സ്വന്തം ലേഖകൻ: കഴിഞ്ഞ ആറ് മാസത്തിനിടെ 51,730 വിദേശ തൊഴിലാളികള്‍ക്കും 29,175 സ്ഥാപനങ്ങള്‍ക്കും തൊഴില്‍ പരിഷ്‌കരണ സംരംഭത്തിന്റെ (എല്‍ആര്‍ഐ)ന്റെ പ്രയോജനം ലഭ്യമായതായി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. തൊഴിലുടമകളും ജീവനക്കാരും തമ്മിലുള്ള കരാര്‍ ബന്ധം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സ്വകാര്യ മേഖല സ്ഥാപനങ്ങളിലെ എല്ലാ പ്രവാസി തൊഴിലാളികള്‍ക്കും ബാധകമായ തൊഴില്‍ പരിഷ്‌കരണ സംരംഭം …
സ്വന്തം ലേഖകൻ: സൗദിയിൽ കോവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി മുഖത്ത് ധരിക്കുന്ന മാസ്കുകൾ ഉപയോഗത്തിന് ശേഷം പൊതുസ്ഥലത്ത് വലിച്ചെറിഞ്ഞാല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഉപയോഗ ശേഷം ഇങ്ങനെ വലിച്ചെറിയുന്ന മാസ്കുകളില്‍ അണുബാധ ഉണ്ടാകും. അത് വീണ്ടും കോവിഡ് വര്‍ധിപ്പിക്കാന്‍ കാരണം ആകുമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നല്‍കി. അതുകൊണ്ട് ഉപയോഗത്തിനുശേഷം അവ ശരിയായ രീതിയില്‍ നശിപ്പിക്കണമെന്നും …
സ്വന്തം ലേഖകൻ: ഒമാനില്‍ കോവിഡ് പോസിറ്റീവ് കേസുകള്‍ 25 ശതമാനത്തില്‍ നിന്ന് ഒരു ശതമാനത്തിലേക്ക് കുറഞ്ഞതായി ആരോഗ്യ മന്ത്രി ഡോ.അഹ്മദ് മുഹമ്മദ് അല്‍ സഈദി പറഞ്ഞു. ഡിപ്ലോമാറ്റിക് ക്ലബില്‍ ചേര്‍ന്ന അംബാസഡര്‍മാരുടെയും നയതന്ത്ര കാര്യാലയ മേധാവിമാരുടെയും രാജ്യാന്തര ഏജന്‍സികളുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ കോവിഡ് 19 സ്ഥിതി കൂടുതല്‍ മെച്ചപ്പെടുകയാണ്. അതിര്‍ത്തി ചെക്ക്പോയിന്റുകളില്‍ കര്‍ശന …
സ്വന്തം ലേഖകൻ: ഒമാനിലെ ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾക്ക് റെസിഡൻറ് കാർഡ് എടുക്കുന്നതിനുള്ള സമയപരിധി അധികൃതർ നീട്ടി. ഈ മാസം 20നുള്ളിൽ െറസിൻറ് കാർഡിൻെറ സ്കാൻ ചെയ്ത കോപ്പികൾ അതത് ക്ലാസ് ടീച്ചർമാർക്ക് നൽകണമെന്ന് കാട്ടി ഇന്ത്യൻ സ്കൂളുകൾ സർക്കുലർ നൽകി. നേരത്തേ സെപ്റ്റംബർ ഒമ്പതിനുള്ളിൽ െറസിഡൻറ് കാർഡ് വിവരങ്ങൾ നൽകണമെന്നായിരുന്നു നിർദേശിച്ചിരുന്നത്. കെ.ജി ഒന്നു മുതൽ …
സ്വന്തം ലേഖകൻ: അമേരിക്കൻ സൈനികർ പിൻവാങ്ങിയ ശേഷം അഫ്ഗാനിലെ കാബൂൾ ഹാമിദ് കർസായി രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും ആദ്യ യാത്ര വിമാനം പറന്നുയർന്നു. ഖത്തറിെൻറയും തുർക്കിയുടെയും സാങ്കേതിക സംഘത്തിനു കീഴിൽ വിമാനത്താവളം 90 ശതമാനവും പ്രവർത്തന സജ്ജമായി എന്ന റിപ്പോർട്ടിനു പിന്നാലെയാണ് വ്യാഴാഴ്ച ഖത്തർ എയർവേസിെൻറ ആദ്യ യാത്ര വിമാനം കാബൂളിൽ നിന്നും ടേക്ക് ഓഫ് …
സ്വന്തം ലേഖകൻ: ഇതാദ്യമായി ഇന്ത്യക്കു പുറത്തു വെച്ച് നടക്കുന്ന നീറ്റ് വിജയകരമാക്കാനുള്ള തയ്യാറെടുപ്പിലാണ് കുവൈത്ത് ഇന്ത്യൻ എംബസി. മുതിർന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പ്രത്യേക കമ്മിറ്റിയാണ് പ്രവർത്തങ്ങൾ ഏകോപിപ്പിക്കുന്നത്. രജിസ്റ്റർ ചെയ്ത മുഴുവൻ വിദ്യാർത്ഥികൾക്കും സുഗമമായി പരീക്ഷ എഴുതാൻ സാധിക്കുന്ന തരത്തിൽ ഒരുക്കങ്ങൾ എല്ലാം പൂർത്തിയായതായി അംബാസഡർ സിബി ജോർജ് മീഡിയ വണ്ണിനോട് പറഞ്ഞു. സെപ്റ്റംബർ 12 …
സ്വന്തം ലേഖകൻ: അമേരിക്കന്‍ കാര്‍ നിര്‍മാതാക്കളായ ഫോഡ് മോട്ടോര്‍ കമ്പനി ഇന്ത്യയിൽ നിർമാണ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നതായി ഔദ്യോഗിക സ്ഥിരീകരണം. ഇക്കഴിഞ്ഞ ദിവസമാണ് ഫോഡ് രാജ്യം വിടുന്നെന്ന തരത്തില്‍ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് വന്നത്. ഇപ്പോള്‍ വാര്‍ത്ത ശരിവച്ച് കൊണ്ട് കമ്പനി തന്നെ എത്തിയിരിക്കുകയാണ്. ഗുജറാത്തിലെ സാനന്ദ്, ചെന്നൈ എന്നിവിടങ്ങളിലുണ്ടായിരുന്ന രണ്ട് നിര്‍മാണ കേന്ദ്രങ്ങള്‍ കൂടി തങ്ങള്‍ അടച്ചുപൂട്ടുന്നതായാണ് …
സ്വന്തം ലേഖകൻ: സ്ത്രീപീഡനക്കേസുകളിൽ അന്വേഷണം കാര്യക്ഷമമാക്കാനായി നിയമത്തിൽ പുതിയ ഭേദഗതിയുമായി യുഎസിലെ കാലിഫോര്‍ണിയ സംസ്ഥാനം. സെക്സിനിടെ പങ്കാളിയുടെ അനുമതിയില്ലാതെ കോണ്ടം ഊരിമാറ്റുന്ന പ്രവൃത്തിയാണ് കാലിഫോര്‍ണിയയിൽ നിയമവിരുദ്ധമാക്കാൻ ഒരുങ്ങുന്നത്. ഇതാദ്യമായാണ് യുഎസിലെ ഒരു സംസ്ഥാനം സ്റ്റെൽത്തിങ് എന്നറിയപ്പെടുന്ന ഈ പ്രവൃത്തി നിയമവിരുദ്ധമായി പ്രഖ്യാപിക്കുന്നത്. ഈ മാറ്റം സംസ്ഥാനത്തിൻ്റെ ലൈംഗിക പീഡന നിയമങ്ങളോടൊപ്പം എഴുതിച്ചേര്‍ക്കാൻ കാലിഫോര്‍ണിയ നിയമനിര്‍മാണ സഭാംഗങ്ങള്‍ …
സ്വന്തം ലേഖകൻ: സ്ഥാനത്ത് വ്യാഴാഴ്ച 26,200 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,56,957 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.69 ആണ്. ഇതുവരെ 3,29,98,816 ആകെ സാംപിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 125 മരണമാണ് കോവിഡ് മൂലമാണെന്ന് ഇന്നു സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം …
സ്വന്തം ലേഖകൻ: യുകെയിലേക്കുള്ള അഭയാർഥികളെ ഇംഗ്ലീഷ് ചാനലിൽ തടഞ്ഞ് മടക്കി അയക്കാൻ പുതിയ പദ്ധതിയുമായി ബ്രിട്ടീഷ് ഹോം സെക്രട്ടറി പ്രീതി പട്ടേൽ. ഫ്രഞ്ച് അധികൃതരുടെ മുന്നറിയിപ്പ് അവഗണിച്ച് ചാനലിന് കുറുകെ കുടിയേറ്റക്കാരെ കടത്തുന്ന ചെറിയ ബോട്ടുകൾ തിരികെ അയയ്ക്കാനാണ് സർക്കാർ നീക്കം. രണ്ട് വർഷമായി വികസന ഘട്ടത്തിലായിരുന്ന പദ്ധതിയാണിത്. ഇത് പ്രകാരം അനധികൃത കുടിയേറ്റക്കാരുമായി എത്തുന്ന …