സ്വന്തം ലേഖകൻ: ബ്രക്സിറ്റും കോവിഡും തീർത്ത പ്രതിസന്ധിയിൽ വലഞ്ഞിരിക്കുകയാണ് ബ്രിട്ടനിലെ ജനങ്ങൾ. ബ്രിട്ടനിലെ ഭൂരിഭാഗം സൂപ്പർ മാർക്കറ്റുകളിലും അവശ്യ സാധനങ്ങളുടെ സ്റ്റോക്കുകൾ തീർന്നതായാണ് പുറത്തു വരുന്ന വിവരങ്ങൾ. പല സൂപ്പർ മാർക്കറ്റുകളിലെ സാധനങ്ങൾ അടുക്കിവെക്കുന്ന അലമാരകൾ ഒഴിഞ്ഞു കിടക്കുന്നതിന്റെ ദൃശ്യങ്ങളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ബ്രെക്സിറ്റും കോവിഡ് പ്രതിസന്ധിയും ബ്രിട്ടനെ വളരെ ഏറെ പ്രതിസന്ധിയിലേക്ക് …
സ്വന്തം ലേഖകൻ: താലിബാൻ സ്ഥാപക നേതാവും കാണ്ഡഹാർ വിമാന റാഞ്ചൽ ആസൂത്രണം ചെയ്തയാളുടെ മകൻ അഫ്ഗാനിസ്ഥാനിലെ താലിബാൻ്റെ ഇടക്കാല സർക്കാരിൽ പ്രതിരോധ മന്ത്രി. 1999ൽ ഇന്ത്യൻ എയർലൈൻസിൻ്റെ ഐസി – 814 വിമാനം റാഞ്ചിയ സംഭവത്തിൻ്റെ ആസൂത്രകനായി പ്രവർത്തിച്ച മുല്ല ഒമറിൻ്റെ മകൻ മുല്ല മുഹമ്മദ് യാക്കൂബ് ആണ് താലിബാൻ സർക്കാരിലെ പ്രതിരോധ മന്ത്രി. ഐക്യരാഷ്ട്രസഭയുടെ …
സ്വന്തം ലേഖകൻ: 2021 ഏപ്രിൽ 18ന് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തത് 2.75 ലക്ഷം കോവിഡ് കേസുകളായിരുന്നു. രാജ്യത്ത് രണ്ടാംതരംഗം മൂർധന്യത്തിൽ നിൽക്കുന്ന സാഹചര്യം. എന്നാൽ, അന്ന് പശ്ചിമേഷ്യൻ രാഷ്ട്രമായ ഇസ്രായേൽ ഒരു പ്രഖ്യാപനം നടത്തി. ഇന്ത്യക്കാർ വിസ്മയത്തോടെ കണ്ട പ്രഖ്യാപനമായിരുന്നു അത്. ഇസ്രായേലിൽ കോവിഡ് നിയന്ത്രണവിധേയമായെന്നും പൊതുസ്ഥലങ്ങളിൽ ഇനി മാസ്ക് ധരിക്കേണ്ടെന്നുമുള്ള തീരുമാനമാണ് ഏപ്രിൽ 18ന് …
സ്വന്തം ലേഖകൻ: വൻ തുക ബാങ്ക് വായ്പയെടുത്ത ശേഷം ജീവനക്കാർക്ക് അഞ്ച് മാസത്തെ ശമ്പളകുടിശ്ശിക ബാക്കിവച്ച് മലയാളി വ്യവസായി രാജ്യം വിട്ടു. യുഎഇയിലെ വിവിധ എമിറേറ്റുകളിൽ വ്യത്യസ്ത കമ്പനികൾ നടത്തിയിരുന്ന കൊച്ചി സ്വദേശിയാണ് യുഎഇയിൽ നിന്ന് മുങ്ങിയതെന്ന് മലയാള മനോരമ റിപ്പോർട്ട് ചെയ്യുന്നു. ഇതോടെ ഇയാളുടെ കമ്പനികളിൽ ജോലി ചെയ്തിരുന്ന മലയാളികളടക്കം പത്തായിരത്തിലേറെ തൊഴിലാളികൾ ദുരിതത്തിലായി. …
സ്വന്തം ലേഖകൻ: യുഎഇയില്‍ വാക്സിനെടുക്കാത്ത വിദ്യാർത്ഥികൾ, അധ്യാപകർ, മറ്റു ജീവനക്കാർ എന്നിവർക്ക് പി.സി.ആര്‍ പരിശോധന സൗജന്യമാക്കി. ഓരോ മുപ്പത് ദിവസത്തിനിടയിലും പരിശോധന സൗജന്യമായി ലഭിക്കുമെന്ന് ദേശീയ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. അബൂദബി അടക്കമുള്ള എമിറേറ്റുകളിൽ കൃത്യമായ ഇടവേളകളിൽ സ്കൂളിൽ പ്രവേശിക്കുന്നതിന് പി.സി.ആർ പരിശോധന നടത്തണം. 12 വയസിന് മുകളിൽ പ്രായമുള്ളവർ വാക്സിനെടുത്തവരല്ലെങ്കിൽ ക്ലാസിൽ ഹാജരാകുന്നതിന് …
സ്വന്തം ലേഖകൻ: പൊതുഗതാഗത സങ്കൽപ്പങ്ങളെ മാറ്റി മറിച്ച ദുബായ് മെട്രോയുടെ കുതിപ്പ് തുടങ്ങിയിട്ട് ഇന്ന് 12 വർഷം. 2009 സെപ്റ്റംബർ ഒമ്പതിന് രാത്രി ഒമ്പത് മണിക്ക് ഓട്ടം തുടങ്ങിയ മെട്രോ 12 വർഷം പിന്നിടുേമ്പാൾ ദിവസവും ലക്ഷക്കണക്കിന് യാത്രക്കാരെയും വഹിച്ചാണ് യാത്ര തുടരുന്നത്. ഓരോ വർഷവും നീളം കൂടി വരുന്ന മെട്രോ ലൈൻ ഇപ്പോൾ ഓടിയെത്തുന്നത് …
സ്വന്തം ലേഖകൻ: സൗദിയിലെ വാദി ദവാസിറിൽ മലയാളിയെ വെടിവെച്ച സൗദി പൗരനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം നെടുമ്പന സ്വദേശി മുഹമ്മദിനാണ് വെടിയേറ്റത്. മുഹമ്മദ് ജോലി ചെയ്യുന്ന പമ്പിൽ നിന്ന് ഇന്ധനം നിറച്ച ശേഷം പണം ചോദിച്ചതിനെ തുടർന്നുണ്ടായ തർക്കത്തിനൊടുവിലാണ് വെടിവെച്ചത്. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. പെട്രോൾ പമ്പിലെ മലയാളി ജീവനക്കാരനായ മുഹമ്മദ് സൗദി …
സ്വന്തം ലേഖകൻ: ജിദ്ദയിലെ പുരാതന ചരിത്ര കേന്ദ്രങ്ങളെ സംരക്ഷിക്കുവാനുള്ള സൗദി കിരീടാവകാശിയുടെ പദ്ധതിക്ക് തുടക്കമായി. ജിദ്ദയിലെ അറുന്നൂറോളം പൈതൃക കെട്ടിടങ്ങളും 36 പള്ളികളും പദ്ധതിയുടെ ഭാഗമായി സംരക്ഷിക്കും. ജിദ്ദയിലൊന്നാകെ പാർക്കുകളും ബീച്ചുകളും വികസിപ്പിക്കുകയും ചെയ്യും. ജിദ്ദ നഗര മധ്യത്തിലെ ഹിസ്റ്റോറിക് ജിദ്ദ എന്ന പേരിലുള്ള പുരാതന പ്രദേശമുണ്ട്. ഇവിടെയാണ് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ …
സ്വന്തം ലേഖകൻ: കുവൈത്തിലേക്ക് വരുന്നവർ ശ്ലോനിക് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൽ നിർബന്ധമാണെന്ന് വ്യോമയാന വകുപ്പ് ആവർത്തിച്ചു. വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ ക്യൂ.ആർ കോഡ് നിർബന്ധമായും ഉണ്ടായിരിക്കണമെന്നും ക്യൂ.ആർ കോഡ് റീഡ് ചെയ്യുന്നില്ലെങ്കിൽ ആരോഗ്യ മന്ത്രാലയത്തിെൻറ വെബ് ലിങ്കിൽ സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്ത് അംഗീകാരം നേടണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. വെബ്സൈറ്റ് ലിങ്ക്: https://vaxcert.moh.gov.kw/SPCMS/PH/CVD_19_Vaccine_External_Registration.aspx കുവൈത്തിൽനിന്നും വാക്സിൻ സ്വീകരിച്ചവർ …
സ്വന്തം ലേഖകൻ: റിക്രൂട്ട്മെന്റിന് അനുമതി ലഭിക്കാത്തത് കുവൈത്തിലെ നിര്‍മ്മാണ മേഖലയില്‍ വലിയ പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നു. കൊവിഡ് വ്യാപിച്ചതിന്‍റെ ഭാഗമായാണ് കുവൈത്തിലേക്ക് തൊഴിലാളികളെ റിക്രൂട്ട്മെന്‍റ് ചെയ്യുന്നത് അധികൃതര്‍ നിര്‍ത്തിവെച്ചത്. സർക്കാർ മേഖലയിൽ നടപ്പാക്കേണ്ട നിരവധി പദ്ധതികള്‍ ഇപ്പോള്‍ പ്രതിസന്ധിയിലാണ്. കരാര്‍ എടുത്ത കമ്പനികള്‍ക്ക് മറ്റു രാജ്യങ്ങളില്‍ നിന്നും തൊഴിലാളികളെ റിക്രൂട്ട്മെന്‍റ് നടത്താന്‍ സാധിക്കാത്തത് ആണ് കാരണം. ഉള്ള …