സ്വന്തം ലേഖകന്‍: ആയുര്‍വേദം, ടൂറിസം മേഖലകളില്‍ കേരളവും ചെക്ക് റിപ്പബ്ലിക്കും കൈകോര്‍ക്കുന്നു, തിരുവനന്തപുരത്ത് ചെക്ക് റിപ്പബ്ലിക് വിസാ ഓഫീസ് തുറക്കും. മുഖ്യമന്ത്രി പിണറായി വിജയനുമായി ഇന്ത്യയിലെ ചെക്ക് അംബാസഡര്‍ മിലന്‍ ഹൊവോര്‍ക്ക, പാര്‍ലമെന്റ് ഡപ്യൂട്ടി സ്പീക്കര്‍ റദേക് വൊന്‍ഡ്രാസെക്, ചെക്ക് പാര്‍ലമെന്റിന്റെ ഹെല്‍ത്ത്‌കെയര്‍ കമ്മിറ്റി ചെയര്‍മാന്‍ പ്രൊ. റോസ്റ്റിസ്ലാവ് എന്നിവരുടെ നേതൃത്വത്തിലുള്ള പത്തംഗ സംഘം നടത്തിയ …
സ്വന്തം ലേഖകന്‍: സൗദിയില്‍ വീട്ടു ജോലിക്കായി ഏജന്റ് വിറ്റ പഞ്ചാബി വീട്ടമ്മ നാട്ടിലെത്തി, മോചനത്തിന് സഹായിച്ചത് മലയാളി നഴ്‌സ്. സൗദിയിലെ ഒരു കുടുംബത്തിലേക്ക് വീട്ടു ജോലിക്കായി ട്രാവല്‍ ഏജന്റ് വിറ്റ പഞ്ചാബി വീട്ടമ്മ സുഖ്‌വന്ത് കൗറാ (55) ണ് അഞ്ചു മാസത്തെ ദുരിതത്തിനു ശേഷം നാട്ടില്‍ തിരിച്ചെത്തിയത്. 3.5 ലക്ഷം രൂപക്കാണ് ഏജന്റ് സൗദി കുടുംബത്തിന് …
സ്വന്തം ലേഖകന്‍: ലോക നേതാക്കള്‍ക്ക് സ്വന്തം സെല്‍ ഫോണ്‍ നമ്പര്‍ കൈമാറി ട്രംപ്, നെഞ്ചിടിപ്പോടെ അമേരിക്കന്‍ സുരക്ഷാ ഏജസികള്‍. കീഴ്വഴക്കം തകിടം മറിച്ച് കാനഡ, മെക്‌സിക്കോ രാഷ്ട്ര തലവന്മാര്‍ക്കാണ് ട്രംപ് സെല്‍ ഫോണ്‍ നമ്പര്‍ നല്‍കിയത്. കനേഡിയന്‍ പ്രധാനമന്ത്രിയാകട്ടെ കൈയ്യോടെ ട്രംപിന്റെ നമ്പര്‍ സേവ് ചെയ്യുകയും ചെയ്തു. ഫ്ര?ഞ്ച് പ്രസിഡന്റ് ഇമാനുവല്‍ മാക്രോണിനെ ഈയിടെ കണ്ടപ്പോഴും …
സ്വന്തം ലേഖകന്‍: കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച പാരിസ് ഉടമ്പടിയില്‍ നിന്ന് യുഎസ് പിന്മാറിയതായി ട്രംപ്, കരാര്‍ ഇന്ത്യയുടേയും ചൈനയുടേയും താത്പര്യങ്ങള്‍ സംരക്ഷിക്കാനെന്നും ആരോപണം. തിരഞ്ഞെടുപ്പു സമയത്തെ വാഗ്ദാനം പാലിച്ചാണ് ഉടമ്പടിയില്‍ നിന്നു പിന്‍മാറാനുള്ള ട്രംപിന്റെ തീരുമാനം. ലോകത്തിലെ ഏറ്റവും മലിനീകരണം ഉണ്ടാക്കുന്ന ഇന്ത്യയും ചൈനയും പോലുള്ള രാജ്യങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനാണ് കരാറെന്ന് ട്രംപ് ആരോപിച്ചു. കരാര്‍ …
സ്വന്തം ലേഖകന്‍: സ്വപ്നഗൃഹം പണിയാന്‍ കഴിയാത്തവര്‍ക്കായി ചൈനീസ് യുവാവിന്റെ മുട്ട വീട് തരംഗമാകുന്നു. ചൈനയില്‍ ബെയ്ജിംഗ് നഗരത്തിലേയ്ക്ക് കുടിയേറിയ ദായി ഹൈഫെ എന്ന യുവ ഡിസൈനറാണ് മുട്ട വീടുമായി രംഗത്തെത്തി അധികൃതരെ ഞെട്ടിച്ചത്. ചൈനീസ് നഗരങ്ങളിലെ ഭീമമായ വീട്ടു വാടാ താങ്ങാനാകാതെയാണ് അവസാനം വ്യവസ്ഥിതിയോടുള്ള പ്രതിഷേധം എന്ന നിലയില്‍ ദായി മുട്ട വീട് പരീക്ഷിച്ചത്. ഒരു …
സ്വന്തം ലേഖകന്‍: കശ്മീര്‍ അതിര്‍ത്തിയില്‍ വീണ്ടും ഇന്ത്യയുടെ തിരിച്ചടി, അഞ്ച് പാക് സൈനികര്‍ കൊല്ലപ്പെട്ടു, മേഖല സംഘര്‍ഷ ഭരിതം. പാക് പ്രകോപനത്തിന് ഇന്ത്യന്‍ സൈന്യം ശക്തമായ തിരിച്ചടി നല്‍കുകയായിരുന്നു. വെടിവെപ്പില്‍ അഞ്ച് പാകിസ്താന്‍ സൈനികരെ വധിച്ചതായി ഇന്ത്യന്‍ സൈന്യം വ്യക്തമാക്കി. പുഞ്ച് നൗഷേര ഭീംബര്‍ മേഖലകളിലെ തുടര്‍ച്ചയായ പാക് പ്രകോപനത്തിനാണ് ഇന്ത്യ ശക്തമായ തിരിച്ചടി നല്‍കിയത്. …
സ്വന്തം ലേഖകന്‍: നരേന്ദ്ര മോദി റഷ്യയില്‍, അഞ്ചു സുപ്രധാന കരാറുകളില്‍ ഒപ്പുവച്ചു, ഇന്ത്യ ഏറ്റവും അടുത്ത സുഹൃത്തെന്ന് പുടിന്‍. കൂടംകുളം ആണവനിലയത്തിലെ അവസാന രണ്ടു യൂണിറ്റുകളുടെ നിര്‍മാണത്തില്‍ പങ്കാളിത്തം ഉള്‍പ്പെടെ അഞ്ചു കരാറുകളില്‍ ഒപ്പുവച്ചതു കൂടാതെ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തമാക്കാനും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായി നടന്ന ചര്‍ച്ചയില്‍ …
സ്വന്തം ലേഖകന്‍: ലൈവ് അഭിമുഖത്തിനിടെ വനിതാ റിപ്പോര്‍ട്ടറെ ബലമായി ചുംബിച്ചു, ടെന്നീസ് താരത്തെ ഫ്രഞ്ച് ഓപ്പണില്‍ നിന്ന് പുറത്താക്കി. ഫ്രഞ്ച് താരമായ മാക്‌സിമെ ഹമോവെയ്ക്കാണ് വിലക്ക്. യൂറോ സ്‌പോര്‍ട്‌സിന്റെ റിപ്പോര്‍ട്ടറായ മാലി തോമസിനെ ബലം പ്രയോഗിച്ച് ചുംബിച്ചതിനാണ് നടപടി. യൂറോ സ്‌പോര്‍ട്‌സിന്റെ അവന്റാജെലെകോന്റെ എന്ന പരിപാടിക്കിടെയാണ് സംഭവം. റിപ്പോര്‍ട്ടറോടുള്ള അപമര്യാദയായ പെരുമാറ്റത്തിന്റെ പേരില്‍ മാക്‌സിമെയുടെ അക്രഡിറ്റേഷന്‍ …
സ്വന്തം ലേഖകന്‍: പശുവിനെ ദേശീയ മൃഗമാക്കണം, ഒപ്പം ഗോവധക്കാര്‍ക്ക് ജീവപര്യന്തം ശിക്ഷ നല്‍കണം, വിവാദ വിധി പുറപ്പെടുവിച്ച് രാജസ്ഥാന്‍ ഹൈക്കോടതി ജഡ്ജി, ദേശീയ പക്ഷിയായ മയില്‍ ബ്രഹ്മചാരിയാണെന്നും പരാമര്‍ശം. ജസ്റ്റിസ് മഹേഷ് ചന്ദ്രശര്‍മ അധ്യക്ഷനായ ബെഞ്ചാണ് പശുവിനെ ദേശീയമൃഗമായി പ്രഖ്യാപിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ചീഫ് സെക്രട്ടറിയോടും അഡ്വക്കേറ്റ് ജനറലിനോടും നിര്‍ദേശിച്ചത്. ജയ്പൂരിലെ ഹിന്‍ഗോനിയ ഗോശാലയുടെ ശോച്യാവസ്ഥ …
കെആര്‍ നന്ദിനി സ്വന്തം ലേഖകന്‍: സിവില്‍ സര്‍വീസ് പരീക്ഷയില്‍ കര്‍ണാടക സ്വദേശിനി കെആര്‍ നന്ദിനിക്ക് ഒന്നാം റാങ്ക്, മലയാളികളില്‍ 13 ആം റാങ്കുമായി കണ്ണൂര്‍ സ്വദേശി അതുല്‍ മുന്നില്‍. എറണാകുളം കലൂര്‍ സ്വദേശി ബി സിദ്ധാര്‍ഥ് 15 ആം റാങ്കും, കോഴിക്കോട് സ്വദേശി ഹംന മറിയം 28 ആം റാങ്കും സ്വന്തമാക്കി. ആദ്യ 25 റാങ്കുകളില്‍ …