1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 8, 2021

സ്വന്തം ലേഖകൻ: വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതിന്‍റെപേരില്‍ പെണ്‍കുട്ടിയുടെ പരീക്ഷയുടെ മാര്‍ക്ക് തിരുത്തിയെന്ന പരാതിയില്‍ അധ്യാപകനെതിരെ വിചാരണ. കുവൈത്തിലെ പ്രാദേശിക പത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കുവെെറ്റിന്‍റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരത്തൊരു സംഭവം നടക്കുന്നതെന്നും പത്ര റിപ്പോര്‍ട്ടില്‍ പറയുന്നു.

കോളേജില്‍ നിന്നും പെണ്‍കുട്ടിയെ കണ്ട് ഇഷ്ടപ്പെട്ട അധ്യാപകന്‍ പെണ്‍കുട്ടിയുടെ വീട്ടുകാരുമായി വിവാഹാലോചന നടത്തി. എന്നാല്‍ കുട്ടിയുടെ വീട്ടുക്കാര്‍ വിവാഹത്തിന് സമ്മതിച്ചില്ല. ഇതിന് പിന്നാലെ അധ്യാപകന്‍ പരീക്ഷയിലെ മാര്‍ക്കുകള്‍ എല്ലാം തിരുത്തുകയായിരുന്നു എന്നാണ് പരാതി. അധ്യാപകന്‍ പഠിപ്പിക്കുന്ന വിഷയത്തിന് പെണ്‍കുട്ടിക്ക് പ്യൂജ്യം മാര്‍ക്കാണ് നല്‍കിയത്.

എല്ലാ ക്ലാസിലും പങ്കെടുത്തിരുന്നു എന്നും പരീക്ഷ നന്നായി എഴുതിയിരുന്നു എന്നും പെണ്‍കുട്ടി സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു. മനപ്പൂര്‍വ്വം തന്‍റെ മാര്‍ക്ക് അധ്യാപകന്‍ തിരുത്തിയതാണെന്നാണ് വിദ്യാര്‍ത്ഥിനി പരാതിയില്‍ പറയുന്നത്. എന്നാല്‍ കേടതിയില്‍ എത്തിയപ്പോള്‍ കളി മാറി. പബ്ലിക് പ്രോസിക്യൂഷന് മുന്നില്‍ താന്‍ തെറ്റ് ഒന്നും ചെയ്തിട്ടില്ലെന്ന് അധ്യാപകന്‍ വാദിച്ചു. തുടര്‍ന്ന് അധ്യാപകനെ കോടതി ജാമ്യത്തില്‍ വിട്ടു.

എന്നാല്‍, ഔദ്യോഗിക രേഖകളില്‍ കൃത്രിമം കാണിച്ചതിന് ക്രിമിനല്‍ കോടതിയിലേക്ക് കേസ് മാറ്റി. അതേസമയം, കുവെെറ്റില്‍ കൊവിഡ് കേസുകള്‍ കുറവാണ് ഇപ്പേള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വാക്സിന്‍ നല്‍ക്കുന്നത് കൃത്യമായി നടക്കുന്നുണ്ട്. രജിസ്റ്റർ ചെയ്ത 70 ശതമാനം പേർക്കും രണ്ട് ഡോസ് വാക്സിന്‍ നല്‍കിയെന്ന് ആരോഗ്യ മന്ത്രാലയത്തിലെ വാക്സിനേഷൻ കമ്മിറ്റി അംഗം ഡോ. ഖാലിദ്‌ അൽ സയീദ്‌ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.