1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 10, 2021

സ്വന്തം ലേഖകൻ: അമേരിക്കൻ സൈനികർ പിൻവാങ്ങിയ ശേഷം അഫ്​ഗാനിലെ കാബൂൾ ഹാമിദ്​ കർസായി രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും ആദ്യ യാത്ര വിമാനം പറന്നുയർന്നു. ഖത്തറി‍െൻറയും തുർക്കിയുടെയും സാ​ങ്കേതിക സംഘത്തി​നു കീഴിൽ വിമാനത്താവളം 90 ശതമാനവും പ്രവർത്തന സജ്ജമായി എന്ന റിപ്പോർട്ടിനു പിന്നാലെയാണ്​ വ്യാഴാഴ്​ച ഖത്തർ എയർവേസി‍െൻറ ആദ്യ യാത്ര വിമാനം കാബൂളിൽ നിന്നും ടേക്ക്​ ഓഫ്​ ചെയ്​തത്​.

ഖത്തർ വിദേശകാര്യ മന്ത്രി ശൈഖ്​ മുഹമ്മദ്​ ബിൻ അബ്​ദുൽ റഹ്​മാൻ ആൽഥാനി​ ആദ്യ യാത്ര വിമാനം പറന്നുയർന്നതായി സ്​ഥിരീകരിച്ചു. 10 ദിവസം മുമ്പ്​ അവസാന അമേരിക്കൻ സൈനിക സംഘം മടങ്ങിയ ശേഷമുള്ള ആദ്യ യാത്ര വിമാനം കൂടിയായിരുന്നു ഇത്​. വിമാനത്താവളത്തി‍െൻറ 90 ശതമാനം പ്രവൃത്തിയും പൂർത്തിയായതായി അഫ്​ഗാനിലെ ഖത്തർ അംബാസഡർ മുതലാഖ്​ അൽ ഖഹ്​താനി അറിയിച്ചിരുന്നു.

വ്യാഴാഴ്​ച രാവിലെ ദോഹയിൽനിന്നും ദുരിതാശ്വാസ വസ്​തുക്കളുമായെത്തിയ ഖത്തർ എയർവേസ്​ വിമാനമാണ്​ അമേരിക്കൻ പൗരന്മാരും അഫ്​ഗാനികളും ഉൾപ്പെടെ 200ഓളം പേരുമായി തിരികെ പറന്നത്​. താലിബാൻ സർക്കാറി‍െൻറ അനുമതിയോടെയാണ്​ ഇവരുടെ യാത്ര.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.