സ്വന്തം ലേഖകൻ: വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതിന്‍റെപേരില്‍ പെണ്‍കുട്ടിയുടെ പരീക്ഷയുടെ മാര്‍ക്ക് തിരുത്തിയെന്ന പരാതിയില്‍ അധ്യാപകനെതിരെ വിചാരണ. കുവൈത്തിലെ പ്രാദേശിക പത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കുവെെറ്റിന്‍റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരത്തൊരു സംഭവം നടക്കുന്നതെന്നും പത്ര റിപ്പോര്‍ട്ടില്‍ പറയുന്നു. കോളേജില്‍ നിന്നും പെണ്‍കുട്ടിയെ കണ്ട് ഇഷ്ടപ്പെട്ട അധ്യാപകന്‍ പെണ്‍കുട്ടിയുടെ വീട്ടുകാരുമായി വിവാഹാലോചന നടത്തി. എന്നാല്‍ കുട്ടിയുടെ വീട്ടുക്കാര്‍ …
സ്വന്തം ലേഖകൻ: വാക്സിൻ എടുക്കാത്ത 18 വയസ്സിന് താഴെയുള്ളവർക്കും കുവൈത്തിൽ പ്രവേശനം അനുവദിക്കും. കുവൈത്തിൽ എത്തിയാൽ വാക്സിൻ എടുക്കുമെന്ന സത്യവാങ്മൂലം സ്വീകരിച്ചാകും പ്രവേശനം. വാക്സിൻ ലഭിക്കാതെ കുടുങ്ങിക്കിടക്കുന്ന ഒട്ടേറെ കുട്ടികൾക്ക് ഇത് പ്രയോജനപ്പെടും. ഇന്ത്യയിൽ 18ന് വയസ്സിന് മീതെയുള്ളവർക്കാണ് വാക്സിൻ നൽകുന്നത്. കുവൈത്തിൽ 16ന് മീതെയുള്ളവർ വാക്സിൻ സ്വീകരിക്കണം. 16നും 18നുമിടയിൽ പ്രായമുള്ള കുട്ടികൾ കുവൈത്തിലേക്കുള്ള …
സ്വന്തം ലേഖകൻ: കോഴിക്കോട് നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പർക്ക പട്ടികയിലുണ്ടായിരുന്ന 20 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്. കഴിഞ്ഞദിവസം പത്ത് പേരുടെ ഫലവും നെഗറ്റീവായിരുന്നു. ഇതോടെ ഇതുവരെ പരിശോധിച്ച 30 സാംപിളുകളും നെഗറ്റീവായി. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് പറഞ്ഞു. പുനെയിൽ പരിശോധിച്ച 5 പേരുടേയും കോഴിക്കോട് …
സ്വന്തം ലേഖകൻ: അഫ്ഗാനിസ്ഥാനിൽ അധികാരം പിടിച്ചെടുത്തു പുതിയ സർക്കാരിനെ പ്രഖ്യാപിച്ച താലിബാനോടു നേർക്കുനേർ നിന്നൊരു വനിതാ പോരാളി. അഫ്ഗാനിലെ പാക്കിസ്ഥാൻ ഇടപെടലിൽ പ്രതിഷേധിച്ച് കാബൂളിൽ വനിതകൾ ഉൾപ്പെടെ ആയിരങ്ങൾ കഴിഞ്ഞദിവസം തെരുവിലിറങ്ങിയിരുന്നു. ഇവരെ പിരിച്ചുവിടാൻ താലിബാൻ ഭടന്മാർ ആകാശത്തേക്കു വെടിയുതിർത്തു. പ്രതിഷേധക്കാരുടെ കൂട്ടത്തിലുണ്ടായിരുന്ന അഫ്ഗാൻ വനിതയാണു ധീരതയുടെ പ്രതീകമായി സമൂഹമാധ്യമങ്ങളിലൂടെ വൈറലായത്.വാർത്താഏജൻസി റോയിട്ടേഴ്സ് പകർത്തിയ ചിത്രമാണു …
സ്വന്തം ലേഖകൻ: കേരളത്തില്‍ 25,772 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,62,428 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.87. ഇതുവരെ 3,26,70,564 ആകെ സാംപിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്‌ഷന്‍ പോപ്പുലേഷന്‍ റേഷ്യോ ഏഴിന് മുകളിലുള്ള 296 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്. അതില്‍ 81 എണ്ണം നഗര പ്രദേശങ്ങളിലും 215 എണ്ണം ഗ്രാമ …
സ്വന്തം ലേഖകൻ: യുകെയിൽ എൻ.എച്ച്.എസിന് ജീവശ്വാസം നൽകാൻ ജോൺസൺ. കോവിഡ് aaഘാതം നേരിടാൻ സഹായിക്കുന്നതിന് ഇംഗ്ലണ്ടിലെ എൻഎച്ച്‌എസിന് അടുത്ത ആറ് മാസത്തിനുള്ളിൽ 5.4 ബില്യൺ ഡോളർ അധികമായി ലഭിക്കുമെന്ന് സർക്കാർ വൃത്തങ്ങൾ സ്ഥിരീകരിച്ചു. മഹാമാരി മൂലം കാലതാമസം നേരിടുന്ന ആശുപത്രി വെയ്റ്റിംഗ് ലിസ്റ്റുകളുടേയും മറ്റ് ചികിത്സകൾ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളുടെയും ശോചനീയാവസ്ഥ പരിഹരിക്കാൻ അധിക ഫണ്ടിംഗ് സഹായിക്കും. …
സ്വന്തം ലേഖകൻ: 13-ാമത് ബ്രിക്സ് ഉച്ചകോടി വ്യഴാഴ്ച നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയിലാണ് ഉച്ചകോടി നടക്കുക. കൊറോണയുടെ പഞ്ചാത്തലത്തിൽ വെർച്വലായാണ് യോഗം സംഘടിപ്പിച്ചിരിക്കുന്നത്. അഫ്ഗാനിസ്ഥാനിലെ സാഹചര്യങ്ങൾ ചർച്ചയിൽ ഉൾപ്പെടുത്തുമെന്ന് ചൈന ഔദ്യോഗികമായി അറിയിച്ചിരുന്നു. ഉച്ചകോടിയിൽ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമർ പുടിൻ, ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്, ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റമഫോസ, ബ്രസീലിയൻ പ്രസിഡന്റ് …
സ്വന്തം ലേഖകൻ: കാബൂളിൽ പാകിസ്താനെതിരെ സ്ത്രീകളടക്കം അണിനിരന്ന വൻ പ്രതിഷേധം. പാഞ്ച്ഷീർ പിടിക്കാനുള്ള താലിബാന്റെയും പാക് ഭരണകൂടത്തിന്റെയും നീക്കത്തിനെതിരെയായിരുന്നു പ്രതിഷേധം. ഐഎസ്‌ഐ ഡയരക്ടർ അടക്കമുള്ള പാക് വൃത്തങ്ങൾ താമസിക്കുന്ന കാബൂളിലെ ഹോട്ടലിലേക്ക് പ്രതിഷേധം നീണ്ടതോടെ സമരക്കാരെ പിരിച്ചുവിടാന്‍ താലിബാൻ ആകാശത്തേക്ക് വെടിവച്ചു. നൂറുകണക്കിനു സ്ത്രീകളാണ് പ്രതിഷേധത്തിന്റെ ഭാഗമായത്. പാകിസ്താനെതിരെ ഇവർ പ്ലക്കാർഡുകളുയർത്തുകയും മുദ്രാവാക്യം മുഴക്കുകയും ചെയ്തു. …
സ്വന്തം ലേഖകൻ: കൊവിഡ് 19 മഹാമാരി പിടിച്ചുകെട്ടാനും രണ്ട് വര്‍ഷം മുൻപ് അടച്ചിട്ട ക്ലാസ് മുറികള്‍ തുറക്കാനുമായി കുട്ടികളിലേയ്ക്കും കൊവിഡ് 19 വാക്സിനേഷൻ വ്യാപിക്കുകയാണ് വിവിധ ലോകരാജ്യങ്ങള്‍. പലയിടത്തും 12 വയസിനു മുകളിൽ പ്രായമുള്ള കുട്ടികള്‍ക്ക് മാത്രമാണ് വാക്സിൻ നല്‍കാൻ അനുമതിയുള്ളത്. എന്നാൽ ലോകത്ത് ആദ്യമായി കൈക്കുഞ്ഞുങ്ങള്‍ക്ക് വാക്സിൻ നല്‍കാൻ ആരംഭിച്ചിരിക്കുകയാണ് ക്യൂബ. രണ്ട് വയസു …
സ്വന്തം ലേഖകൻ: ക്വാറന്റീന്‍ ആവശ്യമില്ലാത്ത ഗ്രീന്‍ രാജ്യങ്ങളുടെ പട്ടിക അബുദാബിയില്‍ വീണ്ടും പുതുക്കി. സെപ്‍റ്റംബര്‍ ഒന്നിനാണ് ആദ്യപട്ടിക പുറത്തുവിട്ടിരുന്നത്. ഇതില്‍ ചില മാറ്റങ്ങള്‍ വരുത്തിയാണ് അബുദാബി ഇപ്പോള്‍ പുതിയ പട്ടിക പുറത്തുവിട്ടിരിക്കുന്നത്. ഇന്നലെ രാത്രി മുതല്‍ നിയമം പ്രാബല്യത്തില്‍ വന്നു. അബുദാബി പുറത്തുവിട്ട പട്ടിക പ്രകാരമുള്ള രാജ്യങ്ങളില്‍ നിന്നുള്ളവരെ നിര്‍ബന്ധിത ക്വാറന്റീനില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വാക്സിനെടുത്താണ് …