നൽകി. രജിസ്റ്റർ ചെയ്യാത്ത നമ്പറുകൾ, വ്യാജ കമ്പനികൾ, സംശയാസ്പദമായ ഓൺലൈൻ പ്ലാറ്റ്ഫോമുകൾ എന്നിവയിലൂടെ ഉപഭോക്താക്കളെ കബളിപ്പിക്കാൻ തട്ടിപ്പുകാർ വലവിരിക്കുന്നതായും ഇത്തരം വഞ്ചനക്കെതിരെ ജാഗ്രത പാലിക്കണമെന്ന് …