സ്വന്തം ലേഖകന്‍: പാരീസ് കാലാവസ്ഥാ ഉടമ്പടിയില്‍ നിന്നുള്ള യുഎസ് പിന്മാറ്റം, ഇന്ത്യ അമേരിക്കയെ ഉപദേശിക്കേണ്ടെന്ന് നിക്കി ഹാലി. ഉടമ്പടിയുടെ കാര്യത്തില്‍ എന്തു ചെയ്യണമെന്ന് ഇന്ത്യയോ ഫ്രാന്‍സോ ചൈനയോ അമേരിക്കയെ ഉപദേശിക്കേണ്ടതില്ലെന്ന് യുഎന്നിലെ യുഎസ് സ്ഥാനപതിയും ഇന്ത്യന്‍ വംശജയുമായ നിക്കി ഹേലി തുറന്നടിച്ചു. കരാറില്‍നിന്ന് പിന്‍വാങ്ങാന്‍ ട്രംപ് തീരുമാനിച്ചതിനെ തുടര്‍ന്ന് ഈ രാജ്യങ്ങള്‍ വിമര്‍ശനവുമായി രംഗത്തെത്തിയതിനോട് പ്രതികരിക്കുകയായിരുന്നു …
സ്വന്തം ലേഖകന്‍: ലണ്ടന്‍ ബ്രിഡ്ജ് ആക്രമണം നടത്തിയത് മൂന്നു ഭീകരര്‍, ഒരാള്‍ പാക് വംശജന്‍, രണ്ടു ഭീകരരുടെ ചിത്രങ്ങള്‍ പുറത്തുവിട്ടു, ഭീകരര്‍ക്കായി ലണ്ടന്‍ നഗരം അരിച്ചുപെറുക്കി പോലീസ്. കിഴക്കന്‍ ലണ്ടനിലെ ബാര്‍കിംഗ് സ്വദേശികളായ ഖുറം ഭട്ട് (27), റാഷിദ് റെഡൗനെ (30) എന്നിവരുടെ വിവരങ്ങളാണ് പുറത്തുവിട്ടത്. ഇവരുടെ ചിത്രങ്ങളും പോലീസ് പ്രസിദ്ധീകരിച്ചു. പാക്കിസ്ഥാനില്‍ ജനിച്ച ഖുറം …
സ്വന്തം ലേഖകന്‍: സ്വദേശിവല്‍ക്കരണം കര്‍ക്കശമാക്കി ഒമാന്‍, ജോലി നഷ്ടമാകുക നാനൂറോളം നഴ്‌സുമാര്‍ ഉള്‍പ്പെടെ നിരവധി പ്രവാസികള്‍ക്ക്.വിദേശികള്‍ക്ക് പകരം സ്വദേശി നഴ്‌സുമാരെ നിയമിക്കുന്നതിനുള്ള നടപടികള്‍ അന്തിമഘട്ടത്തിലെത്തിയതായി ആരോഗ്യ മന്ത്രാലയം വക്താവിനെ ഉദ്ധരിച്ച് ഔദ്യോഗിക ദിനപത്രമായ ‘ഒമാന്‍ അറബിക്’ റിപ്പോര്‍ട്ട് ചെയ്തു. ഇതിനായി സുല്‍ത്താന്‍ ഖാബൂസ് സര്‍വകലാശാലയില്‍ നിന്നും മറ്റ് സ്വകാര്യ സര്‍വകലാശാലകളില്‍ നിന്നുമുള്ള ഇരുനൂറ് പേരെ മന്ത്രാലയം …
സ്വന്തം ലേഖകന്‍: ചാണകത്തില്‍ നിന്ന് സോപ്പും ഫേസ്പാക്കും, ഗോമൂത്രത്തില്‍ നിന്ന് കാന്‍സര്‍ മരുന്ന്, പുതിയ ഉത്പന്നങ്ങളുമായി ആര്‍എസ്എസ്. ഗോമൂത്രത്തില്‍ നിന്നും ചാണകത്തില്‍ നിന്നുമുള്ള ഉല്‍പ്പന്നങ്ങള്‍ ഓണ്‍ലൈന്‍ വഴി വില്‍ക്കാനാണ് ആര്‍.എസ്.എസ് പദ്ധതി. ആര്‍.എസ്.എസിന് കീഴിലുള്ള മഥുര ദീന്‍ദയാല്‍ ദാം ലാബോറട്ടറിയിലാണ് ഉല്‍പ്പന്നങ്ങള്‍ തയ്യാറാകുന്നത്. ചാണകത്തില്‍ നിന്നും സോപ്പ്, ഫെയ്‌സ്പാക്ക്, ഗോമൂത്രത്തില്‍ നിന്നും ക്യാന്‍സറിനും പ്രമേഹത്തിനുമുള്ള മരുന്നുകള്‍ …
സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്ന ആദ്യ ബ്രിട്ടീഷ് പൗരന്‍ ജിഹാദി ജാക് സിറിയയില്‍ പിടിയിലായതായി റിപ്പോര്‍ട്ട്. ബ്രിട്ടീഷ് മുന്‍ പ്രധാനമന്ത്രിയെ ദുഷ്ട ജന്തുവെന്ന് വിശേഷിപ്പിച്ചതിലൂടെ കുപ്രസിദ്ധനായ ഐ.എസ് ഭീകരന്‍ ജിഹാദി ജാക് ലെറ്റ് എന്ന 21 കാരനാണ് സിറിയയില്‍ പിടിയിലായതായി വാര്‍ത്ത പുറത്തുവന്നത്. കുര്‍ദ് സൈനികരാണ് ജാക്കിനെ പിടികൂടിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ജാക് …
സ്വന്തം ലേഖകന്‍: അതിര്‍ത്തി കടന്ന് ചൈന. രണ്ട് ചൈനീസ് ഹെലികോപ്ടറുകള്‍ ഉത്തരാഖണ്ഡിലൂടെ പറന്നു. ഉത്തരാഖണ്ഡിലെ ചമോലി ജില്ലയ്ക്കു മുകളിലൂടെയാണ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ (പി.എല്‍.എ.) ഹെലികോപ്ടറുകള്‍ പറന്നത്. സംഭവത്തെക്കുറിച്ച് വ്യോമസേന അന്വേഷണം ആരംഭിച്ചു. പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ ഴിബ സീരീസില്‍പ്പെട്ട ആക്രമണ ഹെലികോപ്ടറുകളാണ് അതിര്‍ത്തി ലംഘിച്ചത്. മാര്‍ച്ചിനു ശേഷം പി.എല്‍.എ. നാലാം തവണയാണ് ഇന്ത്യയുടെ വ്യോമാതിര്‍ത്തി …
സ്വന്തം ലേഖകന്‍: ഓക്‌സിജന്‍ സിലിണ്ടറുകളില്ലാതെ എവറസ്റ്റിന്റെ നെറുകയിലെത്തി ഇന്ത്യന്‍ സൈനികര്‍. നാല് ഇന്ത്യന്‍ സൈനികരടങ്ങുന്ന സംഘമാണ് ഓക്‌സിജന്‍ സിലിണ്ടറുകളില്ലാതെ എവറസ്റ്റിന്റെ നെറുകയിലെത്തിയത്. ഹിമാലയ പര്‍വതനിരകളില്‍ നേപ്പാള്‍, ചൈന അതിര്‍ത്തിയിലാണ് എവറസ്റ്റ് സ്ഥിതി ചെയ്യുന്നത്. ആദ്യമായാണ് ഒരു സംഘം ഓക്‌സിജന്‍ സിലിണ്ടര്‍ ഇല്ലാതെ എവറസ്റ്റ് കീഴടക്കുന്നത്. കംഞ്ചാക് ടെന്‍ഡ, കെല്‍ഷാംഗ് ദര്‍ജി ഭൂട്ടിയ, കാല്‍ഡന്‍ പഞ്ജൂര്‍, സോനം …
സ്വന്തം ലേഖകന്‍: മനിലയിലെ കാസിനോയില്‍ ആക്രമണം നടത്തി 36 പേരെ കൊന്നത് പണം നഷ്ടപ്പെട്ട ചൂതാട്ടക്കാരന്‍, ഇസ്ലാമിക് സ്റ്റേറ്റിന്റെ അവകാശവാദം വ്യാജമെന്ന് പോലീസ്. ഫിലിപ്പീന്‍സ് തലസ്ഥാനമായ മനിലയിലെ കാസിനോയില്‍ വെള്ളി!യാഴ്ച ആക്രമണം നടത്തി 36 പേരെ കൊലപ്പെടുത്തിയത് 42 കാരനായ ഹെസി ഹാവിയര്‍ കാര്‍ലോസ് എന്ന ചൂതാട്ടക്കാരനാണെന്ന് പോലീസ് വ്യക്തമാക്കി. കാര്‍ലോസ് ഒറ്റയ്ക്കാണ് ആക്രമണം …
സ്വന്തം ലേഖകന്‍: കാശ്മീരിലെ ബന്ദിപ്പോരയില്‍ സിആര്‍പിഎഫ് ക്യാമ്പിനു നേരെ ഭീകരാക്രമണം, നാലു ഭീകരരെ സൈന്യം വെടിവച്ചു വീഴ്ത്തി. തിങ്കളാഴ്ച പുലര്‍ച്ചെയുണ്ടായ ഭീകരാക്രമണത്തില്‍ സൈന്യം നാലു ഭീകരരെ വധിച്ചതായാണ് ആദ്യ റിപ്പോര്‍ട്ടുകള്‍. സിആര്‍പിഎഫിന്റെ 45 ആം ബറ്റാലിയന്റെ സംബാലിലെ ക്യാമ്പിന് നേരെയാണ് ആക്രമണം നടന്നത്. ക്യാമ്പിനു നേര്‍ക്ക് തുടര്‍ച്ചയായി ഭീകരവാദികള്‍ വെടിവെയ്പ് നടത്തുകയായിരുന്നു. ചാവേര്‍ ആക്രമണത്തിനായി എത്തിയതാണ് …
സ്വന്തം ലേഖകന്‍: യുഎന്‍ ഉപരോധത്തിന് പുല്ലുവിലയെന്ന് ഉത്തര കൊറിയ, ആണവ മിസൈല്‍ പരീക്ഷണങ്ങള്‍ തുടരും. യു.എന്നിന്റെ പുതിയ ഉപരോധങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച ഉത്തര കൊറിയ തങ്ങളുടെ ആണവ മിസൈല്‍ പരീക്ഷണങ്ങള്‍ തടയാനുള്ള യു.എന്നിന്റെ പ്രാകൃത രീതിയാണ് ഉപരോധമെന്നും വിമര്‍ശിച്ചു. തുടര്‍ന്നും ആണവമിസൈല്‍ പരീക്ഷണങ്ങളുമായി മുന്നോട്ടു പോകുമെന്നും ഉത്തര കൊറിയ വ്യക്തമാക്കി. ഉത്തര കൊറിയന്‍ അധികൃതര്‍ക്കും സംഘടനകള്‍ക്കുമെതിരെ പുതിയ ഉപരോധം …