സ്വന്തം ലേഖകന്‍: ബ്രിട്ടീഷ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്, അഭിപ്രായ സര്‍വേകളില്‍ നേരിയ മുന്‍തൂക്കവുമായി കണ്‍സര്‍വേറ്റീവ് പാര്‍ട്ടി, കരുത്തു കാട്ടി ലേബര്‍, തൂക്കു പാര്‍ലമെന്റിന് സാധ്യതയെന്ന് സര്‍വേ ഫലങ്ങള്‍. ഈ മാസം 8 നു നടക്കുന്ന ബ്രിട്ടീഷ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ കണസര്‍വേറ്റീവ് പാര്‍ട്ടിക്ക് തിരിച്ചടിയുണ്ടാകുമെന്നാണ് സൂചനകള്‍. ഏറ്റവും ഒടുവില്‍ പുറത്തുവന്ന അഭിപ്രായ സര്‍വേകള്‍ കാണിക്കുന്നത് കണസര്‍വേറ്റീവുകള്‍ക്ക് മുഖ്യ …
സ്വന്തം ലേഖകന്‍: യെമനില്‍ കൊടും പട്ടിണിയുടെ വിശുദ്ധമാസം, പട്ടിണിയും പകര്‍ച്ച വ്യാധികളും സ്‌ഫോടനങ്ങളും നിറഞ്ഞ യെമനില്‍ നിന്നുള്ള റംസാന്‍ വിശേഷങ്ങള്‍. രണ്ടു വര്‍ഷത്തെ ആഭ്യന്തര യുദ്ധം കീഴ്‌മേല്‍മറിച്ച യെമനിലെ 17 ദശലക്ഷം പേര്‍ക്ക് പട്ടിണിക്കും കലാപത്തിനും പകര്‍ച്ചവ്യാധികള്‍ക്കും ഇടയിലാണ് ഇത്തവമ്യും വിശുദ്ധമാസാചരണം. ഒരു കാലത്ത് സമ്പന്നമായിരുന്ന തലസ്ഥാന നഗരം സനാ ഇന്ന് ഒരു നേരത്തെ ഭക്ഷണത്തിനായി …
സ്വന്തം ലേഖകന്‍: ഭീകരാക്രമണത്തിന്റെ പേരില്‍ ലണ്ടന്‍ മേയറും ട്രംപും തമ്മില്‍ പോര്, ട്രംപ് ലണ്ടന്‍ സന്ദര്‍ശനം റദ്ദാക്കണമെന്ന് മേയര്‍, പരിഹാസവുമായി ട്രംപ്. ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ലണ്ടന്‍ മേയര്‍ സാദിഖ് ഖാനെ പരിഹസിച്ച് ട്രംപ് ട്വീറ്റ് ചെയ്തതാണ് പ്രശ്‌നങ്ങളുടെ തുടക്കം. ഏഴ് പേര്‍ മരിക്കുകയും 48 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്ത ലണ്ടന്‍ ഭീകരാക്രമണത്തെ തുടര്‍ന്ന് ഖാന്‍ നഗരവാസികള്‍ക്കു …
സ്വന്തം ലേഖകന്‍: മോദി സര്‍ക്കാരിനെക്കൊണ്ട് ഗുണമുണ്ടായത് കുറച്ച് കോര്‍പ്പറേറ്റ് കമ്പനികള്‍ക്കു മാത്രം, കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് ബിജെപി എംഎല്‍എ. മൂന്നാം വര്‍ഷം പൂര്‍ത്തിയാക്കിയ ആഘോഷങ്ങളുടെ തിരക്കിലായ നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് രംഗത്തെത്തിയത് രാജസ്ഥാനിലെ ബിജെപി എംഎല്‍എ ഗന്‍ശ്യാം തിവാരിയാണ്. നരേന്ദ്ര മോദി സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ കൊണ്ട് രാജ്യത്ത് ഗുണമുണ്ടായിട്ടുള്ളത് കുറച്ച് കോര്‍പ്പറേറ്റ് കമ്പനികള്‍ക്ക് മാത്രമാണെന്നാണ് …
സ്വന്തം ലേഖകന്‍: ഖത്തര്‍ പ്രതിസന്ധി പരിഹരിക്കാന്‍ കുവൈത്തും തുര്‍ക്കിയും ഇടപെടുന്നു, വ്യോമപാത മാറ്റിപ്പറന്ന് ഖത്തര്‍ എയര്‍വേയ്‌സ് വിമാനങ്ങള്‍, അധിക ഇന്ധനച്ചെലവിനും സമയ നഷ്ടത്തിനും ടിക്കറ്റ് ചാര്‍ജ് വര്‍ധനക്കും ഇരയാകുക മലയാളികള്‍ അടക്കമുള്ള പ്രവാസികള്‍. കുവൈത്ത് അമീര്‍ മധ്യസ്ഥശ്രമവുമായി ചൊവ്വാഴ്ച സൗദി രാജാവിനെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി. പ്രതിസന്ധിയെക്കുറിച്ച് ഖത്തര്‍ അമീര്‍ ചൊവ്വാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്യാനിടയുണ്ടെന്ന് …
സ്വന്തം ലേഖകന്‍: തിരിച്ചടച്ച വായ്പയുടെ പേരില്‍ എന്‍ഡിടിവി ഓഫീസുകളില്‍ സിബിഐ റെയ്ഡ്, വിരട്ടാന്‍ നോക്കേണ്ടെന്ന് കേന്ദ്ര സര്‍ക്കാരിനോട് എന്‍ഡിടിവി, ചാനലിനെതിരായ നടപടിയില്‍ വ്യാപക പ്രതിഷേധം. ദേശീയ വാര്‍ത്താ ചാനല്‍ എന്‍ഡിടിവിയുടെ ഓഫീസുകളിലും പ്രമോട്ടര്‍മാരുടെ വീടുകളിലും സിബിഐ നടത്തിയ റെയ്ഡ് നിയമ വിരുദ്ധമാണെന്ന ആരോപണവുമായി ചാനല്‍ അധികൃതര്‍ രംഗത്തെത്തി. ഐസിഐസിഐ ബാങ്കിന് ലോണ്‍ എടുത്ത വകയില്‍ 23 …
സ്വന്തം ലേഖകന്‍: ലണ്ടന്‍ ബ്രിഡ്ജ് ഭീകരാക്രമണം നടത്തിയ തീവ്രവാദികളുടെ ഖബറടക്കത്തില്‍ പങ്കെടുക്കില്ലെന്ന് ബ്രിട്ടനിലെ ഇസ്ലാം മതപുരോഹിതരും മതനേതാക്കളും. അക്രമികളുടെ സംസ്‌കാര ശുശ്രൂഷയില്‍ പങ്കെടുക്കില്ലെന്ന് ബ്രിട്ടനിലെ 130ഓളം ഇമാമുമാരും മുസ്ലീം മത നേതാക്കളും വ്യക്തമാക്കി. ഇമാമുമാര്‍ സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. തീവ്രവാദി ആക്രമണത്തിന് ഇരയായവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ടാണ് ഭീകരരുടെ ഖബറടക്ക ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് …
സ്വന്തം ലേഖകന്‍: ഭീകര സംഘടനകളിലേക്ക് ഗള്‍ഫില്‍ നിന്ന് പണം ഒഴുകുന്നതിനെപ്പറ്റി സൗദി സന്ദര്‍ശന വേളയില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു, ഖത്തര്‍ പ്രശ്‌നത്തില്‍ സൗദിയെ പിന്തുണച്ച് ട്രംപ്. ഭീകരര്‍ക്കു സാമ്പത്തിക സഹായം നല്‍കുന്നതിനെതിരേ ഞാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. നേതാക്കള്‍ ഖത്തറിനു നേരെയാണു വിരല്‍ ചൂണ്ടിയത്,’ ട്രംപ് ട്വീറ്റ് ചെയ്തു. ഇതു ഭീകരതയുടെ അവസാനമാണെന്നും അദ്ദേഹം പറഞ്ഞു. യുഎസ് പ്രസിഡന്റ് …
സ്വന്തം ലേഖകന്‍: റിയാലിറ്റി ഷോയില്‍ പങ്കെടുക്കാന്‍ പോയ ഷാരൂഖ് ഖാന് അവതാരകന്‍ കൊടുത്ത പണി, അവതാരകനെ കൈകാര്യം ചെയ്ത് ഷാരൂഖ്, വീഡിയോ തരംഗമാകുന്നു. ഈജിപ്തിലെ പ്രശസ്ത റിയാലിറ്റി ഷോയായ റമീസ് അണ്ടര്‍ഗ്രൗണ്ടിലാണ് ഷാറൂഖ് പൊട്ടിത്തെറിച്ചത്. മരുഭൂമിയിലെ മണ്‍കൂനയില്‍ താഴ്ന്ന് പോയ പെണ്‍കുട്ടിയെ ഷാറൂഖ് രക്ഷിക്കുന്നതിനിടയില്‍ ഭീകരസത്വം ഇവരെ സമീപിക്കുന്നതാണ് വീഡിയോ ദൃശ്യത്തിലുള്ളത്. പിന്നീട് ആ ഭീകരസത്വം …
സ്വന്തം ലേഖകന്‍: ജി.എസ്.എല്‍.വി മാര്‍ക്ക് 3 ഭ്രമണപഥത്തില്‍, അഭിമാന നേട്ടവുമായി ഐഎസ്ആര്‍ഒ, ബഹിരാകാശത്തിലേക്ക് മനുഷ്യനെ അയക്കാനുള്ള ഇന്ത്യന്‍ സ്വപ്നം ഒരു പടികൂടി അടുത്ത്. ഐഎസ് ആര്‍ഒ വികസിപ്പിച്ച ഏറ്റവും ശക്തിയേറിയ ഉപഗ്രഹ വിക്ഷേപണ വാഹനമായ ജി.എസ്.എല്‍.വി. മാര്‍ക്ക് മൂന്ന് ഭാരമേറിയ വാര്‍ത്താ വിനിമയ ഉപഗ്രഹമായ ജി.സാറ്റ്19 നെ വിജയകരമായി ഭ്രമണപഥത്തില്‍ എത്തിച്ചു. ഇതോടെ ഭാരമുള്ള ഉപഗ്രഹങ്ങളെ …